ചിങ്ങം പിറന്നാല്‍ ഓണം വരവായി. പഴയ കലത്തെ, മാവേലി മന്നനെ വരവേല്‍ക്കാന്‍ എല്ലാവരും ഉത്സാഹത്തോടെ പരക്കം പയുകയായി.
ഓണം വരെ എന്തൊരു ഉത്സാഹമാണന്നോ! ഓണം ഉണ്ടുകഴിഞ്ഞാല്‍ പിന്ന എന്ത് ഓണമെന്നായി. സംതൃപ്തിയുടേയും സന്തോഷത്തിന്റേയും ഓണം എന്തേ ഇങ്ങിനെയായി. ഉത്തരം വളരെ ലളിതം. ആര്‍ക്കും ഒന്നിലും ഒരു സംതൃപ്തിയും കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നാതാണ് സത്യം. പണ്ട് കൂട്ടുകുടുംബങ്ങളില്‍ ഉണ്ടായിരുന്ന സന്തോഷവും ഉന്മേഷവും, സംതൃപ്തിയും ഇന്നു അണുകടുംബങ്ങളില്‍ പലതിലും കാണുന്നില്ല. ഇന്നും പലകുടംബങളിലും പ്രശ്നങ്ങള്‍ ഉണ്ട്. അതിന് ചില സ്ത്രീകള്‍ പാശ്ചാത്യം സംസ്കാരം കൈവരിക്കുവാന്‍ നോക്കുന്നുണ്ട്. പുരുഷന്മാരെല്ലാം നല്ലവരാണെന്ന് പറയാനൊന്നുമില്ല. പാശ്ചാത്യ സംസ്കാരം ജീവിതത്തില്‍ സ്വാതന്ത്രര്യം തരുന്നുണ്ട് എന്നത് കുറച്ചൊരു വാസ്തവമണ്.
എന്നാലും നമ്മുടെ സംസ്കാരത്തിലും, കുറേയേറെ ഗുണങ്ങള്‍ ഉണ്ട്. നമ്മുടെ സമൂഹത്തിലാണെങ്കില്‍ ബന്ധങ്ങള്‍ക്ക് ബന്ധ നങ്ങളള്‍ ഉണ്ട്. എന്നാല്‍ കെട്ടുറപ്പുണ്ട്. രണ്ടിലും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിന് 2 സംസ്കാരത്തില്‍ നിന്നും നല്ലത് മാത്രം സ്വാംശ്വികരിച്ച്എല്ലാവരും തമ്മില്‍ ചര്‍ച്ച ചെയ്തു
കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അതാണ് ബുദ്ധി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ