2013, ജൂലൈ 18, വ്യാഴാഴ്‌ച

STRESS MANAGEMENT & MIND CONTROL TIPS.



ഇത്‌ health, stress and coping എന്നതില്‍ പെടുന്ന ഒരു സംഗതിയാണ്‌. ഇത്‌ അറിയപ്പെടുന്നത്‌ ജനറല്‍ അഡാപ്‌ഷന്‍ സിന്‍ഡ്രം അഥവ ജി. എ. എസ്‌. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു.
ഇതിന്‌ 3 തലങ്ങളുണ്ട്‌. അവ 1. അലാറം, 2. റെസിസ്റ്റന്‍സ്‌, 3. എക്‌സ്‌ഹോഷന്‍ എന്നിവയാണ്‌. ടെന്‍ഷന്‍, സ്‌ട്രെസ്സ്‌ എന്നിവ ജനകൂട്ടം കാണുക, തിക്കും തിരക്കും അനുഭവപ്പെടുക, അസഹീനയമായ ശബ്ദം, അസഹീനയമായ ചൂടും തണുപ്പം അനുഭവപ്പെടുക, അമിത അദ്ധ്വാനം എന്നവ കൊണ്ട്‌ ഉണ്ടാകാം. ഇതു മൂലം ഉല്‍ക്ക ണ്ടയും, നിരാശയും അനുഭവപ്പെടുന്നു. 


സ്‌ട്രെസ്സ്‌ 2 വിധത്തിലുണ്ട്‌. 1. Killer Stress:- അതായത്‌ നാം അറിയാതെ നമ്മളില്‍ തന്നെ അനുഭവപ്പെടുന്ന സ്‌ട്രെസ്സാണ്‌ കില്ലര്‍ സ്‌ട്രെസ്സ്‌. ചെറുപ്പകാലങ്ങളിലോ, മറ്റോ നമുക്ക അറിയാതെ നമ്മളില്‍ കടന്നു കൂടിയിട്ടുള്ളതാണ്‌ കില്ലര്‍ സ്‌ട്രെസ്സ്‌. ഇത്‌ ഭയാനകമാണ്‌. ശാരീരികമായ പല അസുഖങ്ങള്‍ക്കും ഇത്‌ വഴി തെളിയിക്കും.

Awareness Stress:- നമുക്ക്‌ അറിഞ്ഞുകൊണ്ടുണ്ടാകുന്ന ഇത്തരം സ്‌ട്രെസ്സാണ്‌ എവയര്‍നസ്സ്‌ സ്‌ട്രെസ്സ്‌. ഇവിടെ നാം സ്‌ട്രെസ്സ്‌ അനുഭവപ്പെടുന്നത്‌ അറിയുന്നുണ്ട്‌. ഇത്തരം എവയര്‍നസ്സ്‌ സ്‌ട്രെസ്സ്‌ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്‌.

സ്‌ട്രെസ്സ്‌ ഉണ്ടെന്ന്‌ അറിയുന്ന വിധം:- ഒരു തരം അണ്‍ ഈസിനസ്സും ബ്രേക്ക്‌ ഡൗണും അനുഭവപ്പെടും. പാകത്തിനുള്ള സ്‌ട്രെസ്സ്‌ ആവശ്യമാണ്‌. അല്ലെങ്കില്‍ ജീവതം വെറും ശൂന്യമാകും. ഒരു വയലിനിന്റെ കമ്പി ഉദാഹരണത്തിന്‌ നോക്കാം. അധികം മുറുകിയാല്‍ കമ്പി പൊട്ടി പോകും. തീരെ മുറുകിയില്ലങ്കിലോ അപ ശ്രുതി ഉയരും. സ്‌ട്രെസ്സ്‌ നമ്മുടെ സൈക്കോ ഇമ്മ്യൂണ്‍ സിസ്‌റ്റത്തെ ബാധിക്കുന്നു. തന്മൂലം ഇമ്മ്യൂണ്‍ സിസ്‌റ്റം തകരാറിലാകുന്നു. ഇങ്ങിനെ ഈ സിസ്റ്റം തകരാറിലായാല്‍ പല വിധ ശാരീരിക മാനസ്സീക രോഗങ്ങള്‍ക്ക്‌ രോഗി അടിമയായി തീരുന്നു. ഇമ്മ്യൂണ്‍ സിസ്‌റ്റം വളരെയധികം ക്ഷീണിക്കുന്നു.



Significant Person:- എന്നാല്‍ ഒരു വ്യക്തി കൊടുക്കുന്ന അഥവ വ്യക്തിയില്‍ കാണപ്പെടുന്ന പ്രാധാന്യമാണ്‌. ഒരു വ്യക്തി കൊടുക്കുന്ന അംഗീകാരം, പ്രാധാന്യം, ആധികാരികത എന്നിവയെ ആശ്രയിച്ചായിരിക്കും ഒരു സിഗ്നിഫിക്കന്റ്‌ വ്യക്തി. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച്‌ ഒരു അദ്ധ്യാപകന്‍ സിഗ്നിഫിക്കന്റ്‌ വ്യക്തിയാണ്‌. ഈ അദ്ധ്യപകന്‍ ഒരുപാട്‌ സ്‌ട്രെസ്സ്‌ വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കുന്നുണ്ട്‌. വഴിയില്‍ കൂടി പോകുന്ന ഒരു ഭിക്ഷകാരന്‍ വിീദ്യര്‍ത്ഥിക്ക്‌ സിഗ്നിഫിക്കന്റ്‌ വ്യക്തിയല്ല. സ്‌ട്രെസ്സ്‌ വരുമ്പോള്‍ നമ്മുടെ ശരീരത്തില്‍ രാസപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. സ്‌ട്രെസ്സ്‌ ഒരിക്കലും ന്യൂട്രലായി നില്‍ക്കുകയില്ല. അത്‌ മാറികൊണ്ടിരിക്കും.

GAS ( ജനറല്‍ അഡാപ്‌ഷന്‍ സിന്‍ഡ്രോം) :- അലാറം ഫേസ്‌: സ്‌ട്രസ്സിന്റെ അലാറം ഘട്ടത്തില്‍ രോഗി വല്ലാതെ ഭീഷിണി സൃഷ്ടിക്കും. രോഗം വരുമ്പോള്‍ ഹൃദയമിടിപ്പ വര്‍ദ്ധിക്കുന്നു. ദഹനം മന്ദീഭവിക്കുന്നു.

റസിസ്റ്റന്‍സ്‌ ഘട്ടം:- ഈ ഘട്ടത്തില്‍ രോഗി അമിത യജ്ഞത്തിലേര്‍പ്പെടുന്നു. കൂടുതല്‍ ഊര്‍ജ്ജം നേടുവാനയി കഠിന പ്രയത്‌നം ചെയ്യുന്നു.

എക്‌സ്‌ഹഷന്‍ ഘട്ടം:- ഈ ഘട്ടത്തില്‍ രോഗി തളരുന്നു. തകരുന്നു. ബ്രേക്ക്‌ ഡൗണ്‍ ആകുന്നു. ഉറക്കമില്ലായമ അനുഭവപ്പെടുന്നു. ക്ഷീണവും തളര്‍ച്ചയും അധീകരിക്കുന്നു. ഇമ്മ്യൂണല്‍ സിസ്റ്റം പരിതാപകരമാകുന്നു.

സൈക്കോ ന്യൂറോ ഇമ്മ്യുനോളജി:- നമ്മുടെ ബ്രെയിന്‍ സിസ്‌റ്റവും ഇമ്മ്യൂണോളജി സിസ്‌റ്റവും വളരെ അടുത്ത ബന്ധമാണുള്ളത്‌. ബോര്‍ഡവും, ആത്മവിശ്വാസ മില്ലായ്‌മയും ഒരു വ്യക്തിയില്‍ കണ്ടു തുടങ്ങിയാല്‍ അയാളില്‍ Stress ഉണ്ടന്ന്‌ മനസ്സിലാക്കാം.


ജനങ്ങള്‍ 3 തരത്തിലുള്ള സ്ട്രെസ്സ് ആണ്‌ ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. അവ 1. ദൈനദിന ജീവിതത്തില്‍, 2. സ്വന്തം പ്രശ്‌നങ്ങളാല്‍, 3. കടുത്ത പ്രതി സന്ധിയില്‍.

സ്‌ട്രെസ്സ്‌ കുറക്കുവാനായി 3 പരിഹാര രീതികളുണ്ട്‌. 1. altering അഥവ മാറ്റം. അത്‌ സ്വയം ഉണ്ടാകേണ്ടതാണ്‌.2. avoiding അഥവ ഒഴിവാകല്‍. സാഹചര്യങ്ങളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ സ്വയം ഒഴിവാകേണ്ടതാണ്‌. 3. accepting അഥവ സ്വീകരിക്കല്‍. എന്തിനും അഭിമുഖീകരിക്കുവാന്‍ തയ്യാറാകുക.

പ്രശനങ്ങള്‍ക്ക്‌ പ്രതിവിധി നിര്‍ണ്ണയിക്കുക എന്നതിനേക്കാള്‍ സ്വയം ബോധവാനാകനും സ്വന്തം ഉത്തരവാദിത്വം മനസ്സിലാക്കനും ശ്രമിക്കുക. പ്രശ്‌നങ്ങള്‍ വിമര്‍ശന ബുദ്ധ്യാ മനസ്സല്‍ വായിച്ചു നോക്കണം.

പരിഹാരത്തിന്‌ ഒരു അഭ്യസം:- രോഗി കുറച്ചു നേരം ഒരു കസേരയില്‍ ദീര്‍ഘ ശ്വാസം എടുത്ത്‌ സാവകാശം വിടുക. ഇങ്ങിനെ 10 പ്രവശ്യം ചെയ്യുക. ഇനി നല്ല ചിന്തകള്‍ മാത്രം മനസ്സില്‍ വരുവാനായി ആഗ്രഹിക്കുക. എപ്പോള്‍ അസ്വസ്ഥമാക്കുന്ന ചീത്ത ചിന്തകള്‍ മനസ്സില്‍ കടന്നു വരുന്നവോ അപ്പള്‍ തന്നെ മനസ്സു കൊണ്ട്‌ സ്റ്റോപ്പ്‌ പറയുക. സാവകാശം ദീര്‍ഘമയി ശ്വാസോ്‌ച്ഛ്വാസം ചെയ്യുക. ദിവസം ഇത്‌ പലപ്രാവശ്യം ആവര്‍ത്തിക്കുക.

VISIT:http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ