HOLISTIC HOMEOPATHY TREATMENTS FOR BOTH MENTAL AND PHYSICAL TREATMENTS, SPIRITUAL TEACHINGS, PSYCHOLOGICAL COUNSELLING, ASTROLOGY, GEM, FILM DIRECTION, PHOTO -GRAPHY, HYPNOTISM, VAASTHU CORRECTIONS AND PLAN DESIGN . YOGA AND MEDITATION TEACHINGS & AGNI HOTRA PRACTIONER.
2014, ജൂലൈ 25, വെള്ളിയാഴ്‌ച
FILM DIRECTION -3
STATIC & MOVING SHOTS ( ചലിക്കാത്ത ഷോട്ടുകളും ചലിക്കുന്ന ഷോട്ടുകളും)
Static shot (ചലന രഹിത ഷോട്ടുകള്‍): ഏതൊരു ഷോട്ട് എടുക്കുമ്പോഴും കാമറ നിശ്ചലമായിരിക്കുന്നുവോ ആ ഷോട്ടിനെ ചലിക്കാത്ത ഷോട്ടുകള്‍ എന്ന് പറയപ്പെടുന്നു. static shot ല്‍ കാമറയുടെ സ്ഥാനം നിശ്ചലമാണ്. കാമറ അതിറെ ലംബമായ അച്ചുതണ്ടിലോ തിരശ്ചീനമായ അച്ചുതണ്ടിലോ ചലിപ്പിക്കപ്പെടുകയോ, അതിന്റെ പൂര്‍വ്വ സ്ഥാനത്തു നിന്നോ അങ്ങിനെ തന്നെ നീക്കപ്പെടുന്നില്ല. എന്നാല്‍ frame ന്റെ ഉള്ളിലെ വസ്‌തുവിന് ചലനം സംഭവിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഇത്തരം ഷോട്ടില്‍ പാശ്ചാത്തലം ഒന്നു തന്നെയായിരിക്കും.
സിനിമാറ്റോഗ്രാഫി പഠിക്കുന്നവര്‍ക്ക് ഡഫിനിഷന്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഞാനവിടെ നിര്‍വ്വചന രൂപത്തല്‍ എഴുതുന്നത്. പലരും ഈ പഠന വിഷയത്തിനെ സഹര്‍ഷം സ്വാഗതം ചെയ്‌തതുകൊണ്ടും നേരിട്ടും അല്ലാതേയുമുള്ള അന്വഷണം കൊണ്ടും അല്‍പം കഷ്ടം സഹിച്ചാണ് ഇതെഴുതുന്നത്. പ്രതിഫലേച്ഛ കൂടാതെയുള്ള ഈ സംരംഭത്തിന് താല്‍പര്യക്കാര്‍ ഉണ്ടെന്നുള്ളതില്‍ സന്തോഷം ഉണ്ട്. വായനക്കാര്‍ ഒന്നും കൂടി ഓര്‍ക്കണം. പതിനായിരങ്ങള്‍ ചിലവിട്ട് പഠിക്കുന്ന ഒരു വിഷയമാണ് നിങ്ങളുടെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ഫിലിം ഡയറക്ഷന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ നോട്ട് വളരെ ഉപകാരപ്രദമായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
TILTING SHOT: കാമറ ഷോട്ടില്‍ മുഴുവന്‍ കാമറയും അതിന്റെ നിശ്ചിത മൂല സ്ഥാനത്ത് നിലകൊള്ളുവെന്നുവെങ്കിലും ഇത്തരം ഷോട്ടുകളില്‍ കാമറക്ക് ചലനമുണ്ട്. ഏഏതൊരു ഷോട്ടില്‍ കാമറ അതിന്റെ തിരശ്ചീന അച്ചുതണ്ടില്‍ (Horizontal axis) തിരിഞ്ഞുകൊണ്ട് ലംബതലത്തില്‍ (vertical plane) കറങ്ങുന്നുവോ അത്തരം ഷോട്ടിനെ tilting shot പറയപ്പെടുന്നു. ഒരു ഷോട്ട് എടുക്കുമ്പോള്‍ കാമറ മുകളിലോട്ടും, താഴോട്ടും തിരിക്കുന്നതിനെ tilt എന്ന പറയുന്നു. Tilt up & Tilt down shots എന്ന് പറയുന്നു. ഒരു തെങ്ങ് കയറുമ്പോള്‍ tilt up shot ഉചിതമായിരിക്കും. ഒരു ക്ഷേത്രത്തിന്റേയോ ഒരു പള്ളിയുടേയോ ഗോപുരമോ, കൊടിമരമോ ചിത്രികരിക്കുമ്പോള്‍ tilt down ആണ് കുടതല്‍ ഉചിതം. അത്തരം ചിത്രീകരണങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥം വ്യപ്‌തിയുമുണ്ട്. ഇത്തരം ഷോട്ടുകള്‍ യുക്തം പോലെ കൈകാര്യം ചെയ്യണം.
COMBINED PANNING & TILTING SHOTS: ചില ഷോട്ടുകളില്‍ പാനിംഗും, ടില്‍ടിംഗും കൂടി ആവശ്യമായി വരുന്നതാണ്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് അപ്പം കൊത്തി കൊണ്ടു പോകുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ ഇവ രണ്ടും സ മിശ്രമായി take എടുക്കുന്നു. ചിലപ്പോള്‍ ഡയഗണല്‍ ദിശയിലും കാമറ ചലിപ്പിക്കുന്നു.ഉപയോഗങ്ങള്‍: 1. കോമ്പോസ്സിഷന്‍ കറക്‌റ്റ് ചെയ്യുവാന്‍. 2. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ച കാണിക്കുവാന്‍. 3. ഒറ്റക്കുള്ളതില്‍ ആള്‍കൂട്ടത്തിലേക്കും, മറിച്ചും കാണിക്കുവാന്‍. 4. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥാനത്തേക്കുള്ള ദൂരം കാണിക്കുവാന്‍. 5. പനോരമ ചിത്രികരിക്കുവാന്‍.
കാമറ സ്ഥാനമാറ്റങ്ങളോടു കൂടി ചലിക്കുന്ന ഷോട്ടുകള്‍: ഇവിടെ കാമറ അങ്ങിനെതന്നെ ഒരു സ്ഥാനത്തു നിന്ന് മറ്റൊരു സ്ഥനത്തേക്ക് മാറ്റപ്പെടുന്നു. കാമറ ചലനാത്മകമായി സഞ്ചരിക്കുന്നു. ഏതു വസതുവിനും കാറയുടെ വാഹനമാകാം. മനുഷ്യന്‍, കാര്‍ തുടങ്ങി എന്തുമാകാം. പ്രധാനമായി ഇത്തരം 2 കാമറ ഷോട്ടുകളുണ്ട്. 1. DOLLY അഥവ TROLLEY SHOT.
DOLLY SHOT: സാധാരണയായി കാമറ പ്രതിഷ്‌ഠിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു വാഹനമാണ് ഡോളി. ട്രാക്കില്‍ കൂടി 4 ചക്രത്തിന്റെ നീക്കത്തിനു പുറമെ ക്രയിന്‍ ഉള്‍പ്പടെ പാനിംഗിനും, ടില്‍ട്ടിംഗിനും സൈകര്യമുണ്ട്. ഭാരക്കൂടുതല്‍ കാരണം ഇന്ന് ഇത് ഉപയോഗിക്കുന്നില്ല. ഡോളി ഉപയോഗിച്ച് dolly in & dolly out എന്നീ ഷോട്ടുകള്‍ എടുക്കാം.
TROLLEY SHOT: വെറും 4 ചക്രമുള്ള താഴ്‌ന്ന ഒരു വണ്ടിയാണ് ട്രോളി. ആവശ്യമുള്ള ഉയരത്തിനനുസരിച്ച് ഒരു സ്‌റ്റാന്‍ഡ് ഉറപ്പിച്ച് കാമറ അതില്‍ പ്രതിഷ്‌ഠിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ