![]() |
GOOD |
അവര്‍ എന്താ ഇങ്ങിനെ എന്ന് നമ്മള്‍ ഒരിക്കലെങ്കിലും ചിന്തിക്കാതിരിക്കില്ല. എല്ലാം ഒരു ഈഗോയുടെ പ്രശ്‌നമാണെന്ന് പറയാത്തവരുണ്ടാകില്ല. ട്രാന്‍സേക്ഷണല്‍ അനാലിസിസ് കൗണ്‍സിലിംഗിന് വളരേ ഉപകാര പ്രദമായ ഒരു രീതിയാണ്.
നമ്മളില്‍ പലതരം ഈഗോ ടൈപ്പുകുകള്‍ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്. ചരിത്രം കേള്‍ക്കുവാനാര്‍ക്കും അധികം താല്‌പര്യം കാണുകയില്ലല്ലേ. അടിസ്ഥാനപരമായി നമ്മളില്‍ 3 ടൈപ്പു ഈഗോകുകള്‍ ഉണ്ട്. അവ പാരന്റിംഗ് ഈഗോ ടൈപ്പ്, അഡള്‍ട്ട് ഈഗോ ടൈപ്പ്, ചൈല്‍ഡ് ഈഗോ ടൈപ്പ് എന്നിവയാണ്. സ്‌നേഹം കൊടുക്കലാണ്. വാങ്ങലല്ല. സാക്രിഫൈസിംഗാണ്.
![]() |
DO NOT WORRY |
നമ്മള്‍ ഒരു ഗ്രാഫ് വരക്കുമ്പോള്‍ മദ്ധ്യത്തില്‍ കൂടി ഒരു നേര്‍ രേഖ വരക്കുന്നതായി അറിയാമല്ലോ. നേര്‍ രേഖയുടെ മുകള്‍ ഭാത്ത് അടയാളപ്പെടുത്തുന്നത് പോസിറ്റീവായും, അടിയില്‍ രേഖപ്പെടുത്തുന്നത് നെഗറ്റീവായും പൊതുവെ പരിഗണിക്കുന്നു.
തല്ലലും തലോടലും ഇവിടെ ഓരോ സ്‌ട്രോക്ക് ആയി നാം പരിഗണിക്കുന്നു.തല്ലുക, വഴക്കു പറയുക എന്നിവ നെഗറ്റീവ് സ്‌ട്രോക്ക് ആയി നമുക്ക് കണക്കാക്കാം. അതുപോലെ സാന്തനപ്പെടുത്തുക, തലോടുക എന്നിവ പോസിറ്റീവ് സ്‌ട്രോക്ക് ആയി നമുക്ക് കരുതാം. ഒരു ദിവസം നാം മറ്റുളളവര്‍ക്ക കൊടുക്കുന്ന സ്‌ട്രോക്കും, നമുക്ക് മറ്റുളളവരില്‍ നിന്ന് ലഭിക്കുന്ന സ്‌ട്രോക്കും ഒന്ന് ആലോചിച്ചു നോക്കൂ. അതില്‍ പോസിറ്റീവ് എത്ര? നെഗറ്റീവ് എത്ര? ചരിക്കുവാനും, ചിന്തിക്കുവാനും, ചമ്മുവാനും ഒരു വകയായില്ലേ? നെഗെറ്റീവ് കോടുക്കുന്നവരും ലഭിക്കുന്നവരും ഒരു പോലെ ഹതഭാഗ്യവാന്മാരാണ്.
![]() |
AM I RIGHT? |
നമ്മുടെ ജീവിതരീതിക്ക് നമ്മള്‍ തന്നെ ഒരു സ്‌ക്രിപ്‌റ്റ് അഥവ തരിക്കഥ എഴുതിയിട്ടുണ്ട്. നമ്മള്‍ അതനുസരിച്ചേ ജീവിക്കു. ഈ തിരക്കഥ നമ്മുടെ കൊച്ചുനാളുമുതല്‍ പലരില്‍ നിന്നും സ്വീകരിച്ച് തയ്യറാക്കിയതായിരിക്കും. അതിലൊന്നാണ് നമ്മുടെ റോള്‍ മോഡലിംഗ്. നമ്മള്‍ക്കിഷ്ടപ്പെട്ട നമ്മളെ ആകര്‍ഷിച്ച വ്യക്തിയെ അഥവ വ്യക്തികളെ ജീവിത മാതൃകകാക്കി മാറ്റും. അത് നല്ലതോ ചീത്തയോ ആകാം.
നേരത്തെ ഞാന്‍ 3 ഈഗോ ടൈപ്പുകളെ പറഞ്ഞുവല്ലോ. അതിന്റെ ചുരുക്ക പേരാണ് PAC ടൈപ്പ്. പി.എ.സി. ടൈപ്പില്‍ P തന്നെ 2 തരമുണ്ട്. അവ 1. ക്രിട്ടിക്കല്‍ പാരന്റ് ടൈപ്പ്, 2, നച്ചുറല്‍ പേരന്റ് ടൈപ്പ്.
ക്രിട്ടിക്കല്‍ പാരന്റ് ടൈപ്പുകാര്‍ എല്ലറ്റിനും വിമര്‍ശിക്കും. വിമര്‍ശകരാണ്. വഴക്കാളികളാണ്. എന്തിനും ഏതിനും പോര്‍ വിളിക്കും. പരമ ധിക്കാരികളാണ്. ശാന്തത ഇക്കൂട്ടര്‍ക്ക് കുറവാണ്. ഉദാ. അച്ഛന്‍ പ്രകൃതം.
നച്ചുറല്‍ പാരന്റ് ടൈപ്പുകാര്‍ പൊതുവെ ശാന്തരാണ്. വാത്സല്യ നിധികളാണ്. എന്തിനേയും സൗമ്യത്തോടെയുള്ള സമീപനം. എന്തിനേയും മൃദുലതയോടെ കാണുന്നു. ഉദാ അമ്മ പ്രകൃതം.
എന്നാല്‍ ഈ 2 പ്രകൃതവും എല്ലാ സ്‌ത്രീ പുരുഷന്മരിലും ഏറ്റക്കുറച്ചിലുകളെടെ കാണാം. വഴക്കാളിയായ പുരുഷനില്‍ സൗമ്യ പ്രകൃതവും, വാത്സല്യ നിധിയായ സ്‌ത്രീയില്‍ കാട്ടളത്തവും മാറി മാറി വരും. അതും ഏറ്റക്കുറച്ചിലുകളിലൂടെ....
അഡല്‍ട്ട് അഥവ പക്വത ഭാവം എല്ലാവരിലും ഉണ്ട്. അതിനെ അധികം പേരും തിരിച്ചറിയാത്തതുകൊണ്ട് പരിപോഷിപ്പിക്കുന്നില്ല. ംല്ലാവരിലും മുന്നിട്ടു നില്‍ക്കേണ്ട ഒരു സ്വഭാവമായി മറേണ്ടതും വളര്‍ത്തേണ്ടതുമായ ഈ പ്രകൃതമാണ് നമുക്ക് വേണ്ടത്. കാര്യങ്ങള്‍ ആരാഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രകൃതമാണ് പക്വത സ്വഭാവം.
ഒരു കുട്ടിയുടെ കയ്യില്‍നിന്ന് ഒരു ഗ്ലസ്സ് വീണു പോയി. ഉടനെ നിങ്ങളിലുള്ള ക്രിട്ടിക്കല്‍ പാരന്റ് സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായി. "എന്താടാ നീ കാണിച്ചത്. നിനക്ക് ഒരു സൂക്ഷമതയില്ലേ... " തുടങ്ങുകയായി ഭരണി പാട്ട്. എന്നാല്‍ നച്ചുറല്‍ പാരന്റാകട്ടെ സൗമ്യത്തോടെ "അതു സാരല്ല്യ, പോകട്ടെ", എന്നായിരിക്കും പ്രതികരണം. പക്വതാ ഭാവം ഇതില്‍ നിന്നും വ്യത്യസ്‌തമാണ്. "എന്താ സംഭവിച്ചത്? എങ്ങിനെയാണ് സംഭവിച്ചത്? മോന് വല്ലതും പറ്റിയോ? "ഇത്രയും കേള്‍ക്കുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന അനുഭൂതി അഥവ ആനന്ദം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. ഇതിനു ശേഷം സാന്തന വര്‍ഷങ്ങള്‍ കൂടി ചൊരിയുമ്പോള്‍ വ്യക്തിക്ക് അതിരിറ്റ സന്തോഷം അനുഭവപ്പെടുന്നു.
![]() |
GROUP COUNSELLING |
കുട്ടികള്‍ വികാര ജീവികളാണ്. അവര്‍ക്ക് സന്തോഷവും, സങ്കടവും, ദുഖവും എല്ലാം പെട്ടന്ന് പ്രകടിപ്പിക്കും. വഴിയിലൂടെ ഒരു ആന കടന്നുപോയാല്‍ "കൂട്ടികള്‍ , സന്തോഷത്തെടെ, ദാ ആന പോകുന്നു എന്ന് വിളിച്ചു പറയും. അതു പോലെ ഒരു വിമാനം പോയാലും ഇങ്ങിനെ തന്നെ പറയും. സങ്കടം വന്നാല്‍ പൊട്ടി കരയും " മുതിര്‍ന്നവരാണെങ്കിലും നമ്മളും ഇതിലെ പങ്കാളികളാണ്. കുട്ടികളിലും പവ വിധമുണ്ട്. വാശി പിടിക്കുന്ന കുട്ടികള്‍, സൗമ്യമായ കുട്ടികള്‍ എന്നിങ്ങനെയുണ്ട്.
മേല്‍ പറഞ്ഞ സ്വഭാവ പ്രകൃതം എല്ലാ മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ ഏറ്റക്കുറച്ചിലുകളോടെ കാണുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍, ഒരു വഴക്ക് ഉണ്ടാകുമ്പോള്‍ പക്വത ഭാവത്തല്‍ വന്നില്ലെങ്കില്‍ രംഗം വഷളാകും. പക്വത ഭാവത്തിലുള്ള സ്വഭാവത്തിലാണെങ്കില്‍ സം ഭാഷണം എത്ര വേണേലും നീട്ടി കൊണ്ടു പോകുവാന്‍ സാധിക്കും. അതല്ലത്തഭാവഭ്‌ഭളില്‍ വന്നാല്‍ സംഭാഷണം മുറിയും. രംഗം വഷളാകും.
ഇത് വളരെ വിശാലമായ ഒരു വിഷയമാണ്. ഇത് വളരെ ലഘൂകരിച്ചാണ് ഇവിടെ എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തിന്റെ എല്ലാ ഭാഗങ്ങളും ലളിതമായി സ്‌പര്‍ശിച്ചിട്ടുണ്ട്.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ