സ്‌ക്രീന്‍ സൈസുകള്‍ അഥവ SHOT SIZES: ഛയയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ പ്രധാനമായി 3 അടിസ്ഥാന സ്‌ക്രീന്‍ സൈസുകളായി തിരിച്ചിരിക്കുന്നു. 1. LONG SHOT, 2. MEDIUM SHOT, 3. CLOSE UP SHOT.
LONG SHOT (L.S.): വാക്കില്‍ നിന്നു തന്നെ ഇതിന്റെ ആശയം നമുക്ക് മനസ്സിലാക്കാം. ലോംഗ് ഷോട്ടില്‍ പിക്‌ച്ചര്‍ ഫ്രെയിമിന്റെ അഥവ സ്‌ക്രീനിന്റെ മൂന്നിലൊന്ന് ഭാഗത്ത് മനുഷ്യ രൂപം ഒതുങ്ങി നില്‍ക്കുന്നു.
MIDIUM SHOT or MID SHOT (M.S.): ഒരു മിഡ് ഷോട്ടില്‍ കാല്‍മുട്ടുകള്‍ മുതല്‍ ശിരസ്സിന്റെ മുകള്‍ ഭാഗം വരെയുള്ള ഒരു ചിത്രം പിക്‌ച്ചര്‍ ഫ്രെയിമിന്റെ അഥവ സ്‌ക്രീനിന്റെ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു.
CLOSE UP (C.S.) ഒരു ക്ലോസപ്പില്‍ മനുഷ്യ രൂപത്തിന്റെ തോള്‍ മുതല്‍ ശിരസ്സു വരെയുള്ള ഭാഗം സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. മിനി സ്‌ക്രീനുകളില്‍ M.S. ഉം C.S. ഉം സാധാരണയായി ഉപയോഗിക്കുന്നു.
മീഡിയം ലോംഗ് ഷോട്ട് ( M.L.S.): സ്‌ക്രീനിന്റെ അഥവ ഫ്രെയിമിന്റെ മിക്കവാറും ഉയരം മുഴുവന്‍ ഒരു പൂര്‍ണ്ണ മനുഷ്യ രൂപം നിറഞ്ഞു നില്‍ക്കുന്നു.
മീഡിയം ക്ലോസപ്പ് (M.C.S.) : ഇതില്‍ മനുഷ്യ രൂപത്തിന്റെ അരക്കെട്ടു മുതല്‍ മുകളിലോട്ടുള്ള ഭാഗം പിക്‌ച്ചര്‍ ഫ്രെയിമിന്റെ ഉയരത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
BIG CLOSE UP (B.C.U.) : ഇതില്‍ സ്‌ക്രീനിന്റെ ഏറെക്കുറെ മുഴുവന്‍ വിസ്‌തീര്‍ണ്ണവും മുഖം കൊണ്ട് നിറഞ്ഞിരിക്കുന്നു.
EXTREEM LONG SHOT (E.L.S.) : ഇതില്‍ മനുഷ്യ രൂപം ഒരു ബിന്ദു പോലെ കണ്ടേയ്‌ക്കാം. ഇവിടെ ലൊക്കേഷനാണ് പ്രാധാന്യം. വസ്‌തുവിനല്ല. മനുഷ്യ രൂപത്തിനും അല്ല. അതുകൊണ്ടു തന്നെ ഇതിനെ ലൊക്കേഷന്‍ ഷോട്ട് എന്നും കൂടി പറയപ്പെടുന്നു.
EXTREEM CLOSE UP (E.C.U.): ഇതില്‍ picture frame അഥവ screen മുഴുവനും മനുഷ്യ ശരീരത്തിന്റെ ഏതേങ്കിലും ഒരു ഭാഗം കൊണ്ട് നിറഞ്ഞിരിക്കും. ഒരു മനുഷ്യ ശരീരത്തിന്റെ കണ്ണ്, മൂക്ക്, ചുണ്ട് എന്നിവ മാത്രമായി ചിത്രികരിക്കുന്നു. ചെറിയ വിശദാംശങ്ങളെ വലുതാക്കി കാണിക്കുവാനയി ഇത്തരം ഷോട്ടുകള്‍ ഉപകരിക്കുന്നു. കഥാപാത്രത്തെ തിരച്ചറിയുന്നതിനെ ഉപകരിക്കുന്നു. കണ്ണിനു സമീപത്തോ ചെവിക്കു സമീപത്തോ ഒരു മറുകോ, അരിമ്പാറയോ ഉണ്ടെങ്കില്‍ തിരച്ചറിയുവാനായി ഇത്തരം ഷോട്ടുകള്‍ സഹായിക്കുന്നു.
സ്‌ക്രീന്‍ സൈസുകളുടെ പ്രാധാന്യവും, ഉപയോഗവും: (STILL നും മൂവിക്കും)
E.L.S. (Extreem Long Shot): ഇതിന്റെ ഉപയോഗം ആ ഒരു ഭൂ വിഭാഗത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുക എന്നതാണ്.ആ ഷോട്ടില്‍ ഉള്‍കൊള്ളുന്ന ആകെപ്പാടെയുള്ള സൗന്ദര്യമാണ് പ്രാധാന്യം. ആ ഭംഗി പ്രതിഫലിപ്പിക്കുന്നതിന് camera ചലനം ഫലപ്രദമായി ഉപയോഗിക്കാം. പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിത മുഴുവനും ഇത്തരം ഷോട്ടുകളിലായിരിക്കും പകര്‍ത്തുക.
L.S. (Long shot): ഇത്തരം ഷോട്ടിന്റെ ഒരു പ്രാധാന്യം കഥാ പാത്രത്തേയും, കഥയുമായി ബന്ധപ്പെട്ട ഏതേങ്കിലും വസ്‌തുവിനേയോ കാണിക്കുന്നതല്ല. വസ്‌തു അഥവ കഥാപാത്രം ഏതു സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നും വസ്‌തുവിന്റെ ചുറ്റും എന്തെല്ലാമാണ് ഉള്ളതെന്നും വ്യക്തമാക്കുകയാണ് ഇത്തരം ഷോട്ടിന്റെ ഉദ്ദേശം. ഈ ഷോട്ടില്‍ പാശ്ചാത്തലത്തിനാണ് പ്രാധാന്യം. പ്രേക്ഷകര്‍ക്ക് വസ്‌തുവിനെ അഥവ കഥാപാത്രത്തെ ആദ്യമായി പരിചയപ്പെടുത്തുകയാണ് ഇത്തരം ഷോട്ടിലുടെ ചെയ്യുന്നത്. സീനോ, സ്ഥലമോ ഇന്നതാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. ലൊക്കേഷന്‍ പരിചയപ്പെടുത്തേണ്ട അഥവ സ്ഥാപിക്കേണ്ട ആവശ്യം ഒരു സീക്ക്വന്‍സിന്റെ ആരംഭത്തിലാണ് വരേണ്ടത്. L.S. ല്‍ വസ്‌തു ചലനമോ, കാമറ ചലനമോ അഥവ രണ്ടും കുടിയുള്ള പ്രാധാന്യം അര്‍ഹിക്കുന്നു.
M.L.S.: പ്രേക്ഷകര്‍ക്ക് വസതുവിനെ പരിചയപ്പെടുത്തി കൊടുക്കുന്നു. ഇവിടെ പാശ്ചാത്തലത്തിനും, വസ്‌തുവിനും തുല്യ പ്രാധാന്യം ഉണ്ട്. വസ്‌തുവിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാകയാല്‍ വസ്‌തുവിന്റെ മുഴുവന്‍ ഭാഗവും വ്യക്തമായി കാണുവാന്‍ കഴിയണം.
M.S. : L.S. ല്‍ നിന്ന് C.U. വിലേക്ക് cut ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു എടുത്തു ചാട്ടം (jumb) ഒഴിവാക്കുന്ന ഒരു ട്രാന്‍സിഷന്‍ ഷോട്ടാണ് യഥാര്‍ത്ഥ M.S. വസ്‌തുവിന്റെ ശരിയായ രൂപം പടിപടിയായി പ്രാധാന്യം കൊടുക്കുന്നതിന് ഇത് സഹായിക്കുന്നു. M.S. ല്‍ വസ്‌തുവിന് പാശ്ചാത്തലത്തിനേക്കാള്‍ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ വസ്‌തുവിന്റെ മര്‍മ്മ ഭാഗം മുറിഞ്ഞു പോകാതെ യിരിക്കുവാന്‍ ശ്രദ്ധിക്കണം. നയനാന്ദകരമായ ഒരു നല്ല കോമ്പോസിഷനു വേണ്ടി അല്‍പം സ്ഥലം ആവശ്യമുള്ള സ്ഥാനത്ത് വിടാവുന്നതാണ്. വസ്‌തുവിന്റെ വ്യക്തമായ ഒരു നല്ല ദൃശ്യം മാത്രമേ കാഴ്‌ചക്കാരന്റെ മുന്നില്‍ പ്രദര്‍ശിക്കുവാന്‍ പാടുള്ളൂ.
M.C.U. : ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം M.C.U. വില്‍ വസ്‌തുവിനാണ്. പാശ്ചാത്തലത്തിനോ, ചുറ്റുപാടുകള്‍ക്കോ യാതൊരുവിധ പ്രാധാന്യവുമില്ല. അത് വ്യക്തമായിരിക്കണമെന്നില്ല. ഇതു സാധാരണയായി ഉള്‍കൊള്ളിക്കുന്നത് നല്ല രീതിയില്‍ കമ്പോസ്സ് ചെയ്‌ത വസ്‌തുവിന്റെ പകുതി ഭാഗമാണ്. വൈവിധ്യത്തിനു വേണ്ടിയാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്.
C.U.: വസ്‌തുവിന്റെ മര്‍മ്മഭാഗത്തിനാണ് C.U. ല്‍ പ്രധാന്യം. അതുകൊണ്ട് ആ ഭാഗം ഉള്‍കൊള്ളുന്ന രീതിയില്‍ വസ്‌തുവിനോട് വളരെ അടുത്ത് കാമറ സ്ഥാപിക്കണം. വസ്‌തുവിന്റെ മര്‍മ്മ പ്രധാന ഭാഗത്തിന്റെ ഒരു നല്ല ദൃശ്യം പ്രേക്ഷകന് ലഭിക്കുന്നതിനു C.U. സഹായിക്കുന്നു. ആകൃതിയുടെയോ, ക്രിയയുടേയോ, മുഖഭാവത്തിന്റേയോ വിശദാംശങ്ങളിലേക്ക് കടന്നു ചെല്ലുവാന്‍ ഇതു പ്രേക്ഷകരെ വളരേയധികം സഹായിക്കുന്നു. സീക്ക്വന്‍സില്‍, സീനില്‍ എവിടെയെല്ലാം ഊന്നല്‍ കൊടുക്കേണ്ട അവിടെയെല്ലാം C.U. ഉപയോഗിക്കാം.
B.C.U. : വളരെ കുറച്ചു സ്ഥലം മാത്രം എടുത്തുകൊണ്ട് വസ്‌തു സ്‌ക്രീനില്‍ മുഴുവന്‍ നിറഞ്ഞു നിന്നാല്‍ B.C.U. ആകും. ഇവിടെ പാശ്ചാത്തലത്തിന്റെ പ്രശനം തന്നെ ഉദിക്കുന്നില്ല. മര്‍മ്മ പ്രധാനമായ വിശദാംശങ്ങളിലേക്ക് ഇത് പ്രേക്ഷകനെ എത്തിക്കുന്നു.
E.C.U.: ചലചിത്രത്തില്‍ വളരേ അപൂര്‍വ്വമായി മത്രം ഉപയോഗിക്കുന്ന ഒരു ഷോട്ടാണ് ഇത്. ഒഴിച്ചുകൂടാന്‍ വയ്യാത്തവിധം വളരെ അത്യാവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഷോട്ടാണ് ഇത്. ഇത് ഉപയോഗിക്കുമ്പോള്‍ നിശ്ചിത ആവശ്യം സഫലികരിച്ചിരക്കണം. പ്രേക്ഷകനെ മഥ്യാ സങ്കല്‍പ്പങ്ങള്‍ക്ക് വശം വദരാകുന്ന വിധം ഇട നല്‍കരുത്. ഒരു കഥയുടെ മര്‍മ്മം ഒരു പുള്ളിയോ, പാടോ, മറുകോ ആയിരിക്കാം. പ്രത്യേകിച്ച് കുറ്റാന്വേഷണ കഥകളില്‍. അതിന്റെ നൂലാമലകളുടെ ചുരുളഴിക്കുവാന്‍ ഇത്തരം ഇത്തരം ഷോട്ടു കള്‍ക്ക് കഴിയണം. അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കുക.
തുടരും..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ