2013, മാർച്ച് 28, വ്യാഴാഴ്‌ച

മലയാള സിനിമാ തരങ്ങൾ



 ACTRESS
ACTRESS

അഭിനയം ഒരു കലയാണ്‌. ഈ കലയില്‍ നമ്മള്‍ ഓരോരുത്തരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രഗല്‍ഭരാണ്‌..  വാസ്‌തവത്തില്‍ സിനിമാഭിനയം മാത്രമാണോ അഭിനിയം. കാമറയുടെ മുന്നില്‍ നിന്നു മാറിയിട്ടുള്ള അഭിനയമാണ്‌ ശരിയായിട്ടുള്ള അഭിനയം. കാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഡയറകറ്റര്‍ തുടങ്ങി ചിലരുടെ നിയന്ത്രണങ്ങള്‍ ഉണ്ട്‌. അഭിനേതാക്കള്‍ക്ക്‌ സ്വാതന്ത്ര്യം കുറവാണ്‌. കാമറക്കു മുന്നില്‍ അഭിനയിക്കുവാന്‍ ഒരു പ്രത്യേക പാടവം തന്നെ വേണം. ഒരേ സീക്വന്‍സില്‍ തന്നെ കഥ ഷൂട്ട്‌ ചെയ്യുകയില്ല. ഒരേ സമയം തന്നെ പല വികാര പ്രകനങ്ങളും കാമറക്കു മുന്നില്‍ ചെയ്യേണ്ടതായി വരും. സങ്കട വികാരവും, സന്തോഷ വികാരവും, മറ്റു ചേഷ്ടകളും, കോമഡിയും എല്ലാം പെട്ടന്ന്‌ പെട്ടന്ന്‌ ചെയ്യേണ്ടതായി വരും. നാടകത്തിലും, നൃത്തത്തിലും മറ്റും ഇവ പടിപടിയായി വളരുകയേയുള്ളൂ.

റോമ

മലയാളത്തിലെ നമ്മുടെ താരങ്ങളെല്ലാം നല്ല അഭിനേതക്കള്‍ തന്നെ. ചമ്മല്‍ കാണിക്കുവാന്‍  പറ്റിയത്‌ മോഹന്‍ലാല്‍ തന്നെയാണ്‌ മുന്നില്‍.

ഡയലോഗുകളെല്ലം  തനി അവർത്തന വിരസതകൾ കൊണ്ട് നറഞ്ഞിരിക്കുന്നു. അഭിനയവും ഒരു തരം ക്ലീഷ തന്നെയാണ്.  ഭാവ ഭിനത്തിന്റെ കാര്യത്തില്‍ മമ്മുട്ടി തന്നെയാണ്‌ മുന്നില്‍ . ഡയലോഗും, അഭിനയവും ആവർത്തന വിരസത കൂടാതെ കൊണ്ടുപോകുന്നു.
MAMMUTTY
ഡയലോഗ്‌ 
പ്രസന്റേഷന്റെ കാര്യത്തില്‍ ഒരു വിധം തകർത്ത് ചെയ്യുന്നത്‌ സുരേഷ്‌ഗോപിയാണ്‌.... . കൂറെ നീളൻ ഡയലോഗുകൾ തട്ടി വിടുന്നതിൽ അതീവ സമർത്ഥനാണ് ഇദ്ദേഹം.  ഇദ്ദേഹത്തിന്റെ മുഖത്ത്‌ കാര്യമായ എക്‌സ്‌പ്രഷന്‍സ്‌ പ്രകടമാകാറില്ല. വികാരത്തിനൊത്ത മുഖഭാവം ഇദ്ദേഹത്തിന്റെ മുഖത്ത്‌ പ്രകടമാകില്ല എന്ന വലിയൊരു ന്യൂനതയുണ്‌.  മലയാളം സാഹിത്യം എഴുതി വായിക്കുന്നതുപോലെയാണ്‌ മോഹന്‍ലാലിന്റെ ഡയലോഗ്‌ ഡെലിവറി. മമ്മുട്ടിയുടെ ഡയലോഗ്‌ ഡെലിവറി വളരെ ജെനുവിനാണ്‌. തിരക്കഥ കൃത്തും സംവിധായകനും വിചാരിച്ചാല്‍ മോഹന്‍ലാലിന്റെ ഡയലോഗ്‌ ഡെലിവറി മെച്ചപ്പെടുത്താം. 
ഹായ്

ഈഗോ നാട്യത്തിന്റെ കാര്യത്തില്‍ എല്ലാരും ഒരുപോലെയാണ്‌ തോന്നിയത്‌. മോഹന്‍ലാലിന്റേത്‌ വിനയം കൊണ്ട്‌ ഒളിപ്പിച്ച ഈഗേയും, മമ്മുട്ടിയുടേത്‌ ആരേയും കുസ്സാത്ത തരത്തിലുള്ള ഈഗോയും, സുരേഷ്‌ ഗോപിയുടേത്‌ ഞാന്‍ വലിയവന്‍ എന്ന മട്ടുമാണ്‌. ജഗതീഷ്‌ ഏറ്റവും നല്ല നടനാണ്‌. ആതികായകത്വം കൊണ്ടും, അതിഭാവുകത്വം കൊണ്ടും, അഭിനയ പാടവംകൊണ്ടും, വിനയത്വം കൊണ്ടും, തന്റേടം കൊണ്ടും ഇദ്ദഹം വളരെ മുന്നിലാണ്‌.ഇദ്ദേഹത്തെപോലെയോ ഒരു പിടി മുന്നിലാണ്‌ നമ്മുടെ നെടുമുടി വേണു. തിലകനും, ജഗതി ശ്രീകുമാറും, മുരളിയും,മുകേഷും, മണിയൻ പിള്ളയും മറ്റും ഏറ്റവും നല്ല കഥാപാത്രങ്ങള്‍ ഉൾക്കൊണ്ടവർ  തന്നെയാണ്‌. ഇന്നസന്റും, മാമുക്കോയും തമാശക്കാരണെങ്കിലും നല്ല കഥാപാത്രങ്ങളെ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. അങ്ങിനെ വരുമ്പോ ള്‍ ഇവിടെ ആരാണ്‌ സൂപ്പര്‍ മെഗാ സ്റ്റാര്‍. ദിലീപ്‌, ജയറാം, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്‌,മനോജും തുടങ്ങീ നടന്മാര്‍ വിവിധ കഥാപാത്രങ്ങളെ ഉള്‍കൊണ്ട്‌ തന്മയത്വത്തോടെ നമുക്കായി അവതരിപ്പിച്ചിട്ടുണ്ട്‌. എന്തുകൊണ്ട്‌ നിങ്ങള്‍ അവരെയെല്ലാം സുപ്പര്‍ മെഗാ സ്റ്റാറുകളായി കാണുന്നില്ല? 
ഹല്ലോ

നടന്മാര്‍ക്കൊപ്പം കഷ്ടപ്പെട്ടും സഹിച്ചുമാണ്‌ ഓരോ നടിയമുണ്ടാകുന്നത്‌. നടീമാര്‍ വളരുന്നത്‌ നിങ്ങള്‍ കാണുന്നല്ലേ? അതോ നിങ്ങള്‍ക്കവരെ ഇഷ്ടപ്പെടുവാന്‍ കഴിയുന്നില്ലേ? അവരേയും എന്തുകൊണ്ട്‌ അംഗീകരിച്ചു ഉയര്‍ത്തുന്നില്ല? ഒരാളെ അഥവ ചിലരെ മാത്രം എക്കാലവും സൂപ്പര്‍ മെഗാസ്റ്റാറായി കൊണ്ടു നടക്കേണ്ട ആവശ്യമുണ്ടോ? പഴയ കാലഘട്ടത്തില്‍ സത്യന്‍, നസീര്‍, മധു, തിക്കുറിശ്ശി,ശാരദ, സുകുമാരി തുടങ്ങീ എത്ര എത്ര മഹാ നടന്മാരും മഹാ നടികളും ഉണ്ടായിരുന്നു. അവരെയെല്ലാം അതിന്റേതായ അര്‍ത്ഥത്തില്‍ അംഗീകരിച്ചിരുന്നു. അന്ന്‌ ഇത്രയധികം പുരസ്‌കാരങ്ങളും, ബഹുമതികളും ഇല്ലാതിരുന്നിട്ടും ഇന്നും അവര്‍ ഒരു ബ്‌ളാക്ക്‌ ആന്റ്‌ വൈറ്റ്‌ ഓര്‍മ്മയായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ഇന്നത്തെ ഈ കളര്‍ താരങ്ങള്‍ ഒരു മരീചികയോ അതോ ഒരു പിടി ചാര താരങ്ങളോ ആയിമാറാതിരിക്കട്ടെ? അംഗീകാരവും ബഹുമതിയും എന്തുമാകട്ടെ ആർക്കുമകട്ടെ അര്‍ഹിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുവാന്‍ വിസമരിക്കരുത്‌. അനര്‍ഹമായി പുകഴ്‌ത്തി നടക്കുന്നത്‌ അവരെഅഹങ്കാരത്തിലേക്കും, സര്‍വ്വ നാശത്തിലേക്കും നയിക്കും. നമ്മുടെ ജീവിതത്തിലുംഇത്തരക്കാര്‍ ഉണ്ട്‌. അവര്‍ക്കുള്ള ഒരു മുന്നറിവു കൂടിയാണ്‌ ഇത്‌. 

VISIT:
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ