2016, ജൂൺ 4, ശനിയാഴ്‌ച

എന്താണ് യോഗ

യോഗി-തുടർച്ച 


ബോഡിക്ക് യോഗ,ചർമ്മത്തിന്... T.V. യിൽ അടുത്തയിടെ നിത്യവും കാണുന്ന ഒരു പരസ്യമാണ്. പവം അജ്ഞാനിയായ കച്ചവടക്കാരൻ. അയാൾക്കറിയില്ലല്ലോ യോഗ എന്നാൽ പരത്മാവും ജീവാത്മാവും തമ്മിലുള്ള സംയോജനമാണെന്ന്. അല്ലഅവരെ അങ്ങനെ കുറ്റം പറ ഞ്ഞിട്ടു കാര്യമില്ല. കുറേ കള്ള നാണയങ്ങൾ ആരോഗ്യത്തിന് യോഗ നല്ലതാണെന്ന് പറഞ്ഞു പരത്തുന്നു. അതു വിശ്വസിച്ച് കുറേ പേർ യോഗാസനങ്ങൾ പരിശീലിക്കുന്നു. എന്നാൽ എല്ലാം ഒരു പാഴ്ല വേലയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കുന്നു. പാര മ്പര്യ രീതിയിലുള്ള  ആസനങ്ങളിൽ ഇപ്പോൾ മായം ചേർത്താണ് പരിശീലിപ്പിക്കുന്നത്. ഇന്ന് പരിശശീലിപ്പിക്കുന്ന പരിശീലകർക്ക് തന്നെ രോഗങ്ങളും ദുരിതങ്ങളും കൂടിയുണ്ടെന്നറിയുമ്പോൾ യോഗ പരിശീലനം എത്ര മാത്രം ഫലവത്താണെന്ന് തിരിച്ചറിയണം. 

നമ്മൾ തന്നെയാണ് രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണകാർ. അതിനു പരിഹാരവും നമ്മൾ തന്നെയാണ്. നമ്മുടെ രോഗ ദുരിതാ ദികൾ നമ്മൾ ഈശ്വരനിൽ നിന്ന് അകന്നതുകൊണ്ടാണ്. അതിനുള്ള പരിഹാരം നാം ഈശ്വരനുമായി യോഗം ചെയ്യുക മാത്രമാണ് പ്രതിവി ധി. അതിന് പതഞ്ജലി മഹർഷി  8 കാര്യങ്ങൾ നിർദ്ദേശിക്കുന്നു. അഷ്ടാംഗ യോഗ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഏതേങ്കിലും ചിലതിനെ മാത്രം സ്വീകരിച്ചോ ചിലതിനെ മാത്രം തിരസ്കരിച്ചോ യോ ഗ പരിപൂർണ്ണമാകുന്നില്ല. 

എട്ട് യോഗങ്ങൾ 1. യമം, 2. നിയമം, 3. ആസനം, 4. പ്രാണായാമം, 5. പ്രത്യാഹാരം, 6. ധാരണ, 7. ധ്യാനം, 8. സമാധി എന്നിവയാണിവ.  

യമങ്ങൾ 

ഒരു യോഗി കണിശമായും ശീലിക്കേണ്ട 5 ജീവിത ധർമ്മങ്ങളാണ് യമങ്ങൾ എന്ന് അറിയപ്പെടുന്നത്. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മതര്യം, അപരിഗ്രഹം എന്നിവയാണ്. 

1.അഹിംസ 

ഒരു ജീവിയേയും മനസാ വാചാ കർമ്മണാ ഉപദ്രവിക്കാതെ ജീവിക്കു ക എന്നതാണ്. 

2. സത്യം  

ഒരു വാക്കു കൊണ്ടും, മനസ്സു കൊണ്ടും, പ്രവർത്തി കൊണ്ടും വ്യാജമായി ചെയ്യാതിരിക്കുയാണ് സത്യം. 

3. ആസ്തേയം 

അന്യൻറെ മുതൽ മോഷ്ടിക്കുകയോ, ആരേയും ചതിക്കുകയോ പാടി ല്ലാത്ത പ്രവർത്തിയാകുന്നു ഇത്. 

4. ബ്രഹ്മചര്യം 

സദാ സമയവും ഞാൻ തന്നെയാണ് ബ്രഹ്മം എന്ന ചിന്തയോടു കൂടി ജീവിക്കുക എന്നതാണ് ബ്രഹ്മചര്യം. ഇതിനെ ആഭിന്തര ബ്രഹ്മചര്യം എന്നും മൈഥുനത്തിലുള്ള നിയന്ത്രണത്തെ ബാഹ്യ ബ്രഹമചര്യം എന്ന് പണ്ഡിത മതം. 

5. അപരിഗ്രഹം 

ഒരുത്തനിൽ നിന്നും യാതൊന്നും ദാനമായോ, സംഭാവനായയോ, സമ്മാനമായോ സ്വീകരിക്കാതെ ഇരിക്കുന്നതിനെ അപരിഗ്രഹം എന്ന് പറയുന്നു.  


നിയമങ്ങൾ 

ഒരു സാധകൻ കണിശമായും ഒരു വീഴ്ചയും കൂടാതെ പരിപാലി ക്കേണ്ട 5 നിയമങ്ങളാണ് 1.ശൌചം, 2. സന്തോഷം, 3. തപസ്സ്, 4. സ്വാദ്ധ്യാ യം, 5. ഈശ്വര പ്രണിധാനം. 

1. ശൌചം 

മലമൂത്രാദികൾ വിസർജ്ജനം കഴിയമ്പോൾ ചെയ്യുന്ന ശാരീരിക ശു ദ്ധി ബാഹ്യ ശൌചവും ഇന്ദ്രീയ നിഗ്രഹം ആഭ്യന്തര ശൌചവുമാ കുന്നു. 

2. സന്തോഷം ഉപാസകൻ എല്ലാ സമയവും സന്തോഷവാനായിരിക്ക ണം.ഏതൊരു വിഷയമെടുത്താലും അതിൽ സന്തോഷത്തിൻറേയും സന്താപത്തിൻറേയും രണ്ടു വശങ്ങൾ കാണാം. അതിലെ സന്തോഷ ത്തിൻറെ വശം സ്വീകരിക്കുകയും മറു വശം തിരസ്കരിക്കുകയും വേണം. 

3. തപസ്സ് 

ശരീരത്തിനേയും മനസ്സിനേയും നിഷ്ഠകളിലൂടെ ധ്യാനം വഴി ഉറപ്പിച്ചു നിറുത്തുന്നു. ഈ സ്ഥിര പ്രക്രിയയുടെ ശീലമാണ് തപസ്സ്. 

4. സ്വാദ്ധ്യായം 

നാം പ്രവർത്തിക്കുന്ന വിഷയത്തിൻറെ ശാസ്ത്ര തത്വ ങ്ങൾ പ്രതിപാ ദിക്കുന്ന ഉത്തമ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ സ്വാദ്ധ്യായം എന്ന് പറയപ്പെടുന്നു. 

5. ഈശ്വര പ്രണിധാനം 

സദാ സമയവും പരമാത്മാവിനെ ചിന്തിച്ചുകൊണ്ട്  ജിവിക്കുന്നതി നെ  ഈശ്വര പ്രണിധാനം എന്ന് പറയുന്നു.

ഡോ. മോഹൻ പി.ടി.
ഫോൺ. 0487 2321344
മോബ്. 9249993028, 8281652944

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ