2015, ജനുവരി 7, ബുധനാഴ്‌ച

മറിമായം വിഷം CHEATING,POISON

മായം മറിമായം =വിഷം



ഇക്കാണുന്ന മഹാ പ്രപഞ്ചം മഹാ മായയാണ്‌. പ്രപഞ്ചത്തില്‍ കാണുന്നതൊക്കേയും മഹാ വിഷമാണ്‌. നാം ഭക്ഷിക്കുന്നതും, വിസര്‍ജ്ജിക്കുന്നതും, കുടിക്കുന്നതും,ശ്വസിക്കുന്നതുള്‍പ്പടെ മഹാ വിഷമാണ്‌. മായാ പ്രപഞ്ചം വിഷ ലിപ്‌തമാണ്‌.


ഒരാള്‍ ആത്മഹത്യക്കായി ഒരല്‍പം വിഷം വാങ്ങി കഴിക്കാന്‍ നോക്കിയാല്‍ മരണം സംഭവിക്കുകയില്ല. വിഷത്തില്‍ മായമാണ്‌. ജിവിക്കുവാന്‍ വേണ്ടി പച്ചക്കറിയും, പലചരക്കും, ഭക്ഷ്യ എണ്ണകളും, മദ്യവും വാങ്ങികഴിച്ചാല്‍ മരണമുള്‍പ്പടെ മാരക രോഗങ്ങള്‍ സംഭവിക്കും. പെട്രോള്‍ മുതല്‍ എല്ലാ ഇന്ധനങ്ങളിലും മായമാണ്‌.



വിഷത്തില്‍ നിന്നും മായയിലും നിന്നും കൊടുക്കന്നവനും, വാങ്ങുന്നവനും, ഉല്‍പ്പാദിക്കുന്നവനും വിമുക്തനല്ല. ആരും ഇക്കാര്യം തിരിച്ചറിയത്തത്‌ ഏറെ ദൗര്‍ഭാഗ്യകരം. 'ദീപസ്‌തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം' എന്ന കുഞ്ചനമ്പ്യാരുടെ വരികളാണ്‌ ഓര്‍മ്മ വരുന്നത്‌. ലാഭ വിഹിതത്തിന്‌ നിശ്ചിത വിലയിട്ടിട്ടും പിന്നേയും മയം ചേര്‍ക്കണോ?




നാം ഓരോരുത്തരം ഏറെ കഷ്ടപ്പെട്ടാണ്‌ സമ്പാദിച്ചു ജിവിക്കുന്നത്‌. ഏറെ സമ്പാദിച്ചു കൂട്ടിയിട്ടും സുഖവും സന്തോഷവും, സമാധവും കൈവരിക്കാനാകുന്നില്ലെങ്കില്‍ പിന്നെ സമ്പാദ്യമന്തിന്‌? നരക തുല്യം ജീവിതം വേദന അനുഭവിക്കുന്നതിനോ ? ഉള്ള പണം മഴുവന്‍ ദേവലയങ്ങള്‍ക്കും, അതുരാലയങ്ങള്‍ക്കും നല്‍കുന്നതിനോ? 


' ലോകോ സമസ്‌താ സുഖിനോ ഭവന്തു' എന്ന ആര്‍ഷ ഭാരതത്തിന്റെ മഹത്‌ വാക്യം ഇന്ന്‌ അസ്‌തമിച്ചുവോ? പത്രക്കാരന്‌ കമ്മീഷന്‍കൂടാതെ സര്‍വ്വീസ്സ്‌ ചാര്‍ജ്ജ്‌. ഗ്യാസ്‌ സിലണ്ടര്‍ വീട്ടില്‍ എത്തിക്കുന്ന ബോയിക്കും നല്‍കണം സംത്തിങ്ങ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാകട്ടെ ശമ്പളം കൂടതെ കൈമടക്ക്‌. മാവേലി/ സപ്ലൈകോ ഉദ്യോഗസഥര്‍ക്കും കിട്ടും കമ്മീഷനും, പാരിതോഷികവും. രാഷ്ടീയ നേതക്കന്മാര്‍ക്കാകട്ടെ കര്യം നടക്കാന്‍ ടിപ്പ്‌.എം.എല്‍.എ./ എം.പി./ മന്ത്രിമാര്‍ക്കാകട്ടെ ശമ്പളത്തിനു പുറമെ കോഴയും, പദ്ധതി വിഹിതത്തിലെ അവിഹിതവും. കൂലി/കരാര്‍ പണിക്കാര്‍ക്കാകട്ടെ കൂലിക്കു പുറമെ ചായ സല്‍ക്കരവും, സദ്യയും, മദ്യവും നല്‍കണം. എന്നാലും 8 മണിക്കൂര്‍ പണി ചെയ്യില്ല.വ്യവസായികളാകട്ടെ, വ്യാപാരികളാകട്ടെ കൊള്ള ലാഭം കൊയ്യുന്നു. പ്രിന്റഡ്‌ റേറ്റ്‌ എത്രയോ ഇരട്ടി ലാഭം രേഖപ്പെടുത്തിയിട്ടുളളതാണ്‌. പെട്രോളിയത്തിന്റെ ആഗോള വില താഴ്‌ന്നപ്പോള്‍ കമ്പനികള്‍ വില കുറച്ചു. അന്തരഫലം കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകള്‍ നികുതി വര്‍ദ്ധിപ്പിച്ചു നേട്ടം ഇല്ലാതാക്കി. ഇതെല്ലാം കൂട്ടുന്നവനും നല്‍കേണ്ടി വരുന്നു എന്ന്‌ ചിന്തിക്കുന്നില്ല. ഖജനാവു മുടിക്കുന്ന മന്ത്രിമാര്‍ അവരുടെ സല്‍ക്കാരങ്ങളും, വിദേശ യാത്ര ഉള്‍പ്പെടെയുള്ള യാത്രകളും, ആഢംഭരങ്ങളും ഒന്നും തന്നെ ഉപേക്ഷിക്കുകയോ ചുരുക്കുകയോ ചെയ്യുന്നില്ല.


പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക്‌ ഒരേയൊരു മുദ്രവാക്യം മാത്രം. ' രാജിവെയ്‌ക്കൂ, പുറത്തു പോകൂ'. സംസ്ഥാനത്ത്‌ പ്രതിക്ഷത്തിന്‍റെ സംഘടനയിലുള്ള ഉദ്യോഗസ്ഥരാണ്‌ ഭൂരിഭാഗവും. അവരുടെ നേതാക്കന്മാര്‍ ആദ്യം അവരുടെ സംഘടനയിലുളളവരെ സംശുദ്ധീകരിക്കട്ടെ. ' സ്വന്തം മന്തുകാല്‍ മണലില്‍ പൂഴ്‌ത്തി അന്യരെ മന്തുകാലാ' എന്നു വിളിക്കുന്നതു എല്ലാ രാഷ്ട്രീയക്കാരും നിര്‍ത്തട്ടെ. ' സ്വന്തം കണ്ണിലെ കോല്‍ നിക്കി അന്യരുടെ കണ്ണിലെ കരടു നീക്കാന്‍ എളുപ്പമാകും. മേല്‍ പറഞ്ഞ രണ്ടു വസ്‌തുതകളും ബൈബിളിലെ വാക്യങ്ങളാണ്‌. 


ആരോഗ്യ കാര്യത്തില്‍ എറെ ശ്രദ്ധേയമായവരും, പ്രബുദ്ധരുമാണ്‌ നാം മലയാളികള്‍. ആരോഗ്യകരമായ കാര്യങ്ങളില്‍ ചികിത്സ തേടുന്നതില്‍ മലയാളികള്‍ ഇന്ന്‌ വളരെ മുന്നിലാണ്‌. എന്നാല്‍ മാനസ്സീക ആരോഗ്യകാര്യങ്ങളില്‍ നാം മലായളികള്‍ ഏറെ പിന്നിലാണ്‌. മാനസ്സീക രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സകളെ കുറിച്ചും മലയാളികള്‍ ഇന്നും അജ്ഞാതരാണ്‌. അവ മനസ്സിലാക്കുന്നതിലേക്ക്‌ ഏറെ മലയാളികള്‍ ഉയര്‍ന്നു വന്നിട്ടില്ല.


വിദേശങ്ങളിലേക്ക്‌ നമ്മുടെ മന്ത്രിമാര്‍ പലരും പല പഠനങ്ങള്‍ക്കായി യാത്ര ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ പച്ചക്കറികളില്‍ ഏറെ വിഷം തളിച്ച്‌ കഴിക്കുന്ന മലയാളികളുടെ ഭക്ഷ്യ വിഷ ഭോജനത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആരും മിനക്കെട്ടിട്ടില്ല. വിദേശ രാജ്യങ്ങളില്‍ ഇത്തരം ഭക്ഷ്യ യോഗ്യമല്ലാത്തവയെ തീർത്തും നശിപ്പിച്ചു കളയും. അവിടെ ഇറക്കുമതി പോലും ചെയ്യില്ല. എന്തിനും വിദേശ അനുകരണ ഭ്രമമുള്ള ഒരു മലയാളിപോലും ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറായിട്ടില്ല.


നമുക്ക്‌ നല്ലൊരു നളെ വേണ്ടേ? നമുക്ക്‌ ഒരു നല്ല ഐശ്വര്യപൂര്‍ണ്ണമായ ജീവിതം വേണ്ടേ? മലായളികള്‍ നമുക്ക്‌ ആരോഗ്യവും സന്തോഷവും വേണ്ടേ? നാം ഓരോരുത്തരും തൂരുമാനമെടുത്ത്‌ പ്രവര്‍ത്തിച്ചാല്‍മാത്രമേ ഇതിനു്‌ ഒരു അറുതി വരുത്തവാനകൂ. അതിനായി നാം ഒരോരുത്തരും ദൃഢ പ്രതിജ്ഞയെടുത്ത്‌ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക. മറ്റുള്ളവര്‍ ചെയ്യുന്നത്‌ നോക്കി കാത്തിരിക്കാതിരിക്കുക. നിയമങ്ങള്‍ എത്ര ശക്തമാണെങ്കിലും ഒരു വ്യക്തിയുടെ സ്വാഭാവം തിരുത്തണമെങ്കില്‍ അത്‌ അയാള്‍ സ്വയം തീരുമാനിക്കണം. 'നമുക്കു നാമേ പണിവതു നാകവും നരകവും' എന്ന കവി വാക്യം എത്ര അര്‍ത്ഥവത്താണ്‌.

www.shridharsanamatmaprabhamahaalayam.webs.com
 Asthma|Counselling|Vaasthu consultant

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ