2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കൗണ്‍സിലറും ഉപദേഷ്ടാവും (DIFFERENCE OF COUNSELLOR & ADVISER)

ഉപദേശകന്റെ സങ്കല്‍പം

ഉപദേശകനു കക്ഷിയേക്കാള്‍ കൂടുതല്‍ അറിവും അധികാരവും അനുഭവജ്ഞാനവും ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. കക്ഷിയുടെ ജീവിതം ഉപദേശകന്റെ കയ്യിലാണെന്നു വിശ്വസിക്കുന്നു.


GOOD FOR YOU


കൗണ്‍സിലറുടെ സങ്കല്‍പം


വ്യക്തിത്വത്തിന്റെ കാതല്‍ അറിവിലും അധികരത്തിലുമല്ല ഇരിക്കുന്നത്‌ എന്ന്‌ പൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കുന്നു. വ്യക്തിയുടെ വികാരങ്ങള്‍ മൂല്യങ്ങള്‍ ലക്ഷ്യങ്ങള്‍ എന്നിവ തീരുമാനമെടുക്കുവാനുള്ള കഴിവിലാണ്‌ എന്ന്‌ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലറുടെ വ്യക്തിത്വം വിലപ്പെട്ടതാണ്‌. എന്നതു പോലെ തന്നെ കക്ഷിയുടെ വ്യക്തിത്വത്തെ വിലപ്പട്ടതായി കണക്കാക്കി ബഹുമാനിക്കുന്നു.


ഉപദേഷ്ടാവിന്റെ പ്രക്രിയ

DO RIGHT


പ്രശ്‌നത്തിനു അമിത പ്രാധാന്യം നല്‍കുന്നു. കക്ഷിയെ കൈകാര്യം ചെയ്യുന്ന വിധം വിലയിരുത്തുന്നു. ശക്തമായി വിമര്‍ശിക്കുന്നു. കക്ഷിക്കു വേണ്ടി ഉപദേശകന്‍ തീരുമാനം എടുക്കുന്നു. എന്തു ചെയ്യണമെന്നും ന്തെു ചെയ്യാന്‍ പാടില്ലായെന്നും കല്‍പ്പിക്കുന്നു. കക്ഷിക്ക്‌ വേണ്ട ഉത്തരം നല്‍കുന്നു. ബുദ്ധിപരമായ തീരുമാനം എടുക്കുന്നു. ഒരു പ്രാവശ്യം കൊണ്ട്‌ പ്രശ്‌നം പരിഹിക്കുന്നു.


കൗണ്‍സിലറുടെ പ്രക്രിയ
DO NOT BE EMOTIONAL, PL.


ഇവിടെ വ്യക്തിക്കു പ്രാധാന്യം നല്‍കുന്നു. കക്ഷിയുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. തീരുമാനമെടുക്കാന്‍ കക്ഷിയെ കക്ഷിയെ സഹായിക്കുന്നു. ഇവിടത്തെ തീരുമാനം കക്ഷിയുടേതു മാത്രമായിരിക്കും. വേണ്ടതു ചെയ്യുവനായി ശക്തി പകരുന്നു. വ്യക്തിത്വം വളരാനുള്ള ശക്തിയെ സമര്‍ത്ഥിക്കുന്നു. ഉത്തരം കണ്ടുപിടിക്കുവാനയി സഹായിക്കുന്നു. കക്ഷിയുടെ വികാരങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നു. കൗണ്‍സിലര്‍-കക്ഷി ബന്ധം നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയിലുടെ കടന്നു പോകുന്നു.

ഉപദേശത്തിന്റെ ഫലം

I SAY DO THIS


കക്ഷിയില്‍ പരാശയത്വം വര്‍ദ്ധിപ്പിക്കുന്നു. കക്ഷിയുടെ ബഹുമുഖ പ്രതിഭാ വളര്‍ച്ച തടയുന്നു. ഭീരുത്വവും അടിമത്ത മനോഭാവവും വളര്‍ത്തുന്നു.പെരുമാറ്റത്തില്‍ സ്ഥായിയാ മാറ്റം വളര്‍ത്തുന്നില്ല.


കൗണ്‍സിലിംഗിന്റെ ഫലം


YOU CAN, DO IT


സ്വയത്തത (independence-സ്വയാശ്രയത്വ ബോധം) വര്‍ദ്ധിക്കുന്നു. കക്ഷി ഉത്തരവാദിത്വമുള്ള വ്യക്തിയായി വളരുന്നു. ആത്മ വിശ്വാസം വര്‍ദ്ധിക്കുന്നു. ജീവിത പ്രശ്‌നങ്ങള്‍ സ്വയം കൈകാര്യം ചെയ്യുവാന്‍ കഴിയുന്നു.

Dr. Mohan P.T.
Mob: 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ