![]() |
KISS|SEXUAL INTERCOURSE|ചുംബനം|സെക്സ് |
ഇതു കേള്‍ക്കുന്ന മാത്രയില്‍ തന്നെ നമ്മുടെ മനസ്സ് പുളകമണിയും. കുളിരണിയും. "ഉമ്മ ഉമ്മ ചക്കരയുമ്മ" അതൊരു ചേതോവികാരമാണ്. മനസ്സിന്റെ ഊഷ്‌മളതയാണ്. ഒരു കുഞ്ഞിന്റെ ചിരി കണ്ടാലും, കരച്ചില്‍ കണ്ടാലും സ്‌നേഹ പ്രകടനമായി നമ്മള്‍ വാരിപുണര്‍ന്ന് ഒന്നിലധികം ചുംബനം കൊടുത്തിരിക്കും. അതും ലിംഗ പ്രായഭേദമില്ലാതെ. അതിനു സ്ഥലകാലവും, സമയവും, സാഹചര്യവും, ഒന്നും പരിഗണിക്കാറില്ല. ചുംബനം ശിശുവിന്റെ കവിളത്തും, നെറുകയിലും,നെറ്റിയുലും ആണ് സാധാരണ കൊടുക്കുന്നത്.
മുതിര്‍ന്ന കുട്ടികളെ പലപ്പോഴും പല സന്ദര്‍ഭങ്ങളിലും, എന്തിനു, അംഗീകരിക്കേ ണ്ട അവസരങ്ങളില്‍പോലും വേണ്ടും വിധം അഭിനന്ദിക്കുക പോലും ചെയ്യാറില്ല. മാതാക്കള്‍ മുതിര്‍ന്ന ആണ്‍കുട്ടികളുടെ നെറ്റിയുലും മൂര്‍ദ്ധാവിലും, പിതാക്കന്മര്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ നെറ്റിയിലും, നെറുകയിലും ചുംബിക്കാറുണ്ട്. മേല്‍ പറഞ്ഞ രണ്ടു തരം ചുംബനങ്ങളിലും വെറും നിഷ്‌കളങ്ക സ്‌നേഹം മാത്രമാണ് പ്രകടിപ്പിക്കുന്നത്. അവിടത്തെ പ്രേമത്തിന് വികാരമുണ്ടെങ്കിലും കാമത്തിന്റെ ആസക്തി തീരെ ഇല്ല. എന്നാല്‍ സ്‌ത്രീ പുരുഷ ബന്ധത്തില്‍ ചുബനത്തിന് പ്രസക്തി യുണ്ടെങ്കിലും ആ ചുബനങ്ങളില്‍ പ്രണയമുണ്ടെങ്കിലും പ്രകൃതിയുടെ ഉല്‍പാദന പ്രക്രിയയുടെ ഭാഗമായ കാമാസക്തി അതി ശക്തമാണ്. അതുകൊണ്ടു തന്നെ അത് പരസ്യമായി നടത്താവുന്നല്ല. ഉരലു തന്നെ വിഴങ്ങുമ്പോള്‍ വിരലു കൊണ്ടൊരു മറ വേണം എന്ന് പഴമക്കാര്‍ പറയുന്നുണ്ടല്ലോ.
ആദ്യം പറഞ്ഞ രണ്ടു തരം ചുംബനങ്ങളും കുഞ്ഞിന്റേയും, കൊടുക്കുന്നവരുടേയും മനസ്സില്‍ ഒരു നിര്‍വ്വികാരമാണ് സംജാതമാക്കപ്പെടുന്നത്. ദോഷമായി ഒന്നും സംഭവിക്കുയില്ല. എന്നാല്‍ കമിതാക്കളുടെ ചുംബനത്തന് വ്യാപ്‌തി കൂടുതലുണ്ട്. നിര്‍വ്വികാ രത്തിനപ്പുറത്തേക്ക് അത് നീണ്ടു പോയേക്കാം. കണ്ടു നില്‍ക്കുന്നവരിലും കാമ വികാരം ഉണര്‍ത്തപ്പെടാം. അത് വ്രണ പ്പെടുത്താം.
ഇന്ത്യയില്‍ മുസ്ലീം സഹഹോദരങ്ങളും മറ്റും പെരുന്നള്‍ വേളകളിലും മറ്റും തമ്മില്‍ വാരി പുണരാരുണ്ട്. എന്നാല്‍ വടക്കേ ഇന്‍ഡ്യയില്‍ മുതിര്‍ന്ന പുരഷന്മരും സ്‌ത്രീകളും തമ്മില്‍ ഹഗ്ഗ് ചെയ്യാറുമുണ്ട്. എന്നാല്‍ അവിടേയും കാമസക്തിയുടെ പ്രതീകമായി ചുംബനമില്ല. എന്നാല്‍ ഇവിടെ ഹഗ്ഗ് ആവശ്യമാണെങ്കില്‍ സ്‌ത്രീ പുരുഷന്മാരുടെ മനസ്സുകള്‍ക്ക് നല്ല പക്വത കൈവരിക്കേണം.
ഇന്ന് ആലിംഗനത്തിന്റെ പേരില്‍ തെരുവു യുദ്ധം നടക്കുകയാണ്. സ്വാതന്ത്ര്യം വേണമത്രേ. നമ്മള്‍ പല സമരങ്ങളും ബന്ദുകളും കണ്ട് മടുത്തവരാണ്. ഒരു പുതുമയുടെ പരിവേഷം ചാര്‍ത്താനാണെങ്കില്‍ പോലും ഇത്തരം സമര പരിപാടികള്‍ ഇവിടെ ആവിഷ്‌കരിച്ച് പ്രചരിപ്പിക്കണ്ടതുേേണ്ടാ? മാധ്യമങ്ങള്‍ അവരുടെ ചീപ്പ് പോപ്പുലാരിറ്റിക്കും, വരുമാനത്തിനപ്പുറവും ഒന്നും ചിന്തിച്ചു കാണുകയില്ല.
പണ്ട് കുട്ടികള്‍ വളരുകയാണ്. അന്ന് പട്ടിണികാലമായിരുന്നു. മാതാ പിതാക്കാള്‍ പാടത്തും, കൂലിപ്പണിക്കും പോകും. പകലന്തിയോളം പണി ചെയ്‌താല്‍ കിട്ടുന്നത് തുച്ഛമായ വരുമാനം. കുട്ടികളാണെങ്കില്‍ ഇന്നത്തെപോലെ ഒന്നോ രണ്ടോ അല്ല. എട്ടും പതിനൊന്നും വരെയുള്ള കുടംബങ്ങളുണ്ടായിരുന്നു. അതും കൂട്ടു കുടംബം. തമ്മില്‍ തല്ലിയും, കളിച്ചും രസിച്ചും, ഇണങ്ങിയും പിണങ്ങിയും സംരക്ഷിച്ചും ശിക്ഷിച്ചും ആടിയും പാടിയും മരം കയറിയും നാട്ടുകാരുടെ മാവില്‍ കല്ലെറിഞ്ഞും പച്ച മാങ്ങയും കൊള്ളിയും ചക്ക പുഴുക്കും തിന്നു വളര്‍ന്നു വന്ന ഒരു കാലം. അന്ന് കുട്ടികള്‍ക്ക് മുത്തച്ഛന്മാരുടേയും മുത്തശ്ശിമരുടേയും നല്ല ശിക്ഷമുണ്ടായിരുന്നു. കടുത്ത നിലപാടും, കടുത്ത ശിക്ഷയും കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു. ശിക്ഷ വാങ്ങിയ കുട്ടിയെ സാന്ത്വനിപ്പിക്കുവാന്‍ മറ്റു കുട്ടികള്‍ തന്നെ മുന്‍കയ്യെടുക്കമായിരുന്നു. അന്ത കലത്തലും ഏറെ കോട്ടങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ന് അണു കുടുംബം. മാതാ പിതാക്കള്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിനനുസ രിച്ച വളര്‍ത്തുന്നു. അവരുടെ ഏതാഗ്രഹവും ഏതറ്റം വരേയും വാശിയോടെ മത്സരത്തോടെ നിറവേറ്റി കൊടുക്കുന്നു. കുട്ടികള്‍ ദാരിദ്ര്യം അറിയുന്നില്ല. മിക്ക കുടംബങ്ങളിലും കുട്ടികള്‍ ഒന്നൊ രണ്ടോ. അയല്‍പക്കങ്ങളായി വലിയ ബന്ധമില്ല. സ്വാർത്ഥരാണ്. എല്ലാം തനിക്കു മാത്രം. എല്ലാം എൻറേതു മാത്രം. സ്നേഹം പങ്ക് വെയ്‌ക്കുന്ന തിനോ, പ്രശനങ്ങള്‍ പങ്കിടുന്നതിനോ, കാര്യങ്ങൾ പരിഹരിക്കുന്നതിനോ ചർച്ച ചെയ്യാൻ പോലും ഇന്നത്തെ കുട്ടികൾക്കറിയില്ല. അച്ഛനും അമ്മയും ജോലിക്കാര്‍. കൂലിപ്പണിക്കാരായാലും ഉദ്യോഗസ്ഥരായലും, ബിസിനസ്സുകാരായലും സംഗതി ധന സമ്പാദനം മാത്രം. കുട്ടികളെ ഏറ്റവും നല്ല നിലയില്‍ എത്തിക്കണം. അതിനു സമ്പാദ്യം മുഴുവനും തുലക്കും. കുട്ടികള്‍ അതിനര്‍ഹരാണോ, അവര്‍ക്കത് സാദ്ധ്യമാണോ എന്നൊന്നും ചിന്തിക്കാനുള്ള സമയമേ ഇല്ല. എന്തിനും ഏതിനും മത്സരമാണ്. മത്സരം അനിവാര്യമാണ് ഈ കാലഘട്ടത്തില്‍. എന്നാ ലത് ആരോഗ്യകരമായിരിക്കണം.
കുട്ടികള്‍ പഠനം കൊണ്ട് മടുത്തു കഴിഞ്ഞു. ക്ലാസ്സു മുറികളിലെ പഠനം കൂടതെ പ്രൈവറ്റ് ട്യൂഷനും. പിന്നെ സംഗീതം, നൃത്തം തുങ്ങിയവക്ക് വേറെ ക്ലാസ്സുകളും. നമ്മുടെ കുട്ടികള്‍ എന്നാണാവോ മാനസ്സികമായി ബ്രേക്ക് ഡൗണ്‍ ആകാന്‍ പോകുന്നത്. അല്ല ആയി തുടങ്ങി. അതാണ ല്ലോ കിസ്സ ഓഫ് ലൗ അഥവ ചുബന സമരം. പരിഭാഷ തന്നെ എത്ര വിചിത്രം?
പണ്ട് കുട്ടികളുടെ സര്‍ഗ്ഗാത്മക ക്രിയാ വാസനകളെ പരിപോഷിപ്പിക്കുന്ന ജീവിത ശൈലിയാണ് ഉണ്ടായിരുന്നത്. സര്‍ഗ്ഗാത്മക ക്രിയാ വസനകള്‍ താനേ വളര്‍ന്ന് വികസിക്കുകയായിരുന്നു. ഒരു വിത്ത് മണ്ണില്‍ വീണാല്‍ അത് താനേ മുളച്ച് പന്തലിക്കും. വളവും വെള്ളവും കൂടതെത്തനെ തടസ്സങ്ങളെ എല്ലാം തരണം ചെയ്‌ത് അതിജീവിച്ചി രിക്കും. പണ്ട് കോഴി ആടുമാടുകളെല്ലാം തന്നെ തനേ മേഞ്ഞ് തിരിച്ചു വരുമായിരുന്നു. ഇന്ന് എല്ലാം കെട്ടിയിട്ടു വളർത്തുന്ന ശീലമാണല്ലോ.
ഇന്ന് കുട്ടികളെ ബ്രോയലര്‍ കോഴികളെപ്പോലേയും പട്ടികളെപ്പോലേയും വീട്ടിനുള്ളിലിട്ടടച്ച് വളര്‍ത്തുകയാണ്. തീറ്റി കൊടുത്ത് വളര്‍ത്തുകയാണ്. മഴുവന്‍ സമയവും പഠനവും, തീറ്റയും, കമ്പ്യൂട്ടറും, ടി.വി. യും ഒക്കെ ആയി കഴിയുകയാണ്. അവരുടെ സര്‍ഗ്ഗാത്മക ക്രിയാ വാസനകളെ വിടരുവാന്‍ അനുവദിക്കുന്നില്ല. രക്ഷിതാക്കളുടെ ഇച്ഛക്കനുസരിച്ച് മത്സരിപ്പിച്ച് വളര്‍ത്തുകായാണ്. കുട്ടികളുടെ മസ്‌തികഷ്‌ക വളര്‍ച്ച മുരടിച്ചു പോയിരിക്കുന്നു. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും ബലാല്‍സംഗങ്ങളും പീഢനങ്ങളും മാത്രം. അവരുടെ മനസ്സുകള്‍ അതില്‍ കുടുങ്ങി പോയിരിക്കാം. അവര്‍ക്ക് അത്തരം കാര്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ വയ്യാതായിരിക്കുന്നു.
കാരണം ടീന്‍ ഏജ് പ്രായം വളരെ കഠിനമാണ്. 13 വസ്സുമുതല്‍ 19 വയസ്സു വരെയുള്ള പ്രായമാണ് ടീന്‍ ഏജ് പ്രായം. 13 വയസ്സുവരെ മാതാ പിതാക്കളെ അനുസരിച്ചു നടന്ന കുട്ടികള്‍ അവിടം മുതൽ അനുസരിക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് സ്വാഭാവികമായി ഒരു അസ്വസ്ഥത സംജാതമാകും. ഈ സമയത്താണ് കുട്ടികളുടെ ശരീരഘടനയില്‍ മാറ്റം വരുന്നുത്. മീശ കിളര്‍ക്കുക, ശബ്ദ മാറ്റം സംഭവിക്കുക, ആര്‍ത്തവം കാണുക, ഗൂഹ്യ പ്രദേശങ്ങളിലും കക്ഷങ്ങളിലും രോമം കിളർക്കുക എല്ലാം സംഭവിക്കുന്നത് ഈ കാലഘട്ടത്തിലാണ്.
അതോടെ അവരില്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. അവര്‍ വലുതായി എന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നു. അവര്‍ മുതിര്‍ന്നവരോട് എതിര്‍ക്കുവാനും തട്ടുത്തരം പറയുവാനും ആരംഭിക്കുന്നു. ഇത്തരം സന്ദര്‍ങ്ങള്‍ മുതിര്‍ന്നവരായ നമ്മള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അവരെ അംഗികരിക്കേണ്ടതിനു വേണ്ടേ കാട്ടികൂട്ടലുകളെന്നു നാം മനസ്സിലാക്കണം.
മറ്റൊന്നും കിട്ടാതായപ്പോള്‍ കുട്ടികള്‍ തിരഞ്ഞെടുത്തതാകാം ഈ ചുംബന സമരം അഥവ കിസ്സ് ഓഫ് ലൗ എന്ന വിഷയം. സദാചാര പോലിസ്സു കളിയും ഈ ഗണത്തില്‍ തന്നെ പെടുത്താം. അതിന് സർക്കാരിനോ, പോലിസ്സിനോ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇവരെ തിരുത്തണ്ടതും, മനസ്സിലാക്കേണ്ടതും, അംഗീകരിക്കേണ്ടതും നമ്മള്‍ രക്ഷിതാക്കുളും മാതാപിതാക്കളുമാണ്. നമുക്കു മാത്രമേ നമ്മുടെ കുട്ടികളെ രക്ഷിക്കാനാകൂ. അല്ലെങ്കില്‍ നാളെയുടെ നല്ല വസന്ത കാലം നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടാം.
കടൽകൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട് വർഷങ്ങളോളം കഴിഞ്ഞ് വരുന്ന മകനെ വിമാനത്താവളത്തിലോ, റെയിൽവേ സ്റ്റേഷനിലോ വെച്ച് അമ്മയോ ഭാര്യയോ സഹോദരിയോ മറ്റോ ഒന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചാൽ കണ്ടു നിൽക്കുന്നവരുടെ കണ്ണുൾ ഈറനണിയും. എന്നാൽ പരസ്യമായി പൊതു സ്ഥലങ്ങളിൽ അന്യ ലിംഗത്തിൽ പ്പെട്ടവരെ ഒരു കൂസലും കൂടാതെ ചുംബിച്ചാൽ കണ്ടു നിൽക്കുന്നവരുടെ മനസ്സിനെ ഇക്കിളി കൂട്ടുകയും അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കുകയും കൂടി ചെയ്യുന്നു. ചുംബന സമരക്കാർ മുൻപ് സദാചാര പോലീസ്സിൻറെ പീഢനത്തിന് ഇരയായ അനുഭവം ഉണ്ടെന്ന് പറയപ്പെടുന്നു. ഇപ്പോൾ ഇത് കാണിക്കുന്നത് സദാചാര പോലീസ്സിന് പ്രോത്സാഹനം കൊടുക്കുയും അവരെ ഇത്തരം പ്രവത്തികൾ ചെയ്യുവാൻ പ്രേരിപ്പിക്കുയും ചെയ്യു ന്നില്ലേ എന്ന് സംശയിക്കണ്ടി വരുന്നു. പുളിക്കണ മുന്തിരി ആർക്കു വേണമെന്ന് പറഞ്ഞ് കിട്ടുന്ന അവസരം സദാചാരവാദികൾ മുതാക്കില്ലേ? 350 പേർ പങ്കെടുക്കുന്ന സമരം കാണാൻ 3500 പേർ പങ്കെടുത്തപ്പോൾ "ആരാൻറെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്" എന്ന പോലെയായി. തരം കിട്ടിയാൽ അവർ അവസരം മുതലാക്കാൻ ശ്രമിക്കില്ലേ. ഇത്തരം ചെയ്തികളെ സമരമെന്ന് പറയാൻ കൊള്ളുമോ?
സ്വാതന്ത്ര്യം വേണം. ഒപ്പം പരധിയും വെയ്ക്കണം. അതാണ് സമൂഹത്തിൻറെ കെട്ടുറപ്പിന് നല്ലത്. നാളെ സ്വാതന്ത്ര്യത്തിൻറെ പേരിൽ സമരക്കാരികളേയും, സമരക്കാരൻറെ ഭാര്യയേയോ, അമ്മയേയോ, സഹോദരിയേയോ പര പുരഷൻ കടന്നാക്രമിച്ചാൽ എന്ത് പ്രതികരണമാണ് ഉണ്ടാകുുക? തീർച്ചയായും അവരും സദാചാരപോലീസ് ചമയില്ലേ? ഉഭയ സമ്മത പ്രകാരമാണെങ്കിൽ പോലും അവൻറെ അഥവ അവളുടെ നീതി ബോധം ഒന്ന് സടകുട കുടഞ്ഞ് പുറത്തു വരില്ലേ? സ്വന്തം ഭാര്യെയെ അഥവ ഭർത്താവിനെ അന്യ ലിംഗത്തിൽപ്പെട്ടവർ പരസ്യമായി ചുംബിച്ചാൽ അടുത്തു തന്നെ കുടുംബ ബന്ധം തകരാറാകും. വേർപിരിയൽ കാണിച്ചുള്ള വക്കീൽ നോട്ടീസ് കയ്യിൽ കിട്ടുകയും ചെയ്യാം.
പണ്ട് കുട്ടികൾ മാതാപിതാക്കളുടെ സംരക്ഷണയിലും,അനുസരണത്തിനം കീഴിലായിരുന്നു. ഇന്ന് സാംപത്തിക നേട്ടത്തിനുള്ള ഒരു ഉപാധിയായി കുട്ടികൾ മാതാപിതാക്കളെ കാണുന്നു. മക്കൾ പറയുന്നതും കാണിക്കുന്നതും ഇന്ന് മാതാപിതാക്കൾ കേൾക്കുന്നു, അനുസരിക്കുന്നു. മക്കളുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ പൂർത്തികരിക്കുന്നതിനുള്ള ഒരു ഉപകരണമായി തീർന്നിരിക്കുന്നു. മക്കൾ പറയുന്നതെന്തും മാതാപിതാക്കൾ അനുസരിക്കും അംഗീകരിക്കും എന്ന തോന്നൽ കുട്ടികൾ ഉണ്ടാക്കി എടുക്കുന്നു. മാതാപിതാക്കൾക്ക് അവരുടെ നിസ്സഹായതകൊണ്ട് അപ്രകാരം അനുവർത്തിക്കേണ്ടി വരുന്നു. പാവം മക്കൾ അച്ഛനമ്മമാരുടെ മനസ്സ് അറിയുന്നതേയില്ല. അങ്ങിനെ ആക്കി തീർത്തതിൽ രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. കുറച്ചുകാലം മുൻപ് ഇംഗ്ലണ്ടിൽ പൊതു നിരത്തിൽ ചുംബച്ചിന് കമിതാക്കളെ അവിടത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു സമൂഹത്തിന് കെട്ടുറുപ്പുണ്ടാകണമെങ്കിൽ അടക്കും ചിട്ടയും സ്വാതന്ത്ര്യവും പരിധികളും ആവശ്യമാണ്. വഴിയിൽ കാണുന്ന ആണുങ്ങളെ അഥവ പെണ്ണുങ്ങളെ കാണുംപോൾ ചുംബിക്കുവാൻ നടക്കുംപോൾ ചുംബന സമരമാകില്ല. അഴിഞ്ഞാട്ടമാകും. പേകൂത്താകും. അഴിഞ്ഞാടി നടക്കുന്ന സ്ത്രീകളെ വേശ്യകളെന്ന് മുദ്രയിടപ്പെടും. വേശ്യകൾ പലരും കാമ പൂർത്തികരണത്തില്ല മറിച്ച് ധന സംപാദനമാണ് ഉദ്ദേശം. കേരളം സാക്ഷര കേരളമാണ്. ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. അത്യാവശ്യം നല്ല സാംപത്തിക ശേഷിയുമുണ്ട്. അത്യാവശ്യ മാനസ്സിക വൈകല്യങ്ങളുമുണ്ട്. നമ്മുടെ സമരക്കാരുടെ ഉദ്ദേശം ലക്ഷ്യം എന്നിവ പിഴച്ചു പോയോ എന്ന് പുനർചിന്തിക്കണം.നല്ല നാളെയെ വാർത്തെടുക്കേണ്ട യുവ ശക്തികൾ സംഘടിക്കണം. സമരം നടത്തി പോരാടണം. എന്തു മാർഗ്ഗം സ്വീകരിച്ചാകരുത്. അതിന് ഗാന്ധിജി നൽകിയ സംഭാവനകൾ തന്നെ ധാരളം. നമ്മുടെ പരിധിക്കുള്ളിൽ നിയമ ലംഘനം കൂടതെ തന്നെ ധാരളം ഓപ്ഷനുകളുണ്ട്. അവയെ സ്വീകരിക്കാം.
visit: http://www.shridharsanam.netau.net/
visit: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ