2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ആനന്ദം (BLISS)


മനുഷ്യരായ നാം സുഖലോലുപരും, അത്യാഗ്രഹികളുമാണല്ലോ. അവതാരങ്ങള്‍ പലരും ഇവിടെ ജനിച്ചു മരിച്ചു. പ്രവാചകന്മാര്‍ ഇവിടെ പലരും ജനിച്ചു മരിച്ചു. മനുഷ്യര്‍ക്കുമാത്രം സ്വന്തമായി പിടിച്ചുപറിയും പിടച്ചുവെയ്‌ക്കലും നിര്‍ത്താനായില്ല.

മനുഷ്യര്‍ രാപ്പകലില്ലാതെ സ്വന്തം ഉറക്കം കളഞ്ഞും മറ്റുള്ളവരുടെ ഉറക്കം കെടുത്തിയും അദ്ധ്വാനിക്കുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? ഒരു വിടുണ്ടായല്‍, ഒരു ഏ.സി. വാഹനമുണ്ടായല്‍, പത്ത്‌ ചക്രം സമ്പാദിച്ചാല്‍ സുഖം അനുഭവിക്കാനകുമോ? മദ്യപാനം കൊണ്ടും, പുകവലി കൊണ്ടും സുഖം ലഭിക്കുമോ? 

അവരവരുടെ സുഖത്തിനും സംതൃപ്‌തിക്കും വേണ്ടിയാണ്‌ രാപ്പകലില്ലാതെ നാം ഓരോരുത്തരും കഷ്ടപ്പെടുന്നത്‌. എന്നാലിത്‌ ആര്‍ക്കാണ്‌ ലഭിക്കുന്നത്‌? സുഖവും സംതൃപ്‌തിയും ഉണ്ടാകണമെങ്കില്‍ സന്തോഷം ഉണ്ടാകണം. എന്നാല്‍ സന്തോഷം ആനന്ദം നല്‍കുന്നില്ല. സന്തോഷവും ആന്ദവും വ്യത്യസ്‌തങ്ങളാണ്‌. സന്തോഷം നീണ്ടു നില്‍ക്കുന്നില്ല. അത്‌ വെറും ഉപരവിപ്ലവമാണ്‌. ആനന്ദം നിത്യമാണ്‌. അത്‌ നീണ്ട്‌ നില്‍ക്കുന്നു.

ആനന്ദം നല്‍കാത്ത നിത്യ ജീവിതത്തില്‍ നാം എത്ര കഷ്ടപ്പെട്ടാലും അവസാനം ശാന്തിയും, ആനന്ദവും ലഭിച്ചില്ലായെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ജലരേഖയായി തീര്‍ന്നില്ലേ? പ്രകൃതിയിലെ മറ്റു ജീവജലങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണ്‌ മനുഷ്യര്‍ക്കുള്ളത്‌. അതാണ്‌ അര്‍ഹതയില്ലെങ്കിലും സ്വരൂപിച്ചു വെയ്‌ക്കല്‍. അവതാരങ്ങളും, പ്രവാചകന്മാരും, രാഷ്ട്രീയ തത്വ ചിന്തകന്മാരും പറഞ്ഞു, 'നിനക്കുള്ളതെല്ലാം വിട്ടുകൊടുക്കുക.' 

സന്തോഷം വെറും ബാഹ്യപ്രകടനമാണ്‌. എന്നാല്‍ ആനന്ദം മനസ്സിന്റെ ഉള്ളില്‍ നിന്ന്‌ വരുന്നതാണ്‌. നമ്മുടെ ശരിരത്തിനുള്ളില്‍ നടക്കുന്ന ബയോളോജിക്കല്‍ രാസപ്രവര്‍ത്തിന്റെ മാറ്റാമാണ്‌ ഇതെല്ലാം. നമ്മുടെ രോഗ ദുരിതാദികള്‍ക്ക്‌ ഒരു പരിധിവരെയുള്ള കാരണവും ഇതു തന്നെ. നമുക്ക്‌ സങ്കടം വരുമ്പോള്‍ നമ്മുടെ തൊണ്ട ഇടറുന്നു. നമുക്ക്‌ ദേഷ്യം വരുമ്പോള്‍ നെറ്റിയില്‍ സംവേദനം ഉണ്ടാകുകയും, കണ്ണ്‌ ചുവക്കുകയും ചെയ്യുന്നു. നമുക്ക്‌ ഭയം വരുമ്പേള്‍ ഹൃദയമിടിപ്പ്‌ കൂടുന്നു. പ്രകൃതിവിരുദ്ധമാണ്‌ ഭയവും, സങ്കടവും, ദേഷ്യവും ഒക്കെ. അപ്പോള്‍ നമ്മുടെ ശരീരം ഇത്തരംം രാസ പ്രവര്‍ത്തന മാറ്റത്തിലൂടെ നമുക്ക്‌ മുന്നറിയപ്പ്‌ തരുന്നു. നാം അതിനെ അവഗണിക്കുന്നു. ഇത്തരം രാസപ്രവര്‍ത്തനത്തിന്റെ പരിണതഫലമായി ശരീരത്തില്‍ റസിഡ്യൂ ഉണ്ടാ കുന്നു. ഈ റസിഡ്യൂ വിഷാംശമാണ്‌. ഈ വിഷാശം ശരീരത്തില്‍ കുമിഞ്ഞു കൂടി രോഗങ്ങള്‍ ഉണ്ടാകുന്നു. ഈ വിഷാശത്തെ പുറത്തേക്കു കളയുവാന്‍ പ്രാണ-യോഗ ധ്യാനാദികള്‍ക്കേ കഴിയൂ.


നാം ശരിയായ ദിശവിട്ട്‌ ഏങ്ങോ സഞ്ചരിക്കുന്നു. 'എന്റെ' എന്ന അത്യാഗ്രഹമാണ്‌ നമ്മെ അന്ധതയിലേക്ക്‌ നയിക്കുന്നത്‌. എന്തൊക്കെ ലഭിച്ചാലും ഇല്ലെങ്കിലും നമുക്ക്‌ ആനന്ദവും, ശാന്തിയും, സംതൃപ്‌തിയും കിട്ടിയില്ലായെല്ലെങ്കില്‍ നമ്മുടെ അദ്ധ്വാനം വൃഥാവിലാണ്‌. പ്രകൃതിലെ മറ്റു ജീവജാലങ്ങള്‍ക്ക്‌ ഇത്‌ ആവോളമുണ്ട്‌. നാളെയെ കുറിച്ച്‌ അവ ചിന്തിക്കുന്നില്ല.

നമ്മുടെ പൂര്‍വ്വീകര്‍ നമ്മളോട്‌ "ഇപ്പോള്‍ ഈ നിമിഷത്തില്‍ ഇരിക്കുവാനായി" ആഹ്വാനം ചെയ്‌തു. നമ്മളാകട്ടെ പലതും വെട്ടി പിടിക്കുവാനയി പരക്കം പായുന്നു. നാം പലതും നേടിയെന്ന്‌ അഹങ്കരിക്കുന്നു. അവസാനം നമുക്ക്‌ കിട്ടുന്നത്‌ സമ്പത്തിന്റെ കൂടെ രോഗ ദുരിതങ്ങളും, അശാന്തിയും, അസംതൃപ്‌തിയും. ഇതാണോ നമ്മുടെ ജീവിതാഭിലാഷം? പിന്നെ നാമെന്തിന്‌ കഷ്ടപ്പെടണം? ജീവിക്കുവാനായി പണം അത്യാവശമാണ്‌. അതില്‍ കവിഞ്ഞത്‌ ദൂര്‍ത്തിനും വിപത്തിനും വഴി വെയക്കുന്നു. വലിയ വീടും, വലിയ വാഹനവും മറ്റും കിട്ടിയിട്ടും സംതൃപതിയും, ശാന്തിയും, സുഖവും, ആനന്ദവും ലഭിച്ചില്ലെങ്കല്‍ പിന്നേയും പിന്നേയും സമ്പാദിക്കണമെന്ന മോഹം അത്യാഗ്രഹമാകും. അല്ലേ? പിന്നെ അതിന്റെ പിന്നാലെ പോകേണ്ടതുണ്ടോ? നമുക്ക്‌ സ്വയം ഒരു തീരുമാനമെടുക്കാനാകുമോ? നമ്മുടെ തീരുമാനം വികലമാകുമോ? ചിന്തിക്കൂ....
 Bliss


FOR YOGA, MEDITATION, OTHER SPIRITUAL TEACHINGS VISIT: http://www.shridharsanam.netau.net/


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ