2013, ജൂലൈ 8, തിങ്കളാഴ്‌ച

വാസ്തു വീട് നിർമ്മാണവും ദോഷങ്ങളും. (VASTHU CONSTRUCTION)





ഭൂപരിഗ്രഹം അഥവ സ്ഥലം തിരഞ്ഞെടുക്കല്‍:- മനുഷ്യ വാസമുളള സ്ഥലം വേണം ആദ്യമായി തിരഞ്ഞെടുക്കേണ്ടത്‌. പശുക്കള്‍ മേയുന്ന സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത്‌.പാലുള്ള വൃക്ഷങ്ങളും പച്ച പിടിച്ചു നില്‍ക്കുന്ന സ്ഥലങ്ങളും തിരഞ്ഞെടുക്കണം. സ്ഥലത്തിന്‌ കിഴക്കോട്ടോ വടക്കോട്ടോ ചെരിവ്‌ ഉണ്ടായിരിക്കണം. വിഷ്‌ണു ക്ഷത്രത്തിന്റെ പിറകിലും, ഇടതു വശത്തും, ശിവ ക്ഷത്രത്തിന്റെ മുന്നിലും വലതു വശത്തും ദേവി ക്ഷേത്രത്തിന്റെ നാലു വശത്തും നിശ്ചിത അകലം വിട്ടു മാത്രമേ വീട്‌ വെയ്‌ക്കാവൂ. കുടുംബ  ക്ഷേത്രത്തിന്റെ കാര്യമല്ല ഇവിടെ പറയുന്നത്‌. വീട്‌, ക്ഷേത്രത്തില്‍ നിന്ന്‌ 100 മീറ്ററെങ്കിലും ചുരുങ്ങിയത്‌ വിട്ടു നില്‍ക്കണം. ക്ഷേത്രത്തിന്റെ ചുറ്റു മതില്‍ അഥവ ക്ഷേത്രത്തിനു പുറത്തു നിന്നായിരിക്കും അളവ്‌ കണക്കാക്കേണ്ടത്‌.ക്ഷേത്രത്തിന്‌ ഘന ദ്വാരം എന്ന ഒരു ഭാഗമുണ്ട്‌. ഘന ദ്വാരത്തില്‍ കൂടി സൂത്രം കടന്നു പോകുന്നതിനാല്‍ അതിന്റെ മുന്നിലും വീട്‌ വരാന്‍ പാടില്ല. ഘന ദ്വരത്തിന്റെ മുന്നില്‍ നിന്ന്‌ 100 മീറ്ററെങ്കിലും ഒഴിവാക്കി വേണം വീട്‌ നിര്‍മ്മിക്കണം. ക്ഷേത്രത്തിന്‌ ഇളം മതില്‍ കൂടാതെ ചുറ്റു മതില്‍ ഉണ്ടെങ്കില്‍ പുറത്തെ ചുറ്റു മതില്‍ തൊട്ടു വേണം 100 മീറ്റര്‍ അകലം ദൂരം കണക്കാക്കാന്‍. സര്‍പ്പ കാവില്‍ നിന്ന്‌ 100 മീറ്റര്‍ വിട്ടു വേണം ഗൃഹ നിര്‍മ്മാണം നടത്തുവാന്‍. 



നാം വാങ്ങിച്ച ഭൂമിയെ സമചതുരമാക്കണം. ഇതിനെയാണ്‌  വാസ്ണ്ഡതു മണ്ഡലം എന്ന് പറയുന്നു. എന്നാല്‍ വീതിയുടെ ഒന്നര ഇരട്ടി വരെ എടുത്ത്‌ വാസ്‌തു മണ്ഡലം കണക്കാക്കാം. വാസ്‌തു മണ്ഡലം എന്ന ഭൂമി കൃത്യം കിഴക്കു പടിഞ്ഞാറായി വരണം. ക്ഷത്രങ്ങള്‍ക്ക്‌ ഇത്‌ കൃത്യമായി വരണം. എന്നല്‍ ഗൃഹ നിര്‍മ്മാണങ്ങള്‍ക്ക്‌ ഇത്‌ 15 ഡിഗ്രി വരെ ചെരിവ്‌ അനുവദിച്ചിട്ടുണ്ട്‌. ഈ ചെരിവിനെ ദിക്‌ മൂഡം എന്ന്‌ എന്ന്‌ പറയുന്നു. റോഡിനെ അഭിമുഖീകരിച്ചല്ല ദിശ കണക്കാക്കുന്നത്‌ എന്ന്‌ മുമ്പ്‌ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ.ഇങ്ങിനെ ചതുരപ്പെടുത്തിയ ഭൂമിയില്‍ എതേങ്കിലും ഭാഗം മുറിഞ്ഞു പോയാല്‍ ദോഷങ്ങളുണ്ടാകും. ചതുരികരിച്ച ഭൂമിയുടെ തെക്കു പടിഞ്ഞാറു ഭാഗം മതിലോ വേലിയോ ഇല്ലതെ വന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുറിഞ്ഞു പോകും. അയല്‍പക്കക്കാരുമായി വഴക്കുണ്ടുകും.ഒരു വാസ്‌തു മണ്ഡലം നിലനില്‍ക്കുന്ന വാസ്‌തുവിന്റെ അതിര്‌ മണ്ഡലത്തിന്‍രെ അകത്തു കൂടി കടന്നു പോയാല്‍ അംഗ വേധം സംഭവിക്കും. സ്ഥിര വാസ്‌തുവിന്റെ തലയില്‍ അംഗ വേധം വന്നാല്‍ അഥവ മുറിഞ്ഞാല്‍ ഗൃഹ നാഥന്‌ മരണം സംഭവിക്കും. നെറ്റിയിലാണെങ്കില്‍ സഹോദര നാശവും, നെഞ്ചിലാണെങ്കില്‍ രക്ത സമ്മര്‍ദ്ദവും, അറ്റാക്കും, ഗുഹ്യഭാഗത്തണെങ്കില്‍ഗുഹ്യ രോഗവും, കയ്യിലാണെങ്കില്‍ കലഹവും ധന നാശവും, കാലിലാണെങ്കില്‍ ധന നാശവും, തുടയിലാണെങ്കില്‍ ഗൃഹ നാഥന്‌ മരണവും ഫലം.
കൂടുതലന്വേഷണങ്ങൾക്ക്: http://shridharsanamatmaprabhamahaalayam.webs.com/
Dr. Mohan P.T.
dr.mohanji@hotmail.com
Phone: 0487 2321344
Mob: No. 8281652944 & 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ