2015, മാർച്ച് 19, വ്യാഴാഴ്‌ച

കേരള സാമാജികരേ (കവിത)

കേരള സാമാജികരേ

പണ്ടൊരു നാളില്‍ കാല്‍വരി മലയില്‍

ഉയര്‍ന്നു മൂന്നു പെരുംമരക്കുരിശുകള്‍ 
അതിലൊന്നു മദ്ധ്യവും സത്യവും ബാക്കി 
ഇരുവശങ്ങളിലും അസത്യവും കള്ളവുമായി
മൂന്നിലും ഓരോ മര്‍ത്ത്യ ജന്മങ്ങളും തൂങ്ങി.

" അയ്യോ അയ്യോ" എന്നു പീഢനം സഹികെട്ട്‌
മൂവ്വരും ആര്‍ത്തി തെരുതെരെ പുലമ്പി.കൊണ്ടിരിക്കെ
അതിലൊരുവന്‍ സത്യത്തിനോടായി ' നിന്നേയും,
എന്നേയും രക്ഷിക്ക രക്ഷിക്ക എന്നവഹേളിച്ചു കേണു.

മറ്റൊരുവനാകട്ടെ, ' നീയും ഞാനും സമശിക്ഷാ വിധിക്കാരെ
ന്നിരിക്കെ പിന്നെയെന്തിനു നീ സത്യത്തിനെതിരെ പുലമ്പുന്നു?
സത്യമേ! നീയങ്ങ്‌ വിജയക്കുമ്പോള്‍ എന്നേയും െൈകവെടി 
യാതെ നീയെന്നേയും ചേര്‍ത്ത്‌ കൊള്ളണമേയെന്നു കേണു.

ഇന്നിതാ കേരള നിയമസഭയില്‍ രണ്ടു കളള സംഘം ഉയര്‍ന്നു
പിന്നെ ജനമെന്ന പെരും സത്യവും മദ്ധ്യത്തിലുയര്‍ന്നു നിന്നു.
കട്ടുമുടിച്ചും, കൊള്ളയടിച്ചും നാടു മുടിച്ചു നടക്കന്നിവരിന്ന്‌ 
കപട സദാചാരവാദികളോ, ഗുണ്ടകളോ കേവലം ദുര്‍നടപ്പുകാരോ?

ഭരണ പ്രതിപക്ഷ ഭേദമെന്യെ സര്‍വ്വരും ആരോപണ വിധേയരെന്നിരിക്കെ
ആരെയാരെ ബോധിപ്പിക്കാനാണീ വേഷം കെട്ടും നാടക കേളി നടനവും?
ആരു ജയിച്ചു ആരു ജയിച്ചു പറയൂ പറയൂ വേഷം കെട്ടിയ സമാജിക നടന്മാരേ?
സത്യമെന്ന മഹാജനം സഹിക്കയില്ലയേറാനളും ഓര്‍ക്കുക നിങ്ങള്‍ സാമാജികരേ.

അഴിമതിയല്‍ മുങ്ങി താണു കുളിച്ചു ജയില്‍ വാസമോചനം നേടിയവരും,
സ്വന്തം കുടുംബത്തില്‍ അരാജക്ത്വം സൃടിച്ചവരും പിന്നെ ജയില്‍വാസ 
യോഗ്യരും ഇന്നിവിടെ ആടി തിമിര്‍ക്കുന്നു വേഷം കെട്ടിയ നാടകക്കാരിവര്‍ 
കപട സദാചരാവാദികളോ, ഗുണ്ടകളോ, കേവലം ദുര്‍നടപ്പഹങ്കാരികളോ?

സ്വഭാര്യയിരിക്കേ പരസ്‌ത്രീ ഭോഗം തേടി പോകുന്നവരും,പിന്നെ 
സ്വ ഭാര്യയെ തിരസ്‌കരിക്കുന്നവരുമുണ്ടീ ഈക്കൂട്ടത്തില്‍.
പിള്ള ചമഞ്ഞാല്‍ പിള്ളായകുമോ കൂട്ടരേ, പിള്ളക്കു കൂട്ടു
പിള്ള തന്നെ ശരണം, പിന്നെ മറിമായം കാണിക്കും പിള്ളന്മാര്‍.

കള്ളിനും, പെണ്ണിനും, മണ്ണിനും വേണ്ടി പൊരുതി നടക്കും കള്ളന്മാര്‍
എന്നല്‍ പങ്കുവെയ്‌പ്പിനു സമര്‍ത്ഥരാണിരുക്കൂട്ടരും, തമ്മില്‍
ഇല്ലാ പൊളിവചനങ്ങള്‍ വെടിപ്പൊട്ടിക്കും സമര്‍ത്ഥരിവര്‍
അയിത്തമാകും സത്യമേതും തീണ്ടിക്കൂടാ, തമ്മിലടിക്കും 
കടിക്കും പിന്നെ പിച്ചി ചീന്തും പഴിചാരും പരസ്‌പരം.

നീതിയില്ല, സത്യമില്ല, രഹസ്യമില്ലയിന്ന്‌,
അതി തന്റേടവും, അതി മോഹവും പിന്നെ കളങ്കവും
കൂടെ ഡഭും, ഗര്‍വ്വും,പണവും കൂടി ചേര്‍ന്നാല്‍,
ഏതു കോട്ടവും ശരിയായി വന്നീടും.

മാപ്പിനര്‍ഹരല്ല രാഷ്ട്രീയക്കാര്‍
പേക്കുത്ത്‌ നടത്തും രാഷ്ട്രീയക്കാര്‍
ഒരുനാള്‍ തിരിഞ്ഞു കൊത്തും
മഹാസത്യമെന്ന മഹാജനം.

കണ്ടുകൊണ്ടിരിക്കില്ലയിനിയധികനാളുകള്‍
ഓര്‍ക്കുക നേതാക്കളേ, അധികാരികളേ,
സര്‍വ്വവും നഷ്ടപ്പടുമൊരുനാള്‍ നിങ്ങള്‍ക്കേകും
ദുരിതവും കാരഗൃഹവും നിത്യവും.

ബന്ദുകള്‍, ഹര്‍ത്താലുകള്‍,
കരിദിനം, പ്രതിഷേധ ദിനം
എന്നിങ്ങനെ നാളുകളേറെയുണ്ട്‌
നിങ്ങള്‍ക്ക്‌, എന്നാതിലപ്പുറെേമാരു
ദിനം നിങ്ങളെ കാത്തിരിക്കുന്നു
അതിനായി കാതൊര്‍ത്തിരിക്കൂ നിങ്ങള്‍.

പ്രതിഷേധിക്കണമെങ്കിൽ പ്രതിഷേധിക്കാം
സ്വയം രാജി വെച്ച് പ്രതിഷേധിക്കാം
സ്വയം പുറത്തു പോയി പ്രതിഷേധിക്കാം
അക്രമം കാണിക്കതെ പ്രതിഷേധിക്കാം.

പിള്ളേരു കളിപോലെ കരുത്തു കാട്ടും
സ്ഥലമല്ലിതെന്നു ഓർമ്മ വേണം പിന്നെ 
പക്വതയില്ലാ പിള്ളാരു പോലും നാണിച്ചു
പോകും സാമാജികർ തൻ വേലകൾ.

സമയമായി സമയമായി അധികാര മോഹികളേ,
സമാഗതമായി സമാഗതമായി സമ്പത്ത്‌ മോഹികളേ,
അണിചേരുക സത്യവാദികളേ, തുരുത്തുക,തുരുത്തുക,
നിങ്ങളീ കപടധാരി ചൂഷകരെ, വഞ്ചകരെ.

കലിയുഗത്തിലും സത്യം നീണാള്‍ വാഴും
ആ സത്യം വിസ്‌മരിക്കരുതേ കൂട്ടരേ.
സത്യം നമ്മളെന്നിരിക്കേ മറ്റൊന്നിനായി
കാത്തിരിക്കാതെ അണി ചേരുക, പോരാടുക നാം നിത്യം.

Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com

1 അഭിപ്രായം:

  1. തെറ്റുകൾക്ക് ശിക്ഷ വേണം. തെറ്റുകൾ തിരുത്തണം. തെറ്റുകൾക്ക് പ്രതികരിക്കണം. പണ്ട് ഒരിക്കൽ യേശുവിൻറെ കാലത്ത് ഒരു സ്ത്രിയെ വേശ്യാ എന്ന് ആക്ഷേപിച്ച് കുറേ പേർ കല്ല് എറിയുവാൻ ചേർന്നു. സ്ത്രീ യേശുവിൻറെ കാൽക്കൽ വീണപ്പോൾ യേശു കൂടി നിന്നവരോടായി പറഞ്ഞതിങ്ങിനെയാണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ ആദ്യം കല്ലെറിയട്ടെ എന്നാണ്. അതു കേട്ടപാടെ ആരും കല്ലെറിയുനുണ്ടായില്ല.
    മറ്റൊരു സന്ദർഭത്തിൽ യേശു പറഞ്ഞതിങ്ങിനെയാണ്: സ്വന്തം കണ്ണിലെ കോലു നീക്കാതെ സഹോദരൻറെ കണ്ണിലെ കരടു കാണുന്നതെങ്ങിനെയെന്നാണ്.
    വേറൊരു സന്ദർഭത്തിൽ യേശു പറഞ്ഞതിഹ്ഹിനെയാണ്. സ്വന്തം മന്തു കൽ മണലിൽ പൂഴ്ത്തി മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്നതെന്തിന്?
    സത്യത്തിന്എന്നും ശരശയ്യ മാത്രം !!!?? എത്ര വാസ്തവും. ജനങ്ങൾ കൽമഷം നിറഞ്ഞവരായി തീർന്നു. അവരുടെ പ്രതിനിധികളും അങ്ങിനെ തന്നെയായി. പിന്നെ എല്ലാം രാഷ്ട്രീയമാണ്. മതമായാലും, ശാസ്ത്രമായലും സാഹിത്യമായാലും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും വേറിട്ടു നിൽക്കുന്നില്ല. കാണാനും സാധിക്കുന്നില്ല.
    ആരോട് പറായനാ എന്നതിനോട് യോജിക്കുന്നില്ല. പറയാനുള്ളത് സത്യമായി പറയണം. പിന്നെ യേശു പറഞ്ഞുതുപോലെ 'കേൾക്കൻ ചെഴിയുള്ളവൻ കേൾക്കട്ടെ'.
    ഒരു പഴയ റഷ്യൻ ചരിത്രം വീണ മീട്ടിയ ചരിത്രം വിസ്മരിക്കാതിരിക്കുന്നത് നല്ലതാണ്.

    സാമജികർക്ക് നിയമ നിർമ്മാണം നടത്തുവാനുള്ള അധികരമേ ഉള്ളൂ. നിയമം നടപ്പിലാക്കുന്നത് പോലീസും കോടതികളുമാണ്. ഇവിടെ നിയമ നിർമ്മണം നടത്തുന്നവർ തന്നെ നടപ്പിലാക്കുവാൻ ശ്രമിക്കുകയും, ദുർവ്യാഖ്യനിക്കുകയും, ദുർവിനിയോഗം ചെയ്യുകയും ചെയ്യുന്നു. ഇങ്ങിനെ പോയാൽ ജനങ്ങൾ തന്നെ അവരവുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറി തുടങ്ങും. അതിൻറെ തുടക്കമാണ് ചുംബന സമരവും, അതിനോടനുബന്ധിച്ച പ്രതിഷേധ മുറകളും. ഇത് ഇവിടെ തുടരണമോ?

    മറുപടിഇല്ലാതാക്കൂ