2012, നവംബർ 29, വ്യാഴാഴ്‌ച

avakasangal


ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍സ് കേരള എന്ന സംഘടന തൃശ്ശൂരിലും മറ്റു ജില്ലകളിലും പ്രവര്‍ത്തിച്ചു വരുന്നു. തശ്ശൂര്‍ സംഘടനയുടെ സിക്രട്ടറി മി. സുന്ദരേശ്വരന്‍ ആണ്. അദ്ദേഹത്തിന്‍റെ മോബൈല്‍ നംപറാണ് 9446577266. നെറ്റില്‍ നിന്നാണ് ഇവരെ കുറിച്ച് അറിയുന്നത്. 10 മാസം എന്നെ കളിപ്പിച്ച ഇവര്‍ 3 ദിവസത്തിനകം എനിക്ക് റിഫണ്ട് പണം ഒരു ആക്ഷപവും കൂടാതെ തന്നു. പരാതിക്ക് കാരണമായ സംഭവം ഞാന്‍ 26-11-2012 ന് സിക്രട്ടറിയെ ബോധിപ്പിച്ചു. അദ്ദേഹം ഓഫിസില്‍ നിന്ന് ടാറ്റായുടെ കംപനിയിലേക്ക് വിളിച്ച് 3 ദിവസത്തിനകം പണം തിരിച്ചു നല്‍കുവാന്‍ പറഞ്ഞു. ഈ സംഘടനക്ക് ട്രായിയെ ഉപദേശിക്കുവാന്‍ അധികാരമുണ്ടത്രെ. പരാതി കിട്ടിയാല്‍ 3 ദിവസത്തിനകം പരാതി തീര്‍ക്കണം എന്നാണത്രെ ട്രായിയുടെ നിയമം. അതുകൊണ്ടാണ് എനിക്ക് 3 ദിവസം കൊണ്ട് പണം കിട്ടിയത്. ഈ സംഘടനക്ക് ടെലികോം കംപനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ റെക്കമെന്‍റ് ഛെയ്യുവാന്‍ അധികാരമുണ്ടത്രെ. ഇവര്‍ ടെലികോം കംപനികളുടെ മാത്രമല്ല ഉപഭോക്താവിന്‍റെ ന്യായമായ എല്ലാ അവകാശങ്ങളും സൌജന്യമായി നേടിതരുവാന്‍ സഹായിക്കുന്നു. ഇതിലേക്ക് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. ഇന്നത്തെ കാലത്ത് കാലെടുത്തു വെച്ചാല്‍ കാല്‍ പണം കൂലിയാണ് ആവശ്യപ്പെടുന്നത്. അതിനു വ്യത്യസ്തമായ ഒരു സംഭവം എനിക്കു ഹൃദ്യമായി തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ