2013, ജൂലൈ 9, ചൊവ്വാഴ്ച

മുഹൂര്‍ത്തം എന്ത്? എന്തിന്?. (ASTROLOGY)


വിവാഹത്തിന്

വേദാംഗ ജ്യോതിഷത്തിന്റെ ഒരു സുപ്രധാന ശാഖയാണ്‌ മുഹൂര്‍ത്തം. മനുഷ്യ ജീവിതത്തില്‍ ഒരാള്‍ ആരംഭിക്കുന്ന പ്രധനപ്പെട്ട കാര്യങ്ങളുടെ ദോഷ ഫലങ്ങള്‍ കുറഞ്ഞ്‌ ശുഭമായി വരുന്നതിന്‌ അനുകൂലമായ സമയം കണ്ടു പിടിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിഷയങ്ങളാണ്‌ ഇതിലെ പ്രതിപാദം. മു ഹൂര്‍ത്തത്തിന്‌ 2 നാഴിക സമയം എന്നര്‍ത്ഥം കൂടിയുണ്ട്‌. 1 നാഴിക എന്നാല്‍ 24 മിനിറ്റാണ്‌.ഒരു ദിവസത്തില്‍ 30 മുഹൂര്‍ത്തങ്ങള്‍ ഉണ്ട്‌. പകല്‍ 15 ഉം, രാത്രി 15 ഉം വീതമാണ്‌. ഇവയില്‍ ചില മുഹൂര്‍ത്തങ്ങള്‍ ഗുണപ്രദവും അനുകൂല പ്രദമാണ്‌. മറ്റു ചിലവ ദോഷ പ്രദവും, പ്രതികൂലവുമാണ്‌. ഇത്‌ വളരെ സ്ഥൂലമായ ഒരു പരിഗണനയാണ്‌. ഇവ കൂടാതെ മറ്റനവധി ഗുണദോഷാദികള്‍ ചിന്തിച്ചു വേണം ശുഭ മുഹൂര്‍ത്തം തീരുമാനിക്കുവാന്‍.

ചില മുഹൂര്‍ത്ത ഗ്രനഥങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. 1. മുഹൂര്‍ത്ത പദവി, 2. മാധവീയം, 3. കാല പ്രകാശിക, 4. കാലദീപകം എന്നിവയാണ്‌.
ഊണിന്


ഒരു വ്യക്തിയുടെ പൂര്‍വ്വജന്മ കര്‍മ്മ ദോഷം കൊണ്ട്‌ ജീവിത പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ പോലും ഒരു പരധി വരെ ലഘൂകരിക്കുവാ നും ഇല്ലാതാക്കനും തുടങ്ങുന്ന കര്‍മ്മങ്ങള്‍ ശുഭ മുഹൂര്‍ത്തത്തില്‍ ആരംഭിച്ചാല്‍ സഹായകരവും, ഗുണകരവും ആയിരിക്കും. ഏതൊരു ശുഭകര്‍മ്മാരംഭത്തിനും 21 മഹാ ദോഷങ്ങള്‍ (ഏകവിംശതി മഹാദോഷാ:) ഒഴിവാക്കണം എന്ന്‌ പറയപ്പെടുന്നു. ചില ആചാര്യന്മാര്‍ നല്‌പതോളം ദോഷങ്ങള്‍ ഒവിവാക്കണമെന്ന്‌ പറയുന്നു. ദേശം, ആചാരം, ജാതിഭേദമനുസരിച്ച്‌ മുഹൂര്‍ത്തങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്‌. ദോഷോല്‌പതോ ബഹുഗുണേ കര്‍മ്മാ: കുര്‍വ്വന്തി മാനവാ: എന്നാണ്‌ മാധവിയത്തിലെ ആപ്‌ത വാക്യം.

ജീവിത സംബന്ധിയായ എല്ലാ വിഷയങ്ങൾക്കും മുഹൂർച്ചം നോക്കുന്നത് ഉത്തമമാണ്. വിവാഹം, യാത്രം, പേരിടൽ, കല്ലിടൽ, ഔഷധ സേവക്ക് എന്നു വേണ്ടാ എല്ലാ കര്യങ്ങൾക്കും മുഹൂർത്തം നോക്കുന്നത് ഉത്തമമാണ്.

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ