2013, ജൂൺ 26, ബുധനാഴ്‌ച

ബാച്ച് ഫ്ലവര്‍ റെമഡി മനോരോഗത്തിന്. (BACH FLOWER REMEDY FOR MENTAL DISEASES)

FOR MENTAL TREATMENT


അധികമാരും അറിയപ്പൈത്തതും പ്രചാരം വളരെ കുറഞ്ഞതുമായ ഒരു ചികിത്സാ രീതിയാണ്‌ ബാച്ച്‌ ഫ്‌ലവര്‍ റെമഡി തെറാപ്പി. ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ്‌ ബാച്ച്‌ എന്ന മഹാനാണ്‌. ഈ ചികിത്സാ സമ്പ്രദായം കണ്ടു പിടിച്ചത്‌. 


38 കൂട്ടം ഒഷധങ്ങളെകൊണ്ട്‌ അദ്ദേഹം രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കി. ശാരീരിക രോഗങ്ങള്‍ക്കല്ല മറിച്ച്‌ മാനസ്സീക രോഗങ്ങള്‍ക്കാണ്‌ മരുന്നു നല്‍കിയത്‌. മാനസ്സീക രോഗങ്ങള്‍ക്ക്‌ ഒഷധങ്ങള്‍ നല്‍കുമ്പോള്‍ ശാരീരിക രോഗവും കൂടി ശമിക്കുന്നതായി കണ്ടു. 
7 ഔഷധ സൂചനകളനുസരിച്ചാണ്‌ ബാച്ച്‌ ഫ്‌ലവര്‍ റെമഡി ചികിത്സ നടത്തുന്നത്‌. അവ 1. peace, 2. hope, 3. happiness, 4. faith, 5, serenity, 6. wisdom, 7. love എന്നിവയാണ്‌. 
സംശയം, ഭയം, ദുഖം, കുറ്റം പറച്ചില്‍, ഹൈപ്പര്‍ ആക്‌റ്റിവിറ്റി, മുന്‍ കോപം, ടെന്‍ഷന്‍, ഈഗോ, ഏകാന്തത.ഡിപ്രഷന്‍, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങീ അനവധി പ്രശ്‌നങ്ങള്‍ക്ക്‌ ഈ ഫ്‌ലവര്‍ റെമഡി വളരെ പ്രയോജനകരമാണ്‌. 
MENTAL HEALTH


ഔഷധങ്ങള്‍ സുലഭമായി ഇവിടെ ലഭ്യമല്ലാത്തതിനാലാകം ഈ സമ്പ്രദായം പുരോഗതി പ്രാപിക്കാത്തത്‌ എന്ന്‌ തോന്നുന്നു. എനിക്ക്‌ വളരെ പ്രോജനകരമായി തോന്നിയ ഒരു ചികിത്സാ രീതിയാണ്‌ ഇത്‌. സാധാരണകാര്‍ക്ക്‌ എളുപ്പം ചികിത്സിക്കാവുന്ന രീതിയില്‍ രോഗ ലക്ഷണങ്ങളും അവക്കുളള മരുന്നുകളും ചേര്‍ത്ത്‌ ഒരു പുസ്‌തകം ഞാന്‍ രചിച്ചിട്ടുണ്ട്‌.

VISIT: 
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ