21-04-2013 ലെ ശ്രീകണ്‌ഠനായരുടെ സൂര്യ ടി.വി.യിലെ സ്‌ത്രീകള്‍ ആയോധന മുറകള്‍ പഠിക്കണോ എന്ന പരിപാടിയിലെ അവരുടെ സംവാദം കണ്ടപ്പോള്‍ ബുദ്ധിമതികളായ പലരും നാണിച്ചു പോയിരിക്കും. സ്‌ത്രീ എന്ന എല്ലുകഷ്‌ണത്തിന്മേല്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെ കടിപിടി കൂടുന്നതു കണ്ടിട്ടു സ്രാഷ്ടാവു (പ്രകൃതി) പോലും ലജ്ജിച്ചു പോയിരിക്കും. കരാട്ടകാരി അമൃതക്കു വേണ്ടി ഒരു ഹീറോയിന്‍ താരാപരിവേഷം ചാര്‍ത്തി കൊടുക്കുവാന്‍ വേണ്ടി ശ്രീ നായരും എഡിറ്ററും മനപൂര്‍വ്വം ശ്രമിക്കുന്നുണ്ടായിരുന്നു. അത് ഒരു പരധി വരെ വിജയിക്കുകയും കൂടി ചെയ്‌തു. നായരുടെ ഇതരഷോകളില്‍ നിന്ന് തികച്ചും അമൃതയെ പ്രോത്സാഹിപ്പിക്കുവാന്‍ വെമ്പുന്നതു പോലെ തോന്നി.
അമ്മയെ തല്ലിയാലും പക്ഷം രണ്ടുണ്ട്. അമൃതയുടെ പിതാവിനെ ചെറുപ്പാക്കാര്‍ തള്ളിയിട്ടുവെന്നും, പുള്ളി പിതാവിനെ എഴുന്നേല്‍പ്പിക്കുവാന്‍ ശ്രമിക്കവേ ചെറുപ്പക്കാര്‍ കൈ ഓങ്ങുന്നത് തന്നെയാണോ, അതോ പിതാവിനെയാണോ ഓങ്ങുന്നത് എന്ന് തിരിച്ചറിയുവാന്‍ കഴിയാതെ വന്നപ്പോള്‍ ചെറുപ്പക്കാരുടെ മൂക്കിന്റെ പാലം കരാട്ടെ കൊണ്ട് ഇടിച്ചു തകര്‍ത്തു എന്നാണ് അമൃത വെഴിപ്പെടുത്തിയത്. അഹങ്കാരം എന്നല്ലാതെ എന്ത് പറയുവാനാണ്? ഏതൊരു ആയോധന കല അഭ്യസിക്കുന്നവര്‍ക്ക് തികഞ്ഞ അച്ചടക്ക ബോധം, തികഞ്ഞ ആത്മസംയമനം, ക്ഷമ എന്നിവ വണം എന്ന് പരയപ്പെടുന്നു. കരാട്ടെ അഭ്യസിച്ച , സംവാദത്തില്‍ പങ്കെടുത്ത സാരംഗിയും എന്റെ അഭിപ്രായമാണ് അവിടെ പ്രകടിപ്പിച്ചത്. അതും വളരെ വിനയാന്വീതയായി.
അമൃത സംസാരിക്കുമ്പോള്‍ താന്‍ ചെയ്‌തത് വളരെ ശരിയാണെന്നും, ഇനിയും ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കുമെന്നും സംവാദത്തിനൊടുവില്‍ പറഞ്ഞിരുന്നു. അവരുടെ റിയാക്ഷന്‍ ഷോട്ടുകളെല്ലാം മറ്റുള്ളവരെ പുച്ഛിച്ചു കാണിക്കുന്ന തരത്തിലായിരുന്നു. അപ്പോഴെല്ലാം അവര്‍ ാെരു ഭയങ്കര കേമിയാണെന്നും, മമ്മുട്ടിയെപ്പോലേയോ, മോഹന്‍ ലാലിനെപ്പോലേയോ ആണെന്നുമുള്ള കാട്ടി കൂട്ടലായിരുന്നു.
അമൃതയെപ്പോലുള്ളവര്‍ ക്രമിനല്‍ സ്വഭാവക്കാരും, സമൂഹത്തിന് ഒരു പ്രശനവുമാണ്. കാരണം തികഞ്ഞ ഒരു അഭ്യാസി ആദ്യമാദ്യം ചെറുത്തു നില്‍പ്പക്കള്‍ക്കാണ് ശ്രമിക്കുക. ചെറുത്തു നില്‍പ്പ് വിജയിച്ചില്ലെങ്കില്‍ മാത്രമേ ഒരു ചെറു ആക്രമണത്തിന് മുതിരുകയള്ളൂ. ഇവിടെ അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല. ഇത് അച്ചടക്കമില്ലായമയേയും അയോധന കലയെ അവഹേളിക്കുകയും കൂടി ചെയ്‌തിരിക്കുന്നു. അമൃതക്ക് ഉണ്ണിയാര്‍ച്ചയാകാം. എന്നല്‍ ഉണ്ണിയാര്‍ച്ചയെപ്പോലെ ആകുന്നത് ഉചിതമല്ല. കയ്യില്‍ കത്തിയുണ്ടെന്ന് കരുതി തോന്നിയതു പോലെ പ്രയോഗിക്കാമോ?
സ്ത്രീകളു മാത്രമല്ല പുരുഷന്മാരും ശിശുക്കളും (ആബാലവൃദ്ധകളും) ഇവിടെ സംരക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരും ആദരിക്കപ്പെടേണ്ടതാണ്. എല്ലാവര്‍ക്കും മാനവും അഭിമാനവുണ്ട്. ഒരു ന്യൂനപക്ഷത്തിനു വേണ്ടി അടച്ചാക്ഷേപിക്കുന്നത് അനുചിതമാണ്.
പുരുഷന്മാര്‍ ഭരിക്കുന്ന നാടാണെങ്കിലും പുരുഷന്മാര്‍ക്ക് ഇന്ന് അവഗണനയും തൊഴിയുമാണ് ലഭിക്കുന്നത്. ഡല്‍ഹി ദുരന്തത്തില്‍ സ്‌തീക്കൊപ്പം ഒരു ചെറുപ്പക്കാരനും ബലിയാടായിരുന്നു. എന്നല്‍ ആ ചെറുപ്പക്കാരന്റെ ദീന രോദനം ആരും കാര്യമായി ചെവിക്കൊണ്ടില്ല. സ്‌ത്രീകള്‍ക്ക് വേണ്ടി ധാരളം നിയമങ്ങള്‍ ഉണ്ട്. ഒന്നിനും ഫലപ്രദമാകുവാന്‍ കഴിയുന്നില്ല. സ്‌ത്രീകള്‍ക്ക് എവിടേയും റിലര്‍വേഷന്‍ ഇവിടെയാണ് കുടുതല്‍ നിയമ ലംഘന വിളയാട്ടവും. നിയമം അത് സ്‌ത്രീ ആയാലും പുരുഷനായാലും ലിംഗ ഭേദം നോക്കാതെ നടപ്പിലാക്കണം.
സംവാദത്തില്‍ ഏറേയും സ്‌ത്രീകളുടെ വസ്‌ത്രധാരണത്തെപ്പറ്റിയാണ് വിമര്‍ശിക്കപ്പട്ടിരുന്നത്. എന്നല്‍ അറേബ്യന്‍ നാടുകളില്‍ കണ്ണുകള്‍ മാത്രം പുറത്തു കാട്ടി ശരീരം മുഴുവന്‍ പര്‍ദ്ദ ധരിച്ചു നടക്കുന്നവരുടെ ഇടയിലും അതിക്രമ ങ്ങള്‍ നടക്കുന്നില്ലേ? ഇവിടെ 70ഉം 80ഉം കഴിഞ്ഞ വൃദ്ധജനങ്ങളെപ്പോലും വെറുതെ വിടുന്നില്ലല്ലോ?
സ്‌ത്രീകളുടെ അച്ചടക്കമില്ലായാമ, സ്‌ത്രീ പുരുഷ ബന്ധങ്ങളിലെ അമിതമായ സ്വാതന്ത്ര്യം, വിഷ്വല്‍ മീഡിയകളുടെ അമിത പ്രാധാന്യം, സമൂഹത്തല്‍ ചെറുപ്പകാര്‍ക്ക് ലഭിക്കുന്ന അവഗണനയും, വിദ്വേഷവും, കാലവസ്ഥയില്‍ വന്നു ചേര്‍ന്ന അമിത ചൂടും, ഭക്ഷണ ക്രമങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും മറ്റും അതി ക്രമങ്ങള്‍ക്ക് കാരണമായേക്കാം. അതില്‍ വസ്‌ത്ര ധാരണവും ഒരു ഘടകമാത്രമാകാം.
ചൂടുള്ളു രാജ്യങ്ങളില്‍ ലൈംഗീക തൃഷ്‌ണ വര്‍ദ്ധിച്ചിരിക്കും. മുട്ട മാംസാദി ഭക്ഷണങ്ങള്‍ കാമാസക്തിയെ ഉത്തേജിപ്പിക്കും. ഈ ഊര്‍ജ്ജത്തെ ബഹിര്‍മിപ്പിക്കന്ന ചില വഴികളാകാം ഇത്തരം സ്‌ത്രീ-പുരുഷ പീഢനങ്ങള്‍. ഇതില്‍ ലിംഗഭേദമോന്നുമില്ല.
ഇവിടെ സ്ത്രീകള്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രതികരിക്കുന്നില്ല. എല്ലാവര്‍ക്കും കാഴ്ചക്കാരാകുവാനിഷ്ടം. നീതി അത് പുരുഷനായാലും ,സ്ത്രീ ആയാലും ശിശു ആയാലും ലഭിക്കണം. തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. മുഖം നോക്കാതെ ലിംഗവ്യത്യാസം നോക്കാതെ ശിക്ഷ ലഭിക്കണം. ജനങ്ങളെ പൊടിയിടുവാന്‍ നിയമ നിര്‍മ്മാണം നടത്തിയിട്ട് നിയമം നടപ്പാക്കത്ത ഭരണ കര്‍ത്താക്കളും, ജുഡീഷറിയും അപഹാസ്യ പാത്രങ്ങളായി തീരുന്നു.
അമൃത ഒരു വിഷയമല്ല എന്ന് തീര്‍ത്തും പറയുവാനായിട്ടില്ല. അവരിനിയും ഇതുപോല തരം കിട്ടിയാലോക്കെ പ്രതികരിക്കും എന്ന് ചാനലില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇവരെപ്പോലെയുള്ള അഭ്യാസികള്‍ ഇങ്ങിനെ തുടങ്ങുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും കൂടി ചെയ്താലുള്ള സമൂഹത്തിലെ അരിക്ഷതാവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സ്ത്രീയായ മമതാജിക്കൊപ്പം ഒരു പുരുഷ മന്ത്രിക്കും അപമാനവും പീഢനവും ഏറ്റു. ശക്തമായ നിയമങ്ങള്‍ ഇവിടെ ഇല്ലാത്തതുകൊണ്ടാണോ ഇങ്ങിനെ സംഭവിച്ചത്? അതോ ശക്തമായ നിര്‍മ്മാണം നടത്താത്തതു കൊണ്ടാണോ? ഈയിടെ ഒരു കല്യാണ ത്തിന് ഞാന്‍ പങ്കെടുക്കവേ സ്ത്രീ പീഢന വിഷയം കടന്നു വന്നു. എന്‍റെ ഒരു കസിന്‍ കോയ ന്പത്തൂര്‍കാരന്‍ പറയുകയാണ്-തമിഴ് നാട്ടില്‍ മലയാളി പെണ്‍കുട്ടികളെ കാണുന്നത് ഒരു തരം അവജ്ഞതയോടെയാണ് നോക്കുന്നത് എന്ന് കേട്ടപ്പോള്‍ ഹൃദയവേദന തോന്നിപ്പോയി. ഇന്നലെയാണല്ലോ ഒരു 8 വയസ്സുകാരി മലായാളി പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടത്.
http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ