2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

CONDUCT DISORDER അഥവ സ്വഭാവ ദൂഷ്യ രോഗം.


രാജ്ജു. 19 വയസ്സ് പ്രായം. യുവ കോമളൻ. പ്രോഫഷണൽ കോളേജിൽ പഠിക്കുന്നു. ഹൈസ്കൂൾ തലം മുതൽ ഇയാളുടെ പേരിൽ നിരവധി പരാതികൾ. അപ്പർ പ്രൈമറി തലം വരെ ഇയാളുടെ പേരിൽ അദ്ധ്യാപകർക്കോ, മാതാപിതാക്കൾക്കോ കാര്യമായ പരാതികളൊന്നുമുണ്ടായിരുന്നില്ല.
ഹൈസ്കൂൾ തലം മുതൽ രാജ്ജു ക്ലാസ്സുകളിൽ കയറാതേയും, സിനിമാ തിയറ്ററുകളിലും, പാർക്കിലും മറ്റും ചുറ്റി കറങ്ങാൻ തുടങ്ങി. ഇയാളുടെ പഠന നിലവാരത്തിൻറെ ഗ്രാഫ് പടി പടിയായി താഴോട്ടിറങ്ങാൻ തുടങ്ങി. ചില രാത്രി കാലങ്ങളിൽ വീടണയുന്ന പതിവ് ഇല്ലാതെയായി. ചിലപ്പോൾ പുറത്തു പോകുന്നതു പോലും വീട്ടിൽ പറയാതെയായി. ആരുംമറിയാതെ ദൂരെ പോയി തമസിക്കുക, ചോദിച്ചാൽ ദേഷ്യപ്പെടുക, കാമുകിയുമൊത്തും, കൂട്ടുകാരൊത്തും ചുറ്റി കറങ്ങുക തുടങ്ങീ ദുശ്ശീലങ്ങൾ അടുത്തയിടെയായി വർദ്ധിച്ചു.
വീട്ടിൽ കതകടച്ച് തനിച്ച് COPPUTER GAME കളിക്കുക, അസമയത്ത് ഉറങ്ങുക. മറ്റുള്ളവരോട് സംസാരിക്കുന്നതിന് വിമുഖത കാട്ടുക, എന്തിനേയും കൂസലില്ലാതെ എതിർക്കുക തുടങ്ങീ ശീലങ്ങൾ വർദ്ധിച്ചു. കൂട്ടുകാരോടൊത്ത് കറങ്ങി നടക്കണം. ഫോട്ടോകൾ എടുക്കണം. ഇതു മാത്രമാണ് അയാൾക്ക് താൽപര്യം. കൂട്ടുകാർ മാത്രം അവൻറെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നു പറയുകയോ, പ്രവർത്തിക്കുകയോ ചെയ്യില്ല. അതു കൊണ്ട് അവന് അവരെയാണ് ഏറെ ഇഷ്ടം. ഒരു നാൾ ഇയാൾ തൃശ്ശൂരിൽ നിന്ന് വീട്ടിൽ പറയാതെ തിരുവന്തപുരം വരെ തനിച്ച് കാമുകിയെ കാണുവാനായി സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്.
ഹോട്ടലുകളിൽ നിന്നും മറ്റും യഥേഷ്ടം ആഹാരം വാങ്ങി കഴിക്കുന്നുണ്ട്. അവന് കുടംബ കെട്ടുപാടുകളിൽ നിന്ന് രക്ഷപ്പെടണം. അതാണ് അയാളുടെ മോഹം. കുടുംബ പാശ്ചാത്തലമാണ് അവനെ ഇവിടെ എത്തിച്ചതെന്ന് എനിക്ക് സംസാരത്തിൽ നിന്ന് മനസ്സിലായി. മദ്യപാന ശിലവും, മയക്കു മരുന്നു ശിലവും ഉണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുടിയും തന്നില്ല. കൂടികാഴ്ചക്ക് എന്നോട് ഒരു നിസ്സഹരണ മനോഭാവമാണ് പുലർത്തിയത്. അവൻറെ സ്വാഭാവ ദൂഷ്യത്തെ പറ്റി പറഞ്ഞാൽ വീട്ടുകാരുമായി വഴക്കിടും. അനിയനെ ഉപദ്രവിക്കും. അമ്മയോട് ഏറ്റു മുട്ടും. ചെറുപ്പത്തിലെ ഈ കുട്ടിയോടുള്ള വീട്ടുകരുടെ കടുത്ത സമീപനമാണ് ഇത്തരത്തിലാക്കിയത്. എന്നാൽ അത് വീട്ടുകാർ സമ്മതിച്ചു തരില്ല.
ഇൻറർകാസ്റ്റ് വിവാഹമായിരുന്നു രാജ്ജുവിൻറെ മാതാപിതാക്കളുടേത്. വിവാഹാനന്തരം രാജ്ജുവിൻറെ പിതാവിൻറെ അമ്മ രാജ്ജുവിൻറെ അമ്മയെ സ്വീകരിച്ചില്ല. പിതാവിൻറെ അമ്മയുടെ ആജ്ഞാപ്രകാരം വിവാഹ മോചനാന്തരം അച്ഛൻ വേറെയൊരു വിവാഹം ചെയ്തു. അപ്പോഴേക്കും രാജ്ജുവിന് ഒരു കുഞ്ഞനുജനെ കിട്ടി. വലിയമ്മയുടെ കൂടെ കുറച്ചു കാലം കഴിച്ചു കൂട്ടി. കുഞ്ഞു നാളിലെ അച്ഛൻറേയും വലിയമ്മയുടേയും ക്രൂരത്തക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് ഈ കുട്ടിക്ക്. അച്ഛനൊരു വലിയ ബിസ്സിനസ്സുകാരനാണ്. അമ്മ ഒരു വലിയ ഓഫിസ്സറും. അമ്മക്കാണെങ്കിൽ ജോലി തിരക്കു മൂലം മക്കളെ ശരിയാം വണ്ണം നോക്കാനോ കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കാനോ പെരുമാറുവാനോ  കഴിഞ്ഞിരുന്നില്ല.
ഒരേ പ്രായത്തിലുള്ള ഒരു സംഘത്തിനുള്ളിൽ ഒരു വ്യക്തിയുടെ സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളേയും, പെരുമാറ്റ ശൈലികളേയുമാണ് സ്വഭാവം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. 18 വയസ്സിനു താഴെ വരുന്ന കുട്ടികളിൽ സമൂഹത്തിൻറെ നിയമ കാഴ്ചകൾക്ക് വൈരുദ്ധ്യമയി കാണുന്ന അസാധാരണ പെരുമാറ്റത്തെ സ്വഭാവ ദൂഷ്യ രോഗം അഥവ CONDUCT DISORDER എന്ന് പറയപ്പെടുന്നു. ഇത് ചെറു പ്രായത്തിലുള്ളവരുടെ വെറും വികൃതിയോ, വാശിയോ അല്ല.
രോഗ കാരണം കണ്ടെത്താൻ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു മാനസ്സീക രോഗമാണ് സ്വഭാവ വൈകല്യ രോഗം. മറ്റു കുട്ടികളെ ഭീഷിണിപ്പെടുത്തി ലൈംഗീക പ്രവർത്തികൾക്കു വിധേയരാക്കുകു, മോഷ്ടിക്കുക, കള്ളം പറയുക, ഒളിച്ചോടുക, മനുഷ്യ മൃഗാദികൾക്കെതിരെയായി അതിക്രമം കാണിക്കുക, രാത്രിയിൽ തനിച്ച് വീടു വിട്ടെറു ങ്ങുക, സ്കൂളിലും, കോളേജിലും പോകുന്നതിനുള്ള കടുത്ത അലംഭാവം, മദ്യ മയക്കു മരുന്നുകളുടെ ഉപയോഗം എന്നിവ സ്വാഭവ ദുഷ്യ രോഗത്തിൻറെ പ്രധാന  ലക്ഷണങ്ങളാണ്. ഇത്തരം സ്വഭാവ വൈകല്യക്കാർ മാതാപിതാ ക്കളുമായും, അദ്ധ്യാപകരുമായും, സഹപാഠികളുമായും സദാ കലഹിക്കുകയും, സാധന സാമാഗ്രികൾ നിരന്ത രം കേടു വരുത്തുകയും, അന്യരെ ശാരീരികമായും മാനസ്സീകമായും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരിക്കും. സാമൂഹിക സദാചാരങ്ങൾക്കും, നിയമ സംഹിതകൾക്കും, എന്തിനധികം മറ്റുള്ളവരുടെ അവകാശങ്ങൾക്കു പോലും ഒരു വിലയും കൽപ്പിക്കുകയില്ല ഇക്കൂട്ടർ.
സാധാരണയായി ഈ രോഗാവസ്ഥ 10 വയസ്സിനു താഴെയുള്ളവരിലും, 10 വയസ്സിനു മുകളിലുള്ള കൌമാര പ്രായക്കാരിലും രണ്ടു രീതിയിലാണ് കണ്ടു വരുന്നത്.
10 വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗാവസ്ഥയെ  ‘ചൈൽഡ്ഹുഡ് ഓൺസെറ്റ് ടൈപ്പ് ‘ (Childhood onset type) എന്നും, 10 വയസ്സിനു മുകളിലുള്ള കുട്ടികളെ ബാധിക്കുന്ന രോഗാവസ്ഥയെ അഡോൾസെൻറ് ഓൺസെറ്റ് ടൈപ്പ്‘  (Adolescent onset type) എന്നും വിളിക്കപ്പെടുന്നു. 
ചൈൽഡഹൂഡ് ഓൺസെറ്റ് ടൈപ്പിൽ വരുന്ന കുട്ടികൾ തികച്ചും അക്രമസക്തരാണ്. ഇവരിൽ അശ്രദ്ധയും, കുറുംപും, വാശിയും കൂടുതലാണ്. ഈ കുട്ടികളിൽ attention deficit hyper activity disorder (ADHD) എന്ന രോഗവും കൂടി ഇടകലർന്നു വരാറുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു തരം അശ്രദ്ധ, അമിതമായ കുസൃതികൾ, അച്ചടക്കരാഹിത്യം, അന്യർക്ക് എളുപ്പം മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രതികരിക്കൽ എന്നിങ്ങനെ പോകുന്നു രോഗ ലക്ഷണങ്ങൾ.
ഇത്തരകാർക്ക് കുടുംബാംഗങ്ങളുമായും, സഹപാഠികളുമായും എളുപ്പത്തിൽ സഹകരിച്ചു പോകാനാവില്ല. കൌമാര പ്രായത്തിനു ശേഷവും ഇത്തരം ശീലങ്ങൾ തുടരുന്ന ഇത്തരം കുട്ടിക്ക് സാമൂഹ്യ തിന്മകൾ ചെയ്യുന്നതിന് പ്രേരണയാകുന്നു.
കൌമാരക്കാരിൽ ആരംഭിക്കുന്ന വിഭാഗക്കാരിൽ താരതമേന്യ ആക്രമണ സ്വഭാവം കുറഞ്ഞവരായിട്ടാണ് കണ്ടുവരുന്നത്. സൌഹൃദ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് അതീവ താൽപര്യം കാണിക്കും. സ്വഭാവ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു  വേദിയാക്കി തീർക്കലാണ് ഇവരുടെ സൌഹർദ്ദ കൂട്ടായ്മകൾ എന്ന പറയാം.  ADHD എന്ന തകരാറുകൾ കൌമാരക്കാരിൽ കാണണമെന്നില്ല. ഇത്തരം വൈകല്യത്തെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ്  ചികിത്സ ആരംഭിക്കേണ്ടതാണ്. അല്ലെങ്കിൽ കുഞ്ഞുങ്ങൾ നമ്മുടെ കയ്യിൽ നിന്നും വഴുതി പോകും.
രോഗാധിക്യം
18 വയസ്സിനു താഴെയുള്ള 6 മുതൽ 16 ശതമാനം വരെ ആണ്‍കുട്ടികള്‍ക്കും 2-9 ശതമാനം വരെ പെണ്‍കുട്ടികള്‍ക്കും ഇത്തരം പ്രശ്നം കാണാറുണ്ട്.  സ്വഭാവദൂഷ്യം എന്ന രോഗം പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. ഈ രോഗാവസ്ഥയുടെ ആണ്‍ - പെണ്‍ അനുപാതം 4.12: 1 ആണ്.
കാരണങ്ങള്‍
കുട്ടിയുടെ സാമൂഹ്യ-വിരുദ്ധ സ്വഭാവത്തിന്നു പിറകില്‍ സാധാരണ ഒരു കാരണം മാത്രമായിരിക്കില്ലമറിച്ച് ഒരു കൂട്ടം ജൈവ-മാനസിക-സാമൂഹിക പ്രശ്നങ്ങളുണ്ടാകാം
 സ്വഭാവദൂഷ്യ വൈകല്യ ത്തിന്‍റെ കാരണങ്ങളെ കുറിച്ച് പൊതുവായി  നാലായി തിരിക്കാം.
1.        രക്ഷാകർത്താക്കള്‍:- ചില രക്ഷാകർത്താളുടെ മനോഭാവവും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലുള്ള പോരായ്മകളും സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമായി തീരുന്നു.  വീട്ടിലെ മോശമായ അന്തരീക്ഷവുംതകര്‍ന്ന കുടുംബ ബന്ധങ്ങളും, മാനസിക പ്രശ്നങ്ങളുള്ള രക്ഷിതാക്കളും, കുഞ്ഞുങ്ങളെ അനാവശ്യമായി ചീത്ത പറയലും, ശിക്ഷിക്കലും, അറിഞ്ഞോ അറിയാതേയോ അവഗണിക്കലുംസമൂഹ വിരുദ്ധ സ്വഭാവമുള്ളവരോമദ്യംമയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന രക്ഷാകർത്താക്കളോ എന്നിവയെല്ലാം കുഞ്ഞുങ്ങളുടെ  സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന സംഗതിളാണ്. 
 2.        സമൂഹപരം/സംസ്ക്കാരപരം:- സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ തങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ചീത്ത വഴികൾ സ്വീകരിക്കാറുണ്ട്.
3.        മന:ശാസ്ത്രപരം:- മോശമായ ഗൃഹാന്തരീക്ഷത്തില്‍ അവഗണിക്കപ്പെട്ട് വളരുന്ന കുഞ്ഞുങ്ങള്‍ സാധാരണ ദേഷ്യ പ്രകൃതക്കാരും ക്ഷമയില്ലാത്തവരും നല്ല സുഹൃത്-സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ തക്ക കഴിവില്ലാത്തവരുമായിരിക്കും.  വളരെ കാലങ്ങളോളം ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്കു അടിമപ്പെടുന്ന കുട്ടികള്‍ പലപ്പോഴും അക്രമ സ്വഭാവം കാണിക്കുന്നുണ്ട്.  അതിന് അവര്‍ ജീവിതത്തില്‍ മാതൃകയാക്കുന്നത് കൺമുന്നിൽ കാണുന്ന വിവേചന ശേഷിയില്ലാത്ത കാര്യങ്ങളും പ്രവർത്തിച്ചു കണിക്കുന്ന അശ്രീകര സ്വഭാവമുള്ള വ്യക്തിത്വങ്ങളെയാണ് എന്ന് നാം മനസ്സിലാക്കണം.
4.        ജൈവപരം:- രക്തത്തിലെ ബീറ്റാഡോപമിന്‍ ഹൈഡ്രോക്സിലേസ് എന്‍സൈമിന്‍റെ കുറവും തലച്ചോറിലെ സിറോടോണിന്‍റെ അപര്യാപ്തതയും സ്വഭാവദൂഷ്യക്കാരിലെ അക്രമസ്വഭാവത്തിനു കാരണമാകുന്നു. തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയെയാണ് ഇത് കാണിക്കുന്നത്.

ഔഷധ ചികിത്സ

സ്വഭാവദൂഷ്യരോഗം ചികിത്സിച്ചു മാറ്റുക എന്നത് ഏറെ ദുഷ്കരമാണ്. എങ്കിലും രോഗം ആദ്യമേ മനസ്സിലാക്കി ചികിത്സ നടുത്തുകയാണ് ചെയ്യേത്.  കുടുംബംഔഷധംവിദ്യാഭ്യാസംമനസ്സ് തുടങ്ങീ ഘടകങ്ങളെയെല്ലാം ഒരുമിച്ചു ചേർത്തുള്ള ഒരു സമഗ്ര സംയോജിത ചികിത്സാ രീതിയെയാണ് ഇവിടെ അവലംബിക്കേണ്ടത്. അതുകൊണ്ടു തന്നെ  ഇത്തരം ചികിത്സകള്‍ ഒരു വിദഗ്ദ്ധ സംഘത്തിന്‍റെ കീഴിലായിരിക്കണം നടത്തേപ്പെടേണ്ടത്. മരുന്നു കൊണ്ടുള്ള ചികിത്സാ വിവരങ്ങൾ, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മന:ശാസ്ത്രപരമായ മാർഗ്ഗ നിര്‍ദ്ദേശങ്ങള്‍, സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചാ സംഭാഷണങ്ങൾ, പഠനകാര്യങ്ങളിലുള്ള അവർക്കു വേണ്ട സഹായംവ്യക്തിഗത ഉപദേശങ്ങള്‍ തുടങ്ങിയവ അടങ്ങിയ  ഒരു ബൃഹത്തായ സമഗ്ര പദ്ധതിയാണ് ഇവർക്കു വേണ്ട ചികിത്സകൾ.
ഒരു മന:ശാസ്ത്ര വിദഗ്ദ്ധന്‍റെ പരിശോധനയിലൂടെ  ആദ്യമായി ADHD രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.  ADHD-യുടെ ലക്ഷണങ്ങളായ ശ്രദ്ധക്കുറവ്അമിത വികൃതിഅച്ചടക്കരാഹിത്യംഅന്യര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രതികരണം എന്നിവ നിയന്ത്രിക്കുന്നതിന് ഹോമ്യോ ഒഷധങ്ങൾ വളരെ  ഫലപ്രദമാണ്. സ്വഭാവദൂഷ്യക്കാരുടെ അക്രമവാസനഎടുത്തുചാട്ടം എന്നിവക്കും ഫലപ്രദമായ ഹോമ്യോ മരുന്നുകൾ ഉണ്ട്.
മന:ശാസ്ത്ര ചികിത്സ
മന:ശാസ്ത്ര ചികിത്സകളില്‍ പ്രധാനമായും പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ് (Parent Management Training) ആണ് കൊടുക്കപ്പെടുന്നത്. ഇത്തരം രീതികൾക്ക് കുട്ടികളിലെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കുന്നതിന് കഴിയും. ഇത് കുട്ടികളുടെ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന രീതിയാണ്. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള  ബന്ധത്തിൻറെ ഒരു പോരായ്മയാണ്  സ്വഭാവദൂഷ്യ വൈകല്യങ്ങൾക്ക് കാരണമെന്ന ആശയത്തെ അടിസ്ഥാനമാക്കി ചികിത്സിക്കുന്നതാണ്  ഈ രീതി. പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ് ശുഭകരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലഘുവായ ശിക്ഷകളിലൂടെ കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കാനും ഗുണഭോക്താക്കളായ രക്ഷിതാക്കളെ സഹായിക്കുന്നു. പ്രശ്നങ്ങൾക്കുള്ള പരിഹാര ചികിത്സയും, വ്യക്തീ കേന്ദ്രീകൃത സൈക്കോ തെറാപ്പിയും സ്കൂൾ, കുടുംബം, സമൂഹം എന്നീ മേഖലകളിൽ സമൂല മാറ്റം വരുത്തുന്നതിന് സാദ്ധ്യമാകുന്നതാണ്.
ചികിത്സ ലഭ്യമായില്ലെങ്കില്‍?

ഇത്തരകാർക്ക് മതിയായ ചികിത്സ ലഭിച്ചില്ലായെങ്കിൽ കുട്ടികൾ പ്രായപൂര്‍ത്തിയാകുന്നതോടെ മദ്യംമയക്കുമരുന്ന് എന്നിവയുടെ അമിതമായ ഉപയോഗംലൈംഗികാതിക്രമങ്ങള്‍, ആത്മഹത്യാശ്രമങ്ങള്‍, സാമൂഹ്യവിരുദ്ധ സ്വഭാവം എന്നിവ പ്രകടമാക്കുന്നു.
ഫലപ്രദമല്ലാത്ത സൈക്കോതെറാപ്പികള്‍
വെറുതെ ഒരു കൌണ്‍സിലറുമായി കുട്ടിയുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പ്രശ്ന പരിഹാരം  ചെയ്യുന്ന സാധാരണ കൌണ്‍സലിങ്ങും”, കളിപ്പാട്ടങ്ങളും മറ്റും ഉപയോഗിച്ചു നടത്തുന്ന പ്ലേ തെറാപ്പിയുംകുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ കൊടുക്കുന്ന ഫാമിലി തെറാപ്പിയുംപേശികളുടെ പിരിമുറുക്കം കുറക്കുവാന്‍ സഹായിക്കുന്ന ചില റിലാക്സേഷന്‍ വ്യായാമങ്ങളും കൊണ്ടുള്ള ചികിത്സകളാണ് ചെയ്യുന്ന തെങ്കില്‍ എ.ഡി.എച്ച്.ഡി. യില്‍ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതല്ല. A.D.H.D. യുടെ കഴിഞ്ഞ ലേഖനം കാണക.
ഡോ. മോഹൻ പി.ടി.
ഫോൺ ന:  0487 2321344
മോ. ന. 8281652944 & 9249993028
E mail: dr.mohanji@hotmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ