2014, ജൂൺ 14, ശനിയാഴ്‌ച

ക്ഷേത്ര ആരാധന ഒരു അനുബന്ധം

ഏറെക്കാലമായി എന്‍റെ മനസ്സില്‍ വിങ്ങി നിന്ന ഒരു അഭിലാഷമാണ് ഇവിടെ പൂവണിഞ്ഞത്. കടുത്ത വിമര്‍ശനവുമായി മത തീവ്രവാദികള്‍ എന്നെ ആക്രമിക്കുമെന്നായിരുന്നു ഭയം. എന്നാല്‍  ഇതുവരെ കണ്ടില്ല. എന്‍റെ സുഹൃത്തുക്കളായ എല്ലാ പ്രിയ വായനകാര്‍ക്കും നന്ദിയുണ്ട്. പല ഘട്ടങ്ങളായി എഴുതിയപ്പോള്‍ അല്‍പം നീണ്ടുപോയി. ക്ഷമിക്കണം. പിന്നെ സുഹൃത്തുക്കള്‍ ചുണ്ടികാണിച്ചിട്ടുള്ള വിലയേറിയ പരമാര്‍ശങ്ങളും, ആഭിപ്രായങ്ങളും അഗീകരിക്കുന്നു.  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.


കാണുന്ന കാര്യങ്ങള്‍ തന്നെ പലരും ഗ്രഹിക്കുന്നില്ല. പിന്നെ കാണാത്ത തിനെ കുറിച്ച് ആര് ചിന്തിക്കനാണ്. എല്ലാ മതങ്ങളുടേയും കാതല്‍ സ്നേഹം, സഹിഷ്ണത എന്നിങ്ങനെ തന്നയാണ്. അവതാരങ്ങളും, പ്രവാചകന്മാരും എന്ത് പകര്‍ന്നു തന്നുവോ, അതുമാത്രം പലരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി  വിസ്മരിച്ചു. ഒരു മത വിഭാഗത്തിലും പെടാത്തവരാണ് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും. കാരണം അവര്‍  ഇതര മത    വിഭാഗങ്ങളിലേതു പോലെ മതാചാരനു ഷ്ഠാനങ്ങള്‍ നടത്തപ്പെടുന്നില്ല. ഏതേങ്കിലും ഒരു മത സ്വീകരണ ചടങ്ങ് സ്വീകരിക്കുന്നില്ല. ഒരു ജാതിയില്‍ മാത്രം ജനിച്ചതുകൊണ്ട് ഹിന്ദു എന്ന അറിയാനാഗ്രഹിക്കുന്നു.  മാമോഥീസ ചടങ്ങു പോലുള്ള ചടങ്ങുകള്‍ ജാതികള്‍  സ്വീകരിക്കാത്തതുകൊണ്ട് ഭൂരിപക്ഷം വരുന്ന ഹിന്ദു എന്ന് പറയപ്പെടുന്നവര്‍ക്ക് മതമില്ല എന്നതാണ് സത്യം. അവര്‍ വേദങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുയോ ചെയ്യുന്നില്ല. എന്നാല്‍ നംപൂതിരി വര്‍ഗ്ഗകാര്‍ക്കും, താന്ത്രീകര്‍ക്കും ഇത്തരം ചടങ്ങുകളു ണ്ടുതാനും. നായര്, ഈഴവര് തുടങ്ങിയവര്‍ ജാതികളല്ലാതെ എങ്ങിനെ ഒരു ഹിന്ദു എന്ന് വിളിക്കാനാകും. നമ്മുടെ പൈതൃകമായ സംസ്കാരത്തിന്‍റെ പേരില്‍  ജതി മതം പറഞ്ഞ് തമ്മിലടിക്കണോ??? ത്രീ മൂര്‍ത്തി (ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍) സങ്കല്‍പം മറ്റു മതങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഉദാ: പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ്.  

എല്ലാവര്‍ക്കും എല്ലാകാര്യങ്ങളും സാധിക്കുമോ. ഒരു ഗുണവുമില്ലാത്തതിനെ മനുഷ്യര്‍ ഇക്കാലമത്രയും കൊണ്ടു നടക്കുമോ. ഈശ്വരന്‍ നിര്‍ഗുണനാണെന്നു പറയന്നു. ഇവിടെ വിശ്വസിക്കും, അവിശ്വാസിക്കും ഒരേ സ്ഥാനമാണ് നല്‍കുന്നത്. ഇവിടെ ഈശ്വരന്‍ വിശ്വാസിയെ രക്ഷിക്കനോ, അവിശ്വാസിയെ ശിക്ഷിക്കനോ വരുന്നില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് തരുന്നു. പണ്ട് ജാതി തിരഞ്ഞെടുത്തത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ്. പിന്നീട് ആ അവകാശം കൈ വിട്ടുപോയി. ഇന്നും ഇന്‍ഡ്യ ഭരിക്കുന്ന മോദിയും, കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയും, അച്ച്യുതാന്ദനും ഒക്കെ ക്ഷത്രീയ ധര്‍മ്മം പാലിക്കുന്നതുകൊണ്ട് അവര്‍ ക്ഷത്രീയരാണ്. പള്ളിയിലേയും, ക്ഷേത്രങ്ങളിലേയും, മോസ്കുകളിലേയും ആരാധന നടത്തുന്ന പുരോഹിതര്‍ ബ്രാഹ്മണരാണ്. വ്യവസയികളും, വ്യാപരികളുമായ ടാറ്റ, റിലയയന്‍സ് എന്നിവര്‍ വൈശ്യര്‍ തന്നെ.

അനുഭവ ജ്ഞാനമാണ് ഗുരു. ഒന്നുമറിയത്തവര്‍, അറിയുവാന്‍ ആഗ്രഹിക്കാത്തവര്‍ വെറും നിഷേധികളായി അന്ധന്മാരായി കാലം കഴിച്ചു കൂട്ടുക. ഒരു അലോപ്പതി ഡോക്റ്റര്‍ ഒരു രോഗിക്ക് ഒരു വെളുത്ത നിറത്തിലുള്ല  ടാബ്ലറ്റ് കൊടുത്താല്‍ രോഗി 'ഇതിലൊരു ചുക്കുമില്ല, ഇതൊരു ചുണ്ണാംപു കട്ടയാണ്' എന്ന് പറഞ്ഞതു തള്ളുന്ന ഫലമേയുള്ളൂ, ശ്രീ രാജഗോലന്‍റേത്. പഠിച്ച് കൊടുത്ത ഡോക്റ്റര്‍ക്ക് അതിന്‍റെ ഗുണവും ഫലവും അറിയാം. അജ്ഞാനിയായ രോഗി ക്ക് നിഷേധിക്കാനേ അറിയൂ. കാരണം അവരതു പഠിച്ചു മനസ്സിലാക്കിയിട്ടില്ല. പിന്നെ കഴിച്ച അനുഭവും ഇല്ല. അജ്ഞത കൊണ്ട് ഒരു അലോപ്പതി കടയിലെ മുഴുവന്‍  മരുന്ന് ഒരുമിച്ച് കഴിച്ചാലും ഒരു 'ചുക്കും' സംഭവിക്കല്ല എന്ന് അജ്ഞാനികള്‍ പറയുംപോലെയാണ് ഇത്തരം സംഭവങ്ങള്‍. ഇലട്രിക് പോസ്റ്റിലെ കംപിയില്‍ കറണ്ട് ഉള്ളപ്പോള്‍  അജ്ഞാനി വന്ന് പിടിച്ചാലും ഒരു 'ചുക്കും' സംഭവിക്കില്ല. അജ്ഞാനിക്ക് ഇതൊക്കെ അന്ധവിശ്വാസമാണ്. കാരണം അയാള്‍ അജ്ഞാനം കൊണ്ട് അന്ധനാണ്. പോരായ്മകള്‍ ഏത് ശാസ്ത്രത്തിനും കാണും. അതു ചൂണ്ടി കാണിച്ച് തിരുത്തുവാന്‍ കഴിയണം മാനവരാശിക്ക്. അതാണ് മാനവ ധര്‍മ്മം. ഇത്തരം വിഷയങ്ങള്‍ പഠിച്ചവര്‍ക്ക്, അറിയുന്നവര്‍ക്ക് ഒരു വിഷമവും തോന്നാറില്ല. ഭൂമി ഉണ്ടുണ്ടതാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ ആരും വേദനിച്ചില്ല. കാലം കഴിഞ്ഞപ്പോള്‍ സത്യം മനസ്സിലാക്കിയപ്പോള്‍ സസന്തോഷം എല്ലാവരും അതംഗീകരിച്ചു. എന്നാല്‍ അജ്ഞാനിയോട് ഈ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞാല്‍ അയാളത് നിഷ്ധിക്കും. കാരണം അജ്ഞാനം എന്ന അന്ധത തന്നെ.

നമ്മളെല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മണ്ടനമാരണല്ലോ. ഇവിടെ അക്കാദമിൿ അറിവിനെയല്ല ജ്ഞാനം എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. എന്തും എഴുതിയാലും പറഞ്ഞാലും നമ്മുടെ ജനങ്ങൾ വിഴുങ്ങുകയില്ല. E=mc2 (ഇസമം എംസി സ്ക്വയർ) എന്ന് ആൽബർട്ട് ഐൻസ്റ്റെയിൻ കണ്ടു പിടിച്ചത് മനുഷ്യനന്മക്കു മാത്രമാണ്. അതുശാസ്ത്രമാണെങ്കിൽ ആ ശാസ്ത്രത്തെ ചിലർ ദുരുപയോഗം ചെയ്യുന്നത് വയറ്റിപ്പിഴപ്പായി കരുതാമോ. ശാസ്ത്രം ശാസ്ത്രം അല്ലാതകുമോ. നിഷേധികൾക്ക് എങ്ങിനെ വേണമെങ്കിലും നിഷേധിക്കാമല്ലോ. സത്യം അവർക്ക് അറിയേണ്ടത്തതിനാൽ നിഷേധിക്കാനും അവഹേളിക്കാനും മാത്രമല്ലേ അവർക്കറിയൂ. മഹാമണ്ടന്മാർ എന്ന് വിളിച്ച് അപഹസിക്കുന്നവർ ഇത്തരം കാര്യങ്ങളിൽ അവഗാഹമായ പാണ്ഢ്യത്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. എൻറെ അനുഭവത്തിൻറെ വെളിച്ചത്തിൽ, എൻറെ അറിവിൻറെ പാശ്ചാത്തലത്തിൽ ഇത്തരം സംഗതികൾ ശരിയല്ലഎന്ന് പറയാൻ കഴിയണം. വെറുതെ അന്ധവിശ്വാസം എന്ന് പറഞ്ഞ് താഴ്ത്തി കെട്ടുന്നത് ഒരു തരം അവരുടെ അസഹീനതയാണ്. അവരുടെ ബലഹീനതയാണ്. ഒരു ശാസ്ത്രം വളരുന്നത് കണ്ടും കേട്ടും അനുഭവത്തിലൂടേയുമാണ്. 
ഞാനിതിവിടെ എഴുതിയത് ജനങ്ങളിൽ ഒരു തരത്തിലുള്ള വിശ്വാസവും അടിച്ചേൽപ്പി ക്കാനല്ല.ഞൻ ഒരു മൂഢ സ്വർഗ്ഗത്തിലല്ല മറിച്ച് ഉറഞ്ഞു തുള്ളുന്ന  ജാതികോമരങ്ങളുടെ നാട്ടിലും തൊട്ടാൽ പൊള്ളുന്ന മത പൂരോഹിത വർഗ്ഗങ്ങൾ അടക്കി ഭരിക്കുന്ന നാട്ടിലാണെന്ന നല്ല ധാരണയുണ്ട്.

ഞാനിത് ഇവിടെ എഴുതിയത്, ഇവിടെ ഹിന്ദു മതം എന്ന ഒന്നുണ്ടോ. ഉണ്ടെങ്കിൽ ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നവർ എന്ന് എങ്ങിനെ അവർ ആ മതം സ്വീകരിച്ചു എന്നൊക്കെ അറിയനാണ്. ഹിന്ദു എന്നാണ് ആരംഭിച്ചത്. അതിൻറെ ഉപജ്ഞാതാവ് ആരായിരുന്നു എന്നൊക്കെ അറിയുവാൻ ആഗ്രഹമുണ്ട്.  എല്ലാ ശാസ്ത്രങ്ങളിലും പോരായ്മളുണ്ട്. അവ വേണ്ട വിധത്തിൽ തിരുത്തി മുന്നോട്ട് പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. റോക്കറ്റ് വിക്ഷേപണം തകരാറിലായാൽ ഇന്ന് ആരും അത് മണ്ടത്തരം എന്നോ, അന്ധവിശ്വാസമെന്നോ പറഞ്ഞ് പുച്ഛിച്ച് തള്ളാറില്ലല്ലോ. കാര്യങ്ങൾ നല്ലതയാലും ചീത്തയായാലും എത്ര മണ്ടത്തരമായാലും അതിനെ നിരീക്ഷിച്ച് ഗ്രഹിക്കാൻ കഴിയണം. ഞാൻ ആരേയും നിരുത്തരപരമായി അജ്ഞാനി എന്ന് വിളിച്ചാക്ഷേപിച്ചിട്ടില്ല. അതിന് എനിക്ക് കഴിയുകയില്ല. കാരണം ഞാൻ സംപൂർണ്ണനല്ല. ഞാൻ ഒത്തിരിനാളായി പാരാ സൈക്കോളജിയിലും മറ്റും പരീക്ഷണം നടത്തുന്നു. നല്ല വിമർശനങ്ങളെ ഞാൻ സ്വാതം ചെയ്യുന്നു. അല്ലത്തവയെ തള്ളുകയും ചെയ്യുന്നു. ഞാനോരു മതത്തിൻറേയും വക്താവല്ല. അതിൽ എനിക്ക വിശ്വാസവും ഇല്ല. ഒന്നിൻറെയും പ്രചാരകനല്ല. എൻറെ പരിമിതമായ അറിവ് വെച്ച് സംഗതി ഇതാണ് എന്ന് അവതരിപ്പിക്കയാണ് ചെയ്തത്. അതിൽ തിരുത്തലുകൾ അനിവാര്യമാണെങ്കിൽ അതാവാം.

മോക്ഷ പ്രാപ്തിക്കാണ് അതായത് സ്വർഗ്ഗലോകം പൂകുക എന്നതാണ് സർവ്വ മതങ്ങളുടേയും ലക്ഷ്യം. അങ്ങിനെ ഒന്ന് എന്ന് ഉണ്ടോ എന്നത് മറ്റൊരു സംഗതിയാണ്. അതിലേക്ക് ഒരു വഴിമാത്രമല്ലഉള്ളത്. പലർക്കും പലവഴികളും തിരഞ്ഞടുക്കാം. ട്രെയിൻ യാത്രയാണെങ്കിൽ ആലപ്പുഴ വഴിയോ, കോട്ടയം വഴിയോ പോകാം. കാറിലും ബസ്സലും അങ്ങിനെ തന്നെയാവാം. ഇറങ്ങി മാറി കയറി പോകാം. വിശ്വാസിക്കും അവിശ്വാവസിക്കും അതിലുടെ സഞ്ചരിച്ച് തിരുവനന്തപുരത്ത എത്താം. എത്താതിരിക്കില്ല. മരണം എല്ലാത്തിനും സുനിശ്ചിതമാണ്. ഒഴുക്കിൽപ്പെട്ടോ, അപകടങ്ങൾ മൂലമോ, സ്വാഭാവികമായോ, രോഗം മൂലമോ, ആത്മഹത്യമൂലമോ എങ്ങിനെ വേണമെങ്കിലും അത് സംഭവിക്കാം. അത് ഒരു വിശ്വാസത്തിനു പുറത്ത് സംഭവിക്കുന്നതല്ല.  യാത്രയും, മരണവും  ഇന്നേ തരത്തിലാകാവു എന്ന ആർക്കും ശഠിക്കാനകില്ല. അതുപോലെ മറ്റുള്ളവർക്കും അങ്ങിനെ ശഠിക്കാനാകുമോ. വിർശനം വസ്തുനിഷ്ടപരമായിരിക്കണം. വെറുതെ എന്തെങ്കിലും എഴുതി സമർത്ഥനാകാം. അതും ഒരു കഴിവു തന്നെയാണ്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അംഗീകരിക്കുന്നു.
ശ്രീ. രമേഷ് മേനോൻ വെറുതെ വായിച്ചു പോയതുകൊണ്ടോ, മറ്റൊരു പുസ്തകത്തിൻറെ ധാരണയും ഉള്ളിൽ വെച്ച ധാരണ പിശകുകൊണ്ടോ എന്തോ സ്വയം വിശകലനം ചെയ്യാൻ മറന്നുപോയി എന്നു തോന്നുന്നു. കാര്യങ്ങൾ അവഗാഹമായി ചിന്തിച്ച് വിമർശനം ആകാം. ഒന്നുംകൂടി അടവരയിട്ടു പറയുന്നു. ഞാൻ ഒരിക്കലും ആരേയും ഒരു മാർഗ്ഗത്തിലേക്കും നിർബ്ബന്ധിക്കുകയോ, പ്രചരിപ്പിക്കിക്കുകയോ ഇല്ല. ശാസ്ത്രം ദുരുപയോഗം ചെയ്യുന്നവരുണ്ട്. അതിൻരെ പേരിൽ മുഴവൻ ശാസ്ത്രവും വിഴപ്പു ചുമക്കേണ്ടതുണ്ടോ. എല്ലാവർക്കും സയൻസ് ഗൂപ്പ് എടുത്ത് ഡോക്റ്ററോ, എഞ്ചിനീയറോ ആകാൻ കഴിയുമോ. ഇല്ല എന്നാണ് എൻറെ വിശ്വാസം. അതുകൊണ്ട് മറ്റു ശാഖകൾ മോശമാണന്നോ, അബധമാണെന്നോ പറയുവാനാ കുമോ. ഒരു ഡോൿറ്ററുടെ ഒരു പിഴവു മൂലം മെഡിക്കൽ സയൻസ് അബധവും അന്ധവിശ്വാസ വും ആകുമോ. വിമർശിക്കുന്നതിനു മുൻപ് ആ വിഷയത്തെ കുറിച്ച് ആധികാരികമായി പഠിക്കുക. 

ഞാൻ ഉദ്ദേശിച്ചതു പറഞ്ഞു കഴിഞ്ഞു. പട്ടി കടിച്ചു, ആശാരിക്കു പിന്നേയും മുറമുറപ്പ എന്ന പറഞ്ഞതുപോലെയായി. സത്യം അന്വേഷിക്കതെ മുന്നിൽ അരും കൊണ്ടു വന്നുതരില്ല. അന്വഷിപ്പിൻ- കണ്ടെത്തും. ശരീരത്തിൽ സൂചി കയറ്റുന്നതിനു മുൻപ് ആ ശരീരഭാഗം ഒന്ന് വൃത്തിയാക്കും. ICU വിനു ഉള്ളിൽ കയറുന്നതിനു മുന്നെ ചെരിപ്പ് അഴിച്ചു വെയ്ക്കും. ഡോക്റ്റർമാരും നേഴ്സുമാരും വായും മുക്കും മൂടി കെട്ടും. ഇത് അറിയുന്നവർക്കേ അതിൻറെ പൊരുൾ പിടി കിട്ടുകയുള്ളൂ. അല്ലാത്തവർക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് വീൻപടിച്ചു നടക്കാം. അത് അറിയാൻ താൽപര്യമുള്ള വരാണെങ്കിൽ അതിനെ കുറിച്ച് കാര്യങ്ങൾ അന്വഷിക്കുമായിരുന്നു. അതുപോലെ തന്നെയാണ് ക്ഷത്രത്തിലെ മണിയുടെ കാര്യ
ത്തിലും വേണ്ടിയിരുന്നത്. സുഹൃത്തിൻറെ വിട്ടിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം എന്ന് പറയുന്നതിനോട് യോജപ്പില്ല. വീട്ടിൽ ഒരു വി.ഐ.പി. പോലുള്ള ഒരു വ്യക്തിയുമായി സംസാരിച്ച് ഇരിക്കുന്നതിനിടയില്ൽ അപ്രതീക്ഷിതമയി കയറിവരുന്ന സുഹൃത്തായാലും ചിലപ്പോൾ അലോസരം ഉണ്ടാക്കാം. വീടുപോലെയല്ല ക്ഷേത്രം. അതിലെ ദേവതക്ക് വി.ഐ.പി. യേക്കാൾ പ്രാധാന്യം ഉണ്ട്. ഒരു ഓഫീസിലോ, ഒരു ക്ലീനക്കിലോ എത്ര വലിയ സുഹൃത്താണെങ്കിലും അനുവാദമില്ലാതെ കടന്നു ചെല്ലാനാകുമോ. 

ദ്രാവക രൂപത്തിലുള്ള ഒരു ഔഷധം പലപ്പോഴും കുലുക്കി കഴിക്കേണ്ടി വരും. തൈലമോ, കുഴന്പോ ചെറുതായി ചൂടാക്കി വേണം ശരീരത്തൽ പുരട്ടുവാൻ. ഇതറിയാത്തവർക്കും , ഇങ്ങിനെ ചെയ്യാത്തവർക്കും ഒരു ചുക്കും സംഭവിക്കില്ല. കാര്യങ്ങൾ സത്യസന്ധമായി അന്വേഷിക്കുനുള്ള തൃഷ്ണ അന്വേഷണ കൌതുകികൾക്കേ കാണൂ. ഇവിടെ ചക്കാ എന്ന് പറയുൻപോൾ ചുക്ക് എന്നാണ് പറയുന്നത്. നല്ല അലോപ്പതി ഡോക്റ്റുടെ കുറുപ്പടി അനുസരിച്ച് മാറാത്ത അനവധി രോഗികളും രോഗങ്ങളും ഉണ്ട്. ശസ്ത്ര ക്രിയക്ക് വിധേയനായിട്ടും ചരമമടയുന്ന ധാരളം രോഗികളുണ്ട്. കറണ്ട് ഉണ്ടോ എന്ന് അറിയണമെങ്കിൽ സ്പർശിച്ചു നോക്കണം. അതായത് അനുഭവം വേണം.ഇതൊക്കെതന്നെയാണ് ഇത്രയും നേരം പറഞ്ഞുകൊണ്ടിരിക്കുന്നത്.  കണ്ണുണ്ടായിട്ടും കാണാതേയും, കാതുണ്ടായിട്ടും കേൾക്കാതേയും, മനസ്സും ബുദ്ധിയും ഉണ്ടായിരുന്നിട്ടും അതു ഉപയോഗിക്കാതേയും  നടക്കുന്നത് കഷ്ടമാണ്. 
അതുപോലെ ശ്രീ. രാധാകൃഷ്ണൻ എഴുതിയ ഇന്ത്യൻ ഫിലോസഫിയാണ് ഇതിൻറെ ആധികാരികത എന്നു പറയുന്നതിട് എനിക്ക് യോജിപ്പില്ല. ഒന്നു മാത്രം വായിച്ച് അതു മാത്രമാണ് സത്യം എന്ന് പറഞ്ഞ് പ്രചരിപ്പക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അത് അദ്ദേഹഹത്തിൻറെ മാത്രം കാഴ്ചപാടുകളായിരിക്കാം. അതിനോട് ഞാൻ യോജിക്കണം എന്ന് പറയുന്നതിൽ ഒരു ന്യായികരണവും എനിക്ക് തോന്നുന്നില്ല.
തലയിൽ തുളസികതിർ ചൂടുൻപോൾ തലിയിലെ പേൻ നശിക്കും. നെറ്റിയിൽ ഭ്രൂ മദ്ധ്യത്തിൽ ചന്ദനം ചാർത്തുൻപോൾ അവിടെ തണുപ്പ് ഉണ്ടാകും. കോപത്തിന് അൽപം ശമനം ഉണ്ടാകും, ഭസ്മം തേയ്ക്കുൻപോൾ ഭസ്മം ഒരു ആൻറി സെപ്റ്റിക്കാണ്. പിന്നെ നീ ഒരു നാൾ ഭസ്മമായി തീരും എന്നും കൂടി ഓർമ്മിപ്പിക്കുന്നു.
ഭഗവാൻ ശ്രീ ബുദ്ധനോട് ഒരു വിശ്വാസി വന്ന് ഭഗവാനോട് ഈശ്വരൻ ഉണ്ടോ എന്ന് ചോദിച്ചു. ഭഗവാൻ ഇല്ല എന്ന് മൊഴിഞ്ഞു. ഒരു അവിശ്വാസി വന്ന് ഭഗവാനോട് ഈശ്വരൻ് ഉണ്ടോ എന്ന് ചോദിച്ചു. ഭഗവാൻ ഉണ്ട് എന്ന് മൊഴിഞ്ഞു. ഇതു കേട്ട ഭഗവാൻറെ ഭക്തൻ ഭഗവാനോട്, ഭഗവാൻ എന്താണ് രണ്ടു തരത്തിൽ പറഞ്ഞത് എന്ന് ചോദിച്ചു. ഉത്തരം പറഞ്ഞു കൊടുക്കല്ല , അവരത് അന്വേഷിച്ചു കണ്ടെത്തെട്ടെ എന്നായിരുന്നു മറുപടി.

ഈ ചർച്ചയിൽ പങ്കെടുത്ത് എനിക്ക് ഒത്തിരി പ്രാകാശവും നന്മയും പകർന്നു തന്ന എവർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി. എനിക്ക് ആരോടും വ്യക്തിപരമായ ഒരു പകയും വിദ്വേഷവും ഇല്ല. ശ്രീ രമേഷ് മേനോൻ ചില കാര്യങ്ങൾ വ്യക്തമാക്കാതെ കമെൻറിനെ പിറകെ പോയി. ഡോക്റ്റർമാർ വിഷയങ്ങൾ പഠിക്കുന്നത് ഇംഗ്ലീഷിലാണ്. പ്രാമാണിക ഗ്രന്ഥങ്ങളും ഇംഗ്ലീഷിലാണ്. അതുകൊണ്ട് ഡോക്റ്റർമാർ രോഗനാമങ്ങളും മരുന്നുകലും വിവരങ്ങളും എല്ലാം ഇംഗ്ളിഷിലാണ് എഴുതുന്നതും, പറയുന്നതും. അത് പഠിച്ചാൽ പഠക്കുന്നവർക്കും മനസ്സിലാകും. അതുപോലെ തന്നയാണ് മന്ത്രങ്ങളും മറ്റും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്. അത് ആർക്കും അറിയാത്ത ഭഷയൊന്നുമല്ല. പഠിക്കണം. അറിയാൻ ആഗ്രഹമുള്ളവർ പഠിക്കണം. കാര്യങ്ങൾ മനസ്സിലാക്കണം.എൻറെ അറിവിൻറെ പരിമിതിയൽ നിന്നുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ നോക്കിയിട്ടുണ്ട്. ഇനി ആധികാരകമയി പറയാത്ത ചർച്ചക്ക് ഉത്തരം നൽകുന്നതല്ല.

http://whitelineworld.com/profiles/blogs/3931164:BlogPost:469368?id=3931164%3ABlogPost%3A469368&page=1#comments

വൈറ്റ്ലൈൻ വേൾഡ് എന്ന ബ്ലോഗിൽ ഞാനെഴുതിയതിന് വന്ന കമൻറെിന് ഉള്ള മറുപടികളാണ് മേലെഴുതിയത്. അതിന് എനിക്ക് പ്രസക്തി ഉണ്ടെന്ന് തോന്നിയതുകൊണ്ട് ഇവിടെ പ്രസിദ്ധികരിക്കുന്നു. സൈറ്റ് കാണണമെന്നുള്ളവർക്ക് അതിൻറെ അഡ്രസ്സ് മുകളിൽ തന്നെ കൊടുത്തിട്ടുണ്ട്. വിവാദപരവും, ആരോഗ്യപരവും, വിജ്ഞാന പ്രദവുമായ ഒരു തുറന്ന ചർച്ച തന്നെയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ