2013, മാർച്ച് 30, ശനിയാഴ്‌ച

ഈസ്റ്റർ (EASTER)



ഇന്ന് 2013 മാര്‍ച്ച് 31. ലോകം മുഴുവന്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. തിന്നും കുടിച്ചും മദിച്ചും ആഘോഷിക്കുന്നു. ക്രൈസ്തവര്‍ പലരും പാതിരക്ക് പള്ളിയില്‍ പോയിരിക്കും. പള്ളിയില്‍  പോയവര്‍ പ്രാര്‍ ത്ഥിച്ചു കാണും. എന്തായിരിക്കും അത്? യേശു പറഞ്ഞിരുന്ന വാക്കുകള്‍ എത്ര പേര്‍ ഓര്‍ത്തു കാണും? ദൈവത്തെ സ്തുതിക്കുവാനും നന്ദി പറയവാനും അല്ലാതെ പള്ളിയില്‍ വരരുത് എന്ന് യേശു പറഞ്ഞിരുന്നു. കഴിഞ്ഞു പോയ വാരം പള്ളിയില്‍  പുരോഹിതര്‍ക്ക് തിക്കിട്ട  ജോലിയായിരുന്നു. വിശ്വാസികള്‍ക്ക് എത്ര പേര്‍ക്ക് പാറക്ലീത്ത അഥവ ആശ്വാസ പ്രദനെ ലഭിച്ചു?
EASTER


പലരും കഴിഞ്ഞ വാരം ഉപവസിച്ചു . ഉപവാസം വെറും പട്ടിണിയാണോ? ഉപവസിക്കുക എന്നാല്‍ ദൈവത്തിന്‍റെ അടുത്ത് ഇരിക്കുക എന്നര്‍ത്ഥം. അതായത് ഭക്ഷണം ഉപേക്ഷിച്ച് ഭക്ഷണത്തെ മറന്ന് ദൈവത്തല്‍ ലയിച്ചിരിക്കുക എന്നര്‍ത്ഥം. ഇന്ന് എത്ര പേര്‍ മറ്റുളളവരെ അവരായിരിക്കുന്നതു പോലെ അവരെ അംഗീകരിച്ചു. സ്വയം എത്ര പേര്‍ തന്നെ തന്നെ അംഗീകരിച്ചു.  ഉറക്കെ എല്ലാവരും ചിന്തിക്കുക.

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ