2014, ഡിസംബർ 6, ശനിയാഴ്‌ച

ഇതെന്തു നാട് (GOD'S OWN COUNTRY)



മാവേലി
പണ്ടു പണ്ടെങ്ങൊരസുര മാവേലി
മഹാബലി തമ്പുരാന്‍ ഭരിച്ചീന്നാട്ടില്‍
കള്ള പറയും ചെറു നാഴിയും കള്ള 
തുലാസ്സും ബഹു വിധം സുലഭം.
കള്ളത്തരവും പൊളി വചനവും
പൊളള വാഗ്‌ദാനങ്ങളും പൊങ്ങച്ചവും
ഇങ്ങിനെ പലതും പലതായി പെരുകി.
അഴി മതി അഴി മതി എന്ന്‌ പറഞ്ഞ്‌
പലരും അഴിക്കുള്ളിലായി വാസം.
ഭരാണാധികരികള്‍ക്കക്ഷരം അമ്പത്തിയാറും
പിഴച്ചു, പിന്നെ ശേഷിക്കുന്നവര്‍ക്കു മുഴുവനും.

ദൈവത്തിൻറെ സ്വന്തം നാട്
കാലം മാറി കോലം മാറി,
കോലം മാറി കാലം മാറി
സംഭവിച്ചതെന്തോ സംഭവിച്ചു പിന്നെ
ഓര്‍ത്തു വിലപിക്കുക സജ്ജനങ്ങളേ.
ശക്തനും പഴശ്ശിയും വാണിരുന്നീനാട്‌
ശക്തിയും ക്ഷയിച്ചു നീതി ബോധവും പോയി.
കേരത്തിന്റെ നാട്ടിലിന്ന്‌ കേരവും 
തുഞ്ചനും,വള്ളത്തോളും, ഉള്ളൂരും
പാടിയ നിത്യ വസന്ത കന്യക
മലയാള നാട്ടിൻ മലയാളവും 
ശീഘ്രമേ അന്യമായി തുടങ്ങി.
മാറ്റം എന്നും അനിവാര്യമെങ്കിലും
മാറ്റത്തിനുമൊരു അന്തസ്സുണ്ടാകണം. 
ശാസ്‌ത്രം വളര്‍ന്നു മുനുഷ്യരും വളര്‍ന്നു
വളര്‍ന്നു വളര്‍ന്നു വളരുവോളും തളര്‍ന്നു.
ശാസ്‌ത്രം മനുഷ്യനു തണലായി താങ്ങായിപിന്നെ 
കശാപ്പു ശാലയായി മാറി ഭരണാധികാരികള്‍ക്ക്‌.
ബോംബുകള്‍ വര്‍ഷിച്ചു തകര്‍ത്തു രസിച്ചു
പിന്നെ പക്ഷികളെ കൂട്ടത്തോടെ കൊന്നടുക്കി
അഗ്നിയില്‍ ഹോമിച്ചു ജനസേവ നടത്തി.
പാവമീ മിണ്ടാപ്രാണി തറാക്കളേയും, കോഴികളേയും 
വെറുതെയങ്ങു കൊന്നടുക്കിയിട്ടും ഭരാണാധികളള്‍ക്കും 
മൃഗ വൈദ്യ ശാസ്‌ത്രത്തിനും അഹന്തക്കിട്ടു ആരും തട്ടിയില്ല.
ആബോളയും, ഐഡ്‌സും പടരുന്ന നാട്ടിലും മനുഷ്യരില്‍
എന്തേയിതു ചിന്തിച്ചു കൂടാ ഭരണ വൈദ്യ നിപുണരേ.
ജീവിക്കുവാനുള്ള അവാകശം നിഷേധിക്കുന്ന അധികാര വൈദ്യ 
വര്‍ഗ്ഗമേ ! നിങ്ങളുടെ നീതി നിഷേധം പൊറുക്കുക അസാദ്ധ്യം. 
കാമത്തന്റെ പേ കൂത്തുകൊണ്ടോ സ്വാതന്ത്ര്യത്തിന്റെ പേരിലോ
എന്തിന്റെ കാരണമായാലും ചുംബന സമരം ആളി കത്തി 
ഒരു മഹാസംഭവത്തിന്റെ മുന്‍ സൂചന നല്‍കി മുന്നേറുന്നു.
യുവ തലമുറ, യുവ ശക്തി തടക്കുവാനാകില്ല അതാര്‍ക്കും
ബന്ധിക്കുവാനാകില്ല സജ്ജനങ്ങളേ, ഉണരൂയുണരൂ
മാറ്റത്തിന്റെ ശംഖൊലി കേള്‍പ്പു അല്ലെങ്കിലതു നാളെ 
നമ്മെ തിരുത്തി അവര്‍ വെഹ്നി കൊടി പാറിപ്പിക്കും.
ഓര്‍ക്കുക സജ്ജനങ്ങളേ, ഇന്നുനമ്മളാരും സുരക്ഷിതരല്ല
നാളെ നമുക്കിതു നിഷേധിക്കും, വീണ്ടുമൊരു വാഗന്‍ ട്രാജഡിപോലെ.
പ്രതിഷേധിക്കുക, പ്രതികരിക്കുക ഇതാണു സമയം സജ്ജനങ്ങളേ. 
VISIT: http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ