2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

ആകർഷണ നിയമം

നാം പലവിധ നിയമങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടാകും. എന്നാൽ ആകർഷണ നിയമത്തെ കുറിച്ച് അധികം ആരും കേട്ടിരിക്കുവാൻ തരമില്ല. കാന്തങ്ങളുടെ വിപരീത ധ്രൂവങ്ങൾ തമ്മിൽ പരസ്പരം ആകർഷിക്കും എന്ന് നമുക്കറി യാം.  ഞാനിവിടെ പറയുവാൻ പോകുന്നത് പ്രാപഞ്ചിക ആകർഷണ നിയമത്തെ കുറിച്ചാണ്. 

സ്ഥല സമയ കാലാതീതമയി സദാ പ്രപഞ്ചത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക നിയമമാണ് ആകർഷണ നിയമം. ഗ്രാവിറ്റേഷൻ നിയമത്തെ കുറിച്ച് നമുക്ക് അറിയാമല്ലോ. ഭൂമി അതിൻറെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളേയും സദാ ആകർ ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. രാജ്യമോ, സ്ഥലമോ, സമയമോ, വലിപ്പ ചെറുപ്പമോ, ധനികനെന്നോ, ദരിദ്രനെന്നോ, പാമരനെന്നോ പണ്ഡിതനെന്നോ വ്യത്യാസമില്ല. മുകളിൽ നിന്ന് ആരു ചാടിയലും ഭൂമിയിൽ പതിക്കുമെന്നതിന് ഒരു സംശയവുമില്ല. അതാണ് ഗ്രാവി റ്റി നിയമം. അതുപോലെ തന്നെ വ്യക്തികളും, കാലങ്ങളും, രാജ്യ ങ്ങളും, സമയവും യാതൊന്നും തന്നെ പ്രാപ ഞ്ചിക ആകർഷണ നിയമത്തെ ബാധിക്കുകയില്ല.


നമ്മുടെ ജീവിത്തിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലുള്ള മനോഹ രമായ ഒരു ജീവിതം പടുത്തുയർത്തുവാൻ നമുക്ക് ഉപയോഗി ക്കുവാൻ കഴിയുന്ന ഒരു ടെക്നിക്കാണ് ആകർഷണ നിയമം. നാം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പരമാർത്ഥം. നാം എന്താണ് ഉപോബോധമനസ്സിൽ ചിന്തിക്കുന്നത് അതു തന്നെ ജീവിത്തിൽ സംഭവിക്കും എന്നാണ് ഈ നിയമം. നിങ്ങൾ തുടർ ച്ചയായി ഒരു പരാജിതനാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നാൽ ജീവി തത്തിൽ അതു സംഭവിച്ചു കൊണ്ടിരിക്കും. ഞാൻ ഒരു വിജയിയാ ണ് എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ വിജയിച്ചുകൊ ണ്ടിരിക്കുന്നു.  എന്തും ചിന്തിച്ചിരുന്നു വിശ്വസിച്ചാൽ അതും സംഭവി ക്കും. നമ്മു ടെ ആന്തരിക ലോ കത്തിൽ എന്താണോ ചിന്തിച്ചിരിക്കുന്നത് അതു തന്നെ പുറം ലോകത്ത് സംഭവിച്ചിരിക്കും. നിങ്ങളുടെ മനസ്സിൽ എന്താണോ വിശ്വസിച്ചിരിക്കുന്നത് അതു തന്നെയാണ് സംഭവിക്കു ന്നത്. ഇല്ലായ്മയാണെങ്കിൽ ദരിദ്രനും, ഉള്ളായ്മയാണെങ്കിൽ ധനാവാനും ആയി തീരൂന്നു. ചിന്ത മാത്രം പോര, വിശ്വാസവും കൂടി വേണം.

എന്താണ് ഈ യൂണിവേഴ്സൽ ലോ ഓഫ് അറ്റ്രാക്ഷൻ? നമ്മുടെ മന സ്സും ചിന്തകളും പരസ്പരം പൂരിതങ്ങളാണ്. നമ്മുടെ ചിന്തകൾ ഊർജ്ജങ്ങളാണ്. നോക്കൂ. നമ്മുടെ ചുറ്റും ഊർജ്ജങ്ങളാണ്. നാം അനുഭവിക്കുന്നതും കാണുന്ന തും കേൾക്കുന്നതുമെല്ലാം ഊർജ്ജങ്ങ ളാണ്. മനസ്സ് കാന്തമായി പ്രവർത്തി ക്കുന്നു. നമ്മുടെ ശരീരമടക്കം സർവ്വ  മാല്യനങ്ങളും എല്ലാം തന്നെ ഊർജ്ജങ്ങളാണ്. നാം പിണ്ഡം എന്ന് ധരിച്ചു വെച്ചിരിക്കുന്ന സർവ്വതും ഊർജ്ജം തന്നെയാണ്. സർവ്വതും ഊർജ്ജ കോശ ങ്ങളാണ്. ഓരോ പിണ്ഡത്തിൻറേയും (Mass) അതി സൂഷ്മമായ കോശങ്ങളെല്ലാം തന്നെ ഊർജ്ജമാണ്. ആൽബർട്ട് എൻസ്റ്റീൻൻറെ ആറ്റം ബോംബ് കണ്ടു പിടത്തത്തിൻറെ സിദ്ധാന്തം ഇതായിരുന്നുവല്ലോ. ക്വോണ്ടം ഫിസിക്സ് പ്രകാരം ഈ പ്രപഞ്ചം മുഴുവനും ഊർജ്ജമാണെന്നാണല്ലോ. അപ്പോൾ നമ്മുടെ ശരീരവും ഒരു ഊർജ്ജ കേന്ദ്രമാണ്. നമ്മുടെ ചിന്തകളും ഊർജ്ജ മാണെന്ന് പറഞ്ഞുവല്ലോ. നമ്മുടെ ഊർജ്ജ കേന്ദ്രം പുറപ്പെടുവി ക്കുന്ന ഊർജ്ജത്തിനനുസരിച്ചായിരിക്കും നമ്മളിലേക്ക് സമാനമായ ഊർജ്ജവും ആകർഷിക്കപ്പെടുക. ഇതാണ് ആകർഷണ നിയമം. നമ്മുടെ മനസ്സും ചിന്തകളും ഊർജ്ജങ്ങളാണല്ലോ. നമ്മുടെ മനസ്സുമായി ബന്ധിച്ചാണ് ഈ നിയമം പ്രാവർത്തികമാക്കുന്നത്.നാം അമിതമായി ചിന്തിക്കുന്ന കാര്യങ്ങൾ ഒരേ രീതിയിൽ പല തവണ ആവർത്തിക്കപ്പെടുമ്പോൾ ഊർജ്ജമാകുന്ന ചിന്ത പ്രപ ഞ്ചത്തിലേക്ക് പ്രസരിച്ച് അതിലേക്കുള്ള സാഹചര്യം നമ്മളിലേക്ക് ആകർഷിക്കപ്പെടുന്നു. ഇതാണ് ആകർഷണ നിയമം. വേദങ്ങളിലും, ബൈബിളിലും, ഖൂറാനിലും ആകർഷണ നിയമം പ്രദിപാദിക്ക പ്പെടുന്നുണ്ട്. ആധുനിക ശാസ്ത്രം ഇന്ന് ഗവേഷണ ത്തിൻറെ ഫല മായി കണ്ടു പിടിച്ചതാകുന്നു ആകർഷണ നിയമം.


മനസ്സിന് പല തലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട 2 തലങ്ങളാണ് ബോധ മനസ്സും, ഉപബോധ മനസ്സും. ശൈശവ കാലഘട്ടത്തിൽ നമ്മുടെ ബോധ മനസ്സ് തികച്ചും പ്രവർത്തന രഹിതമാണ്. ഇതിനെ കുറിച്ച് മുൻ അദ്ധ്യായത്തിൽ http://shridharsanam.blogspot.in/2017/10/blog-post.html (നാം ആരാണ്) വിവരിച്ചിട്ടുണ്ട്. കുഞ്ഞു നാളിൽ നമ്മുടെ ഉപബോധ മനസ്സാണ് പ്രവർത്തിക്കുന്നത്. ബോധ മനസ്സിൽ നിന്ന് തികച്ചും വ്യത്യസ്ത മാണ് ഉപബോധമനസ്സ്. ഉപബോധ മനസ്സിന് ചിന്തിക്കുവാനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഉള്ള കഴിവുകൾ ഒന്നുമില്ല. കാണുന്നതും, കേൾക്കുന്നതും അനുഭവിക്കുന്നതും എന്തും അതേ പടി സ്വീകരിക്കുകയാണ് ഉപബോധമനസ്സിൻറെ ജോലി. നല്ലതും ചീത്തയും നന്മയും, തിന്മയും ഒന്നും അതിന് തിരച്ചറിയുവാൻ കഴിയുക യില്ല. അതിന് ആകെ തിരിച്ചറിയുവാൻ കഴിയുന്നത് ചിത്രങ്ങളും ഛായകളും മാത്രമാണ്. ബോധ മനസ്സ് പ്രവർത്തിക്കു വാൻ തുടങ്ങുമ്പോൾ കേൾക്കുന്നതെന്തും ബോധ മനസ്സിലേക്ക് ആലേഖനം ചെയ്യാൻ തുടങ്ങും. ബോധമനസ്സിന് വിവേചന ശക്തിയുണ്ട്. അതു കൊണ്ട് അത് ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. കുട്ടികാലത്തുണ്ടാകുന്ന (റീസണിംഗ് കപ്പാസിറ്റി ഇല്ലാത്ത കാലം-ബോധ മനസ്സ് പ്ര വർത്തിക്കാത്ത കാലം) അനുഭവങ്ങളും, ദർശന ങ്ങളും, ശ്രവണങ്ങളും എ ല്ലാം  മനസ്സിൽ കിടന്ന് പ്രോഗ്രാം ചെയ്യ പ്പെടുന്നു. പിന്നീട് ഈ പ്രോഗ്രാമാണ് ജീവിത്തിൽ നമ്മെ മുന്നോട്ട് നയിക്കുന്നത്. അതായത് നാം ചെറുപ്പ ത്തിൽ  കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച കാര്യങ്ങളാണ് ഭാവിയിൽ, അതായത് ഇന്ന് നമ്മുടെ ശീലങ്ങളും, സ്വഭാവങ്ങളും ആയി തീർന്നിരിക്കുന്നത്. പ്രായപൂർത്തിയായ ഒരാളിൽ ബോധമനസ്സിനെ വിലയിരുത്തു കയാണെങ്കിൽ ചിന്തിക്കുവാനുള്ള കഴിവുണ്ട്, തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവുണ്ട്, ഓബ്ജക്റ്റീവ് മനസ്സാണ്, കാര്യകാര ണങ്ങൾ അന്വേഷിക്കുന്ന മനസ്സാണ്. എന്നാൽ ബോധമനസ്സ് എന്താണ് ഉപബോധമനസ്സിന് കൊടുക്കുന്നത്, അത് ചിത്രങ്ങളായാലും, സംഭാ ഷണമായലും അവ സത്യമാണെന്ന് അപ്പാടെ വിശ്വസിക്കു ന്നു. സ്വത ന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് ഉപബോധമനസ്സിനില്ല.ബോധ മനസ്സിൻറേയും ഉപബോധമനസ്സിൻറേയും പരസ്പര ബന്ധ ത്തിന് അനുസൃതമായിട്ടാണ് ആകർഷണ നിയമം പ്രവർത്തി ക്കുന്നത്. ബോധമനസ്സിൽ ഒരു ചിന്ത വന്നാൽ ഉടനെ ഉപബോധ മനസ്സ് പ്രതികരിക്കും. ഉപബോധ മനസ്സിലേക്ക് കടന്ന ചിന്ത ശരിരത്തിലേക്ക് വ്യപിക്കും. ശരീരത്തിൽ വ്യാപി ച്ച ഊർജ്ജം തരംഗമയി പുറത്തേക്ക് പ്രസരിക്കുകയും ചെയ്യുന്നു. ബോധ മനസ്സിൽ സൃഷ്ടിക്കപ്പെടുന്ന ചിന്ത സന്തോഷമുള്ളതോ, ദുഖമുള്ളതോ എന്തോ ആയിക്കൊള്ളട്ടെ അതു ഉപബോധ മനസ്സിലൂടെ കടന്ന് ശരീരത്തിലേക്ക് വ്യാപിച്ച് അനുകൂല പ്രതികൂല തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഈ തരംഗങ്ങളാണ് ആകർഷണ നിയമമായി പ്രബലപ്പെടുന്നത്.


നാം എന്താണ് നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുത് അത് ഉപബോധ മനസ്സും ശരീരവുമായി ബന്ധപ്പെട്ട് ഒരു തരംഗം സൃഷ്ടിക്കപ്പെടുന്നു. ഇതിനോട് സമാനമായ തരംഗം നമ്മെ ആർഷിക്കുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലേക്ക് നമ്മെ ആകർഷിക്കുന്നത്. ഒന്നും കൂടി വിശദമയി പറയുകയാണെങ്കിൽ നമ്മുടെ കൈവശമുള്ള ഒരു റേഡിയോ 100 എന്ന ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്തുവെച്ചാൽ ആ നിലയിത്തിലെ പരിപാടികൾ മാത്രമേ നമുക്ക് ശ്രവിക്കുവാനാകൂ. വേറെ പരിപാടികൾ കേൾക്കണ മെങ്കിൽ ഫ്രീക്വൻസിയിൽ മാറ്റം വരുത്തണം. നമുക്ക് പണം ഇല്ലാ എന്ന് നിരന്തരമായി ചിന്തിച്ചുകൊണ്ടിരുന്നാൽ പണം ആകർഷി ക്കപ്പെടില്ല. ഇല്ലായ്മയും വല്ലായ്മയും ചിന്തിച്ചു കൊണ്ടിരുന്നാൽ അതു മത്രമേ ആകർഷിക്കപ്പെടുകയുള്ളൂ.


നമ്മുടെ ജീവിതത്തിൽ നാം ഇന്ന് അനുഭവിച്ചു വരുന്നത് മുൻ കാലങ്ങളിൽ നാം അറിഞ്ഞോ അറിയാതേയോ പ്രോഗ്രാം ചെയ്തത നുസരിച്ചുള്ള ജീവിതമാണ്. നമുക്ക് സന്തോഷവും, ശാന്തിയും നന്മയും കൈ വരണമെങ്കിൽ നമ്മുടെ ചിന്തകൾ അതിനനുസരിച്ച്  മാറ്റുക. ഫ്രീക്വൻസി ട്യൂൺ ചെയ്യുക. നമുക്ക് നേടേണ്ടതായ കാര്യ ങ്ങളെ പറ്റി മാത്രം ചിന്തിക്കുക. വിജയത്തിനെ പറ്റി മാത്രം ചിന്തിക്കുക. ചിന്തിക്കുന്നതിനനുസരിച്ച് നമ്മുടെ ഉപബോധമനസ്സ് പ്രതികരിക്കുകയും പ്രതികരണം ശരീരത്തിലേക്ക് വ്യാപിക്കുക വഴി അതിനനുസരിച്ചുള്ള തരംഗങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. നമ്മൾ ചിന്തിക്കുന്ന തിനനുസരിച്ചുള്ള അനുഭവങ്ങൾ നമ്മുടെ ശരീരത്തിനും, മനസ്സിനും ലഭിക്കുന്നു. നമ്മുടെ മനസ്സിനെ കാന്തവൽക്കരിക്കുവാൻ കഴിഞ്ഞാൽ നമുക്ക് എന്തും നേടാൻ കഴിയും. ചിന്തിച്ചാൽ മാത്രം പോരാ വിശ്വസിക്കുകകൂടി ചെയ്യണം.


 ഡോ. മോഹൻ പി.ടി.
മോബ്. 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ