![]() |
BEFORE COUNSELLING |
വികാരങ്ങളെ വിജയിക്കണം, വികാരങ്ങളെ സ്വീകരിക്കണം. നമ്മുടെ വിജയം 3 തരത്തിലാണ്. 1. സ്വയം അഥവ സ്വന്തം ഇഷ്ടത്താലുള്ള വിജയം. 2. ആധീകാരികതയോടെ അഥവ വിശ്വസ്തതയോടെയുള്ള വിജയം. 3. കൃത്യതയോടെയുള്ള വിജയം.
വികാരങ്ങളെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. പങ്കു വെയ്ക്കേണ്ടത് 1. സ്വയമായി, 2. മറ്റുള്ളവരോട് വികാര സംഭവങ്ങളുമായി പങ്കു വെയ്ക്കല്‍, 3. വികാരങ്ങളെ ദൈവത്തില്‍ സമര്‍പ്പിക്കുക.
![]() |
AT THE TIME |
വികാരങ്ങള്‍ അവനവന്റെ സ്വന്തമാണ്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. കക്ഷികളുടെ വികാരങ്ങളെയാണ് നമ്മള് കൈകാര്യം ചെയ്യുന്നത്. കക്ഷികളുടെ സ്വഭാവ വര്‍ണ്ണനകളെ എടുക്കുകയോ, ചിന്തിക്കുകയോ അരുത്. നിങ്ങളുടെ വികാരങ്ങളുടെ ഉടമസ്ഥാവസ്ഥ അഥവ ഉത്തരവാദിത്വം നിങ്ങള്‍ തന്നെ ഏറ്റെടുക്കണം.
ഒരു കക്ഷിയില്‍ ദുഖമാണോ, അതോ സങ്കടമാണോ, അതോ അരിശമാണോ നിലനില്‍ക്കുന്നത് എന്ന് കണ്ടത്തുക. ഇവ തിരിച്ചറിഞ്ഞ് മാത്രമേ പരിഹാരം നല്‍കാവൂ.
![]() |
EMOTIONAL WAY |
സ്വയം ഒന്ന് പരീക്ഷിക്കുവാനായി കുറച്ചു ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഏതു വികാരമാണോ നിങ്ങളെ ഇപ്പോള്‍ ഉപദ്രവിക്കുന്നത്? എത്ര കാലമായി ഈ ഉപദ്രവം തുടങ്ങിയിട്ട്? ഈ ഉപദ്രവം കൊണ്ട് വല്ല നേട്ടവും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? ഈ ഉപദ്രവം ഇനി തുടരണോ? വേണ്ടയോ? നിങ്ങളുടെ ഉപദ്രവങ്ങള്‍ക്ക് മറ്റൊരാളാണ് കാരണക്കാരന്‍ എന്നു വരുകില്‍ അവരെ മാറ്റുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? കഴിഞ്ഞുവോ? അവരെ മാറ്റുവാനായി നിങ്ങളെന്തങ്കിലും പ്രവര്‍ത്തിച്ചുവോ? അവര്‍ ഉള്‍കൊണ്ട് മാറ്റത്തിനു വിധേയരായോ? നിങ്ങള്‍ക്ക് അതു കൊണ്ട് വല്ല നേട്ടവും ഉണ്ടായോ? പിന്നെ എന്തു ചെയ്യും?മറ്റുള്ളവര്‍ മാറ്റത്തിന് വിധേയരാകുവാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ മാറാന്‍ തയ്യാറാണോ? അല്ലെങ്കില്‍ അതിന്റെ പ്രതിവിധി എങ്ങിനെയായിരിക്കണം.
![]() |
AFTER THE COUNSELLING |
വികാരം എന്നത് ഒരു ന്യൂട്രല്‍ ആണ്. വികാരങ്ങളെ പ്രവര്‍ത്തി പഥത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മാത്രമാണ് നെഗറ്റീവും പോസിറ്റീവും ആയി മാറുന്നത്. അടിക്കുക, കുത്തുക തുടങ്ങിയവ നെഗറ്റീവുകളാണ്.
അടിസ്ഥാനപരമായി വികാരങ്ങള്‍ 3 എണ്ണമാണ്. അവ 1 ഭയം, 2. ദേഷ്യം, 3. ദുഖം. ബാക്കിയുള്ള വികാരങ്ങള്‍ ഇതിന്റെ മിശ്രിതങ്ങളാണ്. ഒരു വ്യക്തിയില്‍ ഒന്നോ അതിലധികമോ വികാരങ്ങള്‍ കാണും. പോസിറ്റീവ് വികാരങ്ങള്‍ സന്തോഷവും, നെഗറ്റീവ് വികാരങ്ങള്‍ ദു:ഖവും പ്രദാനം ചെയ്യുന്നു. നെഗറ്റീവ് വികാരങ്ങള്‍ക്ക് ഉത്തരവാദി അവരവര്‍ തന്നെയാണ്. അത്തരം വികാരാങ്ങള് തുടര്‍ന്ന് കൊണ്ടു പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. ഈ സമയം സന്തോഷപ്രദമാക്കുവാന്‍ കഴിയണം.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ