2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

വിദ്യാഭാസവും പീഢന ശാലകളും ( IS EDUCATION ONLY BUSINESS)

 PARENING, LEARNING DISABILITIES, COUNSELLING
family counselling



പണ്ടെങ്ങോ ബ്രിട്ടീഷുകാര്‍ അവര്‍ക്കു വേണ്ടി വളര്‍ത്തികൊണ്ടുവന്ന ഒരു വിദ്യാഭ്യാസ സമ്പ്ര ദായം ഇന്ന്‌ ഒന്നും കൂടി പൊടി തട്ടി മിനുക്കി എടുത്തു സംസ്‌കരിച്ചു വികസിപ്പിച്ചു കൊണ്ടി രിക്കുകയണ്‌. പലരുടേയും ഒരു വിചാരം ഇന്ന്‌ ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അഥവ ഇംഗ്ലീഷ്‌ ഭാഷ അറിഞ്ഞാല്‍ ലോകം കീഴടക്കി എന്ന തോന്നലാണ്‌. അതിനായി മലയാ ളികള്‍ ത ന്റെ കുഞ്ഞുങ്ങളെ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ക്കാന്‍ പരക്കം പായുക യാണ്‌. അവി ടെ എന്ത്‌ ശിക്ഷണ നടപടികള്‍ ഉണ്ടായലും അത്‌ അംഗീകരിക്കുവാന്‍ രക്ഷിതാക്കളും ത യ്യാറാണെന്ന്‌ സമീപ കാലത്തെ അവസ്ഥകള്‍ നമ്മെ പഠിപ്പിക്കുന്നു.


മലായളം ചാനലുകളില്‍ അവതാരകര്‍ വന്ന്‌ ഇംഗ്ലീഷ്‌ വചകങ്ങള്‍ക്കിടയില്‍ അല്‍പം മാ ത്രം ചില മലയാളം വാക്കുകള്‍ മാത്രം പറയുന്നതു കേട്ട്‌ മലയാളികള്‍ ഹര്‍ഷ പുളകിതരാകു ന്നുണ്ട്‌. തന്റെ കുഞ്ഞുങ്ങളോട്‌ അതുപോലെ അനുകരിക്കുവാന്‍ ആജ്ഞാപിക്കുക കൂടി ചെയ്യു ന്നു. തങ്ങള്‍ക്ക്‌ അറിയുവനോ, ചെയ്യുവാനോ കഴിയാത്ത കാര്യങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങ ളിലൂടെ നിവര്‍ത്തിക്കുവാന്‍ നോക്കുന്നു.


ഇവിടെ കുട്ടികളുടെ കഴിവും, പോരായ്‌മകളും രക്ഷിതാക്കളും, അദ്ധ്യാപകരും ഒരുപോലെ ശ്രദ്ധിക്കുന്നതേയില്ല. രക്ഷിതാക്കളുടെ ഇംഗ്ലീഷിനോടുള്ള അമിത അഭിനാവേശവും, കുഞ്ഞുങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു കാണാനുള്ള അമിത മോഹവും മറ്റു എല്ലാ ചിന്തകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. അദ്ധ്യപക വര്‍ഗ്ഗത്തിന്‌ പണത്തിനോടുള്ള മോഹവും.

ഫ്രഞ്ച്‌, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും എന്തിനധികം പറയുന്നു അമേരിക്ക യില്‍ പോലും സാധാരണ ജനങ്ങള്‍ പോലും ഇംഗ്ലീഷിലല്ല സംസാരിക്കുന്നത്‌. അമേരിക്ക യില്‍ പത്താം തരം പാസ്സയ പലര്‍ക്കും സ്വന്തം പേരും പോലും ഇംഗ്ലീഷില്‍ എഴുതാനറിയില്ല ത്രേ. അവിടെയില്ലാത്ത ഇംഗ്ലീഷ്‌ പ്രാധാന്യം ഇവിടെ എങ്ങിനെ വന്നു. അതിന്റെ അമിത പ്രാധാന്യം ഇത്ര  വേണോ? 


മലയാളം ചാനലുകളില്‍ തമിഴ്‌ മക്കള്‍ തമിഴിലാണ്‌ സംസാരിക്കുന്നത്‌. അവര്‍ മലയാളവും ഇംഗ്ലീഷും സംസാരിക്കകയില്ല. പൊതുവേ ഇംഗ്ലിഷ്‌ പഠിക്കാം. എന്നല്‍ ഇത്ര അമിത പ്രാധാന്യം ആവശ്യമില്ല. സയസ്‌ പഠിക്കുമ്പോള്‍ ഇംഗ്ലീഷ്‌ ആവശ്യമായി വരും. കാരണം അതിന്റെ സാങ്കേതിക പദങ്ങള്‍ പലതും മലയാളത്തിലില്ല. കൂടതെ ഉപരിപഠന ആവശ്യങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ ആയിരിക്കും കൂടുതല്‍ അഭികാമ്യം. എന്നു വെച്ച്‌ മലയാളം പാടെ ഉപേക്ഷിക്കണം എന്നിതിനര്‍ത്ഥമില്ല. മലയാളം മീഡിയത്തില്‍ പഠിച്ച്‌ മിടുക്കന്മാരും മിടുക്കി കളും ആയവര്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ചവരേക്കാള്‍ കൂടുതലാണ്‌. പത്താം ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഇംഗ്ലിഷ്‌ മീഡിയത്തില്‍ പഠിച്ചവരും, മലയാളം മീഡിയത്തില്‍ പഠച്ചവരും പ്ലസ്സ്‌ ടുവിന്‌ ഒരുമിച്ചാണ്‌. അവിടന്നങ്ങ്‌ ഇരു കൂട്ടരും ഒരുമിച്ചാണ്‌ യാത്ര. ഇതൊന്ന്‌ ചിന്തിച്ചിരുന്നെങ്കില്‍ കുഞ്ഞുങ്ങളെ പട്ടികൂട്ടിലേക്കും മറ്റും വലിച്ചെറിഞ്ഞു കൊടുക്കുവന്‍ മുതിരുകയില്ല.

ഇംഗ്ലീഷ് അറിയുന്ന മലയാളികൾ നമ്മുടെ ഇംഗ്ലീഷ്  ശസ്ത്ര ഗ്രന്ഥങ്ങൾ ഒന്ന് വിവർത്തനം ചെയ്തിരുന്നുവെങ്കൽ കുറേ സഹായകമായിരുന്നു. നമ്മുടെ   സർക്കാരുകൾ ഇതിനു മുൻകയ്യെടുക്കണം

learning disabilities

പഠനത്തിന്റെ കാര്യയത്തിലായാലും, നിയമത്തിന്റെ കാര്യത്തിലായലും ആരും പീഢന നടപടികള്‍ക്ക് മുതിരുവാൻ പാടില്ല. അങ്ങിനെ ഒരു സാഹസത്തന്‌ ഒരുങ്ങുന്നത്‌ പേരെടുക്കാനാണെങ്കില്‍പോലും നിരുത്തരപരമാണ്‌. അടുത്തയിടെ ഒരു എല്‍. കെ.ജി. ക്ലാസ്സിലെ ഒരു കുട്ടിയെ പട്ടിയോടൊപ്പം പട്ടി കൂട്ടിലടച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനെ തുടര്‍ന്ന്‌ ആ സ്‌കൂള്‍ അടച്ചു. രക്ഷിതക്കളുടെ സമരത്തെ തുടര്‍ന്ന്‌ ആ സ്ഥാപനം തുറന്നു. കുഞ്ഞുങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചാലും ഇംഗ്ലീഷിനോട്‌ ആ രക്ഷിതാക്കള്‍ക്ക്‌ കൂടുതൽ താല്‍പര്യം. കഷ്ടം!!!!! അത്‌ മുതലെടുക്കുവാന്‍ സ്ഥാപന അധികൃതരും. അവര്‍ മധുരം വിളമ്പികൊണ്ടാണ്‌ വിദ്യാലായം പുനരാരംഭിച്ചതു തന്നെ. നോക്കണേ മലയാളി മനസ്സുകളുടെ ഒരു ഔചത്യം??? 


വിദ്യരംഭത്തിന്‌ ഒരു ക്രിസ്‌ത്യന്‍ വിദ്യാലയം അവരുടെ സ്ഥാപനത്തില്‍ ഒരു ധ്യന ക്ലസ്സ്‌ വെച്ചു. അതിനു പങ്കെടുക്കാത്തെ വിദ്യര്‍ത്ഥിനികളെ സ്‌കൂളിനു ചുറ്റും വെയിലത്ത്‌ ഒടിച്ചു വെന്ന്‌ ആകാശവാണിയുടെ സമകാലികത്തില്‍ പറയുന്നതു കേട്ടു. ഏതു  കുഞ്ഞി നും തന്റെ മാതൃഭാഷയിലുടെ വിദ്യഭ്യാസം ചെയ്യിക്കുന്നതായിരിക്കും അഭിലഷണീയം. പെറ്റമ്മയോളം വരില്ല ഒരു വളര്‍ത്തമ്മയും. ഇംഗ്ലീഷ്‌ പഠിച്ചതുകൊണ്ടോ, സംസാരിച്ചതുകൊണ്ടോ ഒരു സംസ്‌കാരവും ജിവിത മൂല്യവും കൈവരിക്കാനവില്ല. ഇംഗ്ലിഷ്‌ സംസാരിക്കുന്ന, അറിയുന്ന എത്ര പേര്‍ക്ക്‌ ബ്രിട്ടീഷുകരുടെ പെരുമാറ്റവും, സംസ്‌കാരവും അറിയാം. അതുപോകട്ടെ മലയാളി സംസ്‌കാരവും, നമ്മുടെ ജീവിത മൂല്യവും എത്ര പേർക്ക് അറിയാം.

 PARENTING, DYSLEXIA, COUNSELLING
fear, lack of confidenced

 
വിദ്യഭ്യസം കൊണ്ട്‌ അറിയേണ്ടതും കൈവരിക്കേണ്ടതും ഇംഗ്ലീഷ്‌ സംസാരിക്കുക എന്നതു മാത്രമാണോ? ആണെങ്കില്‍ കുഞ്ഞുങ്ങളെ ഇംഗ്ലീഷ്‌ മാത്രം പഠിപ്പിച്ചാല്‍ മതിയോ? കുഞ്ഞുങ്ങള്‍ക്ക്‌ അതിനുള്ള കഴിവും കൂടിയുണ്ടോ എന്ന്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഗുരുകുല നമ്പ്രദായത്തില്‍ കുഞ്ഞുങ്ങളെ കഥ രൂപേണ മൂല്യങ്ങള്‍ ചൊല്ലി പഠപ്പിച്ചിട്ടുണ്ടല്ലോ? ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദയത്തില്‍ ജിവിത മൂല്യങ്ങള്‍ക്ക്‌ ഒരു സ്ഥാനവും കല്‍പ്പിക്കു ന്നില്ല. 


നമ്മുടെ തലച്ചോറ്‌ ബുദ്ധിയുടെ കേന്ദ്രമാണല്ലോ? തലച്ചോറിനകത്ത്‌ ഭാഷക്കും, ഗണിതത്തിനും, കലക്കും മറ്റുമായി പ്രത്യേകസ കേന്ദ്രങ്ങളുണ്ട്‌. ഭാഷയുടെ ഭാഗം ശരിയായി വികസിച്ചിട്ടില്ലായെങ്കില്‍ ഭാഷ കൈകാര്യം ചെയ്യുവാന്‍ കഴിയുകയില്ല. ഗണിതത്തിന്റെ ഭാഗം ശരിയായി വികസിച്ചിട്ടാല്ലായെങ്കില്‍ കണക്കു കൈകാര്യം ചെയ്യുന്നതിന്‌ വേണ്ടത്ര പ്രാപ്‌തി ഉണ്ടായിരിക്കുകയില്ല. എന്നു വെച്ച്‌ ഇയാള്‍ പമ്പര വിഢിയൊന്നുമല്ല. മണ്ടനുമല്ല. ചിലപ്പോള്‍ ഇത് ജന്മനാല്‍ സംഭവിച്ചതാകാം. അല്ലെങ്കില്‍ വീഴ്‌ചയില്‍ തലക്കു പറ്റിയ ആഘാതം കൊണ്ടോ ആകാം. ഇതൊന്നും തിരച്ചറിയാതെ കുഞ്ഞുങ്ങളെ പീഢനശാല കളില്‍ അയച്ച്‌ പീഡിപ്പിക്കരുതേ!!!!


നമ്മുടെ തനതായ സംസ്കാരം നാം ഇവിടെയാണ് സംരക്ഷിക്കപ്പെടേണ്ടത്. അന്യ രാജ്യങ്ങളിലല്ല. അവിടത്തെ കാര്യങ്ങൾ ആ രാജ്യക്കാർ നോക്കട്ടെ. ഇംഗ്ലീഷ് അറിയണം എന്ന് ഒരു രജ്യത്തും നിഷ്കർഷിച്ചാതായി എനിക്കറിവില്ല. ബ്രിട്ടീഷുകാർ ഭരിച്ച രാജ്യങ്ങളിൽ മാത്രമാണ് ഇംഗ്ലീഷ് പഠനം നിർബ്ബന്ധമാക്കിയിരുന്നത്. അതത് സ്ഥലങ്ങളിൽ അത് ഭാഷ നിർബ്ബന്ധമാണ്. ഐ.എ.എസ്., ഐ.പി.എസ്. ഉദ്യഗസ്ഥർ അവരിരിക്കുന്ന സ്ഥലങ്ങളിലെ ഭാഷയാണ് സംസാരിക്കുന്നത്. പിന്നെ ഇൻറർവ്യൂന് പോകുംപോൾ അവിടത്തെ ഭാഷ, നടത്തുന്ന ആൾക്കും, ഉദ്യോഗാർത്ഥിക്കും അറിവുണ്ടാകുകയില്ല. ചിലർ ഢംബ്ബ് കൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നതായിരിക്കും. ഭാഷ പഠിക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. മലയാളം ചാനൽ മാലയാളികൾക്ക് ആസ്വദിക്കുവാനുള്ളതാണ്. അവിടെ മലയാളികളായ അവതാരകർ പൊങ്ങച്ചം പൊലിപ്പിക്കുവാൻ ഇംഗ്ലിഷിൽ കടന്നാക്രമിക്കേണ്ടതില്ല. അറബി നാടുകളിൽ അറബികൾ ഇഗ്ലീഷിലാണോ പൊതുവേ സംസാരിക്കുന്നത്. ജർമ്മനിയിൽ ഇംഗ്ലിഷി നൊന്നും ഒരു കാര്യവും ഇല്ല. ബഹു ഭാഷ പഠിക്കുവാൻ തൽപര്യമുള്ളവർക്ക് അങ്ങിനെയാവാം. എല്ലാവരിലും ഇംഗ്ലീഷും ഹിന്ദിയും ഒക്കെ കുത്തി നിറക്കേണ്ടതില്ലോ. സ്വന്തം ഭാഷയായ മലയാളം തന്നെ മര്യാദക്ക് പഠിച്ചു മാർക്കു വാങ്ങുവാനാകുന്നില്ല. പിന്നയല്ലേ അന്യ ഭാഷ പഠനം. അതും സ്വന്തം മക്കളിൽ തന്നെ അടിച്ചൽപ്പിക്കുന്നത്. അറബ്ബിയും, ജർമ്മൻകാരനും ഒക്കെ സ്വന്തം ഭാഷയിൽ ഇലക്ട്രോണിക്സ് ഭാഷ വികസിപ്പിച്ചിട്ടുണ്ട്. നെറ്റിൽ പലരും ചാറ്റ് ചെയ്യുവാൻ വരുന്നത് മംഗ്ലീഷിലാണ്. അതു കൊണ്ടു തന്നെ അവർ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലാകറില്ല. കാലമേറെയായലും ഇംഗ്ലീഷിനോടുള്ള വാത്സല്യമില്ലെങ്കിലും ഒരു ഒഴിച്ചു കൂടാൻ വല്ലായ്മ. അതാണ് സത്യം. കേരളത്തിൽ നിന്ന് ബോംബക്ക് കള്ള വണ്ടി കയറി പോകുന്നവർ ഇംഗ്ലീഷും, ഹിന്ദിയും അറിഞ്ഞിട്ടുമൊന്നല്ല അവിടെ എത്തുന്നത്. നമ്മുടേ നാട്ടിലേക്ക് ബംഗാളികൾ, ഒറീസ്സകാർ തുടങ്ങി അന്യസംസ്ഥനകാർ ജോലി തേടിയെത്തുന്നു. അവരൊന്നും ഇംഗ്ലീഷോ, ഹിന്ദിയോ, മലയാളമോ ഒന്നും അറിഞ്ഞിട്ടല്ല. ബംഗാളി വന്ന് ഇംഗ്ലീഷിൽ പണിയുണ്ടോ എന്ന് ചോദിച്ചാൽ ഏതേങ്കിലും ഒരു സാധാരണ വീട്ടമ്മക്ക് ഇംഗ്ലീഷിൽ മറുപടി പറയുവാനാകുമോ?! ഇതു പോലെ തന്നയല്ലേ മറ്റു സ്ഥലങ്ങളിലേയും അവസ്ഥ. അതെ നമ്മുടെ നാട് കൊച്ചു കേരളം. അതാണ് നമ്മുടെ ലോകം. അവിടത്തെ ഭാഷയാണ് മലയാളം. അതിൻറെ വ്യപ്തി ഇവിടെ മാത്രം ഒതുങ്ങുന്നു. സംസകാരവും ജീവിത മൂല്യവും പറയണമെങ്കിൽ ഇവിടം പോരാ.


മലയാളം പഠിച്ചാലല്ലേ മലയാളത്തിൻറെ മഹത്വം അറിയൂ. വളരെ ചെറിയ ക്ലാസ്സുമുതൽ ഇംഗ്ലീഷിൽ പഠിക്കുന്ന കുട്ടിക്ക്  മലയാളം നിഷേധിക്കപ്പെടുന്നു. മലയാളത്തിലെ പഴമൊഴികൾ വീട്ടുമുറ്റത്തെ ചെടികൾ എന്തിനധികം അച്ഛൻ എന്നും അമ്മ എന്നും പറയാൻ കുട്ടിക്ക് അറിയില്ല. ലോകം വളർന്നത് ഇംഗ്ലീഷ് ഭാഷ കൊണ്ടൊന്നുമല്ല. ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കലും ഗൂഗിളിൻറെ സഹായത്തോടെ മലയാളത്തിൽ നെറ്റുും അതു പോലെ മറ്റു സാങ്കേതിക വിദ്യകളും കൈകാര്യം ചെയ്യാം. ഇംഗ്ലീഷ് അറിഞ്ഞാൽ കുറച്ചും കൂടി വ്യാപ്തി കിട്ടും. റഷ്യൻ ഭാഷയറിഞ്ഞാൽ അതിനേക്കാൾ കുറച്ചും കൂടി വ്യാപ്തി കിട്ടും. ജപ്പാൻ ഭാഷയും, ജർമ്മൻ ഭാഷയും കൂടിയറിഞ്ഞാൽ അതിലും കുറച്ചുംകൂടി വ്യപ്തി കിട്ടും. സംസാരിക്കാൻ കഴിയാത്ത, പൊട്ടന്മാർ എന്ന് പറയുന്ന ഒരു കൂട്ടം ഒരു സംസാര ഭാഷയും ഉപയോഗിക്കുന്നില്ല.


സായിപ്പിൻറ വരവിനു വളരെ മുൻപു തന്നെ ഇവടത്തെ പൊതു ഭാഷ സംസ്കൃതമായിരുന്നു. പണ്ഡിതന്മാരായിരുന്നു സംസ്കൃതം ഭാഷ അറിയുന്നവർ. ഈ ഒരു ഭാഷ കൊണ്ട് ഇവർ ഇന്ത്യ മുഴുവൻ സഞ്ചിരിച്ചിരുന്നു. അറബികൾ ഇവിടെ വ്യാപാരത്തിനു വന്നിരുന്നു. അതുപോലെ ചൈനക്കാരും ഇവിടെ വന്നിരുന്നു. അതു പോലെ ഇവിടെ പല വിദേശിക്ളും വന്നിരുന്നു. അന്ന് അവരൊന്നും ഇംഗ്ലീഷ് ഭാഷയോ, അറബി ഭാഷയോ, ചൈനീസ് ഭാഷയോ അല്ല ഇവിടെ പഠിച്ച് കൈകാര്യം ചെയ്തിരുന്നുത്. 


നമ്മുടെ മക്കൾക്ക് വിദേശ കാര്യങ്ങൾ അറിയാം. എന്നാൽ ഇവിടത്തെ ഒരു കാര്യവും അറിയില്ല. അതാണ് ഇംഗ്ലീഷ് പഠിച്ചതുകൊണ്ടുള്ള പ്രയോജനം??!!. മലയള നാട്ടിലാണ് ഇംഗ്ലീഷ് പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. +2 മുതൽ മലയാള മീഡിയ കുട്ടികളും, ഇംഗ്ലീഷ് മീഡിയ കുട്ടികളും ഒരുമിച്ച്  സംസ്ഥാന സിലബസ്സാണ് പഠിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലും, അന്യ രാജ്യങ്ങളിലും പഠിക്കുന്നവർക്ക് നമ്മുടെ സംസ്ഥാന സിലബസ്സ് തന്നെ ധാരാളം. എൻറെ മകൻ സാധാരണ സ്കൂളിൽ മലയാളം മീഡിയത്തിലാണ് പഠിച്ചിരുന്നത്. പി.ജി.യ്ക്ക് കോയംപത്തൂരിൽ ആണ് പഠിച്ചിരുന്നത്. എന്നാൽ അവന് അവിടെ തമിഴാണ് കൈകാര്യം ചെയ്തത്. എൻറെ മകൻ എം.സി. എ.യും എം.ബി.എയും കോയെപത്തൂരിലാണ് പഠിച്ചത്. 


മലയാളം പഠിപ്പിക്കുവാൻ തയ്യറാല്ലത്ത മാതാ പിതാക്കൾ എങ്ങനെയാണ്  നമ്മുടെ സംസ്കാരവും, മൂല്യവും പകർന്നുകൊടുക്കുക. അണു കുടുംബങ്ങൾ ആയതിനാൽ ഇന്ന് അതിന്  ഒരു പ്രസക്തിയും ഇല്ലാതായി. എന്നാൽ ഇംഗ്ലീഷ്കാരൻറെ സംസ്കാരവും മൂല്യവും ഇവിടെ പലർക്കും അറിയില്ല. അതുകൊണ്ട് അത് പകർന്നുകൊടുക്കാനും കഴിയില്ല. അതുകൊണ്ട് കുത്തഴിഞ്ഞ ഒരു ജീവിതമാണ് മലയാളി നയിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുവാൻ വേണ്ടിയാണ് ഇന്ന് പലരും കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. അതിനു വേണ്ടി കുഞ്ഞുങ്ങളെ ഇത്രയും കഷ്ടപ്പെടുത്തേണ്ടതുണ്ടോ??  ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന എല്ലാവരും ഇഞ്ചിനീയറിംഗിനും, മെഡിക്കലിനും, കംപ്യൂട്ടറിനും അല്ല പോകുന്നത്. അതുകൊണ്ട് തന്നെ ഇത്രയും കടും പിടിത്തം ആവശ്യമല്ല എന്നേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇംഗ്ലിഷ് അറിഞ്ഞാൽ സംപൂർണ്ണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കിലും കുഞ്ഞുങ്ങൾ വളരും. 

അതാണ് മലയാള നാട്ടിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ സംസ്കാരം. പണ്ട് ഒരു വീട്ടിൽ എന്ത്ങ്കിലും സംഭവിച്ചാൽ, എന്തെങ്കിലും ആവശ്യം വന്നാൽ ആയൽക്കാർ ഒത്തുകുടുകയും സഹായിക്കുകയും പതിവായിരുന്നു. ഇന്ന് അവനവൻറെ കാര്യം മാത്രം. പണ്ട് ഒരു വൈദ്യനും ഫീസ്സ് വാങ്ങിയിരുന്നില്ല. ഇന്ന് ഇംഗ്ലീഷ് വൈദ്യൻ ണലയാളത്തെ അവഹേളിക്കുകയും, ഫീസ്സ് അവന് ആവശ്യമുള്ളത് ചോദിച്ചുവാങ്ങുന്നു. എൻറെ ചങ്ങാതി, ഇന്ന് മലയളാമില്ല. അതുകൊണ്ട് മലയാളിയില്ല. വെറും ഇംഗ്ലിഷ് പൊങ്ങച്ചക്കാരാണ്. അന്ധമായി ഇംഗ്ലിഷിനെ അനുകരിക്കുന്നവർ. വെള്ളിയില്ലാത്ത വെള്ളികോൽ, തേക്കില്ലാത്ത തേക്കിൻ കാട് എന്നൊക്കെ കേട്ടിട്ടില്ല? താങ്ങൾ കേരളത്തിലാണ് ജീവിക്കുന്നതെങ്കിലും കേരവൃക്ഷങ്ങൾ എവിടെപ്പോയി എന്ന് അറിയുന്നുണ്ടാവോ? ആവോ? ഇതൊക്കെ പണ്ടത്തെ കാര്യങ്ങളാണെന്ന് മനസ്സിലായില്ലേ? ഇരു ചക്ര വാഹന അപകടം എന്ന് എഴുതാൻ പോലും മടിക്കുന്ന നിങ്ങളും ഇംഗ്ലീഷിൻറെ വക്താവാണോ. നമ്മുടെ മലായളി തനിമയും, സംസാകാരവും, മലയാളി മൂല്യവും ഇവിടെ എന്നോ നഷ്ടപ്പെട്ടു?! ഇവിടെയൊക്കെ ഇംഗ്ലിഷ് ഭാഷയുടെ, സംസ്കാരത്തിൻറെ ഒക്കെ പോയ്മുഖങ്ങളാണ് കാണുന്നത്. ഇവിടെ തപ്പിയാൽ മലയാളിത്വം കിട്ടില്ലാ. കാരണം അത് സായിപ്പിൻറെ ആഗമനത്തോടെ നഷ്ടപ്പെട്ടു. സായിപ്പിൻറെ നാട്ടിൽ തമ്മിൽ തമ്മിൽ അടുത്തിരുന്നാലും സംസാരിക്കുകയോ, പരിചയപ്പെടുകയോ ചെയ്യില്ല. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആസംസാകരം പകർത്തിയ മലയാളികൾ അങ്ങിനെയല്ലേ ചെയ്യൂ. അപ്പോൾ ഇവിടെ മലയാളികളില്ല എന്ന് മനസ്സിലാക്കണം. അപൂർവ്വം അങ്ങിങ്ങ് കണ്ടെന്നു വരാം. അതാണ് മലയാളി. കേരളത്തിൽ ജനച്ചു വളർന്നു എന്ന് കരുതി മലയാള മണ്ണിൻറെ ഗന്ധം ഉണ്ടാകണമെന്നില്ല. എത്ര ന്യായിക്രിക്കുവാൻ ശ്രമിച്ചാലും മലയാളി മാറിപ്പോയി. ഇവിടെ മലയാളം മറന്നു. പെറ്റ തള്ളയെ തള്ളിപറയുന്ന കലാമാണല്ലോ. അതുകൊണ്ട് മലയാളത്വത്തെ അക്ഷേപിക്കുന്നവരോട് ക്ഷമിക്കുന്നു എന്ന് പറയാനേ എനിക്ക് കഴീയൂ.



അമേരിക്കയിലെ 10-ാം തരം പാസ്സായ പലർക്കും സ്വന്തം പേർ എഴുതി ഒപ്പിടാനറിയില്ല എന്ന് പറഞ്ഞത് കുറച്ചു വർഷങ്ങൾക്ക് മൻപ് മലയാള മനോരമയിൽ പഠന വൈകല്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചതാണ്. സാറിന് അന്യ ഭാഷകൾ പഠിക്കുവാൻ ഏറെ ബുദ്ധിമുട്ടുണ്ടായി എന്ന് പറയുന്നു. അന്യ ഭാഷകൾ ഒന്നും പഠിക്കേണ്ടതില്ല എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല. താൽപര്യമുള്ളവർ സ്വന്തം ഇഷ്ടത്തിന് പഠിച്ചോട്ടേ. അല്ലാതെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിപ്പിച്ചാലേ ജീവിതം നേടാനാകു എന്നതിനോട് യോജിപ്പില്ല. പഞന വൈകല്യത്തെ കുറിച്ച് മുൻപ് ഞനെഴുതിയുരുന്നു. എല്ലാ കുട്ടികൾ ക്കും ഒരു പോലെ പോലെ പഠിക്കുവാനകില്ല. ബുദ്ധിക്കുറവുകൊണ്ടല്ല അത് സംഭവിക്കുന്നത്. ഭാഷക്കും, ഗണിതത്തിനും,കലക്കും മറ്റും തലച്ചോറിന് പ്രത്യേകം ഭാഗങ്ങൾ ഉണ്ട്. പ്രസവ സമയത്തോ ആഘതങ്ങൾ മൂലമോ തലച്ചോറിന് ക്ഷതം സംഭിക്കുംപോൾ ഈ ഭാഗത്തിൻറെ പ്രവർത്തനത്തിന് മങ്ങൽ ഏൽക്കുന്നു. പ്രസവം കരുവിട്ടോ മറ്റോ എടുക്കുംപോഴും തകരാറുകൾ സംഭവിക്കാറുണ്ട്. ഭാഷയുടെ ഭാഗത്തിനാണ് തകരാറ് സംഭവിച്ചതെങ്കിൽ ഭാഷയിൽ പ്രാവിണ്യം നേടാനാകില്ല. വളരെയേറെ കഷ്ടപ്പെടേണ്ടി വരും. ഗണിതത്തിൻറെ ഭാഗത്താണെങ്കിൽ കണക്കിൽ പ്രഗത്ഭനായിരിക്കുകയില്ല . അതുകൊണ്ട് കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം പാടില്ല എന്ന് പറയുന്നത്. എനിക്ക് അന്യഭാഷയോട് ഒരു വിരോധവും ഇല്ല.



മലയാളത്തോടൊപ്പം ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം എന്ന് പറയുന്ന വ്യക്തികൾക്ക് അന്യഭാഷ പഠിക്കുവാൻ ഏറെ ബുദ്ധിമുട്ടികാണും. അതുപോലെ എല്ലാരും ഭാഷയുടെ കാര്യം പോലെ തന്നെ ശാസ്ത്ര വിഷയങ്ങളിലും കടും പിടുത്തം പിടിക്കുന്നു. എല്ലാവർക്കും എല്ലാം ഒരു പോലെ കിട്ടുകയില്ല. നേടാനാവുകയുമില്ല. അവശ്യമുള്ളവർ ആവശ്യത്തിനനുസരിച്ച് നേടിയെടുക്കുക മാത്രം ചെയ്താൽ മതി. ഒരു സദ്യക്കു പോയാൽ ചിലർ എല്ലാം ഇഷ്ടം പോലെ വാങ്ങി കഴിക്കും. എന്നാൽ ചിലരാകട്ടെ  അവരവർക്ക് അവശ്യമുള്ളത് മാത്രം സ്വീകരിക്കും. ഭാഷയിൽ പ്രാവീണ്യം നേടി ഡോക്റ്ററേറ്റ് എടുക്കാനുള്ള കുട്ടിയുടെ തയ്യാറെടുപ്പാണെങ്കിൽ ഇംഗ്ലീഷ് പഠിപ്പിക്കാം. അത് കുട്ടി അവശ്യപ്പെട്ടാൽ മാത്രം.


നമുക്ക് എന്തുകൊണ്ട് ഒളിപിക്സിൽ പങ്കെടുക്കാൻ കഴിയാതെ പോയി എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ കഴിവിനെ നാം അംഗീകരിക്കുന്നു. മനസ്സിലാക്കുന്നു. അതു പോലെ മറ്റുള്ളവരുടെ കഴിവിനേയും നാം അംഗീകരിക്കുന്നു. മനസ്സിലാക്കുന്നു. പഠനം എന്നത് തലച്ചോറിനെ സംബന്ധിച്ചുള്ള പ്രക്രിയയാണ്. ഇവിടെ ഞാൻ ഇത് മുൻപ് സൂചിപ്പിച്ചു. അതുകൊണ്ട് ഇനി ഇവിടെ ആവർത്തിക്കുന്നില്ല. 

വിദ്യാ സമ്പന്നരും, സാക്ഷരതക്കാരും, സംസ്‌കാര സമ്പന്നരും എന്ന്‌ അഹങ്കരിക്കുന്ന കേരളിയര്‍ ഇന്ന്‌ എവിടെ എത്തി നില്‍ക്കുന്നു? ഇപ്പോഴത്തെ ഈ അവസ്ഥക്ക്‌ കേരളീയര്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ? ഇതിനു ഉത്തരവാദികള്‍ കേരളീയര്‍ തന്നെ എന്ന്‌ അറിയുമ്പോള്‍ ദുഖം തോന്നുന്നില്ലേ?

visit: http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ