2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

തലച്ചോറും വികാരങ്ങളും (BRAIN & EMOTIONS)



നമ്മുടെ വികാരങ്ങളും, തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിയുവാനാഗ്രഹിക്കുന്ന വര്‍ക്കയി ഞാനിതാ ഈ ലേഖനം സമ ര്‍പ്പിക്കുന്നു. എല്ലാ ജീവികളേക്കാളും ഉയര്‍ന്ന തലച്ചോറും, ബുദ്ധി ശക്തിയും മനുഷ്യരായ നമുക്കുണ്ട്‌. ചിന്തിക്കുന്നതിനും, വിവേ ചിച്ചറിയുന്നതിനുമുള്ള ശക്തിയും കഴിവും നമുക്കുണ്ട്‌. നാം കടന്നു പോകുന്ന വഴിയരികില്‍ ഒരു പാമ്പിനെ അറിയാതെ സ്‌പര്‍ശിച്ചാ ല്‍ പാമ്പ്‌ ഉടനെ പ്രതികരിക്കുന്നു. പ്രതികരണം ശീല്‍ക്കാരം പുറപ്പെ ടുവിച്ചോ, ദംശനം ടെത്തിയോ ആയിരിക്കും. തിരക്കുള്ള ഒരു ബസ്സി ല്‍ നാം യാത്ര ചെയ്യുമ്പോള്‍ സഹയാത്രീക നായ ഒരാള്‍ കാലില്‍ ച വുട്ടിപ്പോയാല്‍ നാം ഒരു നിമിഷം ചിന്തിച്ച ശേഷം പ്രതികരിക്കുക യോ , പ്രതികരിക്കാതിരിക്കുകയോ ചെയ്യാം.

നമ്മുടെ തലച്ചോറിന്റെ ഒരു ഭാഗമാണ്‌ കോര്‍ട്ടക്‌സ്‌ ( cortex). കോര്‍ട്ടക്‌സിനെ 4 ഭാഗമായി തിരിച്ചിരിക്കുന്നു. ഇവക്ക്‌ ക്ഷതമോ, പരിക്കോ ഏല്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ ചില മാനസ്സീക വൈകല്യങ്ങളോ, രോഗങ്ങളോ സംഭവിക്കുന്നു.
BRAIN & EMOTIONS


FRONTAL എന്ന ഭാഗത്തിന്‌ ക്ഷതമോ പരിക്കോ സംഭവിക്കുമ്പോള്‍ വ്യക്തിത്വ തകരാറുകള്‍ സംഭവിക്കുന്നു. വ്യക്തിത്വത്തില്‍ മാറ്റം വരുന്നു. ശരിയേത്‌, തെറ്റേത്‌ എന്ന്‌ തിരിച്ചറിയുവാനുള്ള കഴിവ്‌ നഷ്ടപ്പെടുന്നു. പക്വതയില്‍ നിന്ന്‌ ശിശുതര പ്രവര്‍ത്തിലേക്ക്‌ തിരിയുന്നു.

TEMPORAL എന്ന ഭാഗത്തിന്‌ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉല്‍കണ്‌ഠയും, ഭയവും, വിഷാദവും ഉണ്ടാകുന്നു. കാതില്‍ ആരോ പറയുന്നതുപോലെ തോന്നും. കണ്ണില്‍ പല രൂപങ്ങളും തെളിഞ്ഞു കാണുന്നതായി പറയും. അധികരിച്ച സംസാരം ഉണ്ടാകും. ചിന്തകള്‍ ഒന്നിനു പുറകെ ഒന്നായി അവിരാമം വന്നുകൊണ്ടിരിക്കും.


OCCIPITAL എന്ന ഭാഗത്തിനാണ്‌ തകരാറ്‌ സംഭവിച്ചതെങ്കില്‍ വസ്‌തുവില്ലാതെ വസ്‌തുക്കളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്‌. (പഞ്ചേന്ദ്രീയങ്ങള്‍ക്ക്‌ അനുഭവ യോഗ്യമല്ലാത്ത ശ്രവണവും, ദര്‍ശനവും).


PARIETAL ഈ ഭാഗത്തിനാണ്‌ തകരാറ്‌ സംഭവിച്ചതെങ്കില്‍ വിഷാദവും, ഉല്‍കണ്‌ഠയും കാണും.

LIMBIC SYSTEM (BRAIN): തലാമസ്‌, ഹൈപ്പോ തലാമസ്സ്‌, തുടങ്ങിയ ഭാഗങ്ങള്‍ അടങ്ങിയ കൂട്ടത്തെ LIMBIC SYSTEM വിളിക്കപ്പെടുന്നു.

PRECIPITATING FACTOR എന്നാല്‍ ഒരുരോഗം ഉണ്ടാകുവാനുള്ള അവസ്ഥയും കരണത്തേയും കുറിക്കുന്നു.

PREDISPOSING FACTOR എന്നാല്‍ രോഗകാരണം മൂലം രോഗിയില്‍ വന്ന വ്യക്തിത്വത്തിലുള്ള മാറ്റത്തെ കുറിക്കുന്നു.
 COUNSELLING, PSYCHO THERAPY, PARENTING

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ