മനുഷ്യ ജീവിതം എന്നും സംഘര്‍ഷഭരിതമാണ്. സുഖലോലുപതയാണ് പ്രധന കാരണം എന്ന് നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അതിനെ തുടര്‍ന്ന് പല ശാസ്‌ത്രങ്ങളും അവന്റെ സഹായത്തിനെത്തി. നിമിത്ത ശാസ്‌ത്രം, കൈ രേഖ ശാസ്‌ത്രം, ജോതിഷം, വാസ്‌തു എന്നിങ്ങനെ പലതും രൂപം കൊണ്ടു. എന്നിട്ടും മനുഷ്യന് അശാന്തി മാത്രം.
മനുഷ്യര്‍ക്ക് ശാന്തി കൊടുക്കുവാന്‍ പല മതങ്ങളും മത ഗ്രന്ഥങ്ങളും ഇന്ന് ഭൂമുഖത്തുണ്ട്. പല ആചാര്യ ഗുരു മുഖ്യരും ഇന്ന് ഈ ഭൂപോത്തിലുണ്ട്. അവയൊന്നും വേണ്ട വിധത്തില്‍ മനഷ്യര്‍ ഉള്‍കൊള്ളുന്നില്ല എന്നൊരു ദുഖ സത്യവുമുണ്ട്. ഇന്നത്തെ കൗണ്‍സിലിംഗിന്റെ പ്രാഥമിക പാഠങ്ങള്‍ പലതും പുരാതന മത ഗ്രന്ഥങ്ങളില്‍ കാണപെടുന്നുണ്ട്.
കൗണ്‍സിലിംഗ് പൂര്‍ണ്ണമായും ഉപദേശം കൊടുക്കലല്ല. ഒരു വ്യക്തിയുടെ പ്രശ്‌നങ്ങള്‍ അവനവനെകൊണ്ടു തന്നെ പരിഹരിപ്പിക്കുവാന്‍ സാദ്ധിപ്പിച്ചു കൊടുക്കലാണ് അഥവ സഹായിക്കലാണ് ചെയ്യുന്നത്. ഇത് ട്രാന്‍സേക്ഷണല്‍ അനാലിലിസ്, ഗ്രേസ് കൗണ്‍സിലിംഗ്, റാഷണല്‍ ഇമോഷണല്‍ തെറാപ്പി,ടൈപ്പോളജി എന്നിങ്ങനെ പല വിധത്തിലുള്ള കൗണ്‍സിലിംഗ് സമ്പ്രദായങ്ങളുണ്ട്. ഓരോ വ്യക്തിക്കനുസരിച്ചായിരിക്കും ഓരോ രീതികളെടുക്കുക.
വികാരങ്ങള്‍ അവനവന്റെ സ്വന്തമാണ്. അതില്‍ മറ്റാര്‍ക്കും ഒരു പങ്കില്ല.ഒരു കക്ഷിയുടെ വികാരങ്ങളെയാണ് ഒരു കൗണ്‍സിലര്‍ കൈകാര്യം ചെയ്യേണ്ടത് അഥവ ചികിത്സിക്കേണ്ടത്. ഒരു കൗണ്‍സിലര്‍ മറിച്ച് കക്ഷികളുടെ സ്വഭാവ വര്‍ണ്ണനകളെ എടുക്കുകയോ ചിന്തിക്കുകയോ അരുത്. നിങ്ങളുടെ വികാരങ്ങളുടെ ഉടമവസ്ഥാവസ്ഥ അഥവ ഉത്തരവാദിത്വം നിങ്ങള്‍ തന്നെ സ്വയം ഏറ്റെടുക്കണം.
ഒരു കക്ഷിയില്‍ വികാരങ്ങളായ ദുഖമാണോ, സങ്കകാണോ, അരിശമാണോ ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് ആദ്യം തിരയുക. ഇത തിരിച്ചറിഞ്ഞതിനു ശേഷമാണ് ഒരു കൗണ്‍സിലര്‍ പ്രശ്‌ന പരിഹാരത്തിന് തിരിയുകയുള്ളൂ.
താഴെ പറയപ്പെടുന്ന ചില ചോദ്യാവലികളാണ് ഒരു കൗണ്‍സിലറുടെ മനസ്സില്‍ പതിയുക.
ഏതു വികാരമാണോ നിങ്ങളെ ഉപദ്രവിക്കുന്നത്.
ഏത്ര കാലമായി ഈ ഉപദ്രവം തുടങ്ങീട്ട്.
ഈ ഉപദ്രവം കൊണ്ട് നിങ്ങള്‍ക്ക് വല്ല നേട്ടവുമുണ്ടായിട്ടുണ്ടോ.
നിങ്ങളുടെ ഈ ഉപദ്രവങ്ങള്‍ക്ക് മറ്റൊരാളാണ് കാരണമെങ്കില്‍ അവരെ തിരുത്തുവാന്‍ ആല്ലെങ്കില്‍ മാറ്റുവാന്‍ നിങ്ങളെ കൊണ്ട് കഴിഞ്ഞുവോ.
അവരെ മാറ്റുവാനായി നിങ്ങള്‍ എന്തെങ്ങിലും പ്രവര്‍ത്തിച്ചുവോ.
അവരെ ഉള്‍കൊണ്ട് മാറ്റത്തിന് വിധേയരായോ.
നിങ്ങള്‍ക്ക് അതുകൊണ്ട് വല്ല നേട്ടവും ഉണ്ടയോ.
പിന്നെ എന്ത് ചെയ്‌തു.
മറ്റുള്ളവര്‍ മാറ്റത്തിന് വിധേയരാകുവാന്‍ തയ്യാറല്ലങ്കില്‍ നിങ്ങള്‍ മാറാന്‍ തയ്യാറാണോ.
അല്ലെങ്കില്‍ ഇതിന്റെ പ്രതിവിധി എങ്ങിനെയായിരിക്കണം.
ഇതാണ് ഒരു തരം കൗണ്‍സിലിംഗ് രീതി. നിങ്ങളുടെ വികാരങ്ങളെ വിചാരങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും പ്രത്യേകം വേര്‍ തിരിച്ചറിയണം. വികാരങ്ങളെ അംഗീകരിക്കണം. എപ്പോള്‍, എവിടെ, എങ്ങിനെ, എന്തുകൊണ്ട് എന്നിങ്ങനെ മനസ്സിലാക്കി വേണം അംഗീകരിക്കേണ്ടത്. ജീവിതത്തെ ന്നായി വിലയിരുത്തുക. ഇനി എന്താണ് ചെയ്യുവാന്‍ കഴിയുക എന്ന് വിലയിരുത്തുക.
എന്റെ ഈ എളിയ ഉപഹാരം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ