![]() |
ആര്‍ഷ ഭാരത സംസ്‌കൃതികളിലൊന്നാണ് ജോതിഷം. ഇന്നത്തെ ചില മനുഷ്യര്‍ ഇതിനെ അന്ധ വിശ്വാസം എന്ന് പറഞ്ഞ് പുച്ഛിച്ച് തളളുന്നു. ഇവര്‍ ഇതിനെ കുറിച്ച് അന്വേഷിക്കുവാനോ പഠിക്കുവാനോ ഒട്ടും ശ്രമിച്ചിട്ടില്ല. നാളെയിവര്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല എന്ന് പറയും. കാരണം അവരതറിയുവാന്‍ ശ്രമിച്ചിട്ടില്ല. ഒരു ശാസ്‌ത്രവും അംഗികരിക്കാതെ വളരാന്‍ തരമില്ല. അതു കൊണ്ട് കാലങ്ങള്‍ വളരെയധികം പിന്നിട്ടിട്ടും ജോതിഷ ശാസ്‌ത്രം അന്ധ വിശ്വാസികളുടെ ഇടയിയില്‍ ഇന്നും തളരാതെ പിടിച്ചു നില്‍ക്കുന്നുവെങ്കില്‍ ആ ശാസ്‌ത്രം സത്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതു ശാസ്‌ത്രത്തിനും ധാരളം പോരായ്‌മകള്‍ കാണും. അവയെല്ലാം കാലോചിതമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കണം. അങ്ങിനയേ പാടുള്ളൂ.
ഇന്ന് എല്ലാ സമുദായത്തിലും പെട്ട ആളുകള്‍ കമ്പ്യുട്ടര്‍ ജാതകത്തിനും, വിവാഹ പൊരുത്തം, മുഹൂര്‍ത്തം എന്നിവ നോക്കുന്നതിനുമായി എന്നെ സമീപിക്കുന്നുണ്ട്. യഥാര്‍ത്തത്തില്‍ ഇവ കൊണ്ട് എന്താണ് പ്രയോജനം എന്ന് പലര്‍ക്കും അറിയില്ല. അറിമില്ലായ്‌മയാണ് അന്ധ വിശ്വാസസത്തിനു കാരണം.വിവാഹത്തിനായി പൊരുത്ത ശോധന നടത്തുമ്പോള്‍ പ്രധാനമായി ചിന്തിക്കുമ്പോള്‍ സ്‌ത്രീ-പുരുഷന്മാരുടെ ആയൂര്‍ബലത്തെ കുറിച്ചാണ്. അയുര്‍ബലമില്ലാത്തവരെ വിവാഹം ചെയ്യിപ്പിക്കുന്നത് ഉചിതമല്ലല്ലോ. അതിനു ശേഷമാണ് നക്ഷത്ര പൊരുത്തവും, ജാതക പൊരുത്തവും (പാപ സാമ്യത), ദശാപൊരുത്തവും ഒക്കെ ചിന്തിക്കുന്നത്. ഇവയെല്ലം തന്നെ ഒത്തു വന്നാലും വിവാഹം നടക്കണമെന്നില്ല.
അതിനായി സ്‌ത്രീ ജതകത്തില്‍ പൊരുത്തം പരിശോധിക്കുന്ന സമയത്ത് ദശ, അപഹാരം, സൂക്ഷമം എന്നിവ കണ്ടു പിടിച്ച് ഈ നാഥന്മാര്‍ പുരുഷ ജാതകത്തില്‍ 2,7,11 എന്നീ ഭാവങ്ങളില്‍ ഏതേങ്കിലും തരത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. അതുപോലെ മറിച്ച് സ്‌ത്രീ ജാതകത്തിലും ഇതു പോലെ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ടോ എന്ന് നോക്കണം. അങ്ങിനെ പരസ്‌പര ബന്ധമുണ്ടെങ്കിലേ വിവാഹം നടക്കുവാന്‍ സാദ്ധ്യതയുള്ളൂ. ഇതിനെ കുറിച്ച് ഞാന്‍ അധികമായി പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.
ജാതകത്തില്‍ അഷ്‌ഠവര്‍ഗ്ഗമെന്നൊന്നുണ്ട്. പൊരുത്ത ശോധനയില്‍ ഇതിന് പ്രാധാന്യം കോടുക്കേണ്ടതാണ്. ആയൂര്‍ ചിന്തന വിഷയത്തില്‍ഓരോ ജാതകത്തിലേക്കും സമുദായഷ്‌ഠവര്‍ഗ്ഗത്തില്‍ ലഗ്നത്തിനും, അഷ്‌ടമത്തിനും വീണിട്ടുള്ള ബിന്ദുക്കളുടെ എണ്ണം കൊണ്ട് ആയുസ്സിന് ദൈര്‍ഘ്യം കല്‍പ്പിക്കാം. ലഗ്നത്തല്‍ അഷ്‌ടത്തേക്കാള്‍ വളരേ കൂടുതല്‍ ബിന്ദുക്കള്‍ ഉണ്ടെങ്കില്‍ ദീര്‍ഘായുസ്സും, മറിച്ചാണെങ്കില്‍ അല്‍പായുസ്സുമാണ്. അതുപോലെ തന്നെ സ്‌ത്രീ-പുരുഷന്മാരുടെ ജാതകങ്ങളില്‍ 7-ാം ഭാവങ്ങളില്‍ വീണിട്ടുള്ള ബിന്ദുക്കളുടെ എണ്ണം തമ്മില്‍ കൂട്ടുമ്പോള്‍ 56-ല്‍ കുറവായി വന്നാല്‍ ആ വിവാഹം നടത്താതി രിക്കുന്നതാണ് ഉത്തമം. ഇതുപോലെ ധനം (രണ്ടാഭാവം), സന്താനം (അഞ്ചാഭാവം), ആരോഗ്യം എന്നീ ഭാവങ്ങള്‍ തമ്മില്‍ കൂട്ടുമ്പോള്‍ 56-ല്‍ കൂടുതല്‍ വരണം.
56-ല്‍ കുറവുള്ള ഭാവങ്ങള്‍ ദുരിത പൂര്‍ണ്ണമാണ്. ലഗ്നത്തില്‍ 56-ല്‍ കുറവു ബിന്ദുക്കള്‍ മത്രമാണെങ്കില്‍ ആരോഗ്യം കുറവായിരിരക്കും. സ്‌ത്രീ പുരുഷന്മാരുടെ ജാാതകങ്ങളില്‍ ലഗ്നങ്ങളില്‍ വീഴുന്ന ബിന്ദുക്കളുടെ വ്യത്യാസം വളരെ കൂടിപ്പോയാല്‍ അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം വളരെ കൂടുതലായിരിക്കും. ഒരു ജാതകത്തില്‍ 7 ലിനേക്കാള്‍ 5 ല്‍ ബിന്ദുക്കള്‍ കൂടിയാല്‍ ഒരു വ്യക്തി അഹങ്കാരിയായിരിക്കും. ഒരു സ്‌ത്രീ ജാതകത്തില്‍ 5 ല്‍, ബിന്ദുക്കള്‍ കുറവും, പുരുഷ ജാതകത്തില്‍ 7 ല്‍, സ്‌ത്രീയുടെതിനേക്കാള്‍ കുറവുമാണെങ്കില്‍ ഭര്യ ഭര്‍ത്താവിനെ ഭരിക്കുന്ന തരക്കാരത്തിയായിരിക്കും. ഇത്തരം പരിഗണനകളൊന്നും ഒരു ജോത്സ്യനും പരിഗണിക്കാറില്ല. ശാസ്‌ത്രത്തിന്റെ കുറവു കൊണ്ടോ, കുറ്റം കൊണ്ടോ അല്ല മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ അപാകത കൊണ്ടാണ് ശാസ്‌ത്രം പഴി കേള്‍ക്കുന്നത് എന്ന് വ്യക്തം.
എന്തിനാണ് പൊരുത്തം നോക്കുന്നത്? 2 കുടുംബങ്ങളില്‍ നിന്നു വന്നു ചേരുന്നവര്‍ 2 വ്യക്തിത്വങ്ങളുടെ ഉടമകളാണ്. വിവാഹനന്തരം ഈ 2 വ്യക്തിത്വങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഇരുവരും ഒരു പുതിയ വ്യക്തിത്വത്തിന്റെ ഉടമകളായി തീരേണ്ടതാണ്. പഴയ വ്യക്തിത്വങ്ങള്‍ പാടെ ത്യജിക്കണം. ചുണ്ണാമ്പും. മഞ്ഞളും പ്രത്യകം പ്രത്യേകം സ്വഭാവ ഗുണങ്ങളുള്ളവയാണ്. ഇവ തമ്മല്‍ യോജിക്കുമ്പോള്‍ ചുണ്ണാമ്പിന്റെ വെള്ളയും, മഞ്ഞളിന്റെ മഞ്ഞയും കൈ വെടിഞ്ഞ് ചുകപ്പായി മാറുന്നു. അതു കൊണ്ടു തന്നെ സ്‌ത്രീ പുരുഷന്മരെ കൂടുതല്‍ നിരീക്ഷിക്കുവാനാണ് ജാതക പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജാതക പൊരുത്തത്തില്‍ അവരുടെ ആയുസ്സ്, ആരോഗ്യം, ധന സ്ഥിതി, സന്താന ലാഭം, ഭാഗ്യ സ്ഥിതി, പരസ്‌പര ധരണ, സ്വഭാവ വൈകല്യങ്ങള്‍ എന്നിങ്ങനെ പലതും അറിയാത്തവ പരിശോധിച്ച് കണ്ടെത്താനാകും. നക്ഷത്ര പൊരുത്തം മാത്രം നോക്കിയാല്‍ അത് അപൂര്‍ണ്ണമാണ്. എന്നാല്‍ ജാതക പൊരുത്തം സങ്കീര്‍ണ്ണവുമാണ്.നക്ഷത്ര പൊരുത്തങ്ങള്‍ സാധാരണയായി 10 എണ്ണമാണ് നോക്കാറുള്ളത്.രാശിപൊരുത്തമില്ലെങ്ങില്‍ ദാമ്പത്യ ബന്ധത്തിന് അധികം ദീര്‍ഘമുണ്ടാകുകില്ല. അനാരോഗ്യം, പരസ്‌പര ധാരണക്കുറവ് ഇതിനാലുള്ള അസന്തോഷം, സാമ്പത്തിക-ഗൃഹ ദുരിതം, ഭത്തൃ വിരഹം, സന്താന ദുരിതം എന്നിവ അനുഭവിക്കുവാന്‍ ഇടയുണ്ട്.രാശ്യധിപത്യ പരിശോധനയിലുടെ അവരുടെ മനശാസ്‌ത്രപരമായ ഐക്യത്തെയാണ് പരിശോധിക്കുന്നത്. ഇത് ഉത്തമമായാല്‍ സന്താന യോഗം ഉണ്ടായിരിക്കും. രാശ്യാധിപത്യം ഉത്തമമായാല്‍ രാശി, ഗണം, രജ്ജൂ എന്നീ ദോഷങ്ങള്‍ക്ക് പരിഹാരമാകും.വശ്യ പൊരുത്തം കൊണ്ട് സന്തോഷ പ്രദവും, പരസ്‌പരധാരണാധിഷ്ടിതമായ ഒരു ദാമ്പത്യ ജീവിതം ഉറപ്പു തരുന്നു.ഗണ പൊരുത്തം ഉത്തമമായാല്‍ ശോഭനവും, സന്തോഷപ്രദവുമായ ഒരു നല്ല ദാമ്പത്യം നയിക്കും.ദിന പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘായുസ്സും, ആരോഗ്യവും ഫലം.സ്‌ത്രീ ദീര്‍ഘ പൊരുത്തം ഉത്തമമായാല്‍ സര്‍വ്വ സമ്പത്ത് പ്രദാനം ചെയ്യും.യോനി പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ പരസ്‌പരം സ്‌നേഹ പൂര്‍ണ്ണരായിരിക്കും. ലൈംഗി വേഴ്‌ചയും,ആസക്തിയും, അതു മൂലമുളള പരസ്‌പര ആകര്‍ഷണതയും, കൂട്ടായമയും, ആനന്ദകരമായ ഒരു ദാമ്പത്യ ജീവിതവും അവര്‍ക്കുണ്ടാകും.രജ്ജൂ പൊരുത്തമില്ലെങ്കില്‍ സ്‌്‌ത്രീകള്‍ വളരെ പെട്ടന്ന് വിധവകളായി തീരും. ദീര്‍ഘ മാംഗല്യം ഇവര്‍ക്കുണ്ടാകുകില്ല.നക്ഷത്ര പൊരുത്ത പോരായ്‌മ ഉണ്ടെങ്കില്‍ ജാതകത്തല്‍ അതിന് പരിഹാരമുണ്ടെങ്കില്‍ അത് അനുഭവിക്കണമെന്നില്ല. അതു കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഒരു ഭാഗം മാത്രം എടുത്ത് ചിന്തിച്ചതു കൊണ്ടു പരിഹാരമാകില്ല. കുറ്റം പറയുന്നവര്‍ ഒന്നു ചിന്തിക്കണം. ശാസ്‌ത്രം കൈകാര്യം ചെയ്യുന്നവരുടെ അജ്ഞത കൊണ്ടൊ അപാകത കൊണ്ടൊ ഒരു വിഷയത്തിനേയും അടച്ചാക്ഷേപിക്കരുത്. അങ്ങിനെ ചെയ്‌താല്‍ അത് നിങ്ങളുടെ അജഞതയായരിക്കും.
![]() |
രാശി |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ