2018, മാർച്ച് 16, വെള്ളിയാഴ്‌ച

അമിത വണ്ണം അഥവ അമിത ഭാരം


ഇന്ന് കാണുന്ന മുഖ്യ പ്രശ്നമാണ് അമിത വണ്ണം. പണ്ട് കുംഭ വയറ്  അപൂര്‍വ്വ മാണെങ്കിലും അവര്‍ക്ക് ഭയങ്കര ഗമയായിരുന്നു. തൃശ്ശൂര്‍ പൂലിക്കളിക്ക് കുംഭ വയര്‍ അന്നും ഇന്നും ആകര്‍ഷണമുള്ള  ഒന്നാണ്. വയറു കുറക്കാന്‍ വണ്ണം കുറ ക്കാന്‍ എന്താണ് കുറുക്കുവഴി എന്ന് പലരും ചോദിക്കാറുണ്ട്. ഇന്‍റര്‍ നെറ്റിലാ ണെങ്കില്‍ ഒരു പാട് ടിപ്സ് കാണും.



അമിതവണ്ണവും കുടവയറും കുറക്കുവാനായി യാതൊരു കുറുക്കു വഴികളും ഇല്ലെന്നെണ് സത്യം. ആദ്യമായി നമ്മുടെ ആഹര ശൈലി മാറ്റിയെടുക്കണം. അ തിനായി ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ പാടെ ഉപേക്ഷിക്കണം. അമിതമായ ഭക്ഷ ണം കഴിക്കുന്ന ശീലം മാറ്റണം. മിതമായ ഭക്ഷണ ശീലം ജീവിതത്തില്‍ കൊണ്ടുവ രണം. നാം പലരും വിശപ്പുകൊണ്ടല്ല ഭക്ഷണം കഴിക്കുന്നത്. പിന്നെ ആര്‍ത്തി യും തെറ്റായ ശൈലിയുമ്ണ് നമ്മെ വഴി തെറ്റിക്കുന്നത്.



രാവിലെ അല്‍പം ജ്യൂസ്സോ, പാലോ മാത്രം മതിയാകും പ്രതലിന്. ഉച്ചക്ക് ഫൈ ബര്‍ അടങ്ങിയ മിതമായ ഒരു ലഘു ഭക്ഷണം മാത്രം മതി. ഉച്ചക്കുള്ളചോറിനൊ ഫൈബര്‍ അട ങ്ങിയ പച്ചകറികള്‍ ഉപയോഗിക്കുക. പച്ചകറികള്‍ കുറച്ച് വേ വിക്കാതേയും കഴിക്കുക. എണ്ണയില്‍ പൊരിച്ച സാധനങ്ങള്‍ പരമാമധി കുറ ക്കുക. ഇടക്കിടെയുള്ള ഭക്ഷണ ശീലം ഒഴിവാക്കുക. വിശക്കുമ്പോള്‍ പാതി വയര്‍ ഭക്ഷിക്കുക. വൈകീട്ട് വേവിക്കാത്ത പച്ചകറികള്‍ ആവശ്യമെങ്കില്‍ കഴിക്കാം. മധുരം പാടെ ഉപേക്ഷിക്കുക. ഒരിക്കലും പട്ടിണി കിടന്നു ശീലിക്കരു ത്. ആഴ്ചയില്‍ ഒരിക്കല്‍ നിരാഹാരം അനുഷ്ഠിക്കാം.  നിരാഹരം എന്നു വെച്ചാല്‍ ആവശ്യത്തിന് പച്ചവെള്ളം ഉപയോഗിക്കാം.



ആഴചയില്‍ ഒരിക്കല്‍ വയറിളക്കണം. ആവണക്കെണ്ണ ഉപയോഗിക്കരുത്. ആയതിന്‍റെ  ലിങ്ക് ചേര്‍ക്കുന്നു. how to get good health


വയറിളക്കുമ്പോള്‍ ദുര്‍മേദസ്സ് കുറഞ്ഞു കിട്ടും. മിതമായ വ്യായാമം ശീലി ക്കുക. യോഗാസനങ്ങള്‍ ഉത്തമം. മനസ്സുകൊണ്ട് ' എന്‍റെ അമിത വണ്ണം ക്ര മാനുഗതമായി കുറഞ്ഞ് കുറഞ്ഞ് പരിപൂര്‍ണ്ണ ആരോഗ്യാവനായിരിക്കുന്നു'. എന്ന് ഉറച്ച് സദാ സമയം കിട്ടുമ്പോഴെക്കെ ഉറച്ച് ചിന്തിക്കുക. വിശ്വസിക്കുക.

വൈകീട്ട് 1 ടീസ്പൂണ്‍ ത്രിഫല ചൂര്‍ണ്ണം വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ൧ ടീസ്പൂണ്‍ ഉണക്ക നല്ലിക്കാ ചൂര്‍ണ്ണം 2 നേരം കഴിക്കുക. തീര്‍ച്ചയായും നിങ്ങളുടെ ഭാരവും ശരീരവും കുറയും. മനസ്സു കൊണ്ട് ചിന്തിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഇക്കാര്യം പ്രാപ്യമാകാനാകും.



Dr. Mohan P.T.

Mob. No: 9249993028

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ