2014, ജൂൺ 19, വ്യാഴാഴ്‌ച

നാം മലയാളികൾ

നാം മലയാളികള്‍ അതിബുദ്ധിമാന്മാരാണ്‌. അതിസമര്‍ത്ഥ രാ ണ്‌. വൃത്തിയുടെ കാര്യത്തിലെന്നപോലെ വൃത്തിഹീന തയിലും മുന്നിലാണ്. എന്നാല്‍ സന്തുഷ്ടരല്ല. സംതൃപ്‌തരല്ല, സന്തോഷവാന്മാരല്ല. എതൊരു പുരുഷന്റെ വിജയ ത്തിന്റെ പിന്നിലും ഒരു സ്‌ത്രീ ഉണ്ടായിരിക്കും എന്ന്‌ പഴമക്കാർ പറയുന്നതുപോലെ ഏതൊരു വിഷയത്തിലും മലയാളിയുടെ ബുദ്ധി കാണുമെന്നത്‌ പച്ച പരമാര്‍ത്ഥമാണ്‌.

കുളിക്കാത്ത മലയാളികള്‍ വിരളമാണ്‌. കുളി കേരളീയരുടെ മുഖമുദ്രയാണ്‌. കുളിക്കുമ്പോള്‍ ശരീരഭാഗം എത്രമാത്രം തേച്ച്‌ വൃത്തിയാക്കുന്നുവെന്ന്‌ ആര്‍ക്കറിയാം. എന്നാലും മുടങ്ങാതെ കുളിക്കും. അറപ്പിന്റെ കാര്യത്തിലും, വെറുപ്പിന്റെ കാര്യത്തിലാണെങ്കിലും, വെട്ടിപ്പിന്റെ കാര്യത്തിലായാലും നാം മലയാളികള്‍ തന്നെ പ്രഥമ സ്ഥനത്ത്‌ വരും.

ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിലും, മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിലും മലായളി മുന്നില്‍ തന്നെയാണ്‌. ആവശ്യത്തിനും അനാവശ്യത്തിനും ഡോക്‌റ്ററെ സമീപിക്കുന്നതും മരുന്നു കഴിക്കുന്നതും, ശസ്‌ത്രക്രിയ ചെയ്യുന്നതും മലയാളികള്‍ക്ക് ഒരു ഹരം തന്നെ. അത്യാന്താധുനിക ആതുരാലയങ്ങള്‍ നമുക്കുണ്ട്‌. നാം അവിടെ ചികിത്സ തേടി പോകുന്നുമുണ്ട്‌. നാം കഴിക്കുന്ന ആഹാരം സര്‍വ്വത്ര മായം ചേര്‍ന്നതും വിഷലിപ്‌തവുമാണ്‌. മലയാളിക്ക്‌ ഇന്ന്‌ അത്‌ പത്ഥ്യമായി തീര്‍ന്നിരിക്കുന്നു. ഒരു പ്രതികരണവും കൂടാതെ ഒരു മടിയും കൂടാതെ മലയാളി എന്തും സ്വായത്തമാ ക്കും. ഒരു ശീലമാക്കി പിന്തുടരും. ആരോഗ്യ കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്ന മലയാളി, വിദ്യഭ്യാസകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായ മലയാളി വിഷം ചേര്‍ത്ത ഭക്ഷണം ഉപയോഗിക്കുന്നതില്‍ ഒരു അറുപ്പോ, വെറുപ്പോ പ്രകടിപ്പി ക്കുകയില്ല. എന്നു മാത്രമല്ല പ്രതികരിക്കുക പോലുമില്ല. അന്യരുടെ കാര്യത്തില്‍ ഇടപെടുകയില്ല. സ്വന്തം നേട്ടങ്ങള്‍ മാത്രമാണ്‌ മലയാളിയുടെ ലക്ഷ്യം. വിദേശ മലയാളികളുടെ കാര്യമല്ല ഞാനിവിടെ പറയുന്നത്‌.

മുഖ്യമന്ത്രിയെ കല്ലെറിയാം, പ്രധാന മന്ത്രിയെ അധിക്ഷേ പിക്കാം, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുഴഞ്ഞാടി നടക്കാം, അഴിമതിയിലും, കുംഭകോണത്തിലും മുങ്ങിക്കു ളിക്കാം, കല്ലുവെച്ച നുണ പറയാം, പിടിച്ചു പറിക്കാം, പലവിധ പീഢനങ്ങളില്‍ മുഴുകി രസിക്കാം. പിന്നെ.....

വൈകിയാല്‍ പ്രേക്ഷകരെ പമ്പര വിഡ്‌ഢികളാക്കുന്ന കൊള്ളരുതാത്ത അമ്മ സീരിയലുകള്‍ കാണം. കള്ളക്കേ സ്സുകള്‍ പലതും ചമയ്‌ക്കാം. ജയില്‍ പുള്ളികളായാല്‍ പോലീസ്‌ അംഗരക്ഷകരുടെ കുടെ കുടിച്ച്‌ കൂത്താടാം. ജയിലിൽ സുഹൃത്തുക്കളുമായി മൊബൈലില്‍ സൊള്ളാം.

ഫുട്‌ബോള്‍കളിയിപ്പോള്‍ കാല്‍ പന്തുകളിയായി മാറി. ആംഗ്ലേയത്തില്‍ നിന്ന്‌ വിട്ട് മലയാളി മലയാള പദം ഉച്ചരിക്കുവാന്‍ തുടങ്ങി. സൂര്യയില്‍ ഓമന സ്വരങ്ങള്‍ കേട്ടു തുടങ്ങി. അന്യ ഭാഷ സെലിബ്രിറ്റികള്‍ നമ്മുടെ ചാനലില്‍ വരുമ്പോള്‍ വിക്കി വിക്കി മലയാളവും, നിര്‍ലോഭം അവരുടെ സ്വന്തം ഭാഷയും ഉപയോഗിക്കു മ്പോള്‍  ഒരു മലയാളി സെലിബ്രിറ്റി ഇവിടെ മലയാളം വിക്കി വിക്കിയും, നിര്‍ലോഭം ആംഗലേയ ഭഷയില്‍ തകര്‍ത്തും സംസാരിക്കും. മലയാളം ചാനലില്‍ ചില അവതാരകര്‍ ആംഗലേയ ഭാഷയില്‍ മാത്രം ചറപറാന്ന് കത്തി വെച്ചുവിടുമ്പോള്‍ പലപ്പോഴും മലയാളം ചാനല്‍ മാറിപ്പോ യോ എന്ന്‌ ഞാന്‍ സംശയി ക്കാറുണ്ട്‌. അഹങ്കാരികളാണ്‌ പല മലയാളികളും. ഇങ്ങിനെ നാം മലയാളികളെ കുറിച്ച്‌ എനിക്ക്‌ ഇനിയും ഏറെ പറയാനുണ്ട്‌. തല്‍ക്കാലം വിട തരൂ.....
www.shridharsanam.netau.net

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ