സര്‍വ്വ സാധാരണ സ്ത്രീ രോഗങ്ങളാണല്ലോ വെള്ളപോക്ക് അഥവ ലൂക്കേറിയ അഥവ സോമരോഗം. ഇതുപോലെ തന്നെ മറ്റൊരു രോഗമാണ് ആര്‍ത്തവ വേദന. ഇതിന് ചില യൂനാനി ഔഷധങ്ങള്‍ ചേര്‍ക്കുന്നു.
![]() |
ഗൂഹ്യ രോഗങ്ങൾ |
സോമരോഗം:- സ്ത്രീകളുടെ യോനിയില്‍ കൂടി മഞ്ഞ നിറത്തിലും, വെളുത്തും തെളിഞ്ഞും തണുത്തും ഒഴുകുന്നതാണ് സോമ രോഗം. ഇത് സ്തീകളെ മാനസ്സീകമായി വളരെ അസ്വസ്ഥമാക്കുന്നു. ചിലപ്പോള്‍ നല്ല ചൊറിച്ചിലും അനുഭവപ്പെടും. ഇതുണ്ടായാല്‍ ശരീരത്തിന് ക്ഷീണം ഉണ്ടാകും. വെള്ളം കുടിച്ചാലും, ഭക്ഷണം കഴിച്ചാലും ഒരു അതൃപ്തി കാണും. ഒരു സമയത്തും സുഖം ഉണ്ടാകുകില്ല. ഈ രോഗം അധികരിച്ചാല്‍ മൂത്രാദിസാരമായി തീരാറുണ്ട്.
ശൃംഗഭസ്മം 50 മില്ലിഗ്രാം തേനില്‍ രാത്രി കഴിക്കാം. മെഹ്ബോള് (യൂനാനി) ഓരോ തിരി വീതം രാത്രി കിടക്കന് നേരം യോനിയില്‍ വെയ്ക്കുക.. യോനി ചുടു വെള്ളം കൊണ്ട് കഴുകിയ ശേഷം മാത്രം തിരി യോനിയില്‍ കടത്തി വെയ്ക്കാവൂ. മാജ്ജൂന് മൂച്ചറസ്സ് (യൂനാനി) എന്ന ഔഷധം 12 ഗ്രാം വീതം രാവിലെ പാലില്‍ ചേര്‍ത്തു കഴിക്കുക. ഇത് യോനി സ്രാവത്തെ തടയുകയും ഗര്‍ഭ പാത്രത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ആര്‍ത്തവ വേദന മിക്ക സ്ത്രീകളിലും കണ്ടു വരാറുണ്ട്. ഇതിനെ ഇംഗ്ലീഷില്‍ DYSMENORRHOEA എന്നു പറയും. ആര്‍ത്തവ കാലത്ത് ചില സ്ത്രീകള്‍ക്ക് നാഭി പ്രദേശത്ത് അനുഭവപ്പെടുന്ന വേദനയാണ് ആര്‍ത്തവ വേദന. ഇതിന് വേദനയുള്ള ഭാഗത്ത് കിഴി കൊണ്ട് ചൂട് പിടിപ്പിക്കാം. മാജ്ജൂന് പഞ്ചബീല് എന്ന ഔഷധം 12 ഗ്രാം വീതം രാത്രി ആഹര ശേഷം കഴിക്കാം. മസ്തൂരിന് 1 സ്പൂണ്‍ വീതം 2 രനേരം കഴിക്കാം.
![]() |
യോനി വീക്കം |
സ്ത്രീകളുടെ ആർത്തവ സംബന്ധിയായ മറ്റുരോഗങ്ങൾക്കും, യോനി വീക്കം, സ്തനങ്ങൾ സംബന്ധിച്ച പ്രശനങ്ങൾ, ഫൈബറോയിഡ്, അനാർത്തവം, വന്ധ്യത, മൂത്ര കടച്ചിൽ, സിസ്റ്റ് തുടങ്ങിയവക്ക് യൂനാനിയിൽ ഫലപ്രദമായ നല്ല ഔഷധങ്ങളും ചികിത്സകളും ഉണ്ട്.
Dr, Mohan P.T.
Mob, No. 9249993028
Mob, No. 9249993028
യോനിയില്‍ സ്വയംഭോഗം ചെയ്യുമ്പാള്‍ ശുക്ലം വരുമോ?
മറുപടിഇല്ലാതാക്കൂയോനിയിൽ ലിംഗം കടത്തി ഭോഗിക്കുംപോൾ ശുക്ല സ്കലനം ഉണ്ടാകും. സ്വയം ഭോഗം എന്നാൽ സ്വയം ചെയ്യുന്നത് എന്നാണല്ലോ അർത്ഥം.
മറുപടിഇല്ലാതാക്കൂസ്ത്രീകളുടെ എല്ലുരുകി ദ്രാവകരൂപത്തിൽ യോനിയിൽ നിന്നും വരുനതാണോ ഈ വെളളപ്പോക്ക്
മറുപടിഇല്ലാതാക്കൂയോനിയിൽ കൂടി വരുന്ന വെളുത്തതോ, മഞയോ ആയ കൊഴുത്ത ദ്രാവകം വെള്ളപോക്ക്
മറുപടിഇല്ലാതാക്കൂ