ജനനത്തിനും, മരണത്തിനും ഇടയിലുള്ള കാലഘട്ടമാണ് ജീവിതം. ജീവിത കാലമത്രയും ആരും പൂർണ്ണ സുഖവും, പൂർണ്ണ ദു:ഖവും അനുഭവി ച്ചവർ ആരും തന്നെ ഉണ്ടാകുകില്ല. എന്തിൻറെ പേരിലായാലും ഈശ്വരനായിരി ക്കും കുറ്റം. പൂർവ്വ ജന്മങ്ങളിലെ പാപ പുണ്യ കർമ്മങ്ങളുടെ ഫലമാണ് ഇന്ന് ഓരോരുത്തരും അനുഭവിച്ചു കൂട്ടുന്നത്. ഹൈന്ദവ ഗ്രനഥങ്ങളിലും, ബൈബിളിലും ഖുറാനിലും പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ട്. ഖുറനിലെ വരികൾ ഇപ്പോൾ എൻറെ ഓർമ്മയിൽ വരുന്നില്ല. ബൈബിളിൽ മത്തായി 3:15 വരികൾ ശ്രദ്ധിക്കുക. പഴയ നിയമത്തിലും, പുതിയ നിയമത്തിലും പുനർജന്മത്തെ കുറിച്ച് പലവട്ടം പറ യുന്നുണ്ട്.
മല മുകളിൽ യേശുവും, ശിഷ്യന്മാരും കൂടിയിരിക്കു മ്പോൾ ശിഷ്യന്മാർ യേശുവിനോട് അവൻ വന്നുവോ എന്ന് ചോദിക്കുമ്പോൾ അവൻ വന്നു, പോയി. നിങ്ങ8 അവനെ തിരിച്ചറിഞ്ഞില്ല എന്ന് പറഞ്ഞു. അത് യോഹന്നാൻ സ്നാപകനെ കുറിച്ചായിരുന്നു എന്ന് ശിഷ്യന്മാർക്ക് മനസ്സിലായി. ഏലിയാ പ്രാവാചകൻറെ പുനർജന്മമായിരു ന്നു യോഹന്നാൻ സ്നാപകൻറേത്. എന്നാൽ ഏലീശ പ്രവാചകൻറെ പുനർജന്മമായിരുന്നു യേശുവിൻറേത്. യേശു തന്നെ "ഞാൻ മുമ്പേ ഉണ്ടായിരുന്നു" എന്ന് പറയുന്നുണ്ട്.
യോഗ ഇന്ന് ഒരു വ്യവസായമാണ്. എന്താണ് യോഗ. യോഗ എന്നു വെച്ചാൽ കൂടി ചേർന്നത് എന്നാണ്. എന്താണ് കൂടി ചേരേണ്ടത്. ജീവാത്മാവും, പരമാത്മാവും തമ്മിലുള്ള കൂടിച്ചേരലാണാ യോഗം. 8 അംഗങ്ങൾ ഉള്ളതിൽ ഒരു അംഗം മാത്രമാണ് ആസാനങ്ങൾ. പതഞ്ജലി മഹർഷിയുടെ യോഗ സൂത്രത്തിലെ ഒരു ഭാഗം മാത്രമാണ് അടർത്തി പ്രചരിപ്പിക്കുന്നത്. ആസനങ്ങൾ മാത്രം പരിശീലിക്കുന്നതു കൊണ്ടു മാത്രം ആരുടേയും രോഗ ദുരിതങ്ങൾ തീരുക യില്ല. മനുഷ്യനു അന്തിമമായി വേണ്ടത് പരമാന്ദമാണ്. രോഗ ദുരിതാദികൾ ഉള്ള ഈ പ്രപഞ്ചത്തിൽ സുഖം ഉണ്ടായിട്ടു വേണ്ടേ ആനന്ദം കിട്ടുവാൻ. എന്നിട്ടു വേണമല്ലോ പരമാന്ദം കിട്ടുവാൻ.
ഒരു സ്വാമിയായി തീരുവാൻ അധികം പ്രായസമൊന്നുമി ല്ല. ചില ചടങ്ങുകൾ മാത്രം കഴിഞ്ഞാൽ ആർക്കും സ്വാമി യാകം. അദ്ദേഹം ഒരു പണ്ഡിതാനാകാം. ഒരു വാഗ്മിയാ കാം. ഒരു വാചാലനാകാം. അദ്ദേഹത്തിന് ചിലപ്പോൾ ഒരു യോഗിയായിരിക്കുവാൻ കഴിഞ്ഞന്നു വരില്ല. അവർ പലപ്പോഴും ബുദ്ധിപരമായ കാര്യങ്ങളായിരിക്കും ചിന്തി ക്കുക. ബുദ്ധിപരമായ കാര്യങ്ങളായിരിക്കും പ്രവർത്തിക്കു കയും പറയുകയും ചെയ്യുക. ഈശ്വരീയകാര്യങ്ങൾ ബുദ്ധിപരമായി സമർത്ഥമായി കൈകാര്യം ചെയ്യാനാകും.
എന്നാൽ ഒരു യോഗിക്ക് സ്വാമിയായിരിക്കുനാകും. അദ്ദേ ഹത്തിൻറെ ചിന്ത ഈശ്വരനാണ്. ഈശ്വരാശം എന്നിലും നിന്നിലും ഉണ്ടെന്ന് കരുതി മറ്റുള്ളവരെ ഈശ്വരനായി കാണുകയും, ചിന്തിക്കുകയും, സംസാരിക്കുകയും, പെരു മാറുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ ബുദ്ധിയല്ല മറിച്ച് ഹൃദയമാണ് പ്രവർത്തിക്കുന്നത്. ഒരു യോഗി ബ്രഹ്മത്തെ കണുന്നതു പോലെ സ്വയം ഒരു ബ്രഹ്മമാണെന്ന് വിശ്വസിച്ച് ലയിച്ചിരിക്കുന്നു. യോഗികൾക്ക് കാര്യങ്ങൾ മുൻ കൂട്ടി അറിയാനും മറ്റുമുള്ള സിദ്ധികൾ കരതലമായിരിക്കും. ത്രി കാല ജ്ഞാനികളായിരിക്കും. ശുദ്ധ യോഗികളല്ലാത്ത ചില ഉപാസനകളോടെ ചിലർ ചില സിദ്ധികൾ നേടിയെടുത്തി ട്ടുണ്ട്. അവർ യോഗികളോ, സ്വാമിമാരോ അല്ല. ചിലർ അവരെ സിദ്ധന്മാർ എന്ന് വിളിക്കുന്നു. ശരിയായ യോഗി കൾ അധികം അത്ഭുതങ്ങൾ പ്രവർത്തിക്കാറില്ല. ഉണ്ടെ ങ്കിൽ അവർ മറ്റുള്ളവരുടെ നന്മക്കായും, ഈശ്വര മഹത്വ ത്തിനായും ഉപയോഗിക്കുന്നു. സ്വന്തം നേട്ടത്തിനായി ഒരു അത്ഭതവും കാണിക്കാറില്ല.
പ്രാണൻ വായുവാണ്. അകത്തേക്ക് എടുക്കുന്ന വായു തണുപ്പുള്ളതും, പുറത്തേക്കു വിടുന്നത് ചൂടുള്ളതുമാകു ന്നു. പുറത്തു പോകുന്ന ചൂടു വായുവാണ് പ്രാണൻ. അതു പോയികഴിഞ്ഞാൽ ജീവൻ നഷ്ടപ്പെടും. നമ്മുടെ രോഗങ്ങൾക്കും ദുരിതങ്ങൾക്കും നാം തന്നെയാണ് ഉത്തര വാദി. അങ്ങിനെയെങ്കിൽ അതിൻറെ പരിഹാരവും നമ്മ ളിൽ തന്നെയുണ്ട്. പ്രാണായാമം എന്നാൽ പ്രാണനെ നിയ ന്ത്രിക്കുക എന്നാണ്. അവ പരിശിലിക്കേണ്ടത് പരചയ സമ്പ ന്നനായി ഗുരു മുഖത്തു നിന്നു തന്നെ വേണം. അതിനു മുന്നേ യമ നിയമാദികൾ ശരിയായി പാലിക്കണം. ഉപവാ സവും, മൌന വ്രതവും വേണം. ഉപവാസം എന്നാൽ പട്ടിണി കിടക്കലല്ല. ഇതിനെകുറിച്ച് ഞാൻ "ഈശ്വരൻ" എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
തുടരും
ഡോ. മോഹൻ പി.ടി.
PH: 0487 2321344
MOB: 9249993028, 8281652944
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ