2015, മേയ് 5, ചൊവ്വാഴ്ച

വന്ധ്യത- കാരണങ്ങളും ചികിത്സയും -1 (INFERTILITY -CAUSE & TREATMENT)


കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്.  വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സതേടേണ്ടതാണ്..
വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രികമായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ള Follicular study പരിശോധനയും വേണ്ടി വരുന്നതാണ്.

പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

1. ജനിതകപരമായ കാരണങ്ങള്‍

ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.

2. Tumors (വളര്‍ച്ചകള്‍)

സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.

3. Endometriosis (എന്‍ട്രോ മെട്രോസിസ്)

മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ് Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5 ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം

1. Primary infertility
ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
2. Secondary infertility
ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താനങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും  ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരുഷ ബീജ പരിശോധനയാണ് ആദ്യപടി.

ബീജോത്പാദനം എങ്ങിനെ?

ഒരു  ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയയാണ് ബീജോത്പാദനം. ശരീരോഷ്മാവിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയിലധികമുണ്ടെങ്കില്‍ Culture പരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

 പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍
INFERTILITYTREATMENT


 (എ)ബീജങ്ങളുടെ ഉല്‍പാദനത്തകരാറുകള്‍

മിക്കവാറും 60 ശതമാനം പുരുഷ വന്ധ്യതയുടെ കാരണം ബീജങ്ങളുടെ ഉല്‍പാദനത്തിലുള്ള തകരാറുകള്‍ ആണ്.

1. Aspermia

ഇത്തരം അവസ്ഥയില്‍ ശുക്ലം തന്നെ ഉണ്ടാകാത്തതോ പുറത്തേക്ക് വിസര്‍ജ്ജിക്കാത്തതോ ആയ അവസരം ഉണ്ടാകുന്നു. പ്രോസ്‌റ്റേറ്റു ഗ്രന്ഥിയുടെ സര്‍ജ്ജറിക്കു ശേഷമോ, ചില രോഗങ്ങള്‍ മൂലമോ, ബീജ വാഹിനി കുഴലുകളിലെ തടസ്സങ്ങള്‍ മൂലമോ,  ചില രോഗങ്ങൾക്കുള്ള മരുന്നുകള്‍ പതിവായി കഴിക്കുന്നതു കൊണ്ടോ ഇങ്ങനെ സംഭവിക്കാം.

2. Azoospermia

ശുക്ലത്തില്‍ ബീജങ്ങളുടെ പൂര്‍ണമായ അഭാവമാണ് ഇവിടെ സംഭവി ക്കുന്നത്. വൃഷ്ണങ്ങളുടെ ജന്മനാലുള്ള അഭാവമോ മറ്റു വൈകല്യങ്ങൾ കൊണ്ടോ ഇത്തരം അവസ്ഥ സംജാതമാകാം. രണ്ടോ മൂന്നോ തവണത്തെ ബീജ പരിശോധനകളില്‍ ഇതേ ഫലമാണ് ആവർത്തി ക്കുന്നതെങ്കിൽ ഉടനെ തന്നെ വൃഷ്ണത്തിൻറെ  Biopsy പരിശോധന നടത്തുകയും  ഔഷധങ്ങൾ  ഫലിക്കുന്നുണ്ടോ  എന്നു വിലയിരുത്തകയും വേണം.

Sertolli cell syndrome: ഈ അവസ്ഥയിലും പൂര്‍ണ്ണമായും ഉള്ള ബീജിത്തിൻറെ അഭാവം സംഭവിക്കുന്നു.

3. Oligozoospermia

പുരുഷ ബീജങ്ങളുടെ സംഖ്യ കുറയുമ്പോള്‍ വന്ധ്യതക്കുള്ള സാധ്യത ഏറുന്നു. സർവ്വസാധാരണമായി കാണുന്ന വന്ധ്യതാ കാരണങ്ങളി ലൊന്നാണ് ഇത്. ഇത്തരം അവസ്ഥയിലേക്കു കൊണ്ടുപോകുന്ന രോഗങ്ങള്‍ താഴെ പറയുന്നവയാണ്.

 Varicocoele:

വൃഷ്ണങ്ങളിലെ സിരകള്‍ തടിക്കുന്നതു കാരണം അവിടെ  ശരിയായ രക്തചംക്രമണം തടസ്സപ്പെടുകയും വൃഷ്ണങ്ങളിലെ താപനില അധികരിക്കുകയും ബീജോല്‍പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. ബീജ ങ്ങളുടെ എണ്ണക്കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊ ന്നാണിത്. ഇത്തരം  അവസ്ഥയുടെ പ്രഥമ  സ്റ്റേജുകള്‍ക്ക് (grade) ഹോമിയോ ഹെർബൽ ഔഷധങ്ങൾ വളരെ ഫലപ്രദമാണ്. പിന്നീടുള്ള സ്റ്റേജാണെങ്കില്‍ സര്‍ജറി ആവശ്യമായി വരും.

അണുബാധ

അലോപ്പതി ചികിത്സമൂലം മുണ്ടിനീര് (തൊണ്ടിവീക്കം) പോലുള്ള രോഗങ്ങള്‍ ചിലപ്പോള്‍ വൃഷ്ണങ്ങളെ  ബാധിച്ച് ബീജോല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീകളിലാണെങ്കിൽ സ്തനങ്ങളിൽ ബാധിക്കുന്നു.

പുകവലി
INFERTILITYTREATMENT


പുകവലി പുരുഷ ബീജോല്‍പാദനത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
Torsion/ injury

വൃഷ്ണങ്ങള്‍ക്കു ഏൽക്കുന്ന ആഘാതങ്ങളോ മുറിവുകളോ ടോര്‍ഷന്‍ എന്ന അവസ്ഥയോ ബീജോല്‍പാദനത്തെ സാരമായി തടസ്സപ്പെടുത്താം.
ചില മരുന്നുകളും, റേഡിയേഷനുകളും  ബീജോല്‍പാദനത്തെ പ്രതി കൂലമായി ബാധിക്കാറുണ്ട്.

ASA : Anti sperm Antibody

 ബീജാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആൻറീ ബോഡി ബീജങ്ങളുടെ ചലനശേഷിയെയും അണ്ഡവുമായുള്ള സംയോഗത്തെയും തടസ്സപ്പെടുത്തുന്നു.

chriptorchidism

വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയിലേക്ക് എത്തിച്ചേരാത്ത അവസ്ഥയെ chriptorchidism എന്ന് പറയപ്പെടുന്നു. രണ്ടു വയസ്സിനു മുമ്പു തന്നെ ഔഷധ ങ്ങൾ കൊണ്ടോ ഓപ്പറേഷൻ  മുഖേനയോ ഇത് സാധ്യമാക്കിയില്ലെങ്കില്‍ വന്ധ്യതക്കും കാന്‍സറിനും സാധ്യത സൃഷ്ടിക്കുന്നു.
Asthenospermia

സംഭോഗ വേളയിൽ യോനീ നാളത്തില്‍ വിസർജ്ജിക്കപ്പെടുന്ന പുരുഷ ബീജങ്ങള്‍ ഗര്‍ഭാശയ ഗളം, ഗര്‍ഭാശയം ഇവ കടന്ന് മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫളോപ്യന്‍ നാളിയിലെത്തി അതിനുള്ളിലെ ആംപുല്ല എന്ന ഭാഗത്തുവെച്ചാണ് അണ്ഡവുമായി സംയോജിക്കേണ്ടത്. അതുകൊണ്ട്  ബീജങ്ങളുടെ ചലനശേഷിക്ക് വളരെ പ്രധാനമാണ് ഉള്ളത്. ബീജങ്ങളുടെ ദ്രുത ചലന ശേഷി കുറയുന്ന ഈ അവസ്ഥ വന്ധ്യതക്ക് സാധ്യത വര്‍ധിപ്പി ക്കുന്നു.
Teratospermia

ബീജങ്ങളുടെ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങള്‍ അണ്ഡ-ബീജ സംയോ ജനത്തെ തടസ്സപ്പെടുത്തി വന്ധ്യതക്ക് സാധ്യതയുണ്ടാക്കുന്നു. ചില രോഗങ്ങ ളുടെ ഭാഗമായി ഈ അവസ്ഥ ഉണ്ടാകാം.

Hypospadias

ജന്മനാ ഉണ്ടാകുന്ന ഒരു  വൈകല്യമാണിത്. മൂത്രനാളി ലിംഗത്തിൻറെ അഗ്രത്തില്‍ തുറക്കാത്ത ഈ അവസ്ഥയില്‍ ബീജങ്ങള്‍ യോനിക്കുള്ളില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല.



B. ബീജവാഹിനികളിലെ തടസ്സങ്ങള്‍

30 ശതമാനത്തോളം  വരുന്ന പുരുഷ വന്ധ്യതക്ക് കാരണം മേൽ പറഞ്ഞ തടസ്സങ്ങൾ തന്നെയാണ്. ബീജവാഹിനി കുഴലുകളുടെ ജന്മനാ ഉള്ള അഭാവമോ ലൈംഗിക രോഗങ്ങള്‍ക്കൊണ്ടുണ്ടാവുന്ന തടസ്സങ്ങളോ സര്‍ജറിക്ക് ശേഷമുള്ള തടസ്സങ്ങളോ കാരണങ്ങൾ കൊണ്ട്  ബീജങ്ങള്‍ ഉൽപ്പാദിപ്പിക്കപ്പെടന്നുവെങ്കിലും  അവയെ മൂത്രനാളി വഴി പുറത്തെ ത്തിക്കാന്‍ കഴിയുന്നില്ല. ചില സന്ദർഭങ്ങളില്‍ സ്ഖലനസമയത്ത് ബീജങ്ങള്‍ പിന്നിലേക്ക് മൂത്രസഞ്ചിയിലെത്തുന്ന അവസ്ഥയുമുണ്ട്. സംഭോഗത്തിനു ശേഷം മൂത്രം പരിശോധിച്ചാല്‍ ഈ അവസ്ഥ മനസ്സിലാക്കാം.

C. ലൈംഗികമായ കാരണങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍:

 ഭാഗികമോ പൂര്‍ണ്ണമോ ആയ ഉദ്ധാരണ പ്രശ്‌നങ്ങള്‍ മൂലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത ഒരു  അവസ്ഥ.

സ്ഖലന പ്രശ്‌നങ്ങള്‍:

സംഭോഗത്തിനു മുമ്പ് തന്നെ സ്ഖലനം സംഭവിക്കുന്നത് അല്ലെങ്കില്‍ സ്ഖലനം തന്നെ സംഭവിക്കാത്തതോ ആയ അവസ്ഥ. പ്രമേഹം പോലുള്ള ചില രോഗങ്ങളുടെ ഭാഗമായോ സര്‍ജറിമൂലം നാഡീഞരമ്പുകള്‍ക്കുണ്ടായ ക്ഷതങ്ങള്‍ മൂലമോ സ്ഖലനം സംഭവിക്കാതിരിക്കാം.
പുരുഷന്മാരിലെ അമിതമായ ഉത്കണ്ഠ, ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ഏറെക്കുറെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ശീഘ്രസ്ഖലനത്തിനും കാരണമാകുന്നത്. ഇതിനായി  ദമ്പതികള്‍ക്കു് കൗണ്‍സലിംഗും, സംയുക്തമായി ചെയ്യാവുന്ന ചില സംഭോഗ  പരിശീല നങ്ങളും, യോഗയും നൽകുന്നതോടൊപ്പം ഹോമ്യോ ഹെർബൽ ഔഷധങ്ങളും പ്രതിവിധിയായി നൽകാവുന്നതാണ്.

ഹോര്‍മോണ്‍ തകരാറുകള്‍


ബീജോല്‍പാദനത്തെ നിയന്ത്രിക്കുന്ന അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ കൊണ്ട്  ബീജോത്പാദനം തടസ്സപ്പെടുന്നു. ഇവ കൂടാതെ പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാവുന്ന കാന്‍സറുകള്‍, വീക്കങ്ങള്‍, മറ്റ് രോഗങ്ങള്‍ ഇവയും വന്ധ്യതക്ക് കാരണമാകാം.

തുടരും.......

കടപ്പാട്

Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ