2011, മേയ് 5, വ്യാഴാഴ്‌ച

ഞനും നിയും {ട്രാൻസേഷണൽ അനാലിസ്}(T.A ANALYSIS )

T.A.

പണ്ട് ശ്രീ പാര്‍വ്വതി ഭഗവാന്‍ പരമേശ്വരനോട് മനുഷ്യരെ എത്ര തരമായി വിഭജിച്ചിരിക്കുന്നു എന്ന് ചോദിച്ചു. അതിന് ഭഗവാന്‍ നാല് എന്ന മറുപടി കൊടുത്തു. മനുഷ്യനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്ങിലും ഉദാഹരണമായി മരങ്ങളെയാണ് തിരഞ്ഞെടു‍ത്തത്.അവ 1. സര്‍വ്വസാരങ്ങള്‍ (എല്ലായിടത്തും കാലുള്ളവ-തേക്ക്) 2. അന്തസാരങ്ങള്‍ (ഉള്ളില്‍ കാതലുള്ളവ-മാവ്,പ്ലാവ്)3. നിസ്സാരങ്ങള്‍ (ഉള്ളില്‍ കാതല്‍ ഇല്ലാത്തവ-മുരിങ്ങ) 4. ബഹിര്‍സാരങ്ങള്‍ (പുറത്ത് കാതലുള്ളവ-മുള)എന്നിങ്ങനെയാണ്. മനുഷ്യനും മരങ്ങളും അവയുടെ സ്വഭാവവും സമാനമാണ്.

ആധുനിക മനഃ ശാസ്ത്രത്തില്‍ ടി.എ. അഥവ ട്രാന്‍സേക്ഷണല്‍ അനാലിസിസ് (T.A.) എന്നൊരു ശാഖയുണ്ട്. സാത്വീകം-രജസ്സ്മീകം-തമസ്സീകം-നിര്‍ഗുണം എന്നിങ്ങനെ 4 ഗുണകണങ്ങള്‍ സര്‍വ്വ മനുഷ്യരിലും അലിഞ്ഞു കിടക്കുന്നു. മുതിര്‍ന്നവരിലും, കുട്ടികളിലും ഒരുപോലെ കാണുന്ന ഈ സ്വഭാവങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേയ്ക്കാം. ഒരു ഗുണ സ്വഭാവം തന്നെ ഒരു വ്യക്തിയില്‍ തന്നെ തുടര്‍ന്നു നിന്നു കാണ്ുകയില്ല.ഇതിനു സമാനമാണ് ടി.എ. യില്‍ 1. പി. അഥവ പാരന്‍റ് ഈഗോ ടൈപ്പ്, 2. എ. അഥവ അഡള്‍ട്ട് ഈഗോ ടൈപ്പ്, 3. സി. അഥവ ചൈല്‍ഡ് ഈഗോ ടൈപ്പ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
T.A.


പി. അഥവ പാരന്‍റ് ഈഗോ ടൈപ്പിനെ തന്നെ വീണ്‍ടും 2 ആയി തരം തിരിച്ചിരിക്കുന്നു. അവ 1. ക്രിട്ടിക്കല്‍ പാരന്‍റ് 2. നര്‍ച്ച്വറല്‍ പാരന്‍റ്. അതു പോലെ തന്നെ കുട്ടികളിലും 2 ടൈപ്പ് ഉണ്ട്. അവ 1. വാശി പിടിക്കുന്ന കുട്ടകള്‍ 2. അനുസരണയുള്ള കുട്ടികള്‍.

ക്രിട്ടിക്കല്‍ പാരന്‍റ് ടൈപ്പുകള്‍ വളരെ കര്‍ക്കശക്കാരും വിമര്‍ശക്കാരും ആയിരിക്കുംപോള്‍ നര്‍ച്ച്വറല്‍ പാരന്‍റ് ടൈപ്പുകള്‍ ഭയങ്കര വാത്സല്യക്കാരും സൗഹാര്‍ദ്ദക്കാരും ആയിരിക്കും. ഇവരില്‍ ആണ്‍-പെണ്‍ ഭേദമെന്നോ, വലിയവര്‍- ചെറിയവര്‍ എന്നോ പ്രായഭേദമോ ഒന്നും തന്നെയില്ല.

അഡള്‍ട്ട് ഈഗോ ടൈപ്പ് ആളുകള്‍ കാര്യങ്ങള്‍ വിമര്‍ശിക്കുന്നതിനു പകരം വസ്തുതകള്‍ ആരായുവാന്‍ നോക്കുന്നവരായിരിക്കും. സംഗതികള്‍ വസ്തുതാപരമായികാണുവാനും ആരായുവാനും ഇവര്‍ക്കു കഴിയുന്നതുകൊണ്ട് ഒരു പക്വതാ മനോഭവം ഇവര്‍ കൈവരിക്കുന്നു. പക്വതാ ഇവരുടെ കൈമുതലാണ്. ശാഠ്യം പിടിക്കുവാനും, വിമര്‍ശിക്കുവാനും, കാര്‍ക്കശ്യവും,വികാരവും പ്രകടിപ്പിക്കുവാനും ഇവര്‍ തയ്യാറല്ല.

ശിശു ഭാവ വിഭാഗക്കാര്‍ വികാരം അമിതമായി പ്രകടിപ്പിക്കുന്നു. അത്ഭുതങ്ങളുടെ ലോകത്തിലാണ് കുട്ടികള്‍. അവര്‍ തൊട്ടാവാടികളാണ്. വികാര ജീവികളാണ്. വാശിക്കാരും അനുസരണക്കാരുമാണ്. പെട്ടെന്ന് സങ്കടവും, സന്തോഷവും, കരിച്ചിലും വരും. കുട്ടികളെ നോക്കുക. ഒരു ആനയെ കണ്‍ടാല്‍ ഹായ് ദാ ഒരു ആന എന്നും, ഒരു വിമാനം കണ്ടാല്‍ ഹായ് ദാ ഒരു വിമാനം എന്നും വികാരത്തോടെ പറയും.

മേല്‍‍ പറഞ്ഞ എല്ലാ സ്വഭാവങ്ങളും മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ മാറി മാറി വരുന്നതായി കാണാം. ഒരു സ്വഭാവവും സ്ഥിരമായി ആരിലും നിലനില്‍ക്കാറില്ല. നാം ഇടപെടുന്ന സന്ദര്‍ഭങ്ങളില്‍് മേല്‍ പറഞ്ഞ സ്വഭാവങ്ങളില്‍ ഏത് സ്വഭാവക്കാരനായിരിക്കും എന്ന് നമുക്ക് പരിശോധിക്കുവാന്‍ കഴിയും. നമ്മില്‍ മുന്നിട്ടു നില്‍ക്കുന്ന സ്വഭാവം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ജീവിത വിജയം കൈകവരിക്കുവാന്‍ കഴിയും. പക്വത ഭാവം കൈവരിക്കവാനും അതു നിലനിര്‍ത്തി കൊണ്ടു പോകുന്നതിനും നാം നന്നായി തന്നെ യത്നിക്കണം.

കാര്‍ക്കശ്യവും, വാശിയും, കിണുങ്ങലും, അമിത വികാര പ്രകടനങ്ങളും ജീവിത വിജയത്തിന് തടസ്സങ്ങളാണ്. അതാ ആര്‍ക്കും ഇഷ്ടപ്പെടുകയില്ല. ഓരേ സന്ദര്‍ഭത്തിലും നമ്മുടെ അവസ്ഥ മനസ്സിലാക്കിപക്വതയിലേക്ക് വരണം. അതിലുടെ നമ്മുടെ വ്യക്തിത്വം വികസിക്കണം. ആറര അടി ഉയരവും, അതിനൊത്ത വണ്ണവും അല്ല വ്യക്തിത്വം എന്ന് നാം മനസ്സിലാക്കണം.
VISIT: http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ