2014, ഡിസംബർ 9, ചൊവ്വാഴ്ച

ഒരു നിമിഷം! (STRIKE-KISS OF LOVE)

EMBRACING|KISS|SEX


ഓര്‍ക്കുക മര്‍ത്ത്യരേ 
ഞാനൊരു തീവ്രവാദിയല്ല
ജാതി മത ഭ്രാന്തനുമല്ല
രാഷ്ട്ര വിഘടനവാദിയല്ല
വിപ്ലവകാരനുമല്ല, രാജ്യ
ദ്രോഹിയുമല്ല, എനിക്കില്ല
രാഷ്ട്രീയവും, സാഹിത്യവും പിന്നെ
ശത്രുതയും, സ്വാര്‍ത്ഥതയും.
ഞാന്‍ പച്ചയാം വെറുമൊരു മര്‍ത്ത്യന്‍
നിങ്ങളുടെ പ്രിയ തോഴന്‍, സ്‌നേഹിതന്‍.
ആത്മാവില്‍ കനലെരിയും സത്യ
മൊരിക്കലും അടങ്ങീടില്ല,പിന്നെയതു
തളച്ചീടൂകമസാദ്ധ്യം പ്രിയരേ, തോഴരേ.
സത്യമെപ്പോഴും ക്രൂശിലേറും അതു കണ്ടു
പൊയ്‌മുഖങ്ങള്‍ പലരും പഞ്ചുരി തൂകും.
കാലമിതു കലികാലമെന്നു പണ്ടുള്ളോരു
പഴമക്കാരൊന്നു ചൊല്ലിവെച്ചു.
രാജ ഭരണം മാറി പിന്നെ ജനാധിപത്യം വന്നു
ഭരണാധികാരികളന്നും മിന്നും ഒരു പോലേ.
ചക്കരകുടത്തില്‍ കയ്യിട്ടു നക്കിയവരസംഖ്യം
ചക്കരക്കുടത്തിനായി നെട്ടോട്ടമോടുന്നവരുമസംഖ്യവും.
മുമ്പേ ഗമിച്ചുടം ഗോക്കളെല്ലാം
പിമ്പേ ഗമിച്ചീടുമെന്നതു പോലെ
ഭരണ സാരഥികള്‍ നയിച്ചീടും പോലെ
പ്രജകളും പിമ്പേ ഗമിച്ചീടുന്നു.
കടകെണി കൂട്ടി ഭരണാധികാരികള്‍
പിന്നെ പ്രജകളും തഥൈവ.
ദൂര്‍ത്തും അഴിമതിയും, സ്വജന പക്ഷാപാതവും
കൊടികുത്തി വിരാജിക്കുന്നു സര്‍വ്വരും.
സുഖവും, ദുഖവും, നന്മയും തിന്മയും
പണ്ഡിതനും പാമരനും, സമ്പന്നനും ദരിദ്രനും
ദ്വിതീയങ്ങളെന്നും നിലനില്‍ക്കും 
കലാങ്ങളെന്നും നില്‍ക്കുവോളം.
ഇടതുകൊണ്ടു വാങ്ങി വലതു കൊണ്ടു കൊടുത്തു
കൊടുത്തു വിലവര്‍ദ്ധനയെന്നതു പ്രശ്‌്‌നമല്ലതായി.
കൃഷിക്കാരനു കിട്ടിയതു പോരാ,
ഉപഭോക്താവിനു വിലയും കൂടി.
മന്ത്രി പുംഗവന്മാരെന്തു ചെയ്യും?
കലാ കായിക മേള തുടങ്ങി
അരങ്ങില്‍ കയ്യാംങ്കളിയും തുടങ്ങി.
മലയാള മണ്ണിന്‍ മക്കളിന്നു മലയാലം മറന്നു
പഠിച്ചു പഠിച്ചു മംഗ്ലീഷുകരായി.
പാവം തുഞ്ചന്‍ കിളിയെകൊണ്ടു 
പാടിച്ച മലയളം വൃഥാവിലായി.
എന്തിനുംമേതിനും ശാസ്‌ത്രം 
വേണമെന്നു ശഠിച്ചവരിന്നു 
കേവലം നോക്കു കുത്തികളായി.
പക്ഷി മരണം മുമ്പും ഉണ്ടായിരുന്നു ഇവിടെ
ഇന്നിപ്പോളതിനു പുതിയൊരു മാനവും വന്നു.
അജ്ഞതാ ശാസ്‌ത്രം വെറും മൂഢം 
എന്നാലിതു കൊടും ക്രൂരം.
പക്ഷി പനി പകരില്ലെന്നാദ്യമുര 
ചെയ്‌തു പിന്നെ പടരുമെന്നായി, ശേഷം 
അറുംകൊല തന്നെ നാടമാടിയെങ്ങും.
ജിവിക്കാന്‍ കൊതിച്ച ആയിരങ്ങള്‍
കത്തിയമര്‍ന്നു ഒരു പിടി ചാരമായി.
പരാതിപ്പെടാനകില്ലമീ മിണ്ടാ പ്രാണികള്‍ക്ക്‌ 
ക്രൂരത സഹിച്ചു ഒടുങ്ങേണം പാരില്‍.
എങ്കിലു മൃഗ സ്‌നേഹികളാരുമറിഞ്ഞില്ല 
യീ ക്രൂരത, കഷ്ടം, നഷ്ടമാര്‍ക്ക്‌ ? എന്തിന്‌ ?
കാക്കയുമൊരു പക്ഷി, ചത്ത താറക്കളെ 
ഭുജിച്ച പക്ഷി, നാളിത്രയുമായിട്ടും ഒരു 
കാക്ക പോലും ചത്തതറിവില്ല.
കീടനാശിനി വിഷ ബാധയോ കാലവസ്ഥ 
മാറ്റ രോഗമോ എന്തുമാകട്ടെ ചികിത്സ
മാത്രം അരും കൊലയോ പ്രതിവിധി?
ഇവിടെ മാത്രം ശാസ്‌ത്രം വളര്‍ന്നോ 
അതോ തളര്‍ന്ന്‌ മണ്ണടിഞ്ഞോ വീണ്ടും? 
പണ്ട്‌ ഇടവണ്ടിയെന്നുരു പോലീസ്‌ വണ്ടി
കേട്ടാല്‍ താടിയിടിക്കും മുട്ടു വിറക്കും.
കള്ളനും പോലീസും കുട്ടിക്കാലം കളി
യോര്‍ക്കും പോലെ യഥാര്‍ത്ഥ കള്ളനും 
പോലീസുമിന്നു മാറി നാറി കളിക്കുന്നു.
പോലീസിലെ കളള നാണയങ്ങളിന്നു
രുണ്ടു കളിക്കുമ്പോള്‍ കള്ളന്മാരിലെ
സദാചാര പോലീസും ഉണര്‍ന്നു കഴിഞ്ഞു.
ചുംബനമെത്ര പവിത്രമെന്നാലന്നു യൂദാസ്‌
ഒറ്റി കൊടുത്തു യേശുവിനെ.
പ്രണയ വിവശത കൊണ്ടുള്ള ചുംബനം
നിര്‍മ്മലമെങ്കിലും കാലവും നേരവും നോക്കണം.
ദീര്‍ഘ കാലം പിരിഞ്ഞിരിക്കും ജോഡികള്‍ 
കണ്ടു മുട്ടും നേരം ചിലപ്പോള്‍ ചുംബനമര്‍പ്പിക്കും 
വാരി പുണരും പിന്നെ കരഞ്ഞിടും.
പല വികാരങ്ങള്‍ താനേ നിര്‍ഗ്ഗളിമിക്കുന്നതും
സ്വയം സാഹചര്യം സൃഷ്ടിച്ച്‌ പ്രകടിപ്പിക്കുന്നതും
രണ്ടും രണ്ടാണേ കൂട്ടരേ.
പണ്ട്‌ മക്കള്‍ തനേ വളരുകയായിരുന്നു
എന്നാലിന്നു മക്കളെ മാതാപിതാ
ക്കള്‍ക്കുവേണ്ടി വളര്‍ത്തുന്നു.
കഷ്ടം! നമ്മാളരും പലതറിഞ്ഞില്ല,
ചിന്തിച്ചീല്ല,
കണ്ടതീല്ല,
നടിച്ചീല്ല,
സംഭവിച്ചു, പിന്നേയും നമ്മള്‍ പഠിച്ചീല്ല,
കണ്ടതില്ല, 
ചിന്തിക്കുന്നില്ല.
പരിഭവം ഒരു തേങ്ങലായി മറയട്ടേ
വിടവാങ്ങാട്ടെ ഈ നിമിഷ കുസുമങ്ങള്‍.

VISIT:http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ