ഇടതും വലതും മാറി നാറി ഭരിച്ചീടും കാലം
മാനുഷ്യരെല്ലാരും ഒരു പോലെ ദു:ഖിച്ചിടുന്നു.
ആപത്തുകള്‍, വ്യാധികള്‍ പലതുമിങ്ങനെ നിത്യവും
പിന്നെ പീഢനം, കുംഭകോണം, അഴിമതിയും.
കള്ളവും, പൊളിയും പര പാരയുമങ്ങിന തിന്മയും
കള്ളത്രാസ്സും, കൊള്ളപ്പലിശയും പെരുകി മണ്ണില്‍.
വിലക്കയറ്റവും നികുതി ഭാരവും പേറികൊണ്ട്
ജനിച്ചു ജീവിച്ചിടുവാന്‍ ഏറെ കഷ്‌ടമായി പോയി.
ചൊല്ലാതെ ചൊല്ലിടുന്നു പലരും പലതും എന്നാല്‍
കണ്ടിട്ടും, കേട്ടിട്ടും ഇല്ലെന്നു നടിക്കുന്നു മറ്റു ചിലര്‍
പ്രതികരണശേഷി നഷ്ടമായൊരു മണ്ണിന്റെ മക്കള്‍ ഇതാ
ജീവച്ഛവം കണക്കേ ജീവിക്കുന്നു ആര്‍ത്തിപ്പണ്ടാരങ്ങള്‍.
www.shridharsanam.netau.net
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ