കന്‍സര്‍ ഇന്നും പലരും ഭയപ്പെടുന്ന ഒരു മഹാ രോഗമാണ്. കാന്‍സര്‍ പിടിപ്പെട്ടാല്‍ രോഗികള്‍ മരിച്ചു പോകും എന്ന ആശങ്ക രോഗികള്‍ക്കും ബന്ധു മിത്രാദികള്‍ക്കും പരക്കെ ഉണ്ട്. തൊലിപുറമെ കാണുന്ന എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. പലപ്പോഴും നിരുപദ്രവ മുഴകളായിരിക്കും. അവയെ Benign എന്ന് അറിയപ്പെടുന്നു. അല്ലാത്തവയെ Malignant disease എന്നറിയപ്പടുന്നു. അവയവങ്ങളുടെ ഉപരി ചര്‍മ്മത്തില്‍ കാണപ്പെടുന്നവയെ കാര്‍സിനോമ എന്നും, മറ്റു ഭഗങ്ങളില്‍ കാണുന്നവയെ സാര്‍ക്കോമ എന്നും പറയപ്പെടുന്നു.
രോഗങ്ങളെല്ലാം തന്നെ മാനസ്സീകമാണ്. മനസ്സില്‍ നിന്നുമാണ് എല്ലാ രോഗങ്ങളുടേയും ആരംഭം. മനസ്സ് ശുദ്ധീകരിച്ചാല്‍ തന്നെ രോഗ വിമുക്തനാകും. ചികിത്സയേക്കാള്‍ ഏളുപ്പം മനം നന്നാക്കുക എന്നതാണ്. പ്രാണായമവും, യോഗയും പരിശിലിക്കുന്നത് അഭികാമ്യം. ചികിത്സ ആരംഭിക്കുന്നതിനു മുന്നെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വയറിളക്കേണ്ടതാണ്. ആവണക്കണ്ണെ പോലുള്ളവ ഒരിക്കലും പാടില്ല. വൈദ്യ നിര്‍ദ്ദേശാനുസരണം ചെയ്യേണ്ടതാണ്. രോഗിയുടെ ആരോഗ്യ സ്ഥിതിയും ബലവും അറിഞ്ഞുവേണം മാത്ര നിശ്ചയിക്കുവാന്‍.
1. പ്രത്യേക ചികിത്സ ( Local treatment), 2. സാമാന്യ ചികിത്സ ( General treatment) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
Remedies for cancer:
1.ശാരീരിക ഔഷധങ്ങള്‍ (Constitutional remedies), 2. കാന്‍സര്‍ ഔഷധങ്ങള്‍ (Cancer remedies), 3. മാലിന്യ വിസര്‍ജ്ജന ഔഷധങ്ങള്‍ ( Drainage remedies), 4. ജീവിത ക്രമം ( Corrective regimen), 5. വിസര്‍ജ്ജനവും പോഷണവും (Elimination and nutrition) 6. വേദന സംഹാരികള്‍ ( Analgesics), 7. ശാന്തി പ്രദങ്ങളായ ഔഷധങ്ങള്‍ (Tranquilisers).
കാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ബാധിക്കാം. നാക്ക്, ചുണ്ട്, തൊണ്ട, അന്നനാളം, ശ്വസനേന്ദ്രീയങ്ങള്‍, ഗര്‍ഭാശയം, മലദ്വാരം തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആക്രമിക്കപ്പൈടാം. ശരിയായ ഹോമ്യോ ഔഷധങ്ങള്‍ക്കൊപ്പം ചില പച്ചില മരുന്നു കഷായങ്ങളും, ചില പഴച്ചാറും സേവിച്ചാല്‍ രോഗ ശമനം ഉറപ്പായും ലഭിക്കും എന്ന് SD കോണ്‍വെന്റ് അധികാരികള്‍ അവകാശപ്പെടുന്നു.
ശരീരത്തില്‍ അലര്‍ജി പോലെയുള്ള ചൊറിച്ചലോ, ചൊറിച്ചലിനോടൊപ്പം തടിപ്പുകളും കാണുകയാണെങ്ങില്‍ ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. അതുകൊണ്ട് രോഗം എന്താണെന്ന് ഉറപ്പുവരുത്തി ചികിത്സ ആരംഭിക്കണം. ഹോമ്യോപ്പതി ചികിത്സയിലൂടെ രോഗികള്‍ക്ക് വേദനക്ക് ആശ്വാസം കൊടുക്കുന്ന ദിവ്യ ഔഷധങ്ങള്‍ ഉണ്ട്. മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗിക്ക് പെട്ടെന്ന് ആശ്വാസം നല്‍കാന്‍ കഴിയുന്ന ഔഷധങ്ങള്‍ ഹോമ്യോപ്പതിയില്‍ ഉണ്ട്. ഔഷധങ്ങളെല്ലാം തന്നെ ഇവിടെേത്ത ചികിത്സകന്റെ ഉപദേശ പ്രകാരം കഴിക്കേണ്ടേതാണ്. അതുകൊണ്ടു തന്നെ ഔഷധങ്ങലുടെ പേരുകള്‍ ഇവിടെ ചേര്‍ക്കുന്നില്ല.സൗജന്യ നിര്‍ദ്ദേശങ്ങള്‍ക്കും, സംശയങ്ങള്‍ക്കും വിളിക്കേണ്ട ഫോണ്‍: 9249993028
ശരീരത്തില്‍ അലര്‍ജി പോലെയുള്ള ചൊറിച്ചലോ, ചൊറിച്ചലിനോടൊപ്പം തടിപ്പുകളും കാണുകയാണെങ്ങില്‍ ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. അതുകൊണ്ട് രോഗം എന്താണെന്ന് ഉറപ്പുവരുത്തി ചികിത്സ ആരംഭിക്കണം. ഹോമ്യോപ്പതി ചികിത്സയിലൂടെ രോഗികള്‍ക്ക് വേദനക്ക് ആശ്വാസം കൊടുക്കുന്ന ദിവ്യ ഔഷധങ്ങള്‍ ഉണ്ട്. മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗിക്ക് പെട്ടെന്ന് ആശ്വാസം നല്‍കാന്‍ കഴിയുന്ന ഔഷധങ്ങള്‍ ഹോമ്യോപ്പതിയില്‍ ഉണ്ട്. ഔഷധങ്ങളെല്ലാം തന്നെ ഇവിടെേത്ത ചികിത്സകന്റെ ഉപദേശ പ്രകാരം കഴിക്കേണ്ടേതാണ്. അതുകൊണ്ടു തന്നെ ഔഷധങ്ങലുടെ പേരുകള്‍ ഇവിടെ ചേര്‍ക്കുന്നില്ല.സൗജന്യ നിര്‍ദ്ദേശങ്ങള്‍ക്കും, സംശയങ്ങള്‍ക്കും വിളിക്കേണ്ട ഫോണ്‍: 9249993028
പത്ഥ്യങ്ങള്‍
രോഗികള്‍ ആവശ്യത്തിന് ധാരാളം ശുദ്ധവായു ശ്വസിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. കരിക്ക് വെള്ളം ഉപയോഗിക്കാം. എന്നാല്‍ സോഡ, മറ്റു കോളകള്‍, പഞ്ചസാര ചേര്‍ത്ത മധുര പാനീയങ്ങള്‍, മദ്യം, പാന്‍മസാല, പുകവലി, മറ്റു ലഹരി വസ്‌തുക്കള്‍ എന്നിവ തീരെ ഉപയോഗിക്കുവാന്‍ പാടില്ലാത്തതാകുന്നു.
മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ പരിപൂര്‍ണ്ണമായും വര്‍ജ്ജിക്കണം. കൃത്രിമ നിറങ്ങളും, ഫ്‌ളേവര്‍ അഡിറ്റീവുകളും, സ്റ്റെബലൈസരറുകളും, മസാലകളും, പ്രസര്‍വേറ്റികളും ചേര്‍ത്തുണ്ടാക്കു ന്ന എല്ലാ ഭക്ഷണങ്ങളും പാടെ ഉപേക്ഷിക്കണം.
ചായയും, കാപ്പിയും, പഞ്ചസാരയും, ഉപ്പും രോഗികള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണം. എണ്ണയില്‍ വറുത്തതും, പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ വര്‍ജ്ജിക്കണം. ഇറച്ചി, മുട്ട, മത്സ്യം, ഉണക്ക മത്സ്യം, പാല്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
വിഷമില്ലാത്ത പച്ചകറികളും ഇലക്കറികളും ധാരാളം ഉപയോഗിക്കാം. വിഷമുള്ള പച്ചക്കറികള്‍ ഒരു നുള്ള് മഞ്ഞൾ പൊടിയും, ഉപ്പും, പുളിയും ചേര്‍ന്ന വെള്ളത്തില്‍ 2 മണിക്കൂര്‍ ഇട്ടുവെച്ച ശേഷം പലവട്ടം കഴുകി കളഞ്ഞ് ഉപയോഗിക്കുക.
നരുകളുള്ള പഴങ്ങളായ ചക്കയും മാമ്പഴവും, പപ്പായ, ഓറഞ്ച്, മാതള നാരങ്ങ, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, പേരക്ക, മുന്തിരി എന്നവയും ധാരാളം കഴിക്കാം. കുരുവുള്ളമുന്തിരിയുടെ കുരു അടക്കം നന്നായി കടിച്ചിറക്കണം. മധൂരമുള്ള പഴവര്‍ഗ്ഗങ്ങള്‍ പ്രമേഹമുള്ളവര്‍ വര്‍ജ്ജിക്കേണ്ടതാണ്.
വൈകീട്ട് 8 മണിക്കു മുമ്പ് തന്നെ ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിഞ്ഞ ഉടനെ ഉറങ്ങരുത്. പകല്‍ സമയം ഉറങ്ങരുത്. ദിവസവും പ്രാണായാമവും, യോഗയും ചെയ്യുന്നത് ഉത്തമമാണ്. വീട്ടു കാര്യങ്ങള്‍ നോക്കുന്നതും, ജോലി നോക്കുന്നതും രോഗിക്ക് ആത്മ വിശ്വാസം പകരും. ബന്ധുക്കളും അയല്‍ക്കാരും വന്ന് രോഗിയെ ശല്യപ്പെടുത്താതെ നോക്കണം. രോഗിയോട് അനാവശ്യ വര്‍ത്തമാനം പറഞ്ഞ് അവരുടെ മനോ വീര്യം ചോര്‍ന്നു പോകാതെ നോക്കണം. കാന്‍സര്‍ രോഗി എന്ന മനോഭാവത്തോടെ അവരെ കാണരുത്, പെരുമാറരുത്. രോഗിയായി ചമഞ്ഞുകൂടാന്‍ അനുവദിക്കരുത്. ആരോഗ്യത്തിനനുസരിച്ച് ജോലിയും വ്യായാമവും, വിശ്രമവും വേണം. ചിരി ചികിത്സ നല്ലതാണ്. (ആയതിന്റെ ടെക്‌നിക് ഇവിടെ നിന്ന് ലഭ്യമാണ്.) ഹൃദയ തകരാറുള്ളവര്‍ ലഘുവായിട്ടേ ശീലിക്കാവൂ. വേദനകള്‍ക്ക് അക്യു പ്രഷര്‍ പ്രയോജനകരമാണ്.
പച്ചക്കറികള്‍ (വിഷമില്ലാത്തത്) പച്ചക്കും സലാഡായും ധാരളം കഴിക്കണം. അണ്ടിപരിപ്പ്, ബദാം, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ യഥേഷ്ടം കഴിക്കാം. കൊളസ്‌ട്രോള്‍ ഉള്ളവര്‍ അണ്ടിപരിപ്പും, കൊഴുപ്പു ഭക്ഷണങ്ങളും ഒഴിവാക്കണം. വൈറ്റമിന്‍ C ചേര്‍ന്ന ഭക്ഷണങ്ങള്‍ ധാരളം കഴിക്കണം. ഗ്രീന്‍ ടീ പഞ്ചസാര ഇല്ലാതെ കഴിക്കാം. പഞ്ചസാരക്കു പകരം ശര്‍ക്കര ഉപയോഗിക്കാം. നാലഞ്ചു നെല്ലിക്ക കുരുകളഞ്ഞ് അതിന്റെ നീരെടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞപ്പൊടി ഇട്ട് ദിവസേന ഒരു നേരമെങ്കിലും തീര്‍ച്ചയായും കഴിക്കണം. മഞ്ഞൾ പൊടി കടയിൽ നിന്ന് വാങ്ങുന്നതാകരുത്. വൈറ്റമിന്‍ C (Celin 500) ദിവസവും 3 നേരം കഴിക്കണം. ചായക്കു പകരം മല്ലി കാപ്പി ഉപയോഗിക്കുക.
മല്ലി കാപ്പി തയ്യാര്‍ ചെയ്യുന്ന വിധം.
100 gm കൊത്തമല്ലി, 20 gm. ജീരകം, 20 gm. ഉലുവ. ഇവ പ്രത്യകം വറുത്തു പൊടിച്ച് എടുക്കുക. അതിലേക്ക് 10 എണ്ണം ഏലക്കായയും, 10 gm. ചുക്കും പൊടിച്ച് ചേര്‍ക്കുക. മല്ലി കാപ്പിപൊടി തയ്യാറായി. ഒരു കപ്പ് കാപ്പുയണ്ടാക്കുവാന്‍ 3 gm. പൊടി ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. പഞ്ചസാരക്കു പകരം കരുപ്പെട്ടിയോ, ശര്‍ക്കരയോ ചേര്‍ക്കാം. പാല്‍ അല്‍പം മാത്രം ഉപയോഗിക്കാം. പലിലെ ഒരു രാസവസ്‌തു കാന്‍സര്‍ കോശങ്ങളെ സംരക്ഷിക്കുവാന്‍ സഹായിക്കുന്നതുകൊണ്ട് ഉപയോഗിക്കാതിരിക്കുക.
ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങ നീരും വെള്ളവും ചേര്‍ത്ത ദിവസേന കഴിക്കണം.
മല്ലിപൊടിയും, ചുക്കുപൊടിയും സമം ചേര്‍ത്തും കാപ്പി പൊടി തയ്യാറാക്കാവുന്നതാണ്.
മേല്‍ പറഞ്ഞ പത്ഥ്യങ്ങള്‍ കര്‍ശനമായും രോഗ ശമനത്തിന് പാലിച്ചിരിക്കണം.
കാന്‍സറിനുള്ള 2 ഇലക്കഷായയങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നുല്ലോ? അവ ഹോമ്യോപ്പതി ചികിത്സയുടെകൂടെ ചെയ്യാവുന്നതാണ്. അതുകൊണ്ട് രോഗശമനത്തിന് ആക്കം കൂട്ടാന്‍ കഴിയുന്നതാണ്. വെറും 25 ദിവസത്തെ കഷായ സേവകൊണ്ട് ആശ്വാസം ലഭിക്കിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഉപേക്ഷ കൂടാതെ സേവിക്കുക തന്നെ ചെയ്യണം. ഇനി അവയെ കുറിച്ച് വിവരിക്കാന്‍ പോകുന്നു.
മുള്ളാത്ത ( Graviola / soursop (Annona Muricata) Mullatha

MULLATHAMULLATHA
അമേരിക്കന്‍ ഗോത്ര വര്‍ഗ്ഗകാകരായിരുന്നു ഇത് ആദ്യമായി ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് ഇത് യൂറോപ്യന്‍ രാജ്യങ്ങളിലും, ഏഷ്യന്‍ രാജ്യങ്ങളിലും ഇത് ഉപയോഗിച്ചു വരുന്നു. പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭായി കാണ്ടുവന്നിരുന്നവ ഇപ്പോള്‍ അന്യം നിന്നു തുടങ്ങിയിരിക്കുന്നു.
ലിംഫോമ, സെര്‍വിക്കല്‍ കാന്‍സര്‍, പാന്‍ക്രിയാസ്, ശ്വാസകോശം, ബ്രസ്‌റ്റ്, പ്രോസ്‌റ്റേറ്റ്, ഗര്‍ഭാശയം, പാന്‍ക്രിയാസ്, കുടല്‍, അന്നനാളം, ലിവര്‍, ബ്ലാഡര്‍ എന്നിവടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന് ഇതിന്റെ ഇലക്കഷായവും, ഫലവും ഉത്തമമാണ്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഫ്രീ റാഡിക്കിള്‍ ഉണ്ടാകാതിരിക്കാനും ഇതിന്റെ ഇല കഷായവും, കായും ഉത്തമമാണ്. റേഡിയേഷന്‍ തെറാപ്പിയുടേയും, കീമോ തെറാപ്പിയുടേയും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ ഔഷധക്കൂട്ട് ഉത്തമമാണ്.
![]() |
MULLATHAMULLATHA |
മുള്ളാത്ത ഇലയുടെ മറ്റ് ഔഷധ ഗുണങ്ങള്‍:
ദഹനക്കുറവ്,ചുമ, വാതം, കരപ്പന്‍ പിത്താശയ രോഗങ്ങള്‍, വയറിളക്കം, പനി, ബ്ലഡ് പ്രഷര്‍, പ്രമേഹം, ജലദോഷം, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഇലകഷായം ഔഷധമായി ഉപയോഗിച്ചു വരുന്നു. കൂൂതെ മൂട്ട, പേന്‍ എന്നിവയുടെ ശല്യത്തിന് ഇലയുടെ സത്ത് ഫലപ്രദമാണ്. പുറം വേദനക്ക് ഈ കഷായം ഉപയോഗിക്കാം. മദ്യ ലഹരിക്ക് ഇത് ഒരു ശമന ഔഷധമാണ്. ഇലകള്‍ അരച്ചു ചേര്‍ത്ത വെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് നല്‍കാവുന്നതാണ്. തലയില്‍ തേയ്‌ക്കുന്നത് മദ്യലഹരി കുറക്കുന്നതിന് സഹായകരമാണ്.
മുള്ളാത്ത ചക്ക (പഴം)
പഴുക്കാത്ത മൂപ്പെത്തിയ ചക്കയുടെ കുരു നീക്കി പാകം ചെയത് ഭക്ഷിക്കാവുന്നതാണ്. കുരു നീക്കിയ ഇതിന്റെ പഴം കഴിക്കുന്നത് കീമോ തെറാപ്പിയുടെ ഗുണം ചെയ്യും.
മുള്ളാത്ത ഇലക്കഷായ വിധിയും പ്രയോഗവും:
ഒരു സ്‌റ്റീല്‍ പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് മുള്ളാത്തയുടെ പാകമായ പതിനഞ്ച് ഇലകള്‍ ഒരു ചെറിയ തണ്ടും കഷ്‌ണങ്ങളായി ഇടുക. ചെറുതീയില്‍ 20 മിനിറ്റ് ചൂൂക്കി 600 മില്ലി ആയി വറ്റിച്ചെടുക്കുക. ഈ കഷായം 200 മില്ലി വീതം രാവിലെ 9 മണിക്കും, ഉച്ചക്ക് 2 മണിക്കും, വൈകീട്ട് 9 മണിക്കും സേവിക്കുക. രുചിക്ക് ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് സേവിക്കാവുന്നതാണ്.
കാന്‍സര്‍ രോഗിക്‌ള്‍ 25 ദിവസം തുടര്‍ച്ചയായി ഈ കഷായം സേവിക്കണം. തുടര്‍ന്ന് മാസത്തിലൊരിക്കലെങ്കിലും സേവിക്കേണ്ടതാണ്. 10 ദിവസത്തിനു ശേഷം മാറ്റങ്ങള്‍ കാണാവുന്നതാണ്.
ലക്ഷ്‌മി തരു (പാരഡൈസ് ട്രീ) Simarouba gluca (Lakshmi tharu)

LAKSHMITHARUലക്ഷ്മിതരു
ഔഷധ ഗുണങ്ങളാല്‍ ഏറെ സംമ്പുഷ്‌ടമായ ഒരു ആത്ഭുത വൃക്ഷമാണ് ലക്ഷ്‌മി തരു. അതുകൊണ്ടുതന്നെ ഇതിനെ പറുദീസ വൃക്ഷം അഥവ Paradise tree എന്ന് വിളിക്കപ്പെടുന്നു. ഇതിൻറെ ഇലയും തണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം കാന്‍സര്‍ എന്ന മഹാരോഗത്തിനെ ചെറുത്തു തോല്‍പ്പിക്കുന്നു. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുവന്‍ ഈ ഔഷധ സേവ സഹായിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് ഒരു ടോണിക്കായി ഉപയോഗിക്കുന്നു.
![]() |
LAKSHMITHARUലക്ഷ്മിതരു |
ആമവാതം, സന്ധി വേദന, ഉദര രോഗങ്ങള്‍, മലേറിയ, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, ആര്‍ത്രൈറ്റീസ്, ഹൈപ്പര്‍ അസിഡിറ്റി, ഗ്യസ് ട്രൈറ്റീസ്, ത്വക് രോഗങ്ങള്‍, സ്‌ത്രീ ജന്യ രോഗങ്ങള്‍ തുടങ്ങിയ രോഗാകള്‍ക്ക് ഇല കഷായം ഫല പ്രദമാണ്.
കഷായം തയ്യാറക്കലും പ്രയോഗവും.
മരത്തില്‍ നിന്നും ചെറു തണ്ടുകളോടുകൂടി ഇലകള്‍ പറിച്ചെടുത്ത് തണലില്‍ ഇട്ട് ഉണക്കണം. പച്ചയിലയും കഷായത്തിനായി ഉപയോഗിക്കാം. ഉണങ്ങിയ ഇലകള്‍ ഈര്‍പ്പം തട്ടാതെ കടലാസ്സ് ഉറകളിലോ, തുണി സഞ്ചികളിലോ സൂക്ഷിക്കാം. പ്ലാസ്റ്റിക് കവറുകളിലും ഫ്രിഡ്‌ജുകളിലും സൂക്ഷിക്കരുത്. ഒരേ ഇലകള്‍ തന്നെ ദിവസം 3 പ്രവശ്യം കഷായത്തിനായി ഉപയോഗിക്കണം. ഒരോ പ്രവശ്യവും കഷായം വെയ്‌ക്കുമ്പോള്‍ ഒരോ ഔഷധ ഗുണമാണ് സിദ്ധിക്കുന്നത്.
10 കിലോഗ്രാം ശരീരഭാരത്തിന് 3 ഇല വീതം എടുക്കണം. 20 കിലോ ഭരമുള്ള ഒരാള്‍ക്ക് 6 ഇലകളും 35 കിലോ ഭരമുള്ള ഒരാള്‍ക്ക് 11 ഇലകള്‍ വീതവും എടുക്കണം. ഇലയും തണ്ടും ചെറുതായി അരിഞ്ഞ് 200 മില്ലി വെള്ളത്തില്‍ ഇട്ട് 20 മിനിറ്റ് ചൂടക്കുക. രാവിലെ കഴിക്കേണ്ട കഷായം തലേ ദിവസം രാത്ര തന്നെ തയ്യാറാക്കണം. തലേ ദിവസം രാത്രി തയ്യാറാക്കിയ കഷായം രാവിലെ 7 മണിക്ക് കഴിക്കണം. അതിനു ശേഷം 1 മണിക്കൂര്‍ കഴിഞ്ഞ് 8 മണിക്ക് ഭക്ഷണം കഴിക്കാം.
തലേ രാത്രി തയ്യാറാക്കിയ കഷായം രാവിലെ അരിച്ചെടുത്ത ഇലകള്‍ ഉച്ചക്ക് 11 മണിക്ക് 200 മില്ലി വെള്ളം ചേര്‍ത്ത് 20 മിനിറ്റു നേരം തിളപ്പിക്കുക. അരിച്ചെടുത്ത് ഉച്ചക്ക് 12 മണിക്ക് സേവിക്കുക. ശേഷം 1 മണിക്ക് ഭക്ഷണം കഴിക്കുക.
ശേഷിച്ച ഇലകള്‍ അരിച്ചെടുത്ത് വൈകീട്ട് 6 മണിക്ക് 200 ml. വെള്ളം ചേര്‍ത്ത് 20 മിനിറ്റ് ചൂൂക്കുക. വൈകീട്ട് 7 മണിക്ക് കഷായം സേവിക്കുക. 8 മണിക്ക് ഭക്ഷണം കഴിക്കുക.
3 പ്രവാശ്യം തിളപ്പിച്ച ഇലകള്‍ മാറ്റി പുതയ ഇലകള്‍ ഇട്ട് അടുത്ത ദിവസത്തേക്കുള്ള കഷായം തയ്യാറാക്കുക. ഇങ്ങിനെ 25 ദിവസം മുടങ്ങാതെ ഔഷധ സേവ നടത്തുക.
ലക്ഷ്‌മി തരുവിന്റേയും, മുള്ളാത്തയുടേയും തൈകള്‍ നാഴ്‌സറികളില്‍ നിന്നും ലഭ്യമാണെങ്കിലും മൂക്കാത്ത പാകമാകാത്ത ചെടികളുടെ ഇലകള്‍ ഫലം ചെയ്യില്ല. തൃശ്ശൂരില്‍ ഇപ്പോള്‍ ലക്ഷ്‌മി തരുവിന്റെ ഇല അഞ്ചേരിയിലുള്ള സെന്റ് ജോസഫ് ഹോം (SD കോണ്‍വെന്റ്)മില്‍ നിന്ന് സൗജന്യമായി ലഭ്യമാണ്.
നോനി (NONI)
നോനി പഴത്തിന്റെ രസം കഴിക്കുന്നത് കാന്‍സറിനും പ്രമേഹത്തിനും ഉത്തമമാണ്. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കന്ന ജ്യൂസ് കഴിക്കരുത്. കാരണം അതില്‍ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്തിട്ടുണ്ടാകും. അത്തരം രാസവസ്‌തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നോനി ചെടി 2 തരം ഉണ്ട്. ഒന്ന് വൈൽഡ് ടൈപ്പും, മറ്റൊന്ന് ഹൈബ്രിഡ് ടൈപ്പും. ഹൈബ്രിഡ് ടൈപ്പിനാണ് ഔഷധ ഗുണം കൂടുതൽ. വിളവ് കൂടുതൽ ലഭിക്കുന്നതും ഹൈബ്രിഡ് ടൈപ്പിൽ നിന്നുമാണ്.
നോനി എന്തിനൊക്കെ?
പ്രമേഹം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, മലബന്ധം, ദഹനക്കുറവ്, പൈല്‍സ്, വൃക്കരോഗങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വണ്ണം, പക്ഷാഘാതം, മുടി കൊഴിച്ചില്‍, തലവേദന, പല്ലുവേദന, ക്ഷയം, ജലദോഷം, വയറുവേദന, അള്‍സര്‍, നുണല്‍, ഇന്‍ഫര്‍ട്ടിലിറ്റി.
ഇതിൻറെ ഫലത്തിൽ നിന്ന് എടുക്കുന്ന നീരാണ് സാധാരണ കഴിക്കുന്നത്. ഉണക്കി പൊടിച്ച പൊടി ഒരു ടീസ്പുൺ വിതം കഴിക്കണം. നീരാണെങ്കിൽ ഒരൌൺസ് വീതം കഴിക്കണം. പൊട്ടസ്യം കൂടുതളുള്ലതുകൊണ്ട് ഡയാലിസിസ് ചെയ്യുന്നവർ ഇത് ഉപയോഗിച്ചുകൂടാ. അതുപോലെ ലിവറിന് തകരാറുള്ളവരും നോനി ഉപയോഗിക്കരുത്.

നോനി പഴം (NONI)
നോനി (NONI)
നോനി എന്തിനൊക്കെ?
പ്രമേഹം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, മലബന്ധം, ദഹനക്കുറവ്, പൈല്‍സ്, വൃക്കരോഗങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വണ്ണം, പക്ഷാഘാതം, മുടി കൊഴിച്ചില്‍, തലവേദന, പല്ലുവേദന, ക്ഷയം, ജലദോഷം, വയറുവേദന, അള്‍സര്‍, നുണല്‍, ഇന്‍ഫര്‍ട്ടിലിറ്റി.
ഇതിൻറെ ഫലത്തിൽ നിന്ന് എടുക്കുന്ന നീരാണ് സാധാരണ കഴിക്കുന്നത്. ഉണക്കി പൊടിച്ച പൊടി ഒരു ടീസ്പുൺ വിതം കഴിക്കണം. നീരാണെങ്കിൽ ഒരൌൺസ് വീതം കഴിക്കണം. പൊട്ടസ്യം കൂടുതളുള്ലതുകൊണ്ട് ഡയാലിസിസ് ചെയ്യുന്നവർ ഇത് ഉപയോഗിച്ചുകൂടാ. അതുപോലെ ലിവറിന് തകരാറുള്ളവരും നോനി ഉപയോഗിക്കരുത്.
![]() |
നോനി പഴം (NONI) |
(ഇല കഷായക്കുട്ടുകള്‍ക്ക് തൃശ്ശൂരിലുള്ള പള്‍സ് സാന്ത്വന സ്‌പര്‍ശത്തിനോട് കടപ്പാട്.)
അമുക്കരം (അശ്വ ഗന്ധം)
അമുക്കരത്തിൻറെ വേര് പാലില്‍ പുഴുങ്ങി ഉണക്കി പൊടിച്ച് 2 സ്പൂൺ വിതം തേനിൽ കുഴച്ചോ പാലില്‍ ചേര്‍ത്തോ 2 നേരം കഴിക്കുക.
തിരുതാളിയും, കോവക്കയും കറിയായോ മറ്റോ കഴിക്കുക. അഗ്നിഹോത്രം നടത്തുക.
NB. മറ്റു ചികിത്സാ രീതികൾക്കൊപ്പം ഇവയും സേവിക്കുക.
Dr. Mohan P.T.
MOB.NO: 9249993028
E mail dr.mohanji@hotmail.com
(ഇല കഷായക്കുട്ടുകള്‍ക്ക് തൃശ്ശൂരിലുള്ള പള്‍സ് സാന്ത്വന സ്‌പര്‍ശത്തിനോട് കടപ്പാട്.)
അമുക്കരം (അശ്വ ഗന്ധം)
അമുക്കരത്തിൻറെ വേര് പാലില്‍ പുഴുങ്ങി ഉണക്കി പൊടിച്ച് 2 സ്പൂൺ വിതം തേനിൽ കുഴച്ചോ പാലില്‍ ചേര്‍ത്തോ 2 നേരം കഴിക്കുക.
തിരുതാളിയും, കോവക്കയും കറിയായോ മറ്റോ കഴിക്കുക. അഗ്നിഹോത്രം നടത്തുക.
NB. മറ്റു ചികിത്സാ രീതികൾക്കൊപ്പം ഇവയും സേവിക്കുക.
NB. മറ്റു ചികിത്സാ രീതികൾക്കൊപ്പം ഇവയും സേവിക്കുക.
Dr. Mohan P.T.
MOB.NO: 9249993028
E mail dr.mohanji@hotmail.com
http://www.mangalam.com/mangalam-varika/269662
മറുപടിഇല്ലാതാക്കൂ