2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

ലൈംകീക അസഹഷ്ണിത (കാമ ശ്ശാസ്ത്രം)

SEX SEX

സ്‌ത്രീകള്‍ അബലകളാണ്‌, ചപലകളാണ്‌ എന്ന ഒക്കെ പറയപ്പെടുന്നുണ്ട്‌. സ്‌ത്രീ ഒരു ശക്തിയാണെന്ന്‌ പറയപ്പെടുന്നു. ഏതൊരു പുരുഷന്റെ വിജയത്തിന്റെ പിന്നിലും, പരാജയത്തിന്റെ പിന്നിലും ഒരു സ്‌ത്രീ ഉണ്ടായിരിക്കും. 'പെണ്ണ്‌ ഒരുമ്പെട്ടാല്‍....................' എന്ന പഴമൊഴി എക്കാലത്തും വളരെ പ്രസക്തമാണ്‌. 

ഒരു നദിക്കു കുറുകെ ഡാം നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ ഉള്‍കൊള്ളാവുന്ന വെള്ളത്തിന്റെ അളവിന്‌ പരമിതിയുണ്ട്‌. ബണ്ട്‌ നിറഞ്ഞു കവിയുകയാണെങ്കില്‍ പുറത്തേക്കു ഒഴുകും. ശക്തിയായ ഒഴുക്കാണെങ്കില്‍ ഡാം തകര്‍ന്ന്‌ പോകും. വെള്ളം ശക്തിയാണ്‌. ഊര്‍ജ്ജമാണ്‌. അധികയി വരുന്ന വെള്ളത്തെ-ശക്തിയെ- ഊര്‍ജ്ജത്തെ കൃഷിയാവശ്യത്തിന്‌, വൈദ്യുതി ഉല്‍പ്പാദനത്തിന്‌ മറ്റു ആവശ്യങ്ങള്‍ക്കായി ഒഴുക്കി പ്രവര്‍ത്തിപ്പിച്ചുകൊണ്ട്‌ അത്യുര്‍ജ്ജത്തെ ക്ഷയിപ്പിച്ചു കളയുന്നതു മൂലം ദുരന്തങ്ങള്‍ ഉണ്ടാകുന്നില്ല.

SEXUAL


മനുഷ്യ ശരീരം ഒരു ഊര്‍ജ്ജം ഉള്‍കൊള്ളുന്ന ഡാമാണ്‌. ലിംഗ ഭേദവ്യത്യാസമില്ലതെ കുട്ടികളടക്കം മുതിര്‍ന്നവരും ഇന്ന്‌ ബ്‌ളൂ ഫിലിം ഒരിക്കല്‍ അല്ലെങ്ങില്‍ പല വട്ടം കണ്ടിട്ടുളളവരാണ്‌. ഇന്നും കാണുന്നവരുമാണ്‌. ഇക്കാര്യം ഇന്ന്‌ ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. കുടംബ സീരിയലുകളും ധാരാളം പേരും കാണുന്നുണ്ട്‌. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നവയും ഭക്ഷിക്കുന്നതും എല്ലാം ഊര്‍ജ്ജങ്ങളാണ്‌. നമ്മുടെ ശരീരമാകുന്ന ബണ്ടിലേക്ക്‌ ഇവ നിരന്തരം ഒഴുകി വന്നുകൊണ്ടിരി്‌ക്കന്നു. ഇന്ന്‌ നമ്മളെല്ലാവരും മിനക്കിട്ടിരുന്ന്‌ ടി.വി., കമ്പ്യൂട്ടര്‍ ക്രിക്കറ്റ് എന്നവയുടെ മുന്നില്‍ മിനക്കിട്ടിരിക്കുന്നു. നമ്മളിലേക്ക്‌ നിരന്തരം ഒഴുകി വന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തെ ക്രിയാത്മകമായ കായികാദ്ധ്വാന പ്രവര്‍ത്തനങ്ങളിലുടെ ഒഴുക്കി കളയുന്നില്ല. ഇങ്ങിനെ കായികാദ്ധ്വാനം ഇല്ലതെ കുമിഞ്ഞു കൂടുന്ന ഈ ഊര്‍ജ്ജം മനസ്സാകുന്ന അണ പൊട്ടി പീഢനങ്ങളായി മാറുന്നു. 

പണ്ടുകാലത്തെ പീഡനങ്ങളേക്കാള്‍ ഇന്ന്‌ ക്രൂരത കൂടുതലായി കാണുന്നുണ്ട്‌. അതിനു കാരണം ഇംഗ്ലീഷ്‌ ബ്‌ളൂ ഫിലിമുകള്‍ തന്നെയാണ്‌. ഒന്നിലധികം ഇണകളുമായി പരസ്‌പരം മല്ലടിച്ചുകൊണ്ടും, പ്രഹരിച്ചുകൊണ്ടും,കലഹമുണ്ടാക്കിയും നടത്തുന്ന രതി ക്രീഡകള്‍ കണ്ട്‌ അത്തരം പ്രവര്‍ത്തികള്‍ തേടി മനഷ്യ മനസ്സുകള്‍ അലയാന്‍ തുടങ്ങുന്നു. ക്ഷമക്കും വേണ്ടേ ഒരതിര്‌. ഇങ്ങിനെ അക്ഷമരായ മനുഷ്യരായിരിക്കാം പീഡനങ്ങള്‍ക്ക്‌ അപവാദവായി തീരുന്നത്‌. പകലന്തിയോളം കായികമായി അദ്ധ്വാനിക്കുന്നവര്‍ക്ക്‌ ഇത്തരം പ്രവണത കുറവായിരിക്കും.

SEX


അമിതമായ ആഹരം കഴിച്ച് അതിന്‍റെ ഊര്‍ജ്ജം പ്രയോജനകരമായ രീതിയില്‍ കായികമായി പ്രവര്‍ത്തിപ്പക്കാതെ ഇരുന്ന് സിനിമ, സീരിയല്‍ , ബ്ലൂ ഫിലിം എന്നിവ കണ്ട് അല്‍പം മദ്യവും കൂടി സേവിച്ചാല്‍ പീഢനത്തിനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. പണ്ട് ഫുട്പാത്തുകളില്‍ നിന്ന് ലഭിക്കുമായിരുന്ന കൊച്ചു പുസ്തകങ്ങള്‍ വായിച്ച് രസിക്കുകയും, പലപ്പോഴും സ്വയം ഭോഗങ്ങളില്‍ പര്യാവസാനിക്കുമായിരുന്നു. കൊക്കകന്‍റെ പുസ്തകത്തില്‍ പ്രായം കുറഞ്ഞ സ്ത്രീകളെ വളരെ ലാഘവത്തോടെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റി നന്നായി വിസ്തരിച്ചിട്ടുണ്ട്. അവ വായിച്ചവര്‍ ഒരിക്കലും മൃഗീയ പീഢനങ്ങളെ പറ്റി ചിന്തിക്കുക പോലുമില്ല. പണ്ട് കുട്ടികള്‍ക്ക് മിഠായി കൊടുത്താണ് വശീകരിച്ചിരുന്നത്. ഇയിടെ അടുത്ത് എന്‍റെ വീടിന്‍റെ അടുത്ത് ഏകദേശം 8 വയസ്സോളം വരുന്ന ഒരു പെണ്‍കുട്ടിയെ 25 വയസ്സോളം വരുന്ന ഒരു യുവാവ് പീഢിപ്പിച്ചത് അവന്‍റെ മോബൈലിലെ ബ്ലൂ ഫിലിം കുട്ടിക്ക് കാണിച്ചുകൊണ്ടാണ്. ആ പെണ്‍കുട്ടിയെകൊണ്ട് പ്രേരിപ്പിച്ച് മറ്റു പെണ്‍കുട്ടികളെ ആകര്‍ഷിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഏറെ നാള്‍ കക്കുന്നവന്‍ പിടിയാലാകുമെന്ന് പറയുന്നതുപോലെ അവന്‍ പിടിക്കപ്പെട്ടു. കൌണ്‍സിലിംഗിനു വന്ന പെണ്‍കുട്ടിയില്‍ നിന്ന് മറ്റു പല കാര്യങ്ങളും അറിഞ്ഞു, ഈ യുവാവിന് യാതോരു ജോലിയുമില്ല. അയാള്‍ക്കാണെങ്കില്‍ കഞ്ചാവും മദ്യവും, ക്രിമിനല്‍ പാശ്ചാത്തലവും ഉണ്ടായിരുന്നു. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ. അച്ഛനേയും അമ്മയേയും വിശ്വസിക്കുവാന്‍ പറ്റാത്ത കാലമാണ്. ധനത്തിനു ആര്‍ത്തിപ്പിടിച്ചു വരളി പൂണ്ട മനുഷ്യരേ.... നിങ്ങളുടെ സര്‍വ്വനാശം ഇതാ അടുത്തു കഴിഞ്ഞു.

പണ്ടുള്ളവരും ലൈംഗീകതയുടെ കാര്യത്തില്‍ ഒട്ടും പിന്നാക്കമല്ലായിരുന്നു. കുട്ടികളെ മിഠായി കൊടുത്ത്‌ പ്രലോഭിപ്പച്ച്‌ കാര്യങ്ങള്‍ നടത്തിയതായിട്ടുള്ള പല സന്ദര്‍ഭങ്ങളും എനിക്കറിയാം. പക്ഷെ അത്തരം കാര്യങ്ങള്‍ അറിഞ്ഞവര്‍ അധികമാരും ഒച്ചവെച്ചിട്ടില്ല. അതുകൊണ്ട്‌ നമ്മുടെ പൂര്‍വ്വീകര്‍ എല്ലാവരും നല്ലവരായിരുന്നില്ല. ഇന്നത്തെപോലെ സ്‌ത്രീകളേയും കുട്ടിളേയും മൃഗീയമായി പീഢിപ്പിച്ചിരുന്നില്ല. പീഢിപ്പിച്ചിരുന്ന നമ്പൂതിരി - സമ്പന്ന കുടംബങ്ങളിലെ പീഢന കഥകളൊട്ടും പുറത്തു വന്നിട്ടില്ല. അറിഞ്ഞാല്‍ തന്നെ ആരും ചോദ്യം ചെയ്യപ്പെടാറുമില്ല. ഇവിടെ ശിക്ഷകള്‍ക്ക്‌ ഇത്തരം പ്രവര്‍ത്തനം നിയനിന്ത്രിക്കുവാന്‍ കഴിയുമോ? അമിതാഹാരം മോഷണത്തിനു തുല്യമാണെന്ന്‌ മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട്‌. പരിഹാരം എവിടെയാണ്‌ തുടങ്ങേണ്ടത്‌? എങ്ങിനെയാണ് തുടങ്ങേണ്ടത്?

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ