PROFIT
പട്ടാപകലും നടുരാത്രിയിലും കൊള്ളയടി. ന്യൂസ് എജന്‍റുമാര്‍ തുടങ്ങി രാഷ്ട്രീയ മന്ത്രിമാര്‍ വരെ ഉപഭോകാതാക്കളെ കൊള്ളയടിക്കുന്നു. പത്രക്കാര്‍ സര്‍വ്വീസ് ചാര്‍ജ്ജ് ബില്ലില്‍ എഴുതി വാങ്ങിക്കുന്നു. പത്രമാദ്ധ്യമങ്ങള്‍ മാനേജ്മെന്‍റുകള്‍ ആരും ഒന്നും മിണ്ടുന്നില്ല. പത്രകാര്‍ക്ക് കമ്മീഷനു പുറമെ പത്രങ്ങളില്‍ കൂടി നോട്ടീസ് അനധികൃതമായി വിതരണം ചെയ്യുന്നതില്‍ അധികം വരുമാനം ലഭിക്കുന്നുണ്ട്. കൂടാതെ രാവിലെ പത്രവിതരണം കഴിഞ്ഞാല്‍ ഇവര്‍ മറ്റു തൊഴിലിനും പോകുന്നുണ്ട്. പിന്നെ അനധികൃതമായി കൊള്ളയടിക്കുന്ന ഇത്തരം പ്രവര്‍ത്തിക്ക് ഉപഭോക്താവ് നിന്നു കൊടുക്കേണ്ടതുണ്ടോ.
നാളെ കടകളിലെ സെയില്‍സ്മാന്‍മാരും, സ്ഥാപനങ്ങളുടെ ഉടമസ്ഥന്‍മാരും, തൊഴിലാളികളും ഈ പ്രവണത ആവര്‍ത്തിച്ചാല്‍!? ഇപ്പോള്‍ ജല അതോററ്റിയില്‍ വെള്ളക്കരം കൂടാതെ 2 രൂപ സര്‍വ്വീസ് ചാര്‍ജ്ജായി വാങ്ങിക്കുന്നു. എന്തിന്? സര്‍ക്കാര്‍തലം മുതലല്‍ അടിതട്ടുവരെ അഴിമതികളില്‍ മൂടികിടക്കുന്നു. ഒരു വര്‍ക്ക് ഷാപ്പില്‍ വാഹനം നന്നാക്കി കഴിഞ്ഞാല്‍ എജന്‍സിക്കോ ഉടമസ്ഥനോ ബില്‍ കൊടുത്തുകഴിഞ്ഞാല്‍ തൊഴിലാളി കൈമടക്കിനായി (ഒരു തരം സര്‍വ്വീസ് ചാര്‍ജ്ജ്)കാത്തു നല്‍ക്കുന്നു. കൊടുത്തല്ലായിങ്കില്‍ അടുത്ത സര്‍വ്വീസിന് ചെല്ലുന്പോള്‍ തൊഴിലാളി മുഖം കറപ്പിച്ചിട്ടുണ്ടാകും.എല്ലാവരും നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം പ്രയത്നിക്കുന്നു. ജീവിക്കുന്നു. കൊടുക്കവാന്‍ ആരും തയ്യാറല്ല. മനുഷ്യന്‍ മനുഷ്യനായി ജീവിക്കുവാന്‍ മറന്നു പോയിരിരക്കുന്നു.
എന്തിനും ഏതിനും രാജി ആവശ്യപ്പെടുന്നു ഇടതു പക്ഷം സാധാരണ ജനങ്ങളുടെ ഏതു പ്രശ്നങ്ങള്‍ക്കണ് പരിഹാരം കണ്ടിട്ടുള്ളത്? എന്തിനാണ് അവര്‍ ഇടപ്പെട്ടിട്ടുള്ളത്? അവരുടെ നേട്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമുള്ള സമരങ്ങള്‍ മാത്രമാണ് അവരും പടച്ചുവിട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കാട്ടികൂട്ടുന്ന സംഗതികള്‍ അനവശ്യവും അപ്രസക്തങ്ങളാണെന്ന വസ്തുത മിതവാദികളായ സാധാരണകാര്‍ക്ക് മനസ്സിലാകും.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ