2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

സൈക്കോളജി-2 വിശദീകരണം. (PSYCHOLOGY)



മാനസ്സീക പ്രശ്‌നങ്ങള്‍/രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ 2 കൂട്ടരാണ്‌. 1. സൈക്കോളജിസ്‌റ്റ്‌. 2. സൈക്കാട്രിസറ്റ്‌. ഒരു സൈക്കോളജിസ്‌റ്റ്‌ സൈക്കോളജിയില്‍ M.A. / M.Sc. ബിരുദാനന്തര ബിരുദമുള്ള ആളാണ്ബ. ക്ലീനിക്‌ സൈക്കോളജിറ്റ്‌ , സൈക്കളജിയില്‍ മാസ്‌റ്റര്‍ ബിരുദത്തിനു ശേഷം P.hd./ഡോക്‌റ്ററേറ്റ്‌ എടുത്തിരിക്കണം. അയാള്‍ക്കു മാത്രമേ ക്ലീനിക്‌ ഇട്ട്‌ ചികിത്സിക്കാനാകൂ. ഒരു സൈക്കാട്രിസ്‌റ്റ്‌ ആകണമെങ്കില്‍ M.B.B.S. കഴിഞ്ഞ്‌ സൈക്കാട്രിയില്‍ ഡിപ്ലോമ എടുക്കണം. സൈക്കോളജിസ്‌റ്റിന്‌ മരുന്നുകള്‍ കൂടാതെയുള്ള ചികിത്സ നടത്താനേ അനുവദിക്കുന്നുള്ളൂ. എന്നാല്‍ സൈക്കാട്രിസ്‌റ്റിന്‌ ഔഷധങ്ങള്‍ നല്‍കി കൊണ്ടുള്ള ചികിത്സ അനുവദിനീയമാണ്‌. ഇക്കാര്യം ഞാന്‍ എന്റെ മുന്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌. പലരും പല കാര്യങ്ങളും വിശദികരിക്കുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഒന്നും കൂടി വിശകലനം ചെയ്യുവാനാഗ്രഹിക്കുന്നു.

ജനറല്‍ സൈക്കോളജി: മനശാസ്‌ത്രത്തിലെ ഏറ്രവും വിശാലമായ മേഖലയാണ്‌ ജനരല്‍ സൈക്കോളജി. അടിസ്ഥാന തത്വങ്ങളും സിദ്ധാന്തങ്ങളും ഈ ശാസ്‌ത്ര ശാഖയില്‍ ഉള്‍കൊള്ളുന്നു. സാധാരണ ഒരു മനുഷ്യന്റെ പെരുമാറ്റത്തെ ക്കുറിച്ച്‌ ഈ ശാഖ വിശദമായി ചര്‍ച്ച ചെയ്യുന്നു. വിഭിന്ന സ്ഥലങ്ങളില്‍ വസിക്കുന്ന വ്യത്യസ്ഥ വ്യക്തികള്‍ക്ക്‌ ബാധകമാകുന്ന പൊതുവായ തത്വങ്ങളും, സിദ്ധാന്തങ്ങളും ഈ ശാഖ കൈകാര്യം ചെയ്യുന്നു. ഈ ശാഖയില്‍ നിന്നാ മറ്റു ശാഖകള്‍ ഉരു തിരിഞ്ഞു വരുന്നത്‌. ഓര്‍മ്മ ശക്തി, ബുദ്ധി ശക്തി, വികാരം, പഠനം,ശ്രദ്ധ, പ്രേരണ, പ്രത്യക്ഷണം തുടങ്ങീ വിഷയങ്ങള്‍ ഈ ശാഖയില്‍ ചര്‍ച്ച ചെയ്യുന്നു.
അബ്‌നോര്‍മല്‍ സൈക്കോളജി: അസാധാരണമായ പെരുമാറ്റങ്ങളും മാസ്സീക രോഗങ്ങളും ഈ ശാഖയില്‍ പ്രദിപാദിക്കുന്നു. സൈക്കോ പാത്തോളജി എന്നും ഈ ശാഖ അറിയപ്പെടുന്നു.

സോഷ്യല്‍ സൈക്കോളജി: ഗ്രൂപ്പുകളുമായി സംബന്ധിച്ച മാനസ്സീക വിഷയങ്ങളെ കുറിച്ച്‌ ഈ ശാഖയില്‍ ചര്‍ച്ച ചെയ്യുന്നു. ഗ്രൂപ്പുകള്‍ എന്നു വെച്ചാല്‍ കുടുംബമാകാം, സമൂഹകമാകാം, കമ്പിനിയാകാം എന്നിങ്ങനെ പലതും ആകാം. ഗ്രൂപ്പിനുള്ളിലുള്ള വ്യക്കിതകള്‍ തമ്മിലുള്ള പെരുമാറ്റവും, ഗ്രൂപ്പകള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തെ കുറിച്ചും ഈ ശാഖ കൈകാര്യം ചെയ്യുന്നു. ചിലര്‍ ചില വ്യക്തികളില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്‌. അതുപോലെ വെറുക്കുന്നുമുണ്ട്‌. മനോഭാവം, നേതൃത്വം, സംഘടനാ പ്രവര്‍ത്തം ഇത്തരം വിഷയങ്ങള്‍ ഈ ശാഖ കൈകാര്യം ചെയ്യുന്നു.

Experimental Psychology: മനഃശാസ്‌ത്രത്തിലെ പ്രഥമ ശാഖയാണ്‌ എക്‌സിപിരിമെന്റല്‍ സൈക്കോളജി. മനഃശാസ്‌ത്ര പരീക്ഷണ ശാലയില്‍ നിയന്ത്രിതമായ സാഹചര്യത്തില്‍ നടത്തപ്പെടുന്ന പഠനങ്ങള്‍ ഈ ശാഖയുടെ പ്രത്യേകതയാണ്‌.
ഫിസിയോളജിക്കല്‍ സൈക്കോളജി: ഈ ശാഖ പെരുമറ്റത്തിന്റെ ശാരീരികടിസ്ഥാനങ്ങളെക്കുറിച്ച്‌ പഠിക്കുന്നു. ഗ്രന്ഥികളുടേയും തലച്ചോറിന്റേയും പ്രവര്‍ത്തനം വ്യക്തികളുടെ പെരുമാറ്റത്തെ എങ്ങിനെ സ്വാധീനിക്കുന്നു ന്നെതിനെകുറിച്ച്‌ പഠിക്കുന്നു. വ്യക്തിയുടെ പെരുമാറ്റത്തെ കുറിച്ച്‌ കൂടതല്‍ ഉല്‍ക്കാഴ്‌ച നേടുന്നതിനെ കുറിച്ച്‌ അന്വേഷിക്കുന്നു. വ്യക്തികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ക്കടിസ്ഥാനമായ വാസ്‌തവങ്ങളെ കുറിച്ച്‌ പഠിക്കുന്നു. കൂൂതെ അവക്കുള്ള പരിഹരം എങ്ങിനെ നേടുന്നു എന്നതിനെ കുറിച്ചും പഠിക്കുന്നു.

എഡ്യുക്കേഷണല്‍ സൈക്കോളജി: പഠനവും പഠിപ്പിക്കലും എങ്ങിനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ച്‌ ഈ ശാഖ അന്വേഷിക്കുന്നു. വിദ്യര്‍ത്ഥികളുടെ മാനസ്സീകവും ശാരീരികവും ആയ കാര്യങ്ങള്‍ കണക്കിലെടുത്ത്‌ അതിനു അനുയോജ്യമായ തരത്തില്‍ പാഠങ്ങള്‍ ക്രമീകരിക്കുന്നതിന്‌ സഹായിക്കുന്നു. ബുദ്ധി, പഠനം, ഓര്‍മ്മ, വ്യക്തിത്വം, ബുദ്ധിമാന്ദ്യം, സര്‍ഗ്ഗശേഷി, വ്യക്തിത്വ തകരാറുകള്‍, അംഗ വൈകല്യമുള്ളവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍ എന്നിവരെ കുറിച്ചും ആധികാരികമായി വിശകലനം ചെയ്യുന്നു.
Industrial Psychology: വ്യവസായിക രംഗത്തെ പുരോഗതിക്ക്‌ സാദ്ധ്യമായവ ഈ ശാഖ സംഭാവന ചെയ്‌തുവരുന്നു. പരസ്യം, തൊഴിലാളി, നേതൃത്വം, തൊഴിലാളികളുടെ ചുറ്റുപാടുകള്‍ എന്നവയെ കുറിച്ച്‌ വിശകലനം ചെയ്യുന്നു.

ഓര്‍ഗനൈസേഷന്‍ സൈക്കോളജി: സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും മനഃശാസ്‌ത്രപരമായ വസ്‌തുതകള്‍ ഈ ശാഖയില്‍ വിശകലനം ചെയ്യപ്പെടുന്നു. ജോലിയും തൊഴിലാളികളുടെ സംതൃപ്‌തിയും, പ്രവര്‍ത്തന ക്ഷമതയും എന്നിവയെ കുറിച്ച്‌ പഠനം നടത്തുന്നു.
മിലിറ്ററി സൈക്കോളജി: പട്ടാളക്കാരെ തിരഞ്ഞടുക്കുന്നതിനും, പരിശീലനം കൊടുക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും യുദ്ധ സമയങ്ങളില്‍ സജ്ജരാക്കുന്നതിനും ഈ ശാസ്‌ത്ര ശാഖ പ്രയോജനപ്പെടുത്തുന്നു.
പൊളിറ്റിക്കല്‍ സൈക്കോളജി: സംഘടന, നേതൃത്വം , ഗ്രൂപ്പ്‌, അഭിപ്രായ രൂപീകരണം, പ്രചാരണം, പരസ്യം തുടങ്ങീ വിഷയങ്ങളെ പ്രദിപാദിക്കുന്നു.

കണ്‍സ്യൂമര്‍ സൈക്കോളജി: ഉപഭോക്താക്കളുടെ പെരുമാറ്റം, താല്‍പര്യം, വ്യക്തിത്വം, ഫാഷന്‍, പരസ്യം, വിപണനം, തുടങ്ങീ വിഷയങ്ങളെ കുറിച്ച്‌ പ്‌ദിപാദിക്കുന്ന ശാഖയാണിത്‌.
അഡ്വര്‍ടൈസിംഗ്‌: കാര്യക്ഷമമായും, ഫലപ്രദമായും എങ്ങിനെ പരസ്യം ചെയ്യണം എന്നതിനെ കുറിച്ച്‌ പ്രദിപാദിക്കുന്ന ശാഖയാണിത്‌.

ക്രിമിനല്‍ സൈക്കോളജി: കുറ്രവാളികളുടെ പെരുമാറ്റം, വ്യക്തിത്വം, പ്രരണ ഘടകങ്ങള്‍, കുറ്റ കൃത്യം കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, കുറ്റവാളികളെ കണ്ടെത്തുന്നതിനും, കുറ്റം തെളിയിക്കുന്നതിനും ഉള്ള മാര്‍ഗങ്ങള്‍, പോലിസിന്റെ പരിശീലനം, കുറ്റ കൃത്യങ്ങളുമായിട്ടുള്ള മറ്റു വിഷയങ്ങള്‍ എന്നിവ ഇവിടെ കൈകാര്യം ചെയ്യുന്നു.

സ്‌പോര്‍ട്ട്‌സ്‌ സൈക്കോളജി: കായിക്‌ താരങ്ങളുടെ പെരുമാറ്റം, കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ശാരീരികവും മാനസ്സീകവും ആയ കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എന്‍വൈര്‍മെന്റല്‍ സൈക്കോളജി: ഭൂ പ്രകൃതി, കാലാവസ്ഥ, ജനസംഖ്യ, റോഡ്‌, പെരുമാറ്റം, മാനസ്സീകാവസ്ഥ, ആരോഗ്യം എന്നിവയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം.
ചൈല്‍ഡ്‌ സൈക്കോളജി: ഗര്‍ഭധാരണം മുതല്‍ 12 വയസ്സുവരെയുള്ള കാലഘട്ടത്തിലെ കുട്ടികളുടെ പെരുമാറ്റം, ശാരീരികവും, മാനസ്സീകവുമായ കഴിവുകളുടെ വികാസത്തെ കുറിച്ച്‌ പഠിക്കുന്ന ശാഖയാണിത്‌.
ഡവലപ്പ്‌മെന്റല്‍ സൈക്കോളജി: ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള ഒരു വ്യക്തിയുടെ പെരുമാറ്റത്തെ കുറിച്ച്‌ പ്രദിപാദിക്കുന്ന ശാഖയാണിത്‌.

കോണ്‍ഷ്യസ്‌നസ്സ്‌ സൈക്കോളജി: ഉണര്‍ന്നിരിക്കുന്ന സാധാരണ ബോധാവസ്ഥ, സ്വപ്‌നം, ഉറക്കം, അസാധാരണ ബോധാവസ്ഥകളായ ഹിപ്‌നോട്ടിസം, യോഗ, മെഡിറ്റേഷന്‍, മിസ്‌റ്റിസിസം തുടങ്ങിയവയെ കുറിച്ച്‌ പ്രദിപാദിക്കുന്ന ശാഖയാണ്‌ ഇത്‌.

ബിസിനസ്സ്‌ സൈക്കോളജി: തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും, കൂടുതല്‍ ലാഭകരമാക്കുന്നതിനുംഒ ഔദ്യോഗിക രംഗത്ത്‌ പ്രശോഭിക്കുന്നതിനും ഈ ശാഖയെ പ്രയോജനപ്പെടുത്തുന്നു. ഓഫീസ്‌ സൈക്കോളജി, ഗ്രൂപ്പുകളുടെ സൈക്കോളജി, പരസ്യത്തിന്റെ സൈക്കോളജി, അന്യരെ സ്വാധീനിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്നിവ ഈ ശാഖയില്‍ പെടുന്നു. Managerial psychology, Industrial psychology, Organisational psychology എന്നിവ business psychology യുമായി അടുത്ത ബന്ധമുണ്ട്‌.

കൗണ്‍സിലിംഗ്‌ സൈക്കോളജി: വ്യക്തികള്‍ അഭിമുഖീകരിക്കുന്ന പലതരം മാനസ്സീക പ്രശ്‌നങ്ങള്‍പരീഹരിക്കുന്നതിന്‌ ഈ ശാഖ പ്രയോജനപ്പെടുത്തുന്നു. വൈകാരിക പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശനങ്ങള്‍,ലൈംഗീക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌ നങ്ങള്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഈ ശാഖയില്‍പ്പെടുന്നു. പലതരം മനഃശാസ്സത്ര ടെസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ക്ലീനിക്കല്‍ സൈക്കോളജി: മാനസ്സീകമായ പ്രശ്‌നങ്ങളും രോഗങ്ങളും പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും പ്രദിപാദിക്കുന്ന ശാഖയാണിത്‌. രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും, കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിനും ഉളള മാര്‍ഗ്ഗങ്ങള്‍ കൂടി ഇതില്‍ പ്രദിപാദിക്കുന്നു. ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍:- ഹിപ്‌നോ തെറാപ്പി, സൈക്കോ അനാലിസിസ്‌, ബിഹേവിയര്‍ തെറാപ്പി, ഗെസ്‌റാറാള്‍ട്ട്‌ തെറാപ്പി, R.E.T, T.A. തുടങ്ങിയവയാണ്‌ പ്രധാനം.

പാരാ സൈക്കോളജി: അതീന്ദ്രീയ കാര്യങ്ങളെ കുറിച്ച്‌ പ്രദിപാദിക്കുന്ന ഒരു ശാഖയാണ്‌ ഇത്‌. അതീന്ദ്രീയം എന്നാല്‍ പഞ്ചീന്ദ്രീയങ്ങള്‍ക്ക്‌ അപ്പുറത്തുള്ളത്‌ എന്നര്‍ത്ഥം. ESP, TELEPATHY, CLAIRVOYANCE, PRE COGNITION എന്നിവ ഈ ശാഖയില്‍ പെടുന്നു. കുട്ടിചാത്തന്‍, മന്ത്രവാദം, കരിങ്കണ്ണ്‌, കരിനാക്ക്‌, മഷിനോട്ടം, പ്രേതബാധ, പുനര്‍ജന്മം തുടങ്ങീ വിഷയങ്ങളെ കുറിച്ച്‌ ഈ ശാഖ പഠിക്കുന്നു.

Dr. Mohan P.T.
Phone: 0487 2321344
Mob: 8281652944 & 9249993028
Email: dr.mohanji@hotmail.com

2 അഭിപ്രായങ്ങൾ: