2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

സ്‌ത്രീകള്‍ പ്രതികരിക്കണമോ (REACTIONS OF LADIES)

 REACTION,PARENTING, BEHAVIOUR


ലോകാരംഭം മുതല്‍ സ്‌ത്രീ പുരുഷന്റെ കീഴെയാണെന്ന ഒരു ധാരണ പരക്കെയുണ്ട്‌. മനുസ്‌മൃതിയുടെ കാലത്ത്‌ പുരുഷ മേധാവിത്വം സ്‌ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന്‌ പറഞ്ഞ്‌ അടിവരയിട്ട്‌ ഉറപ്പിക്കുകയും ചെയ്‌തു. മനു പറഞ്ഞതിനെ തെറ്റായി പുരുഷ മേധാവിത്വം വ്യാഖ്യനിക്കുകയണ്‌ ഉണ്ടാത്‌. എന്തായലും മനു വിവാദത്തിന്‌ ഞാനൊരുക്കമില്ല.


പ്രകൃതിയിലെ എല്ലാ ജീവലങ്ങള്‍ക്കും ചേതന ചൈതന്യത്തോടൊപ്പം വികാരങ്ങളും, വിചാരങ്ങളും ഉണ്ട്‌. പുരുഷന്മാരുടേതുപോലെ സ്‌ത്രീകള്‍ക്ക്‌ മാംസവും മജ്ജയും ഉണ്ട്‌. പ്രകൃതിയില്‍ നിന്ന്‌ അവള്‍ ഒരിക്കലും വിഭിന്നമല്ല.


പ്രകൃതിയില്‍ പമ്പ്‌ ഫണമുയര്‍ത്തിപിടിച്ച്‌ പ്രതികരിക്കുന്നു. പട്ടിയും, പൂച്ചയും മുരണ്ടു കൊണ്ടു പ്രതികരിക്കുന്നു. എന്തിനധികം പറയുന്നു, പ്രകൃതി തന്നെ സുനാമിയായും, ചുഴലിയായും, പേമാരിയായും പ്രതികരിക്കുന്നു.


സ്‌ത്രീ അമ്മയാണ്‌, അവള്‍ മക്കളോട്‌ പ്രതികരിക്കുന്നില്ലേ? സ്‌ത്രീ ദേവിയണ്‌. ദേവി തന്റെ സ്വന്തം ഭക്തര്‍ക്കു വേണ്ടി പ്രതികരിക്കുന്നില്ലേ? സ്‌ത്രീ ഭാര്യയായാല്‍ !!?? സ്‌ത്രീ സമൂഹത്തിന്‌ എതിരെ ??!!


സ്‌ത്രീ ഒരു പുരുഷനെതിരേയും സമൂഹത്തിനെതിരേയും പ്രതികരിക്കാമോ? ഇതെന്തു ചോദ്യമാണ്‌ എന്ന്‌ ചിലര്‍ ചോദിച്ചേക്കാം. പുരുഷ മേധാവിത്വ അനുകൂലികള്‍ സ്‌ത്രീകളുടെ പ്രതികരണം നിഷേധിക്കാം. അവര്‍ക്ക്‌ സ്‌ത്രീകള്‍ കുട്ടികളുടെ പോലെ അച്ചടക്കം ഉള്ളവരായിരിക്കണം. എതിര്‍ത്താല്‍ കര്‍ശനമായും നിയന്ത്രിക്കും. നിയന്ത്രണം കടുത്ത ശാസനയിലോ, പിഢനം (ശാരീരികമോ/മനാസ്സീകമോ) വരേയോ എത്താം. അടക്കി ഭരിക്കണം എന്ന ഫ്യഡല്‍ വ്യവസ്ഥിതി.


കാലങ്ങളായി ഇങ്ങിനെ അടുക്കി വെയ്‌ക്കുന്ന വികാരങ്ങള്‍ വ്രണപ്പെട്ട്‌ അണപ്പൊട്ടി ഒഴുകുവാന്‍ ഇടയുണ്ട്‌. കുട്ടികള്‍ അടി കിട്ടുമ്പോള്‍ കരഞ്ഞുകൊണ്ട്‌ പ്രതികരിക്കുന്നു. സാധനങ്ങള്‍ വലിച്ചെറിഞ്ഞ്‌ പ്രതിഷേധത്തിലുടെ അവര്‍ പ്രതികരിക്കുന്നു. വെറുമൊരു പെണ്ണായി പോയതുകൊണ്ട്‌ അവര്‍ക്ക്‌ പ്രതികരിക്കുവാനുള്ള അവരുടെ അവകാശം ഒരിക്കലും നിഷേധിക്കാനാവില്ല. പ്രതികരണം ഏതു രീതിയില്‍ എത്രവരെ എന്നൊക്കെ പരതി വെച്ച്‌ നിയന്ത്രിക്കുവാനും കഴിയുകയില്ല.


നമ്മുടെ സ്‌ത്രീകള്‍ പൊതുവേ ശാന്തരും, പക്വമതികളും ആണ്‌. പുരുഷന്മാര്‍ക്കാകട്ടെ നാണം കുണുങ്ങികളെയാണ്‌ താല്‍പര്യവും. തന്റേടികളായ സ്‌ത്രീകളെ പല പുരുഷന്മാര്‍ക്കും താല്‍പര്യവുമില്ല. അതുകൊണ്ടുതന്നെയാകണം പുരുഷ മാധേവികള്‍ ഇത്തരം ഒരു സങ്കല്‍പം വളര്‍ത്തി കൊണ്ടുവന്നത്‌.


ഉണ്ണിയര്‍ച്ചയും, ഝാന്‍സി റാണിയുമൊക്കെ ഇതിന്‌ അപവാദങ്ങളായി നിന്നിട്ടുണ്ട്‌. കാലമിത്രകഴിഞ്ഞിട്ടും അവരുടെ സൗന്ദര്യവും ധൈര്യവും ഇന്നും പാടി പുകഴ്‌ത്തുന്നുണ്ട്‌. അടുത്തിയിടെ കുറച്ചു മുന്‍പ്‌ ഒരു യുവതി കരാട്ടെ പ്രയോഗം കൊണ്ട്‌ ചില യുവാക്കളെ കീഴടക്കിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. അത്തരം പ്രതികരണം ഒരു സാഹസികതയായി കാണാനേ പറ്റൂ. മറ്റൊന്ന്‌ (അച്ഛനെ മര്‍ദ്ദിക്കുമോ) ചിന്തിച്ച്‌ യുവാക്കളെ ആക്രമിക്കുകയായിരുന്നു. പ്രതികരണം എങ്ങിനെ എന്തിന്‌ എന്ന്‌ ഒന്ന്‌ ചിന്തിക്കണം. അടുത്തയിടെ ഒരു സ്‌ത്രീ തനിച്ച്‌ അനാവശ്യ രാഷ്ട്രീയ സമരത്തിനെതിരെ (റോഡ് ഉപരോധം) പ്രതികരിച്ചത്‌ ഉചിതമായിരുന്നു. പ്രതികരിക്കുവനുള്ള അവകാശം സ്‌ത്രീക്കായലും,പുരുഷനായലും, കുട്ടിക്കായലും അവകശപ്പെട്ടതാണ്‌. അതൊരിക്കലും നിഷേധിക്കാനവില്ല.

www.shridharsanam.netau.net
DO IT OR NOT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ