2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

ജാതക പൊരുത്തം.(Horoscope Matching)

do love

ഇന്ന് പലരും പാത്തും പതുങ്ങിയും നോക്കി കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് ഈ ജാതക പൊരുത്തം. പലരും അയിത്തം കല്പിച്ച് ഇതിനെ പരസ്യമായി നിഷേധിക്കുന്നുവെങ്കിലും രഹസ്യമായി അംഗീകരിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്‍റെ പിന്നില്‍ ചിന്തിക്കപ്പെടുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇവിടെ സ്ത്രീ-പുരുഷന്‍മാരുടെ ആയൂര്‍ ബലം, നക്ഷത്ര പൊരുത്തം, ജാതക പൊരുത്തം, പാപസാമ്യം, ദശാ പൊരുത്തം എന്നിങ്ങനെ സകല കാര്യങ്ങളും ശ്രദ്ധിക്കുന്നു.

ജാതകപൊരുത്തത്തിലൂടേയും, ജാതക പരിശോധനയിലൂടേയും വ്യഭിചാരിത്വം, ജാരസംസര്‍ഗ്ഗം, ഭാര്യ അഥവ ഭര്‍ത്താവ് ഉപേക്ഷിക്കല്‍, വൈധവ്യം, സന്താനമില്ലായമ, ദുഷ്ട രേതസ്സ്, ഭ്രാന്ത്, മന്ദ ബുദ്ധിത്വം, ഗര്‍ഭ സ്രാവം, ആയുസ്സ്, ആരോഗ്യം, സംപത്ത്, ഭാഗ്യം, സന്താനം, പരസ്പര ധാരണ, സ്വഭാവം, തുടങ്ങി അനവധി കാര്യങ്ങള്‍ വിശകലനം ചെയ്യാനും, മനസ്സിലാക്കുവാനും നമുക്ക് സാധിക്കുന്നു.
feel love


രാശാധിപത്യത്തില്‍ ദംപതികളുടെ മനഃ ശാസ്ത്ര പരമായ ഐക്യത്തെ സൂചിപ്പിക്കുന്നു. ഈ പൊരുത്തം ഉത്തമമയാല്‍ സന്താന ലാഭം ഫലം.വശ്യപൊരുത്തം ഉത്തമമായാല്‍ സന്തോഷപ്രദവും,പരസ്പര ധാരണാധിഷ്ടിതവുമായ ദാംപത്യ ജീവിതം പ്രദാനം ചെയ്യുന്നു. ഗണപൊരുത്തം കൊണ്ട് ശോഭനവും, സന്തോഷ പ്രദവുമായ ജീവിതത്തെ സൂചിപ്പിക്കുന്നു. ദംപതികളുടെ സാത്വീക-രജസ്സീക-തമസ്സീക ഗുണങ്ങളെ തിരിച്ചറിയുവാന്‍ കഴിയും. ദിനപ്പൊരുത്തകൊണ്ട് ദീര്‍ഘായുസ്സും, ആരോഗ്യവും ചിന്തിക്കപ്പെടുന്നു. മഹേന്ദ്ര പൊരുത്തം കൊണ്ട് സന്താന ലാഭത്തെ ഉദ്ദേശിക്കുന്നു. സ്ത്രീ ദീര്‍ഘം ഉത്തമമായാല്‍ ഭൗതീകമായ മധുര ഫലങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാക്കുന്നു. സാംപത്തിക അഭിവൃദ്ധിയും ഫലം. യോനി പൊരുത്തം ഉത്തമമായല്‍ പരസ്പര സ്നേഹം, ലൈംഗാക ചേര്‍ച്ച, ആസക്തി എന്നിവയും അതുമൂലമുള്ളപരസ്പര ആകര്‍ഷണവും,സന്തഷ പ്രദമായ ജീവിതവും ഫലം. രജ്ജൂ എന്നാല്‍ കയര്‍ എന്നര്‍ത്ഥം.ഇത് ഉത്തമമായാല്‍ ദീര്‍ഘ മാംഗല്യം പ്രാദാനം ചെയ്യപ്പെടുന്നു. മധ്യമ രജ്ജൂ വന്നാല്‍ ശുക്രാധിപത്യമുള്ള നക്ഷത്രങ്ങള്‍ വന്നാല്‍ അനിയന്ത്രിതമായ ലൈംഗീക ജീവിതം നയിക്കുന്നവരായിരിക്കും. കുജന്‍റേതാണെങ്കില്‍ അടിപിടിയും,കയ്യേറ്റങ്ങളും, വഴക്കും ഫലം. ശനിയുടേതാണെങ്കില്‍ ദാംപത്യത്തില്‍ ഉത്സാഹക്കുറവും, പരസ്പര ആകര്‍ഷണക്കുറവും,താല്‍പര്യമില്ലായ്മയും, പരാതിപ്പെടലും, തെറ്റിധാരണയുള്ളതുമായിരിരക്കും ജീവിതം. വേധം ഉത്തമമായാല്‍ ശോകരഹിതമായ ദാംപത്യ ജീവിതമാണ് ഫലം.

നിങ്ങളുടെ ജാതകം ഒന്ന് ഇതുമായി തിട്ടപ്പെടുത്തി നോക്കിയാല്‍ ഇതിന്‍റെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. വെറുതെ നിഷേധിക്കുന്നവര്‍ ഒന്ന് തന്‍റെ ജാതകം ഒത്തു നോക്കുന്നത് നന്നായിരിരക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ