സിനിമയുടെ മര്‍മ്മ പ്രധനമാണ് എഡിറ്റിംഗ് എന്ന് പറയുന്നത്. കത്രിക വെയ്‌ക്കുക എന്ന് നമ്മുടെ നാടന്‍ ഭാഷയില്‍ പറയും. എടുക്കുന്ന o.k. ഷോട്ടുകളെ ക്രമമായി കൂട്ടി ചേര്‍ക്കുകയും അല്ലാത്തവയെ തള്ളുകയും മാത്രമല്ല എഡിറ്റിംഗ്. കഥാഗതിക്കനുസരിച്ച് ഷോട്ടുകളെ കൂട്ടിയിണക്കുന്ന ഒരു ജോലിയാണ് എഡിറ്റിംഗ് എന്നാണ് പലരും ധരിച്ചുവെച്ചിരക്കുന്നത്. എഡിറ്റിംഗിന് പ്രധാനമായും ചില ഘടകങ്ങള്‍ ഉണ്ട്.
1. ഷോട്ടന്റെ ദൈര്‍ഘ്യത്തെ മാറ്റത്തിന് വിധേയമാക്കുക., 2. ഷോട്ടുകള്‍ സ്‌ക്രീനില്‍ പതിപ്പിക്കുന്നതിന്റെ ക്രമത്തെ (order) ക്രിയാത്മകമായി രൂപപ്പെടുത്തുക..
നല്ല skill വേണ്ട ഒരു പണിയാണ് ഇത്. ഇത് ഒരു ഡയറക്‌റ്റരുടെ അനുവാദത്തോടു കൂടി അതിസമര്‍ത്ഥമായി വിനിയോഗിക്കുവാന്‍ കഴിവുള്ള തൊഴിലാണ്. വിദഗ്‌ദനായ ഒരു എഡിറ്റര്‍ക്ക് ഒരു ആശയം തന്നെ മാറ്റി മറിക്കുവാനാകും. ഉദാഹരണമായി 3 ഷോട്ടുകള്‍ കൂട്ടി ചേര്‍ക്കുന്നത് ശ്രദ്ധിക്കുക. 1. പുഞ്ചിരിക്കുന്ന ഒരു മുഖം. 2. തോക്ക് ചൂണ്ടി നില്‍ക്കുന്ന ആള്‍, 3. ഭയപ്പെട്ടു നില്‍ക്കുന്ന ഒരാളുടെ മുഖം.
ഈ ഷോട്ടുകള്‍ നമുക്ക് 1,2,3 എന്നീ ക്രമത്തില്‍ കൂട്ടി വെച്ചാല്‍ സ്‌ക്രീനില്‍ നമുക്ക് എന്താണ് അനുഭവപ്പെടുക. എന്ന് നോക്കാം. പുഞ്ചിരിച്ച് നില്‍ക്കുന്ന ആള്‍ തോക്ക് കണ്ട് ഭയപ്പെട്ടു നില്‍ക്കുന്നാതായി തോന്നും. എന്നാല്‍ ഇതേ ഷോട്ടുകള്‍ 3,2,1 എന്നിങ്ങനെ തിരിച്ചു ക്രമപ്പെടുത്തിയാല്‍ സ്‌ക്രീനില്‍ നമ്മുടെ അനുഭവം എന്താകും. എന്താകും എന്നറിയാതെ ഭയപ്പെട്ടു നില്‍ക്കുന്ന ആള്‍ തോക്കു കാണുംപോള്‍ ഇതായിരുന്നോ സംഭവം എന്ന നിസ്സരമട്ടില്‍ പുഞ്ചിരിക്കുന്ന കഥാ പാത്രത്തെയാണ് നാം വീക്ഷിക്കുന്നത്. ഇവിടെ ഷോട്ടുകളുടെ ക്രമം മാറ്റുംപോള്‍ തന്നെ ആശയത്തിനും വ്യത്യാസം സംഭവിക്കുന്നു. ഇതുപോലെ ധാരളം കലാപരമായ അതിശയിപ്പക്കുന്ന സംഭവങ്ങള്‍ എഡിറ്റിംഗില്‍ നടത്താം.
ഷോട്ടിന്റെ ദൈര്‍ഘ്യം- സംവിധായകനും, കാമറമാനും കൂടി ഒരു ഷോട്ട് 10 സെക്കന്റ് നേരത്തിന് എടുത്തു എന്നിരിക്കട്ടെ. ആ ഷോട്ടന്റെ കാര്യപ്രസക്തമായ ഭാഗം മാത്രമാണ് എഡിറ്റിംഗില്‍ എടുക്കുകയുള്ളൂ. അപ്പോള്‍ ആ ഷോട്ടിന്റെ ദൈര്‍ഘ്യം കുറഞ്ഞ് 2 ഓ, 3 ഓ സെക്കന്റു മാത്രമായിരിക്കും. നമുക്ക് ഇഷ്ടമുള്ള നടനേയോ നടിയേയോ കൂടതല്‍ പ്രാധാന്യം കൊടുക്കണമെങ്കില്‍ അവരുടെ ഷോട്ടുകള്‍ ദീര്‍ഘിപ്പിക്കുകയും, മറ്റുള്ളവരുടെ ഷോട്ടുകള്‍ ചുരുക്കുകയും ചെയ്യും.
എഡിറ്റിംഗ് എന്നാല്‍ ഷോട്ടിന്റെ ദൈര്‍ഘ്യം, ക്രമം എന്നിവയെ വ്യത്യാസപ്പെടുത്തി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഷോട്ടുകളെ സര്‍ഗ്ഗാത്മകമയി കൂട്ടി ചേര്‍ത്ത് പുതിയ മാനം നല്‍കുന്ന ഒരു പ്രക്രിയയാണ്.
സ്‌ക്രീന്‍ ടൈം- പ്രേക്ഷകര്‍ക്ക് വിരസത അനുഭവപ്പൈതെ ആവശ്യം മാത്രം പ്രദര്‍ശിപ്പിക്കുവാന്‍ എടുക്കുന്ന സമയത്തിനെ സ്‌ക്രീന്‍ ടൈം എന്ന് അറിയപ്പെടുന്നു. സ്‌ക്രീന്‍ ടൈമും യഥാര്‍ത്ഥ സമയവും ഒന്നായിരിക്കണമെന്നില്ല. നായകന്‍ 10 കി.മി. കാറോടിച്ചു പോകുന്ന ഒരു രംഗം ഒരു മിനിറ്റിനുള്ളില്‍ സ്‌ക്രീനില്‍ മിന്നി മറയും. വാസ്‌തവത്തില്‍ 1 മിനിറ്റു കൊണ്ട് 10 കി.മി. ദൂരം ഓടിക്കുവാനകില്ലല്ലോ. സ്‌ക്രീനില്‍ സമയം വര്‍ദ്ധിച്ചാല്‍ കാണികള്‍ മുഷിയും.
![]() |
EDITING |

EFFECTS |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ