ആള്‍ക്കഹോള്‍ ഒരു ഔഷധമാണ്. സര്‍ക്കാര്‍ അനുവദിനീയ ഔഷധമാണ്. ഒരു ഡിപ്രഷന് ഔഷധമാണ്. മദ്യം തലച്ചോറില്‍ കോര്‍ട്ടക്സില്‍ പ്രവര്‍ത്തിച്ച് ഡിപ്രസ്സ് ചെയ്യപ്പെടുന്നു. ഡിപ്രസ്സ് ചെയ്യുമ്പോള്‍ എല്ലാ വികാരങ്ങളും ഒഴുകാന്‍ തുടങ്ങുന്നു. ഉദാഹരണമായി കരയുക, ചിരിക്കുക, അമിതമായി സംസാരിക്കുക..... മദ്യപിക്കുമ്പോള്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നു. ബോധം നഷ്ടപ്പെടുന്നു. മദ്യപാനം ഒരു രോഗമാണ്. മദ്യപാനം ചികത്സയിലൂടെ ഭേദമാക്കാം. മദ്യപാനം നിയന്ത്രിച്ചു നിറുത്താം. മദ്യപാനം എല്ലവരേയും ദുഃഖിപ്പിക്കുന്നു. അപൂര്‍വ്വം ചിലരില്‍ ആദ്യ മദ്യപാനം കൊണ്ടുതന്നെ തലച്ചോറിനെ ബാധിച്ച് മദ്യത്തിന് അടിമയായി തീരാറുണ്ട്.
ആസക്തി (അടിമപ്പെടല്‍).
ഏതേങ്കിലും മയക്കു വസ്തുവിന്റെ ആവര്‍ത്തിച്ചുകൊണ്ടുള്ള ഉപയോഗം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും നാടിനും ഹാനികരമാം വിധം ഇടവിട്ടും വിട്ടുമാറാത്തതുമായ മത്തു പിടിച്ച അവസ്ഥയാണ് ആസക്തി. വിട്ടു ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ആസക്തി ആശ്രയമായി തീരുന്നു.
ആസക്തിയുടെ പ്രത്യേകതകള്‍.
ആസക്തിയുടെ പ്രത്യേകതകള്‍.
മദ്യമോ, മയക്കു വസ്തുക്കളോ ഉപയോഗിക്കുവാനും, അവ ഏത് വിധവും സമ്പാദിക്കുവാനും ഉള്ള അതി ശക്തിയായ ആഗ്രഹവും, നിര്‍ബ്ബന്ധിക്കുന്ന ആവശ്യവും. കഴിക്കുന്ന ഉപയോഗിക്കുന്ന അളവ് കൂട്ടാനുള്ള പ്രവണത. മയക്കു വസ്തുവിന്റെ പരിണത ഫലത്തില്‍ ശാരീരികവും, മാനസ്സീകവുമായ ആശ്രയം. ലഹരി വസ്തുവില്‍ ആശ്രയിക്കുന്ന തഴക്കം വളരുന്നു.
ശാരീരികമായ ആശ്രയം:- തുടര്‍ച്ചയായ ഉപയോഗം കൊണ്ട് മയക്കു വസ്തു കൂടാതെ കഴിഞ്ഞു കൂടാനാകില്ല എന്ന അവസ്ഥ.
രക്തത്തില്‍ ആള്‍ക്കഹോളിന്റെ നില.
രക്തത്തിലെ ആള്‍ക്കഹോളിന്റെ അളവിനെ B.A.C(BASIC ALCOHOL CONTENT) എന്ന് പറയുന്നു. 100 മില്ലിലിറ്റര്‍ രക്തത്തില്‍ എത്ര മില്ലി ഗ്രാം ആള്‍ക്കഹോള്‍ ഉണ്ടെന്നാണ് കണക്കാകുക.
BAC 30 (0.03%) ഉന്മാദാവസ്ഥയുടെ താഴത്തെ പടി.
BAC 60 (0.06%) സുബോധം നഷടപ്പെട്ടു തുടങ്ങുന്ന അവസ്ഥ.
BAC 100 90.09 - 0.12%) മത്തു പിടിച്ചു പൂസായ അവസ്ഥ. ചലന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥ.
BAC 150 (0.015% ) ഉന്മാദാവസ്ഥ. ബുദ്ധിരഹിതമായ പ്രവര്‍ത്തനങ്ങള്‍.
BAC 300 (0.03%) ശ്വാസഗതി വര്‍ദ്ധിക്കും, നിസ്സഹായവസ്ഥ, ഛര്‍ദ്ദി, വിമ്മിട്ടം, ഉപദ്രവിക്കല്‍.
BAC 500 (0.05%) മാരകാവസ്ഥ, മരണം ഫലം.
മദ്യം ദഹനം കൂടാതെതന്നെ നേരിട്ടു രക്തത്തിലേക്ക് കലരുന്നു. ആയതിനാല്‍ വളരെ വേഗത്തില്‍ മത്ത് പിടിക്കുന്നു. കഴിക്കുന്ന മദ്യത്തിന്റെ 20% ആമാശയത്തില്‍ നിന്നും, ബാക്കി 80% കുടലില്‍ നിന്നും രക്തത്തിലേക്കും നേരിട്ടു കലരുന്നു. അവിടെ നിന്ന് തലച്ചോറ്, ഹൃദയം, കരള്‍ എന്നിവടങ്ങളിലേക്ക് എത്തി ചേരും. മദ്യത്തിലെ ചെറിയ ഒരു അംശം മൂത്രം, വിര്‍പ്പ്, ശ്വാസേച്ഛോസം എന്നിവ വഴി പുറത്തേക്ക് പോകുന്നു. മദ്യത്തിന്റെ ജാരണം (oxidation) മുഖ്യമായും കരളില്‍ നടക്കുന്നു. കരളില്‍ വെച്ച് മദ്യം വിഷമായി തീരും.
മദിപ്പക്കുന്നത് എന്താണ് അതാണ് മദ്യം. മദം, ഉന്മാദം എന്നൊക്കെ പറയുമ്പോള്‍ സാധാരണ ഇല്ലാത്താ എന്തൊഒരു പ്രത്യേക ഉത്തേജിതാവസ്ഥ എന്ന് പറയാം.
രാസപരമായി കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയുടെ ഒരു സംയുക്തമാണ് മദ്യം. എത്നോള്‍ അഥവ ഈതൈല്‍ ആല്‍ക്കഹോളാണ് മദ്യത്തിലെ പ്രധാന വസ്തു.
രാസപരമായി കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയുടെ ഒരു സംയുക്തമാണ് മദ്യം. എത്നോള്‍ അഥവ ഈതൈല്‍ ആല്‍ക്കഹോളാണ് മദ്യത്തിലെ പ്രധാന വസ്തു.
മദ്യവും മതങ്ങളുടെ മനോഭാവവും.
ഹിന്ദു മതത്തിലെ വീക്ഷണം:- ബ്രഹ്മഹത്യക്ക തുല്യമായ പാതകമായി മഹാഭാരതം കാണുന്നു. മനുസ്മൃതിയും, യജ്ഞവല്ക്യസ്മൃതിയും മദ്യപാനം പഞ്ചപാപങ്ങളിലൊന്നായി കരുതുന്നു. വ്യഭിചാരം, അസത്യം, കൊലപാതകം, മോഷണം എന്നിവയാണ് മറ്റു പാപങ്ങള്‍. മദ്യപിച്ചവന് തപസ്സുവഴി പരിഹാരം ചെയ്ത് പാപമോചനം നേടി ശുദ്ധനാകണം. സുരപാനം ചെയ്തവന് ആത്മ ശുദ്ധീകരണത്തിനായി രോമ വസ്ത്രവും ജടയൂരി ധ്വജംവും ധരിക്കണം. മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടക്കരുത്. കഴിക്കരുത് എന്നാണല്ലോ ശ്രീ നാരയണ ഗുരുജിയുടെ സൂക്തം.
ഇസ്ലാം മതത്തില്‍:- മദ്യം സകല പാപത്തിന്റേയും താക്കോലാണ് എന്നാണല്ലോ നബിയുടെ തിരു വചനം. മദ്യപാനവും ചൂതാട്ടവും ഇരട്ട പിള്ളകളാണ്.അവ സാത്താന്റെ വേലയാണ്. ഐശ്വര്യം വേണമേങ്കില്‍ ഇവയില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് വി. ഖുറാന് പറയുന്നു.
ബുദ്ധമതത്തില്‍:- ലഹരിപിടിപ്പിക്കുന്നതും, ബുദ്ധി മന്ദിപ്പിക്കുന്നതുമായ മദ്യം തൊടരുത്. മദ്യം കഴിക്കില്ല എന്ന വ്രതം ബുദ്ധമതക്കാരുടെ പഞ്ച ശീലങ്ങളില്‍ ഒന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ