*ആനന്ദസൂത്രം*
- ഒരു വിശകലനം
പ്രൊഫ. ഡോ. ടി. തോമസ് മാത്യു
ഭാരതീയ ശാസ്ത്രങ്ങളിൽ പ്രപഞ്ചസൃഷ്ടിയുടെ രഹസ്യത്തെ പ്രതിപാദിക്കുന്നത് ഷഡ് ദർശനങ്ങളിലെ സാംഖ്യം ആണ്. കപില മഹർഷിയെയാണ് ഇതിൻ്റെ രചയിതാവായി പൊതുവെ അംഗികരിച്ചിരിക്കുന്നത്. കപിലൻ എന്ന പേര് ഒരു വ്യക്തിയെ കുറിക്കുന്നു എന്നും അല്ല ഒരു പരമ്പരയെ കുറിക്കുന്നു എന്നും രണ്ടു ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രപഞ്ച ഉൽപ്പത്തിയുടെ ശാസ്ത്രമായിട്ടാണ് സാംഖ്യം പൊതുവെ അറിയപ്പെടുന്നത്.
പ്രകൃതി എന്നും പുരുഷ എന്നും വിളിക്കപ്പെടുന്ന രണ്ട് വ്യത്യസ്ഥ അവസ്ഥകൾ അഥവാ തത്വങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത് എന്ന് സാംഖ്യം വിവരിക്കുന്നു. ഇക്കാരണത്താൽ തന്നെ സാംഖ്യത്തെ ദ്വൈത സിദ്ധാന്തം എന്നറിയപ്പെടുന്നു. പ്രകൃതി എന്ന വാക്കിനും പുരുഷ എന്ന വാക്കിനും ഇവിടെ വളരെ വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. പ്രകൃതിക്ക് ശക്തി (force) എന്നും ശക്തി ഏതിന്മേൽ പ്രയോഗിക്കുമ്പോൾ ആണൊ ഇതു രണ്ടു മല്ലാത്ത മറ്റൊന്നായി രൂപാന്തരപ്പെടുന്നത് അതിന് പുരുഷ എന്നും പേര്. മറ്റു ചില സാഹചര്യങ്ങളിൽ പ്രകൃതി എന്ന വാക്കിനു പകരം ശക്തി എന്ന വാക്കും പുരുഷ എന്ന വാക്കിനു പകരം ശിവ എന്ന വാക്കും ഉപയോഗിച്ചു കാണുന്നു.
ശിവയുടെമേൽ ശക്തി പ്രയോഗിക്കപ്പെടുന്നതിനെ ശിവ ശക്തി സംയോജനം എന്നു ചില രചയിതാക്കൾ വ്യാഖ്യാനിക്കുന്നു. ചിലരുടെ ഭാവനയിൽ ശിവനെ പുരുഷനായും ശക്തിയെ സ്ത്രീയായും സങ്കൽപിച്ച് സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കെട്ടിയിട്ട പടം വരച്ച് ശിവശക്തി സംയോജനത്തെ (Hermafrodate) പ്രതിനിധീകരിച്ച് കഥകൾ മെനയാറുണ്ട്. പല പുരാണങ്ങളിലും ശിവയെ ശാന്തമായ കടലിനോട് ഉപമിച്ചു കാണാറുണ്ട്. മഹാവിഷ്ണുവിൻ്റെ അനന്ദ ശയനം (ഉറക്കം) ശിമയിൽ ശക്തി പ്രവർത്തിക്കാത്ത അവസ്ഥയെ കവിഭാവനയിൽ കണ്ടതാണ്. ശിവ പാർവ്വതി സംഗമ കഥയും ഇതിൻ്റെ തുടർച്ചയാണ് ഇവിടെ ശിവൻ ശിവ യെ കുറിക്കുന്നു പാർവ്വതി ശക്തിയെ കുറിക്കുന്നു. ശക്തി എന്ന വാക്കിന് ഫോഴ്സ് (force) എന്ന അർത്ഥം നമുക്ക് കണ്ടെത്താൻ കഴിയും. എന്നാൽ ശിവ അല്ലെങ്കിൽ പുരുഷ എന്ന വാക്ക് എന്തിനെ കുറിക്കുന്നു എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതിലൂടെ നമുക്ക് ഇതിന് ഒരുത്തരം കണ്ടെത്താനാവുമൊ എന്ന് നോക്കാം.
എനിക്ക് എൻ്റെ കൈ ഒന്നാട്ടണമെങ്കിൽ പ്രധാനമായും രണ്ടു കാര്യങ്ങൾ വേണം ഒന്ന് കൈയ്യ് വേണം രണ്ട് കൈയ്യാട്ടാനൊരു ശക്തി പ്രയോഗിക്കാൻ കഴിയണം. ഇവിടെ മൂന്നു സമസ്യകൾ വരുന്നു.
1. ആരാണ് ശക്തി പ്രയോഗിക്കുന്നത്?
2. എവിടെയാണ് ശക്തി പ്രയോഗിക്കുന്നത്?
3. ആരുടെയാണ് അല്ലെങ്കിൽ എന്താണ് ശക്തി?
എൻ്റെ കൈയ്യാണ് ആട്ടുന്നതെങ്കിലും കൈയ്യുൾപ്പെടെ ഉള്ള തെന്താണൊ അതാണ് ഞാൻ. ആരാണ് ശക്തി പ്രയോഗിക്കുന്നത് എന്ന ചോദ്യത്തിനുത്തരം കൈയ്യുൾപ്പെടെ ഉള്ള ഞാൻ തന്നെയാണ് ശക്തി പ്രയോഗിക്കുന്നത് എന്നു പറയേണ്ടി വരും. നമ്മുടെ ചർച്ചാ വിഷയം കൈയ്യും ശക്തിയുമായതിനാൽ ഞാനെന്ന വാക്കിനു പകരം 'കൈയ്യെന്ന' വാക്ക് ധാരാളം മതിയാവും
ആരുടെയാണ് ശക്തി എന്നു ചോദിച്ചാൽ ഇപ്പോൾ ഉത്തരം വ്യക്തമാണ്. കൈയ്യുടെ യാണ് ശക്തി. എവിടെയാണ് ശക്തി പ്രയോഗിക്കുന്നത് എന്നു ചോദിച്ചാൽ 'കൈയ്യിൻമേൽ ' തന്നെയാണ് ശക്തി പ്രയോഗിക്കുന്നത് എന്നുത്തരം പറയേണ്ടി വരും.
കൈയ്യിൽ തന്നെയാണ് ശക്തി അടങ്ങിയിരിക്കുന്നത് കൈയ്യിലടങ്ങിയിരിക്കുന്ന ശക്തി കൈയ്യിൻ മേൽ തന്നെ പ്രയോഗിക്കപ്പെടുന്നു. കൈയ്യിലടങ്ങിയിരിക്കുന്ന ശക്തി കൈയ്യിൻ മേൽ തന്നെ പ്രയോഗിക്കുമ്പോൾ കൈക്ക് സ്ഥാനമാറ്റമൊ ആകൃതി മാറ്റമൊ സംഭവിക്കാം. നാം ശക്തി പ്രയോഗിച്ച് കൈ വട്ടത്തിൽ കറക്കുകയാണ് എന്നു സങ്കൽപിക്കുക. കറക്കത്തിൻ്റെ ആവർത്തി സെക്കൻറിൽ ഒന്നാണെങ്കിൽ കണ്ടു നിൽക്കുന്ന ആൾക്ക് ഞാൻ കൈ കറക്കുകയാണ് എന്നതു നേരിൽ കാണാം. ആവർത്തി സെക്കൻറിൽ പതിനായിരമൊ ഒരു ലക്ഷമൊ ആയാൽ മുമ്പിൽ കാണുന്നത് വട്ടത്തിലുള്ള ഒരു ഡിസ്ക് ആണെന്നു മാത്രമെ തോന്നൂ. കൈ കറക്കാതെ നിന്നിരുന്ന അവസ്ഥയിൽ എന്നെ കണ്ടവർക്ക് കൈ കറക്കുന്ന എന്നെ കാണുമ്പോൾ ഡിസ്കായി തോന്നിയത് ഒരു മായ കാഴ്ചയാണെന്നും യഥാർത്ഥത്തിൽ ഇത് ഞാൻ കൈ കറക്കുന്നത് തന്നെയാണെന്നും അറിയാം.
ഞാൻ ഒരു ലക്ഷം ആവർത്തിയിൽ കൈ കറക്കി കൊണ്ടിരിക്കുമ്പോൾ പുറത്തു നിന്നൊരാളു പ്രവേശിച്ചാൽ അയാൾക്ക തൊരു ഡിസ്കാണെന്നേ തോന്നുകയുള്ളൂ മായ കാഴ്ചയാണെന്നത് മനസിലാവില്ല.
ചെറിയ ഈ ഉപമയിൽ ധാരാളം അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.
1. ശക്തി കൈയ്യു ടേതാണ്.
2. കയ്യാണ് ശക്തി പ്രയോഗിക്കുന്നത്.
3. കൈയ്യില്ലെങ്കിൽ ശക്തിയില്ല.
4. ശക്തിക്ക് പ്രവർത്തിക്കാൻ ഒരു മീഡിയം ആവശ്യമാണ്.
5. ശക്തി പ്രവർത്തിക്കുന്ന മീഡിയം കൈ തന്നെയാണ്.
6. ശക്തി കൈയ്യിൻമേൽ പ്രവർത്തിച്ചപ്പോൾ കോലുപോലുള്ള കൈയ്യ് ഒരു ഡിസ്കായി തോന്നപ്പെട്ടു.
7. കൈയ്യ് ഡിസ്കായി തോന്നപ്പെട്ടത് ഒരു മായകാഴ്ചയാണ്.
ഇവിടെ കൈയ്യ് എന്ന വാക്ക് ശിവ എന്ന വാക്കാക്കി മാറ്റിയാൽ
1. ശക്തി ശിവയുടെ യാണ്.
2. ശിവയാണ് ശക്തി പ്രയോഗിക്കുന്നത്.
3.ശിവ ഇല്ലെങ്കിൽ ശക്തി ഇല്ല.
4. ശക്തിക്ക് പ്രവർത്തിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. 5.ശക്തി പ്രവർത്തിക്കുന്ന മാധ്യമം ശിവ തന്നെയാണ്.
6. ശക്തി ശിവയെന്ന മാധ്യമത്തിൽ പ്രവർത്തിച്ചപ്പോൾ കോലുപോലുള്ള ശിവ ഒരു ഡിസ്ക്കായി തോന്നപ്പെട്ടു.
7. ശിവ ഡിസ്കായി തോന്നപ്പെട്ടത് ഒരു മായ കാഴ്ചയാണ്.
ഇവിടെ മറ്റൊന്നുകൂടെ വ്യക്തമാണ്
കൈയ്യ് ശക്തി പ്രയോഗിക്കാതിരിക്കുമ്പോൾ ശക്തി എവിടെയാണ് നിലനിൽക്കുന്നത്?
ശക്തി കൈയ്യിൽ തന്നെയാണ് നിലനിൽക്കുന്നത്.
ശക്തി കൈയ്യിൽ പ്രയോഗിക്കപ്പെടാതെ നിലനിൽക്കുമ്പോൾ ശക്തിയും കൈയ്യും ഒന്നു തന്നെയാണ്.
അല്ലെങ്കിൽ ശക്തി കൈയ്യിൽ അടങ്ങിയിരിക്കുന്നു എന്നു പറയാം.
വീണ്ടും കൈയ്യ് മാറ്റി ശിവ ആക്കിയാൽ
ശിവ, ശക്തി പ്രയോഗിക്കാതിരിക്കുമ്പോൾ ശക്തി എവിടെയാണ് നിലനിൽക്കുന്നത്?
ശക്തി ശിവയിൽ തന്നെയാണ് നിലനിൽക്കുന്നത്.
ശക്തി ശിവയിൽ പ്രയോഗിക്കപ്പെടാതെ നിലനിൽക്കുമ്പോൾ ശക്തിയും ശിവയും ഒന്നു തന്നെയായി നില നിൽക്കുന്നു.
അല്ലെങ്കിൽ ശക്തി ശിവയിൽ അടങ്ങിയിരിക്കുന്നു എന്നു പറയാം.
ശക്തിയും ശിവയും രണ്ടായി കാണപ്പെടുമ്പോൾ അതിനെ ദ്വൈത മെന്നും
ശക്തി ശിവയിൽ അടങ്ങിയിരിക്കുമ്പോൾ അതിനെ ഒന്നായി കാണുന്നതിനെ അദ്വൈതം എന്നും പറയപ്പെടുന്നു. ഇതിൽ അദ്വൈത സിദ്ധാന്തത്തെയാണ് പാരമ്പരാഗത നാട്ടു വൈദ്യം അതിൻ്റെ അടിസ്ഥാന ശിലയായി സ്വീകരിച്ചിരിക്കുന്നത്.
ശക്തി ശിവയിൽ അടങ്ങി യിരിക്കുമ്പോൾ അതിനെ നിർഗുണ പരബ്രഹ്മമെന്നും വിളിച്ചു കാണുന്നു. ശക്തി ശിവയിൽ പ്രവർത്തിക്കുമ്പോൾ അതിനെ സഗുണ പരബ്രഹ്മമെന്നും വിളിച്ചു കാണുന്നു. ഇവിടെ ഗുണം എന്ന വാക്കു കൊണ്ടർത്ഥമാക്കുന്നത് ശക്തി പ്രയോഗത്താലുള്ള കമ്പനമാണ്. നിർഗുണമെന്നാൽ കമ്പനമില്ലാത്ത അവസ്ഥ സഗുണമെന്നാൽ കമ്പനമുള്ള അവസ്ഥ. കമ്പനമില്ലാത്ത അവസ്ഥയെ അവ്യക്തം എന്നും പേരു വിളിച്ചു കാണുന്നുണ്ട്. കാരണം കമ്പനമുണ്ടെങ്കിലല്ലെ എല്ലാം വ്യക്തമാകുക യുള്ളൂ. കമ്പനമുള്ള അവസ്ഥയെ വ്യക്തം എന്നും വിളിക്കപ്പെടുന്നു. സഗുണ പരബ്രഹ്മത്തിൻ്റെ പല അവസ്ഥകളെ പല പേരിൽ ദേവതകൾ എന്നു വിളിച്ചു കാണുന്നു. മുപ്പത്തി മുക്കോഠി (33 യദാർത്ഥ ) ദേവതകളും ( കോഠി = യദാർത്ഥ ) പല കമ്പനാവസ്ഥയിലുള്ള സഗുണ പരബ്രഹ്മമാണ്. ദേവ് എന്ന സംസ്കൃത വാക്കിൻ്റെ അർത്ഥം കമ്പനം / പ്രകാശം എന്നാണ്. ബ്രഹ്മാവ് വിഷ്ണു ശിവൻ എന്ന ത്രിമൂർത്തികളായ ദേവതകളും ഇതിൽ പെടുന്നതാണ്.
ഇനി ഉപമകൾ വിട്ട് യാഥാർത്ഥ്യത്തിലേക്ക് വരാം. നാം നമ്മുടെ കൈകൊണ്ട് തള്ളുന്നത് ഒരു ശക്തി പ്രയോഗമാണ്. തള്ളുന്ന കൈയ്യുടെ അറ്റത്ത് മുമ്പിൽ എന്തെങ്കിലുമുണ്ടെങ്കിലെ തള്ളി എന്നു പറയാനാകൂ. അതായത് ശക്തി അഥവാ ഫോഴ്സ് പ്രയോഗി ക്കണമെങ്കിൽ ഒരു മാധ്യമം ആവശ്യമാണ്. കടലാസിൽ കൈ കൊണ്ട് തട്ടുമ്പോൾ കടലാസ് കമ്പനം ചെയ്യുന്നതു പോലെ ഈ മാധ്യമത്തിൽ ശക്തി പ്രയോഗിക്കുമ്പോൾ മാധ്യമം കമ്പനം ചെയ്യുന്നു. നാം ഒരു വസ്തുവിൻ മേൽ തട്ടിയാൽ ( ശക്തി പ്രയോഗിച്ചാൽ )ആ വ സ്തു കമ്പനം ചെയ്യുന്നത് നമുക്കറിയാം. വീണ്ടും ഉപമ വിടുക. ഇവിടെ ശിവ എന്ന മാധ്യമം യാതൊരു തരത്തിലുള്ള കമ്പനവും ഇല്ലാത്ത ഒന്നാണ്. ഐൻസ്റ്റീൻ്റെ തിയറി പ്രകാരം ഊർജത്തെ മാത്രമെ നമുക്ക് അറിയാൻ സാധിക്കൂ. E=hn എന്നത് നാം പഠിച്ചിട്ടുണ്ട്. h -പ്ലാങ്ക് കോൺസ്റ്റൻറ് n- കമ്പന ആവർത്തി. കമ്പനാവർത്തി പൂജ്യമാണെങ്കിൽ ഊർജം പൂജ്യമാണ്. നമുക്കതിനെ അറിയാനാവില്ല. കമ്പനാവർത്തി പൂജ്യമായ ഒരു മാധ്യമമാണ് ശിവ. അതിൽ ശക്തി പ്രയോഗിക്കപ്പെടുമ്പോൾ കമ്പനമുണ്ടാകുകയും നമുക്കറിയാൻ സാധിക്കുകയും ചെയ്യും. ഈ ശക്തി മറ്റൊരിടത്തു നിന്നും വന്നതല്ല. ആ മാധ്യമത്തിൻ്റെ തന്നെ സംഭാവനയാണ്.
ശക്തി ശിവയിൽ അടങ്ങിയിരിക്കുമ്പോൾ അതിനെ നിർഗുണ പരബ്രഹ്മം അഥവാ *ബ്രഹ്മം* എന്നു വിളിക്കപ്പെടുന്നതായി നാം മനസിലാക്കി. ശക്തി ശിവ യിൽ പ്രവർത്തിക്കുമ്പോൾ ആ പ്രവർത്തനത്തിൻ്റെ ആഴവും പരപ്പും (amplitude and frequency) ശിവയിൽ പലതരത്തിലുള്ള കമ്പനങ്ങൾ സൃഷ്ടിക്കുന്നു.
കൈ കറക്കുന്ന ഉദാഹരണം എടുത്താൽ കൈ ഒരു കോലുപോലെയെ ഉള്ളൂ എങ്കിലും കറക്കുന്ന അത്രയും സ്ഥലത്ത്, സമയത്ത്, ഡിസ്ക് പോലെ എന്തോ ഉള്ളതായി പുറമെ നിന്നു നോക്കുന്ന ആൾക്ക് തോന്നുന്നു. നമുക്കറിയാം ആകെ കൂടെ ഉള്ളത് കോലുപോലുള്ള കൈ മാത്രമാണ്. കൈയിൽ ശക്തി അടങ്ങിയിരിക്കുമ്പോൾ അതിനെ അടങ്ങിയ കൈഎന്നു പേരു പറയാം അടങ്ങിയ കൈ മാത്രമാണ് സത്യമായിട്ടുള്ളത്. ഡിസ്കായി തോന്നിയത് ഒരു മിഥ്യാധാരണയാണ്. കറക്കത്തിൻ്റെ വേഗതയെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടുണ്ടായ മിഥ്യാബോധം.
കൈയ്യുടെ സ്ഥാനത്ത് ശിവ ഉപയോഗിച്ചാലൊ
ശിവ കറക്കുന്ന ഉദാഹരണമെടുത്താൽ ശിവ ഒരു കോലുപോലെയെ ഉള്ളൂ എങ്കിലും കറങ്ങുന്ന ( കമ്പനം ചെയ്യുന്ന ) അത്രയും സ്ഥലത്ത്, സമയത്ത്, ഡിസ്ക് ( പദാർത്ഥം) പോലെ എന്തോ ഉള്ളതായി പുറമെ നിന്നു നോക്കുന്ന ആൾക്ക് തോന്നുന്നു. നമുക്ക് അറിയാം ആകെ കൂടിയുള്ളത് കോലുപോലുള്ള ശിവ മാത്രമാണ്. ശിവയിൽ ശക്തി അടങ്ങിയിരിക്കുമ്പോൾ ബ്രഹ്മം എന്നു പേര്. ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. ബ്രഹ്മത്തിൻ്റെ കറക്കത്തെ ( കമ്പനത്തെ) പദാർത്ഥമായി തോന്നിയത് ഒരു മിഥ്യ മാത്രമാണ്.
ചുരുക്കി പറഞ്ഞാൽ ബ്രഹ്മം സത്യമാണ്, പദാർത്ഥ നിർമ്മിതമായ ഈ ലോകം ഒരു മിഥ്യാ കാഴ്ചയാണ്.
*ബ്രഹ്മ സത്യം ജഗത് മിഥ്യ*
എന്ന് ശങ്കരാചാര്യർ പറയാൻ കാരണമിതാണ്. ആപേക്ഷികമായി നോക്കുമ്പോൾ കമ്പനം എന്ന സത്യത്തെ കൂടി ഉൾക്കൊണ്ടാൽ ഈ പദാർത്ഥലോകം ആപേക്ഷികമായ ഒരു സത്യമാണ് എന്നു നമുക്ക് കാണാം. കമ്പനം നിലനിൽക്കുന്ന കാലത്തോളം ഈ ആപേക്ഷിക സത്യം നിലനിൽക്കുന്നു.
ആയതിനാൽ ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന ശങ്കര വചനത്തെ
ലോക വ്യവഹാരാത്ഥം
*ബ്രഹ്മ സത്യം ജഗദ പി സത്യമാപേക്ഷികം*
എന്ന് ആനന്ദസൂത്രത്തിൽ മാറ്റിയെഴുതേണ്ടി വന്നു.
ഈ അവസരത്തിൽ ക്വാണ്ടം ഫിസിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്ന മാക്സ് പ്ലാങ്കിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. ശിവ എന്ന വാക്കിന് ഇംഗ്ലിഷ് പദമായി കോൺഷ്യസ്നസ് (consciousness) എന്ന വാക്കാണ് പ്രയോഗിച്ച് കാണുന്നത്.
"I regard consciousness as fundamental. I regard matter as a derivative from consciousness. We cannot get behind consciousness."
"All matter originates and exists only by virtue of a force... We must assume behind this force the existence of a conscious and intelligent Mind. This Mind is the matrix of all matter."
പദാർത്ഥം പദാർത്ഥമായതിനു പിന്നിൽ ഒരു ഫോഴ്സാണ് ഉള്ളതെന്ന് മാക്സ് പ്ലാങ്ക് പറയുമ്പോൾ അത് സാംഖ്യത്തെ ശരിവയ്ക്കുന്നു. മാത്രമല്ല മാധ്യമത്തിൻ്റെ ഏറ്റവും ലഘുവായ കമ്പനത്തെ മനസ്സ് (conscious inteligent mind) എന്നുകൂടി മാക്സ് പ്ലാങ്ക് പേരിട്ടിരിക്കുന്നു.
മീഡിയത്തിൻമേൽ ശക്തിയുടെ പ്രയോഗത്തിൻ്റെ ആവർത്തിയിലും കനത്തിലും വ്യത്യാസം വരുമ്പോൾ പല തരത്തിലുള്ള കമ്പന തരംഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ തരംഗങ്ങളുടെ ഒരേ ദിശയിയും പല ദിശകളിലും ഉള്ള കൂട്ടിയിടിയിൽ കണികകൾ രൂപപ്പെടുന്നു. കണികകളുടെ കൂടിയിടിയിൽ പദാർത്ഥങ്ങൾ രൂപപ്പെടുന്നു. ഇതു ഇന്ന് ലാർജ് ഹാഡ്രൺ കൊളൈഡറിൽ നിരീക്ഷിക്കുന്നു.
പദാർത്ഥങ്ങളെല്ലാം തന്നെ ശിവയുടെ / മാധ്യമത്തിൻ്റെ പല തരത്തിലുള്ള കമ്പനങ്ങളുടെ സംയോഗമാണ്. കൈ കറക്കുന്ന ഉദാഹരണം ഇവിടെയും പ്രയോജനകരമാണ്. പദാർത്ഥങ്ങളെ മാധ്യമത്തിൻ്റെ/ ശിവയുടെ പല തരത്തിലുള്ള കമ്പനമായി കാണുന്നതിന് പകരം ഒരു ഖര വസ്തുവായി കാണുന്നത് മായ കാഴ്ചയാണ്. പ്രപഞ്ചം മുഴുവനും ഒരു മായക്കാഴ്ചയാണ് എന്ന് പൗരാണിക ഭാരതത്തിലെ മുനിമാർ പറയാൻ കാരണവും ഇതാണ്. പ്രപഞ്ചത്തെ ഖര വസ്തുവായി കാണുന്നതിന് പകരം ശിവയുടെ കമ്പനങ്ങളായി കാണുമ്പോൾ മായ ഇല്ലാതാകുന്നു. തൂണിലും തുരുമ്പിലും ശിവ എന്ന മാധ്യമം ഉണ്ട് എന്നു പറഞ്ഞാൽ അതിലെന്താണ് അതിശയോക്തി?
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജതന്ത്ര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സ് മ്യൂണിക് ജർമ്മനിയുടെ ത്ത ജിവനാന്ത ഡയറക്ടറായിരുന്നു ഹൺസ് പീറ്റർ ഡുർ എന്ന നോബൽ സമ്മാന ജേതാവായ ഊർജതന്ത്രജ്ഞൻ അദ്ദേഹത്തിൻ്റെ കണ്ടെത്തൽ പ്രകാരം ഒരാറ്റത്തിൻ്റെ 99.999996 % ഭാഗവും ശൂന്യമാണ് അങ്ങനെ എങ്കിൽ നാം നിർമ്മിതമായിരിക്കുന്നത് ആറ്റങ്ങളായതിനാൽ നമ്മുടെ 99.999996 % ഭാഗവും ശൂന്യമാണ്. ഈ ശരീരമായി നാം കാണുന്നത് കൈ കറക്കുന്നത് ഡിസ്കായി തോന്നിയ മാതിരി ഒരു മായയാണ്. ഇതാണ് ആധുനിക ഊർജ തന്ത്രത്തിലെ മായാ സിദ്ധാന്തം .
ഇവിടെ മാധ്യമത്തിന് അഥവാ ശിവക്ക് പല സ്വഭാവ ഗുണങ്ങളും ഉണ്ട്.
1. മാധ്യമത്തിന് / ശിവക്ക് സ്വയം ശക്തി പ്രയോഗിക്കാനുള്ള കഴിവുണ്ട്.
2. മാധ്യമത്തിൽശക്തി പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മാധ്യമത്തിൻ്റെ അവസ്ഥയെ കമ്പനം അഥവാ ദേവ് എന്നു വിളിക്കുന്നു.
3. കമ്പനങ്ങളുടെ കൂട്ടിയിടിയിൽ പദാർത്ഥങ്ങൾ ഉണ്ടാകുന്നു.
4. ശക്തി മാധ്യമത്തിൻ്റേത് ആയതിനാൽ ശക്തി മാധ്യമം സ്വയമായി പ്രയോഗിക്കാതിരുന്നാൽ ശക്തി മാധ്യമത്തിലടങ്ങിയിരിക്കുകയും (zero frequency) മാധ്യമത്തെ തിരിച്ചറിയാനാവാതാകുകയും ചെയ്യും.
5. ശക്തി എപ്പോൾ എങ്ങനെ പ്രയോഗിക്കണം എന്ന അറിവ് മാധ്യമത്തിനുണ്ട്.
6. ശക്തി പ്രയോഗിക്കപ്പെടുന്നത് മാധ്യമത്തിൻമേൽ തന്നെയായതിനാൽ അതിൻ്റെ ഫലമായി മാധ്യമത്തിലുണ്ടാകുന്ന രൂപമാറ്റമുൾപ്പെടെ എല്ലാ പ്രതിഭാസങ്ങളെയും അറിയാൻ മാധ്യമത്തിന് പരസഹായമാവശ്യമില്ല.
6. ശക്തി പ്രയോഗം മാധ്യമത്തിൻമേലുള്ള ഒരു മർദ്ദം ( സമ്മർദ്ദം) ആയതിനാൽ സമ്മർദ്ദ മില്ലാത്ത മാധ്യമത്തിൻ്റെ അവസ്ഥയെ ആനന്ദാവസ്ഥ എന്നു വിളിക്കാം. (ശക്തി ശിവയിൽ അടങ്ങിയിരിക്കുന്ന അവസ്ഥ.
7 , ജിവനുള്ള ശരീരത്തിലെ ഉൾപ്പെടെ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളും ശിവ ശക്തി സംയോജനത്താൽ നിർമ്മിതമായതിനാൽ ശിവയിൻമേൽ ശക്തിയെ അടക്കി നിർത്താൻ ശ്രമിക്കുന്ന ശ്രമത്തിന് യോഗ ( യോഗവിദ്യ)എന്നു പേര്.
കടപ്പാട്
ആനന്ദസൂത്രം
ശ്രീ ശ്രീ ആനന്ദമൂർത്തി
Dr. Mohan P.T.
Mob. No: 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ