2013, ജൂൺ 20, വ്യാഴാഴ്‌ച

അഭിമാനം - PRIDE (POEM)

PRIDE

നമ്മളിലുണ്ടൊരഭിമാനം
നമുക്കുമുണ്ടരു അഭിമാനം
അതിനൊരു കത്തിയാണു
ഏഷ്യാനെറ്റു സൂര്യാദികള്‍.

പണ്ടൊരു ടി.വി. ഷോയില്‍ വെറുതെ
യല്ലൊരു ഭാര്യയില്‍ പൂരുഷനെന്നൊരു
പാവം ഭര്‍ത്താവിനെ കുരങ്ങു കളിപ്പിച്ചു 
രസിച്ചു ചാനലുകാരും  വീര സ്‌ത്രീകളും.

അടുക്കള കയറ്റിയും കാറുകള്‍ കഴുകിച്ചും
അമിത ഭാരം വഹിപ്പിച്ചും, മീന്‍ വില്‍പ്പിച്ചും
പിന്നെ പല വിധ പീഢനങ്ങള്‍ നല്‍കിയും
രസിച്ചു ചാനലുകാരും വീര സ്‌ത്രീകളും.

കലിയടങ്ങാനാവാതെ തുടങ്ങി മറ്റൊരു 
നാമത്തില്‍ ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്ക്‌ 
ഭാര്യ പിഴച്ചതിനു പുഷ് അപ്പ്‌ നല്‍കിയും 
പുളി വെള്ളം കുടുിപ്പിച്ചും വസ്‌ത്രമുരിഞ്ഞും
നടത്തുന്ന പീഢന കേളികള്‍ കണ്ടു രസിക്കുന്നു
ആര്‍മാദിക്കുന്നു നമ്മുടെ ചാനലുകാരും സ്‌ത്രീകളും.

PROUD


മലയാളി ഹൗസ്‌ എന്നൊരു ഷോയില്‍ 
ആംഗ്ലേയ ഉച്ചാരണത്തിലൊരു ശബ്ദവും
നല്‍കി പണ്ഡിതരും പാമരരും തമ്മിലൊരു
അടിപിടി കടിപിടി പിന്നെയൊരു പുണരലും.

അമ്മയും വൃന്ദാവനവും പിന്നെ നന്ദനാദികളും ആടി 
തിമര്‍ത്തു മുന്നേറുന്നു ചിന്താ വിഹീനരായ നമ്മളെ 
പരമ പമ്പര വിഢികാളാക്കി കോമാളിയാക്കീ രസിച്ചൂ
തൂടരുന്നു ചാനലുകളും ഉല്‍പാദകരും, സംവിധായകരും.

അമ്മയിലെ ചിന്നു പണ്ടൊരിക്കലൊരു നൃത്തം ചെയ്‌ത
പ്പോളാരും അവളെയന്നാരും തിരിച്ചറിഞ്ഞതേയില്ല.
പിന്നെരുന്ദു വന്ന്‌ നൃത്തം പഠിപ്പിച്ചപ്പോളെല്ലവരും
തിരിച്ചറിഞ്ഞു സ്വീകരിച്ചുവത്ര കഥയില്ലാതെ.

സഹിച്ചു സഹിച്ചു നടക്കുന്ന കേവലം മര്‍ത്ത്യര്‍ക്കു
സഹിപ്പാനാവതില്ല ഇത്തരം ക്രൂര പ്രവര്‍ത്തികള്‍.
പണമുണ്ടാക്കിതിനുമെളുപ്പം മറ്റൊരു മാര്‍ഗ്ഗമില്ലെന്നു 
ചിന്തിക്കുന്ന കൂട്ടരെ വാഴുകില്ല നിങ്ങളധിക നാളും.

സാഭ്യത മറന്നും, മൂല്യങ്ങളിടിച്ചും,
വസ്‌ത്രമുരിഞ്ഞും, പൊളി പറഞ്ഞും
ഭള്ള്‌ കാണിച്ചും നടക്കുന്ന സമൂഹമേ
മാപ്പു തരില്ല ഞങ്ങള്‍ നിങ്ങള്‍ക്കു 
മാപ്പു തരില്ല, പിന്നെ ഞങ്ങളുണര്‍ന്നു തീ 
പന്തവുമായി വരുന്നു ഞങ്ങളണിയണിയായ്‌.


http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ