![]() |
സത്വീക ഗുണം |
മനുഷ്യര്‍ക്ക് 3 ഗുണങ്ങളുണ്ട്. അവ സാത്വീക ഗുണം, രജോഗുണം, തമോ ഗുണം എന്നിവയാണ്. അതു പോലെ മനുഷ്യര്‍ക്ക് 3 കടങ്ങളുണ്ട്. അവ 1. പിതൃ ഋണം, 2. ദേവ ഋണം, 3. ഋഷി ഋണം എന്നിവയാണ്. കടങ്ങള്‍ക്കുള്ള കര്‍മ്മങ്ങള്‍ നമ്മുടെ സ്വന്തം ഭവനത്തില്‍ വെച്ച് നടത്തിയാല്‍ മാത്രമേ ഋണ മുക്തി ലഭിക്കൂ. ഒരു വാടക വീട്ടില്‍ വെച്ചാണ് കര്‍മ്മം ചെയ്യുന്നതെങ്കില്‍ അതിന്റെ കര്‍മ്മ ഫലം മുഴുവനും വാടക വീടിന്റെ ഉടമസ്ഥനാണ് ലഭിക്കുക. സ്വന്തം വീടില്ലാത്തവര്‍ക്ക് ഈ ഋണം വീട്ടുവാനാകില്ല.
ഒരു കലിയുഗം 4,32,000 വര്‍ഷമാണ്. കലി വര്‍ഷം തുടങ്ങിയത് ബി. സി. 3102 ഫെബ്രുവരി 18 വെള്ളിയാഴ്‌ചയായിരുന്നു. ഇപ്പോള്‍ കലി വര്‍ഷം തുടങ്ങിയിട്ട് 5115 വര്‍ഷം പിന്നിട്ടു. അതായത് B.C. 3102 + 2013 = 5115.
കലിയുഗത്തിന്റെ 2 ഇരട്ടിയാണ് ദ്വാപരയുഗം. 4,32,000 x 2 =8,64,000. ത്രേതാ യുഗം, കലിയുഗത്തിന്റെ 3 ഇരട്ടിയാണ്. കൃതാ യുഗം, കലി യുഗത്തിന്റെ 4 ഇരട്ടിയാണ്. 4 യുഗങ്ങളെ കൂടി ഒരു ചതുര്‍ യുഗം എന്ന് പറയുന്നു.
കലി ദിനം ആരംഭിക്കുന്നത് ഒരു വെള്ളിയാഴ്‌ചയായിരുന്നു.അതുകൊണ്ട് ശനിയാഴ്‌ച ഒന്നാം ദിവസമായി കണക്കാക്കുന്നു. ഈ കണക്ക് ജ്യോതിഷത്തിലാണെന്ന് പ്രത്യേകം ഓര്‍ക്കുക. പഞ്ചാംഗത്തില്‍ കലി ദിന സംഖ്യ എഴുതി കാണും. 2011 sept. 4ന് കലി ദിനം കാണുന്ന വിധം. 1187 ചിങ്ങം 1ന് കലി ദിനം 1867325 ആണ്. 1187 ചിങ്ങം 19 (2011 sept. 4) വരെ 18 ദിവസം. ഈ 18 ദിവസം 1867325 നോട് കൂട്ടുക. അപ്പോള്‍ 1867343 എന്ന് കിട്ടും. ഈ കലി ദിന സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോള്‍ ഹരണഫലം കിട്ടുന്നത് എത്ര ആഴ്‌ചകള്‍ കഴിഞ്ഞു എന്ന് കിട്ടും. ശിഷ്ടം 1 വന്നാല്‍ ശനി, 2 വന്നാല്‍ ഞായര്‍.........
പഞ്ചഭൂതം, പഞ്ചരസം, പഞ്ച ഗുണം എന്നിങ്ങനെ പലതും നാം കേട്ടിരിക്കുന്നു. മാറ്ററും എനര്‍ജ്ജിയും ഒന്നാണ്. ഊര്‍ജ്ജം ഘനീഭവിച്ച് മാറ്ററായി തീര്‍ന്നിരിക്കുന്നു. നീരാവി ഒരു ഊര്‍ജ്ജമാണ്. അത് ഘനീഭവിച്ച് വെള്ളവും ഐസും ഉണ്ടായി മാറ്ററായി തീരുന്നു. ഭൂമിയുലുള്ള പഞ്ചഭൂതങ്ങള്‍ക്ക് (ആകാശം, വായു, ഭൂമി, ജലം, അഗ്നി) ഒഴിച്ചു ബാക്കിയുള്ള സര്‍വ്വ സൃഷ്ടികള്‍ക്കും നാശം സംഭവിക്കുന്നു. മണ്ണാണെങ്കിലും മണ്‍കുടത്തിനു നാശമുണ്ട്. എന്നാല്‍ മണ്ണില്‍ നിന്ന് വീണ്ടും മണ്‍കുടം സൃഷ്ടിക്കുവാനാകും. അങ്ങിനെയെങ്കില്‍ ഇതു പോലെ എല്ലാ ജീവ ജാലങ്ങള്‍ക്കും പുനര്‍ജന്മം ഉണ്ട്. ശരീരം നശിച്ചാലും ആത്മാകുന്ന ഊര്‍ജ്ജത്തിന്ന് നാശമില്ല.
ആകാശത്തില്‍ കോടനുകോടി നക്ഷത്രങ്ങളുണ്ട്. അവയെ ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളിലായി ഒതുക്കിയിരിരക്കുന്നു. അശ്വതി എന്ന നക്ഷത്രം സുപരിചതമാണല്ലോ. എന്നാല്‍ ഈ നക്ഷത്രം 13 ഡിഗ്രി 20 മിനിറ്റ് എന്ന ആര്‍ക്ക് സെക്‌റ്ററിനെ പ്രതിനിധികരിക്കുന്നു. ഈ പരിധിയില്‍ വരുന്ന എല്ലാ നക്ഷത്രങ്ങളും അശ്വതി നക്ഷത്രത്തിന്റെ കീഴില്‍ വരുന്നു. 13 ഡിഗ്രി 20 മിനിറ്റ് മുതല്‍ 26 ഡിഗ്രി 40 മിനിറ്റ് വരെ ഭരണി നക്ഷത്രത്തിന്റെ കീഴില്‍ വരുന്നു. അങ്ങിനെ മറ്റു നക്ഷത്രങ്ങളേയും കണക്കാക്കാം.
ഇപ്പോള്‍ നമ്മുടെ കേരള അസംബ്ലിയില്‍ 140 M.L.A. മാരുണ്ട്. ഇവര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പ്രതിനിധികളാണ്. വോട്ടു ചെയ്‌തവരുടെ മാത്രം പ്രതിനിധിയല്ല. ഇതു പോലെയാണ് നക്ഷത്രങ്ങളുടെ പ്രാതിനിധ്യം കല്‍പിച്ചിരിക്കുന്നത്. ഒരു അടുപ്പില്‍ അരി വെന്തു എന്നറിയുവാനയി കലത്തിലെ ഒന്നോ രണ്ടോ അരി എടുത്തു നോക്കിയാല്‍ മതിയല്ലോ. ഒരു കലത്തിലെ അരിയുടെ മൊത്തം വേവ് അറിയുവാന്‍ ആ 2 വറ്റു മതിയല്ലോ. ആ കലത്തിലെ മൊത്തം അരിയുടെ വേവ് ആ 2 വറ്റുകളില്‍ അടങ്ങിയിരിക്കുന്നു. ഒരു കൂട്ടത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ ഒന്നിന്റെ ഗുണം അറിഞ്ഞാല്‍ മതിയല്ലോ.
എല്ലാവര്‍ക്കും എല്ലാം അനുഭവ യോഗ്യമാകണമെന്നില്ല. പൊട്ടാസ്യം സൈനയിഡ് കഴിച്ചാല്‍ മരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നല്‍ അത് എല്ലാവരും കഴിച്ചു നോക്കിയിട്ടില്ലാതാനും. തീയ്യില്‍ തൊട്ടാല്‍ കൈ പൊള്ളും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും പോയി കൈ തീയ്യില്‍ വെക്കാറില്ലല്ലോ.നമ്മുടെ കര്‍മ്മഫലമാണ് ഇന്ന് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ കര്‍മ്മത്തിനും അതിന്റെ കര്‍മ്മഫലത്തന്റെ സമയമുണ്ട്. (കര്‍മ്മത്തേയും കര്‍മ ഫലത്തേയും കുറിച്ച് കൂടുതലറിയുന്നതിന് എന്റെ സ്വന്തം ബ്ലോഗ് shridharsanam.blogspot.com ലെ ശ്രീദര്‍ശനം പോസ്‌റ്റ് കാണുക.). തീയ്യില്‍ തൊട്ടാല്‍ കൈ പൊള്ളും. ആ കര്‍മ്മത്തിന്റെ ഫലം ഉടനെ ലഭിക്കുന്നു. അതു പോലെ ഇന്ന് മഴ നനഞ്ഞാല്‍ 2 ദിവസം കഴിഞ്ഞേ പനിയും ജലദോഷവും വരൂ. ഇതിന്റെ കര്‍മ്മ ഫലം കുറച്ചു കഴിഞ്ഞാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും ദ:ഖങ്ങളും ഇതു പോലുള്ള കര്‍മ്മ ഫലങ്ങളാണ്. പലപ്പോഴും ഇഹ ജന്മത്തിലെ കര്‍മ്മഫലങ്ങളായിരിക്കണമെന്നില്ല ഇന്ന് നാം ഇപ്പോള്‍ അനുഭവിച്ചു തീര്‍ക്കുന്നത്. ഈശ്വരന്‍ തരുന്നതല്ല നമ്മുടെ ദു:ഖഭാരങ്ങള്‍. ഈശ്വരന്‍ നിര്‍ഗുണ പരബ്രഹ്മമാണ്.
പലപ്പോഴും സ്‌ത്രീകള്‍ പുരുഷന്മാരേയും, പുരുഷന്മാര്‍ സ്‌ത്രീകളേയും കുറ്റപ്പെടുത്താറുണ്ട്. പലപ്പോഴും പലരും താന്‍ സത്യസന്ധരാണെന്ന് സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിക്കാറുണ്ട്. എല്ലാം വികലമായ ഒരു വിക്ഷണമാണിത്. ഒരു വഴി യാത്രക്കാരന്‍ കഠിന ചൂട് സഹിച്ചു കൊണ്ട് വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരു തണല്‍ മരം കണ്ടാല്‍ അയാള്‍ക്ക് അത് വലിയ ആശ്വാസമാണ്. ആ തണല്‍ മരത്തിനടിയിലിരുന്ന് അയള്‍ സുഖമായി വിശ്രമിക്കും. മനുഷ്യരില്‍ പല വാസനകളുണ്ടല്ലോ? അതോടെ ഒരോരുത്തരുടെ വാസനകള്‍ തല ഉയര്‍ത്തി തുടങ്ങും. വഴി യാത്രക്കാരന്‍ ഒരു മരം വെട്ടുകാരനാണെങ്കില്‍ അയാള്‍ ആ മരത്തിനെ നോക്കി അതു മുറിക്കുന്നതിനെ പറ്റി ചിന്തിക്കും. സഹൃദയനായ ഒരു കവിയാണെങ്കില്‍ അതിനെ കുറിച്ചുള്ള ഒരു കവിത ചമക്കുവാന്‍ തുടങ്ങും. ഒരു മര കച്ചവടക്കാരനാണെങ്കില്‍ ആ തടിയുടെ വിലയും ലാഭവും കണക്കു കൂട്ടൂം. മറ്റു ചിലരാകട്ടെ ചുമ്മ വന്ന് ഒന്ന് ഇരുന്നു പോകും. ഇതുപോലെയാണ് നമ്മുടെ കമിതാക്കളുടെ സ്ഥിതിയും. എല്ലാം ജന്മ വസനകളുടെ അന്തര ഫലങ്ങളാണ്. വിവേചന ശക്തിയുണ്ടെങ്കില്‍ മാത്രേമേ വാസനകളില്‍ നിന്ന് പിന്‍ തിരിയുവാന്‍ സാധിക്കൂ. ഇത്തരം വാസനകള്‍ക്ക് ശിക്ഷകള്‍ ഒരു പരിഹാരമാകുകില്ല. അതിന് അല്‍പം ഇങ്ങിനെയുള്ള ഇത്തിരി കാര്യങ്ങള്‍ അവരെ പഠിപ്പിക്കണം. തെറ്റു ചെയ്യതിരിക്കുവാനും, അത് ആവര്‍ത്തിക്കാതിരിക്കുവാനുമായി പ്രേരണ നല്‍കണം.
http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ