![]() |
PENDULAM |
ജനങ്ങള്‍ ഇന്നും, എന്നും ആശങ്കാകുലരാണ്. മനുഷ്യര്‍ ചിന്തിക്കുന്നതും, തൊടുന്നതും, മറ്റു എന്തു തന്നെയായാലും ആശങ്കയാണ്. ജനങ്ങളുട ആശങ്കയെ ചുഷണം ചെയ്യപ്പെടുന്നതിന് വേണ്ടി അപൂര്‍വ്വം ചില നരാധമന്മാര്‍ ഇന്നും എന്നും സ്മൂഹല്‍ത്തില്‍ ഉണ്ട്.
പെന്ഡുല ശാസ്ത്ര ശാഖ ഇന്ന് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രം എന്നാല്‍ അറിവ് എന്നര്‍ത്ഥം. എല്ലാവര്‍ക്കും എളുപ്പത്തില്‍ കൈകാരം ചെയ്യാവുന്ന ഒന്നല്ല ഈ ശാസ്ത്രം. വളെര ക്ഷമയോടും, തുടര്‍ പരിശീലനം കൊണ്ടും നേടിയെടുക്കേണ്ട ഒരു കഴിവാണ് ഇതിലുടെ ആര്‍ജ്ജിക്കേണ്ടത്.
ഇതിലുടെ മനുഷ്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കണ്ടെത്തുവാന്‍ കഴിയുന്നു. നല്ല കഴിവുള്ള ഒരു വ്യക്തിയ്ക്ക് ജോത്സ്യനേക്കാള്‍ കൃത്യമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയുന്നു. ബാധാ പ്രശ്നം, ശത്രു ദോഷം, ബന്ധനം, ചൊവ്വ, ചാത്തന്‍, സര്‍പ്പദോഷം, ബ്രാഹ്മണ ശാപം, സ്ത്രീ - പുരുഷ ശാപം, രക്ഷസ്സ്, പ്രേതം, തേര്‍വാഴ്ച, പോക്കു വരവ്, വാസ്തു ദോഷങ്ങള് എന്നു വേണ്ട സകല പ്രശ്നങ്ങളും, പെന്‍ഡുലത്തീലുടെ അറിയുവാന്‍ കഴിയുന്നു.
പെന്‍ഡുല (pendulum)ത്തിന്‍റെ ചലനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടാണ് ഫല പ്രവചനം നടത്തുന്നത്. പെന്‍ഡുലകാരന്‍റെ മനസ്സാന്നിദ്ധ്യം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. മനസ്സ് ഒന്നിലും ഒടുക്കി നില്‍ക്കരുത്. മനസ്സല്‍ ചിന്തകള്‍ അശ്ശേഷം പാടില്ല. മനസ്സിന്‍റെ ഇച്ഛയ്ക്ക് അനുസരിച്ച് പെന്‍ഡുലത്തിന്‍റെ ദിശയും, കറക്കവും നിശ്ചയിക്കുവാന്‍ കഴിയും. അതുകൊണ്ടു തന്നെ എല്ലാവരും കബളിപ്പിക്കപ്പെടുവാന്‍ സാദ്ധ്യത ഏറെയാണ്. പൊരുത്തപ്പെട്ടാല്‍ ഏറ്റവും കൃത്യവും, ഉചിതവുമായ ഉത്തരങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഇയിടെ ഒരു പെന്‍ഡുല ക്ലാസ്സില്‍ ഞാന്‍ പങ്കെടുത്തു. അതില്‍ വാസ്തുക്കാരും, ജോത്സ്യമാരും, ജെമ്മാളജിസ്റ്റികളും പങ്കെടുത്തിരുന്നു. ജോത്സ്യരും, ജെമ്മാളജിസ്റ്റുകളും നിര്‍ദ്ദേശിച്ച കല്ലകള്‍ പെന്‍ഡുലം വഴി നോക്കിയപ്പോള്‍ അനുയോജ്യമല്ലാതായി വരുന്നത് കണ്ടു. എന്നാല്‍ ആ കല്ല് ധരിച്ചിരുന്ന ആളുകള്‍ക്ക് ഒരു അസ്വസ്ഥത അനുഭവപ്പടുന്നതായി പറയുകയും കൂടി ചെയ്തപ്പോള്‍ പെന്‍ഡുലം കാണിച്ചതാണ് ശരിയും ഉത്തമവും എന്നു ബോധ്യമായി.
ജോത്സ്യം ഇവിടെ തെറ്റാണെന്ന് പറയുവാണ കഴിയുകയില്ല. ജോത്സ്യം കണക്ക് കൂട്ടുന്പോള്‍ കൃത്യത ഉണ്ടാകണമെന്നില്ല. കൂടാതെ ഒരു കൂട്ടം ആളുകളെ ചേര്‍ത്തു കൊണ്ടാണ് ഗണന ക്രിയ നടക്കുന്നത്. വ്യക്തി പരമായ ഗണനമാണെന്ന് എത്ര പറഞ്ഞാലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
പെന്ഡുലം ഉപയോഗിക്കുന്പോള്‍ തികച്ചും വ്യക്തിപരമായിരിക്കും. ആ ഒരു വ്യക്തിയുടെ പ്രാഭാവവും, പ്രസരണവും മാത്രമാണ് പെന്ഡുലത്തിന് ലഭ്യമാകുന്നത്. അതു കൊണ്ടു തന്നെ ഏറ്റവും കൃത്യമായ ഉത്തരം നമുക്ക് ലഭ്യമാകുന്നു.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ