പുകവലി.
പുകയിലയിലെ ഘടകങ്ങള്‍:-
നാലായിരത്തോളം രാസ സംയുക്തങ്ങള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 1. കാര്‍ബണ്‍ മോണോക്‌സൈഡ്, 2.ടാര്‍ എന്നിവയാണ് മുഖ്യ ഘടകങ്ങള്‍. ഇവ വിഷാംശം കലര്‍ന്നതും, നശീകരണ ശക്തിയുള്ളതുമാണ്. നൈട്രൈജന്‍, ഹൈഡ്രജന്‍ സൈനൈഡ്, സള്‍ഫര്‍ എന്നിവയുടെ ഓക്‌സൈഡുകളും, ഇതര വസ്‌തുക്കളും പുകയിലയില്‍ അടങ്ങിയിരിക്കുന്നു.ഇവ മാരകമായ വിഷ വസ്‌തുക്കളാണ്. ചിലത് ജനതിക പാരമ്പര്യ ഘടകങ്ങളെ നശിപ്പിച്ചേക്കാം. ചിലത് കാന്‍സര്‍ ഉണ്ടാക്കും. കോശങ്ങളെയെല്ലാം വിഷ ലിപ്‌തമാക്കും.
ഇതര ഘടകങ്ങള്‍:-
ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ, ഫിനോള്‍, ഫോര്‍മിക് ആസിഡ്, അസറ്റിക് ആസിഡ്, ബെന്‍സോയിക് ആസിഡ്, ആര്‍സനിക് സൈനൈഡ്.
പുകവലിയുടെ സംഭാവനകള്‍:-
ഒട്ടേറെ രോഗങ്ങള്‍ അവ നല്‍കുന്നുണ്ട്. അകാല ചരമം, ക്യാന്‍സര്‍, അള്‍സര്‍, ഹൃദ്രോഗം, അവശത തുടങ്ങിയവ അവയില്‍ പ്രധാനങ്ങളാണ്.
ഒരു കവിള്‍ പുകയില്‍
നൈട്രജന്‍-58%, ഓക്‌സിജന്‍ - 12%, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്- 13%, ഹൈഡ്രോ കാര്‍ബണ്‍സ്-2%, ആല്‍ഡിഹൈഡ്-0.7%, കീറ്റോണ്‍സ്-0.5%, കാര്‍ബണ്‍ മോണോക്‌സൈഡ്- 3.5%, ആസിഡുകള്‍ 4%, നിഷ്‌പക്ഷ സംയുക്തങ്ങള്‍-1.3%,നൈട്രൈഡ്‌സ്-0.3%, വെള്ളം-3%, ബെയ്‌ഡസ്-0.5%, പലവക- 2%.
പുകവലിയുടെ മറ്റു സംഭാവനകള്‍
രക്തക്കുഴലുകളോട് സംബന്ധിച്ച രോഗങ്ങള്‍, രക്തം കട്ടയാകല്‍, ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റീസ്, സൗന്ദര്യ നഷ്ടം, സാമ്പത്തീക നഷ്ടം, ആയുസ്സ് കുറവ്.
ചികിത്സ
മദ്യപാനം പോലെ തന്നെ പുകവലിയും ചികിത്സക്കു വിധേയമാക്കാവുന്നതാണ്.
പ്രധാന ചികിത്സ
ശ്വാസോച്ഛ്വാ രീതി, റെയ്‌കി, കൗണ്‍സിലിംഗ്, ബിഹേവിയര്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി, യോഗ-മെഡിറ്റേഷന്‍ തുുടങ്ങിയവ സഹായകരമാണ്.
മദ്യപാനവും പുകവലിയും എങ്ങിനെ ഒഴിവാക്കാം?
1. ആദ്യത്തെ കുടി അഥവ പുകവലി അകറ്റുക. (മാറ്റി വെയ്‌ക്കുക.)2. ഒരു ദിവസത്തേക്കുള്ള പദ്ധതി തയ്യാറാക്കുക.3. മദ്യപാനവും പുകവലിയും മാറ്റി വെയ്‌ക്കുക.4. ഇപ്പോള്‍ മദ്യപിക്കുകയില്ല,പുക വലിക്കുകയില്ല എന്ന് ഉറച്ച് വിശ്വസിക്കുക. ഉറച്ച തീരുമാനം എടുക്കുക.5. ഉണര്‍ന്ന് പ്രവര്‍ത്തന ക്ഷമമാകുക. 6. പല വിധ വിനോദങ്ങളില്‍ ഏര്‍പ്പെടുക.7. മയക്കു വസ്‌തുക്കള്‍ ഉപേക്ഷിക്കുക.8. സ്വയം സഹതാപം പാടില്ല.9. വികാരങ്ങളെ ശ്രദ്ധിക്കുക. അവയെ കൈകാര്യം ചെയ്യുക.10. ഒഴികഴിവുകള്‍ പാടില്ല.11. നന്നായി വിശ്രമിക്കുക.12. പോഷക ആഹരങ്ങള്‍ കഴിക്കുക.13. പഴയ ജീവിത രീതി മറക്കുക. മാറ്റുക.14. കഴിഞ്ഞ കാലഘട്ടം ഓര്‍ക്കുക. നേട്ടവും കോട്ടവും വിലയിരുത്തുക.15. ഏകാന്തത ഒഴിവക്കുവാന്‍ ആളുകളോട് ഇടപെടുക.
ഇവ എങ്ങിനെ സാധിക്കും? (HOW)
1. H- Honesty- സത്യസന്ധത.2. O-Oppenness- തുറന്ന മനോഭാവം.3. W-Willingness-മനസ്സാകല്‍.
ചിന്തിക്കുക:- ലഹരിയുടെ ഉപയോഗം-ദുരുപയോഗം-എന്ത് കഴിക്കുന്നു- എത്ര കഴിക്കുന്നു- ആരുടെ കൂടെ കഴിക്കുന്നു-എങ്ങിനെ അനുഭവിക്കുന്നു-ലഹരിക്കു ശേഷം എന്ത് സംഭവിക്കുന്നു.
വിണ്ടും കുടിച്ചാല്‍/പുക എടുത്താല്‍?
അവിചാരിതമായി ഒന്നു കുടിച്ചു ഒന്നു വലിച്ചു എന്ന് വച്ച് അത്ര കാര്യമാക്കാനില്ല. ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ മതി. ഇത് കുടിക്കുവാനുള്ള/വലിക്കുവാനുള്ള ഒരു അനുമതിയായോ, ഉപാധിയായോ ആയി സ്വീകരിക്കരുത്.
സമപ്രായക്കാരയ സുഹൃത്തുക്കളെ ധിക്കരിച്ച് അതിജീവിക്കുക എളുപ്പമല്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്വം കൊണ്ട് നേടേണ്ടതാണ് ദൃഢ നിശ്ചയം. പറയുന്പോള്‍ എളുപ്പമാണെന്ന് തോന്നാമെങ്കിലും കടന്പ കടക്കാന്‍ ഏറെ ബദ്ധിമുട്ടുണ്ട്. ഫോളോപ്പുകളും മറ്റും ഉണ്ടെങ്കിലെ ക്ഷിപ്ര സാദ്ധ്യമാകൂ.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ