2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

നിശ്ചയദാർഢ്യം വ്യക്തിത്വത്തിന് (DECISION FOR PERSONALITY)

നമ്മളില്‍ അടിസ്ഥാനപരമായി 3 തരത്തിലുള്ള വികാരങ്ങള്‍ (feeling) ആണുള്ളത്‌. 1 ഭയം (fear) 2. ദേഷ്യം/ വെറുപ്പ്‌ (anger) 3. ദുഖം (sad). ബാക്കിയുള്ള വികാരങ്ങള്‍ ഇതിന്റെ സമ്മിശ്രങ്ങളാണ്‌. ഒരു വ്യക്തിയില്‍ ഒന്നോ അതിലധികം വികരാങ്ങള്‍ ഉണ്ടാകാം. പോസിറ്റീവ്‌ വികാരങ്ങള്‍ സന്തോഷും, നെഗറ്റീവ്‌ വികാരങ്ങള്‍ ദു:ഖവും നമുക്ക്‌ പ്രദാനവും ചെയ്യുന്നു.രണ്ടു തരത്തിലുള്ള വികാരത്തിന്റേയും ഉത്തരവാദികള്‍ അവരവര്‍തന്നെയാണ്‌. അതുകൊണ്ട്‌ അത്രം വികരാങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ അവരവര്‍ തന്നെയാണ്‌. 

DON'T WORRY


ഒരു വ്യക്തിക്ക്‌ നിശ്ചയദാര്‍ഢ്യമുള്ളവനായിരിക്കുവാന്‍ കഴിയണം. അങ്ങിനെയുള്ള ഒരു വ്യകതിക്കു സമൂഹത്തില്‍ മാന്യത ലഭിക്കും. അതിന്‌ നല്ല കമ്മ്യുണിക്കേഷന്‍ സ്‌കില്‍ കൈവരിക്കണം. സാധാരണയായി 3 തരം ആളുകളെ നാം ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്‌. 1. Assertive person, 2. Non assertive passive person, 3. Aggressive person.ഫലപ്രദമായ കമ്മ്യൂണിക്കേഷനില്‍ ആഗ്രഹങ്ങളും, വികാരങ്ങളും പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണ്‌ Assertive person. അവകാശങ്ങള്‍ ചോദിച്ചു വാങ്ങും. എല്ലാ തരത്തിലും, തലത്തിലുമുള്‌ല വ്യക്തികളുമായി ആശയ വിനിമയം നടത്തുവാന്‍ കഴിവുള്ള വ്യക്തിയാണ്‌ Assertive person.

UNHAPPY DO NOTHING


Anger feeling (കോപം) ഉം, tender feeling (വാത്സ്യല്യം) ഉം പ്രകടിപ്പക്കാനാകും. ഇത്തരം ആശയവിനിമയങ്ങള്‍ തുറന്നതും, സത്യസന്ധവും, പ്രത്യക്ഷവും, ഔചിത്യപൂര്‍വ്വവും ആയിരിക്കും. ഇവര്‍ക്ക്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ അറിയാം. അവര്‍ക്ക്‌ എന്താണ്‌ വേണ്ടത്‌ എന്നാല്‍ അതിലൂടെ തന്നെ പോകുന്നു. അവന്‍ അതിനായി പ്രവര്‍ത്തിക്കുന്നു.ക്രിയാത്മകമായ പ്രവര്‍ത്തനം കാഴ്‌ച വെയ്‌ക്കുന്നവരാണ്‌ Assertive person. ലക്ഷ്യം നേടാൻ പ്രവര്‍ത്തിക്കും. Self respect ഇവര്‍ക്കുണ്ടായിരിക്കും. ആത്മാഭിമാനവും, ആത്മവിശ്വാസവും ഇവരുടെ കൈമുതലാണ്‌. പരാജയഭീതിഇവര്‍ക്കുണ്ടായിരിക്കുകയില്ല. കഴിവിനനുസരിച്ച്‌ വിജയത്തിനായി പ്രവര്‍ത്തിക്കും. വിജയിക്കുമോ എന്ന ശങ്ക കൊണ്ട്‌ ഒന്നും തുടങ്ങാതിരിക്കുകയില്ല.Assertive person തന്നേയും, തന്റെ അഭിപ്രയാങ്ങളേയും മാനിക്കുന്നതിനോടൊപ്പം മറ്റുള്ളവരേയും, അവരുടേയും അഭിപ്രായങ്ങളേയും മാനിക്കും. കാര്യങ്ങള്‍ തുറന്നു പറയുന്നു. "Right to don't
 know". ഇയാള്‍ക്ക്‌ സുരക്ഷിതത്വ ബോധം ഉണ്ടായിരിക്കും. ഇത്തരക്കാര്‍ വിമര്‍ശനത്താല്‍ തളരുകയില്ല.

I AM ALL RIGHT


Non assertive person മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ മാന്യത കൊടുക്കുമെങ്കിലും, തന്റെ അഭിപ്രായങ്ങള്‍ക്ക്‌ ഒരു വിലയും കല്‍പ്പിക്കുകയില്ല. ഇവര്‍ക്ക്‌ ഉത്‌കണ്‌ഠയും അപാരത feeling ഉം അനുഭവപ്പെടും.Aggressive person മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയില്ല. മറ്രുള്ളവരെ എങ്ങിനെ അടിച്ച്‌ ഇരുത്താമെന്ന്‌ ചിന്തിക്കുന്നു. സ്വയം എന്ത്‌ നേടാനായലും, ഇല്ലെങ്കിലും, മറ്റുളളവരെ തോല്‍പ്പിക്കണം എന്ന്‌ ചിന്താഗതിക്കാരാണ്‌ ഇവര്‍. വിമര്‍ശിച്ച്‌ മറ്റുള്ളവരെ തളര്‍ത്താന്‍ നോക്കും ഇക്കൂട്ടര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ