കുലം കുത്തികള്‍ കുലംകുത്തി തന്നെ.പണ്ട് സിപിഐയില്‍ നിന്ന് കുലം കുത്തി പോന്നവരാണ് ഇന്ന് മറ്റുള്ളവരെ കുലംകുത്തികള്‍ എന്ന് വിളിക്കുന്നത്. സ്വന്തം കണ്ണിലെ കോലിരിക്കേ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുന്നതെന്തിനാവോ? കേരളത്തില്‍ പ്രതിപക്ഷവും കേന്ദ്രത്തില്‍ ഭരണപക്ഷവുമായി സഹകരിക്കുന്നതിനെ എന്താണ് പറയുക. പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് അറിവില്ലാത്തതിനാല്‍ ഇവരോട് ക്ഷമിക്കേണമേ.
അച്യുതാനന്ദത്തിലെ ആനന്ദത്തിന് ച്യുതി സംഭവിച്ചു. പിണറായി വിജയിനിലെ വിജയം അണഞ്ഞു. ഇളമരം മൂത്തു കരിമരമായി. കൊടിഏറിയത് ഇപ്പോള്‍ കൊടി ഇറങ്ങി. ഇപ്പിക്ക് ബീപി കൂടി.
ഇപ്പോള്‍ പ്രത്യേയശാസ്ത്രം എവിടെ? ബീഡിയും പരിപ്പു വടയും എവിടെ?
പാര്‍ട്ടി മരിച്ചു. സഖാക്കള്‍ ജയിച്ചു.
ഇനി നമുക്ക് ഓര്‍ത്തു പാടം- ആടാം പാടം പാര്‍ട്ടിതന്‍ അങ്കം വെട്ടിയ വീര കഥകള്‍, ധീര കഥകള്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ